സർക്കാർ സന്നാഹ അധികാരങ്ങൾ എന്നും ഉപയോഗിക്കുന്ന ഒരു രക്ഷകർതൃ സാധുതയുടെ (patronizing legitimacy and legitimization ) അടയാളപ്പെടുത്തലാണ് അവാർഡുകളും പല ബഹുമതി പുരസ്‌കാരങ്ങളും . ഇത് പണ്ടത്തെ ഫ്യുഡൽ രാജഭരണത്തിന്റെ അധികാര തിരുശേഷിപ്പാണ് . അത് അധികാര സന്നാഹ വ്യവസ്ഥയുടെ കാരുണ്യപൂർവ്വമുള്ള ഒരു തലോടലായ പണ്ടത്തെ പട്ടും വളയുമെന്നതിന്റെ പുതിയ പതിപ്പാണ് .അതിനുള്ള അർഹതക്കു അത്യാവശ്യം വേണ്ടത് അധികാരത്തിന്റ അകത്തളങ്ങളിലും അന്തപുരങ്ങളിലുമുള്ളവരോടുമുള്ളവിധേയത്തവും തിരിച്ചു അവർ നൽകുന്ന കാരുണ്യ കടാക്ഷ രക്ഷകർതൃ തലോടലാണ് .
അധികാരം എന്നും നിലനിർത്താനുള്ള സാധുതക്ക് എന്നും ആസ്ഥാന പാട്ടുകാരും , ആട്ടൽകാരും , വിദ്വാന്മാരും , സ്തുതി ഗീതക്കാരും , കൊട്ടാര വിധേയ ആശ്രിതരുമുണ്ടായിരുന്നു .അവർക്ക് രാജാവിന്റെ പിറന്നാളിനോ രാജ്യത്തിന്റെ ഉത്സവത്തിനോ പട്ടും വളയും പിന്നെ സ്വർണ്ണ നാണയങ്ങളും നൽകും .
ഈ റിപ്പബ്ലിക് ദിനത്തിൽ പട്ടും വളയും വിവിധ വലിപ്പങ്ങളിൽ കിട്ടിയ മരിച്ചു പോയവർക്കും ഇനിയും മരിക്കാത്തവർക്കും എല്ലാ വിധ അഭിവാദ്യ അഭിനന്ദനങ്ങളും
No comments:
Post a Comment