Friday, February 8, 2019

കേരള സിൻഡ്രോം


മലയാളികൾ കേരളത്തെകുറിച്ച് ഊറ്റം കൊള്ളുന്നത് സ്വാഭാവികം . എന്നാൽ പലപ്പോഴും ഇത് എത്തി നിൽക്കുന്നത് രണ്ടുമൂന്നു വിശ്വാസങ്ങളിലാണ് " മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരള നമ്പർ 1 ആണ് ".നമ്മുടെ ഭരണം ഏറ്റവും മികച്ചത് . നമ്മുടെ ആരോഗ്യ രംഗവും വിദ്യാഭ്യാസവും നമ്പർ 1.പിന്നെ റോഡുകളുടെ അവസ്ഥ ബെസ്റ്റ് . സ്ത്രീകളുടെ ഏറ്റവും വലിയ സംഘടന നമ്മുടെ കുടുംബ ശ്രീ .കേരള പോലീസ് എന്തോരം നല്ല പൊലീസാണ് . പിന്നെ ഇവിടെ കൈക്കൂലികൾ പോലുമില്ല .എന്ത് മാത്രം വികസനവും മത സൗഹാർദ്ദവുമുള്ള നാട് .ഇതൊക്ക വിശ്വസിച്ചു പുളകം കൊണ്ട് ഹം കിസി സെ കം നഹി ഹൈ സിൻഡ്രോം ആയി സൊ കോൾഡ് 'ഗോഡ്സ് ഓൺ കൺട്രിയിൽ ' കേരള വികസനത്തിൽ ഊറ്റം കൊണ്ട് കഴിയാം .
ഏറ്റവും സ്വകാര്യവൽക്കരിക്കപ്പെട്ട ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയിലും ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളും കൂണ് പോലെ സ്വകാര്യ സ്കൂകുകളും ഉള്ളതിൽ സന്തോഷിക്കാം . ഇതൊക്കെയുണ്ടായിട്ടും കേരളത്തിന് വെളിയിലും വിദേശത്തും പഠിക്കാൻ നമ്മുടെ മക്കളും നമ്മുടെ നേതാക്കളുടെ മക്കളും പോകുന്നതെന്താണ് ? ചികത്സക്ക് നമ്മുടെ ഭരണത്തിലെ സാറന്മാർ കേരളത്തിന് വെളിയിലും വിദേശത്തും പോകുന്നതെന്താണ് ? ഗാർഹിക പീഡനങ്ങൾ കൂടന്നതെതെന്താണ് ? റോഡപകടങ്ങൾ കൂടുന്നെന്താണ് ? ആത്മഹത്യകൾ പെരുകുന്നതെന്താണ് ? അക്രമ രാഷ്ട്രീയം എന്താണ് കൂട്ടുന്നത് ? ഹർത്താലുകൾക്ക് നമ്മുടെ നാട് മുന്നിലായത് എന്ത് കൊണ്ട്? എങ്ങനെ എന്താണ് എന്താണ് എന്ന് ഒരു നൂറു ചോദ്യങ്ങൾ ചോദിക്കാം . അപ്പോഴും നമ്മൾക്ക് പറയാം നമ്മൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നമ്പർ 1 ആണെന്ന് . വിശ്വസിക്കാം
ഹം കിസി സെ കം നഹി ഹൈ എന്ന് എന്ന്
നമ്മൾ മലയാളികൾ ആരാ മോന്മാര് !! ഏറ്റവും കൂടുതൽ മിടുക്കന്മാരും മിടുക്കികളും നമ്മൾ മലയാളികൾ അല്ലാതാരാ ? കേരളത്തിൽ ഒരുപാട് മിടുക്കന്മാർ ഉണ്ടായത് കൊണ്ടാണ് മണ്ടന്മാരായ ഒരുപാട് പേർക്ക് നാട് വിട്ടു ജോലി തേടി ഊരു തെണ്ടി പിന്നെ പ്രവാസികളാകേണ്ടി വന്നത് .പ്രവാസികളായപ്പോഴാണ് നമ്മെളെക്കാർ മിടുക്കന്മാരും മിടുക്കികളും ഈ ദുനിയാവിലുണ്ടെന്ന കാര്യം മനസ്സിലായത്

No comments: