Thursday, June 4, 2020

ഓൺലൈൻ വിദ്യാഭ്യാസം

സ്കൂളുകൾ തുറക്കണം.
കോവിഡിനെ പേടിച്ചു എത്ര മാസം വീട്ടിൽ അടച്ചു പൂട്ടി ഇരിക്കും.? ഒരു വർഷം?
സ്കൂളുകൾ പുസ്തകവും പഠിപ്പീരും മാത്രം അല്ല. ഓൺലൈൻ വിദ്യാഭ്യാസം സ്‌കൂളുകളിൽ ഉള്ള കൂട്ടുകാർക്കും കണ്ടും കേട്ടുമൊക്കെയുള്ള സാമൂഹികവൽക്കരണത്തിനും പകരം അല്ല. ഓൺലൈൻ വിദ്യാഭ്യാസം ഒരു സപ്പ്ളിമെന്ററി ഓപ്ഷനാണു. അല്ലാതെ ഒരു വർഷം മുഴുവനും ഏതെങ്കിലും ഒരു ഡിവൈസിനു മുന്നിൽ കുട്ടികളെ പിടിച്ചിരുത്തി വിർച്വൽ ലോകത്ത് മാത്രം പഠനം നടത്തിയാൽ അത് ആ കുട്ടിയുടെ വ്യക്തി വികാസത്തെ ബാധിക്കും.
എന്റെ അഭിപ്രായത്തിൽ എല്ലാ സ്‌കൂളും തുറക്കണം. എപ്പോൾ തുറക്കും എന്നത് എല്ലാ മുൻ കരുതലും എടുത്തു ചെയ്യാവുന്ന യൊന്നാണ്. സ്കൂളുകൾ രണ്ടു മാസം കഴിഞ്ഞു തുറന്നാലും പ്രശ്നം ഇല്ല.
ഒരു ക്ലാസിൽ മൂന്നിൽ ഒന്ന് വിദ്യാർത്ഥികളെ വച്ചു ഓരോ ദിവസവും ക്ലാസ് എടുക്കാം . അതായത് നാൽപതു വിദ്യാർത്ഥികൾ ഉള്ള ക്‌ളാസ്സിനെ മൂന്നു ഗ്രൂപ്പ്‌ ആക്കുക. അതിൽ എ ഗ്രൂപ്പിന് തിങ്കളാഴ്ച. ബി ഗ്രൂപ്പിന് ചൊവ്വാഴ്ച . സി ഗ്രൂപ്പിന് ബുധനാഴ്ച. അങ്ങനെ ക്‌ളാസ്സുകൾ നടത്താനാവും. ഒരു ക്ലാസ്സിൽ 12 കുട്ടികൾക്ക് ആരോഗ്യ അകലം പാലിച്ചു ഇരിക്കാം. മാസ്ക്. സാനിറ്റേഷൻ സംവിധാനങ്ങൾ വേണം.
അത് മാത്രം അല്ല. കുട്ടികളെ ആരോഗ്യ അകലവും ശുചിത്വവും പരിശീലിപ്പിക്കാൻ സാധിക്കും.
ഓൺലൈൻ ക്ലാസ് സപ്പ്ളിമെന്ററി ലേണിങ് സപ്പോർട് സിസ്റ്റമാക്കുക. അത് ഒരു ഓപ്ഷൻ മാത്രം ആക്കുക. എന്തായാലും ഓൺലൈൻ വിദ്യാഭ്യാസം സ്‌കൂളുകൾക്ക് പകരമാവില്ല.
കാരണം കോവിഡ് എന്തായാലും ഒരു കൊല്ലം കൂടിയെങ്കിലും കൂടെ കാണും. അതിനെ നേരിട്ട് ജീവിക്കുവാനുള്ള തയ്യാറെടുപ്പാണ് വേണ്ടത്.
അല്ലാതെ ഏത്ര നാൾ കുട്ടികളെ ടി വി യുടെ മുന്നിലോ ലാപ് ടോപ്പിന് മുന്നിലോ അടിച്ചിരുത്തി പഠിപ്പിക്കും.? ഒരു കൊല്ലമോ?
സ്കൂൾ പുസ്തകങ്ങൾക്കുപരി മനുഷ്യനു ആവശ്യമായ സാമൂഹിക സാഹചര്യമാണ്.
മനുഷ്യൻ ഏകനായി ലാപ്ടോപ്പിനൊ, ടാബിനോ ഒക്കെ മുന്നിൽ മാത്രം ഇരുന്നു ഒറ്റക്ക് ക്ലാസ് കേട്ടിരുന്നാൽ കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കും.
അത് മാത്രം അല്ല ഡിജിറ്റൽ ഡിവൈഡും ഡിജിറ്റൽ എക്സ്ക്ളൂഷനും കേരളത്തിലും ഇന്ത്യയിലും പ്രശ്നമാണ്. ഇന്റർനെറ്റ്‌ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ഇപ്പോഴും പ്രശ്നമാണ് പലയിടത്തും.
ഇനിയും ഒരു ദേവിക ഉണ്ടാകരുത് .
ഏത്ര നാൾ കോവിഡിനെ പേടിച്ചു ആൾക്കാർ അകത്തിരിക്കും .
ഭയമല്ല. ജാഗ്രതയും. ആവശ്യമായ മുൻ കരുതലുമാണ് ആവശ്യം.
സ്‌കൂളുകൾ ജാഗ്രതയോടെ തുറന്നു പ്രവർത്തിക്കണം
പ്രൈമറി സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബർ കഴിഞ്ഞായാലും പ്രശ്നം ഇല്ല
ജെ എസ് അടൂർ

No comments: