Friday, February 8, 2019

നിങ്ങളിൽ പാപമില്ലാത്തവർ ആദ്യത്തെ കല്ലെറിയട്ടെ

ഇന്ന് എഫ് ബി സുഹൃത്ത് Nazeer Hussain Kizhakkedathu എഴുതിയ ചാരനിറമുള്ള മനുഷ്യർ എന്നതിന്റെ അവസാനത്തിൽ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു . വീണു കിടക്കുന്ന ഒരാളെ ചവിട്ടുവാൻ കൂടുന്നവർ അനേകമാണ് . ആരെങ്കിലും ഒരു കുഴപ്പത്തിൽ പെട്ടാൽ അതിൽ അർമാദിച്ചു അഭിരമിച്ചു കൂകി വിളിക്കുന്ന അനേകരുണ്ട് സാമൂഹിക മാധ്യമങ്ങളിൽ . പൊടിപ്പും തൊങ്ങലും വച്ച് ഗോസിപ്പ് പറയുന്നവർ നാട്ടിൽ സുലഭം . ഇതൊക്കെ കാണുമ്പൊൾ എന്റെ നിലപാട് പണ്ട് യേശു പറഞ്ഞതാണ് 'പാപത്തെ വെറുക്കൂ , പാപിയെ " സ്നേഹിക്കൂ . " നിങ്ങളിൽ പാപം ചെയ്യാത്തവർ ആരുമില്ല " ." നിങ്ങളിൽ പാപമില്ലാത്തവർ ആദ്യത്തെ കല്ലെറിയട്ടെ ". അതാണ് എനിക്കും സാദാചാര പോലീസുകരോട് പറയാനുള്ളത് .
നസീർ അത് നന്നായി പറഞ്ഞു . നസീറിന്റെ പോസ്റ്റ് കംമെന്റിൽ
“മറ്റൊരാൾ തെറ്റ് ചെയ്‌തു എന്ന് കേൾക്കുന്പോഴേക്കും നമ്മളെല്ലാം മനസ്സിൽ നമ്മളെ തെറ്റൊന്നും ചെയ്യാത്ത ശുദ്ധന്മാരായും തെറ്റ് ചെയ്തവരെ എപ്പോഴും തെറ്റ് ചെയ്യുന്നവരായും ഒരു തരം തിരിക്കൽ ഉണ്ട്. എന്നാൽ നമ്മൾ എല്ലാവരും ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ തെറ്റ് ചെയ്തവരാണ്. ഉമ്മ കോഴിമുട്ടയും മറ്റും വിറ്റു കിട്ടുന്ന പൈസ സൂക്ഷിക്കുന്ന പെട്ടിയിൽ നിന്ന് പൈസ കട്ടെടുത്ത മുതൽ ആരോടും പറയാൻ കഴിയാത്ത തെറ്റുകൾ വരെ ചെയ്ത ഒരാളാണ് ഞാനും. ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെ ചിദംബര സ്മരണകൾ ഇറക്കാൻ മാത്രം ഉള്ള തൊലിക്കട്ടിയില്ലാത്തതു കൊണ്ട് നമ്മൾ വിശുദ്ധന്മാരാകുന്നില്ല. ഒരു പക്ഷെ ഈ തെറ്റുകളുടെ ജാള്യത മറക്കാനാവും മറ്റൊരാൾ തെറ്റ് ചെയ്തു എന്ന് കേൾക്കുന്പോൾ ഉടൻ തന്നെ നമ്മൾ നമ്മെ വിശുദ്ധന്മാരാക്കി പ്രഖ്യാപിക്കുന്നത്.
സത്യം പറഞ്ഞാൽ നമ്മൾ ആരും പൂർണമായും വെളുത്തവരോ കറുത്തവരോ അല്ല, വെളുപ്പും കറുപ്പും ചേർന്ന ചാര നിറമുള്ള മനുഷ്യർ മാത്രമാണ്."

No comments: