Friday, June 5, 2020

Cooperate where you can, resist where you must

ഒരാൾ വേറൊരു അഭിപ്രായത്തെ എങ്ങനെ കാണുന്നു എന്നത് കാണുന്ന ആളുടെ കാഴ്ച്ചപോലെയിരിക്കും. ഒരാൾ എന്ത് എങ്ങനെ കാണുന്നു എന്നത് എവിടെ നിന്ന് എങ്ങനെ ഏത് ലെൻസ്‌കൊണ്ടു കാണുന്നു എന്നത് അനുസരിച്ചായിരിക്കും.

പല വിദൂര കാഴ്ചകളും തെറ്റി ധാരണകളാന്നുപോലും പലരും അറിയില്ല. ഇത് നമ്മൾക്കെല്ലാം ബാധകമാണ്.
അവരവരുടെ ലെൻസ്‌ അനുസരിച്ചു നോക്കി മറ്റുള്ളവരെ 'വില'യിരുത്തുന്നത് ' സോഷ്യൽ മീഡിയ പകർച്ച വ്യാധിയാണ് എന്ത് പറഞ്ഞു എന്നതിൽ ഉപരി ആരു പറഞ്ഞു എന്നതനുസരിച്ചാണ് വായിക്കുകയോ വായിക്കാതിരിക്കുകയോ
ലൈക്കുകയോ ലൈക്കാതിരിക്കുകയോ ചൊറിയുകയോ ചെയ്യുക.


രാഷ്ട്രീയത്തിൽ നിഷ്പക്ഷത എന്ന് ഒന്നില്ല. എന്നാൽ കക്ഷി രാഷ്ട്രീയവു അതിനപ്പുറം ഉള്ള സ്വതന്ത്ര പൗര രാഷ്ട്രീയവും രണ്ടു തരം രാഷ്ട്രീയ കാഴ്ചപ്പാടുകളാണ്. കക്ഷി/പാർട്ടി രാഷ്ട്രീയത്തിൽ സംഘ ബലത്തിന് അനുസരിച്ചുള്ള പൊതു കോൺഫെമിസ്റ്റ് നിലപാട് ആയിരിക്കും. മറ്റത് വിഷയാധിഷ്ഠിതമായി പറയുന്ന ആളുകളുടെ കാഴ്ചപ്പാടുകൾ അനുസരിച്ചു മാറിയും തിരഞ്ഞുമൊക്കെ പോകുന്നയൊന്നാണ്.

ഓരോ സമൂഹത്തിൽ വിയോജിപ്പുകൾ എങ്ങനെ നേരിടുന്നു എന്നത് ജനായത്തത്തിന്റെ അടയാളപ്പെടിരുത്തലാണ്. മാന്യമായി വിയോജിച്ചു പരസ്പര ബഹു മാനത്തോടെ സംവദിക്കുന്നത് ജനായത്ത സമൂഹത്തിൽ പ്രധാനമാണ്. വിയോജിപ്പുകളോടെ അസഹിഷ്ണുതയും സംഘ ബലത്തിലുള്ള വെറുപ്പും വാക്കുകൾ കൊണ്ടുള്ള അക്രമങ്ങളും ആൾക്കൂട്ട തെറി വിളിയൊക്കെ ഫാസിസ്റ്റ് മനസ്ഥിതിയുടെ ലക്ഷണമാണ്.

ഞങ്ങളോടൊപ്പം അല്ലെങ്കിൽ ഞങ്ങളുടെ എതിരാളി. എതിരലാളി എപ്പോഴും എതിർ പക്ഷത്താണ് എന്നതാണ് പല സംഘബലക്കാരും കരുതുന്നത്.
If you are not with us, you are against us എന്ന Bushful കാഴ്ചപ്പാട് ജോർജ് ബുഷ് മാത്രമല്ല സ്റ്റാലിനും പ്രയോഗിച്ച പഴയ ശത്രു സംഹാര ലൈനാണ്.

ചിലർ മിക്കവാറും പോസ്റ്റുകൾ വായിക്കില്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ കേന്ദ്ര സർക്കാരിനോടോ കേരള സർക്കാരിനോടു ചോദ്യങ്ങൾ ചോദിച്ചാൽ അപ്പോൾ മാത്രം ചൊറിയാൻ അവരവരുടെ ഭരണപാർട്ടി വിശ്വാസികൾ വരുംആരോടും വിരോധം ഒന്നും ഇല്ല.

സർക്കാർ ജനങ്ങളുടേതും എല്ലാവരുടെയും ആയതിനാൽ അഭിനന്ദിക്കാനും ചോദ്യങ്ങൾ ചോദിക്കുവാനും വിമർശിക്കുവാനും പൗരന്മാർക്ക് അവകാശമുണ്ടെന്നു പല ഭരണപാർട്ടി സില്ബന്ധികളും കരുതുന്നില്ല.


രാഷ്രീയ ബോധ്യങ്ങളുള്ള സ്വതന്ത്ര പൗര അഭിപ്രായങ്ങളും ഇടപെടലുകളുമാണ് ഒരു സമൂഹത്തെ ജനായത്തമാക്കുന്നത് .
ഭരണ പാർട്ടികളുടെ ഗുണഭോക്താക്കളും ആശ്രിത നെറ്റ് വർക്കും പലപ്പോഴും ആശയ ദാർഢ്യ ബോധ്യങ്ങളെക്കൾ ആമാശയ താല്പര്യങ്ങളാണ് പലരെയും അഗ്രെസ്സിവ് ആക്കുന്നത്

പലരും സംഘബല താല്പര്യങ്ങൾ ശീലിച്ചു വിശ്വാസ പ്രമാണ ആചാരക്കാർ മാത്രമാകുമ്പോൾ കണ്ണിലെ കരട് എന്നവർ ധരിക്കുന്ന ഒറ്റയാൻമാരോട് അല്പം അസഹിഷ്ണുത കൂടും.

പിന്നെ സ്വന്തം കണ്ണിലെ കോലുകൾ പലർക്കും കാണാൻ സാധിക്കാതെ വരുമ്പോൾ അന്യന്റെ കണ്ണിൽ കരട് ഉണ്ടെന്ന് വരുത്തുന്നത് ആറായിരം കൊല്ലങ്ങളെങ്കിലും ചെയ്യുന്ന ഏർപ്പാടാണ് .

ആരോടും വ്യക്തി വിരോധം തോന്നാറില്ല. അതുപോലെ രാഷ്ട്രീയ പാർട്ടികളോടും വെറുപ്പ് ഒന്നും ഇല്ല.
Love the sinner, hate the sin എന്നതാണ് നിലപാട്

അതു കൊണ്ടു പലതും വിട്ട് കളഞ്ഞു അവഗണിക്കുക എന്നതാണ് നയം
Cooperate where you can, resist where you must എന്ന ഗാന്ധിയൻ നിലപാടാണ് അഡ്വക്കസി നയം.
ജെ എസ് അടൂർ

No comments: