Thursday, June 4, 2020

കേരളത്തിലെ മാറ്റങ്ങൾ


കേരളത്തിൽ മാറ്റങ്ങൾക്ക് ഒരു കാരണം ഇവിടുത്തെ പ്രകൃതിയും ആവാസ വ്യവസ്ഥയുമാണ്‌. കടലും കാറ്റും മഴയും മലയുമാണ് മലയാളം എന്ന പ്രാദേശിക വിന്യാസം തന്നെ. മലയും അളവും മാണ് ഇവിടെ മലയാളികൾ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ജനങ്ങളുടെ അടയാളപ്പെടുത്തൽ . സത്യത്തിൽ മാറ്റങ്ങൾ പലതും ഇവിടെ വന്നത് കടൽ കടന്നും മലകടന്നും ആറുകളിലും തോടുകളിലും കൂടെയാണ്
മാറ്റങ്ങൾ വരുന്നത് സമൂഹത്തിൽ ഇടപെടുന്ന വിവിധ 'ഏജൻസി ' കൾ മുഖേനയാണ് ഇതിൽ സർക്കാർ, സർക്കാർ ഇതര സമുദായ (community )സംരഭങ്ങൾ, മത സാമൂഹിക സംരംഭങ്ങൾ (മിഷനറിസ് ആ കൂട്ടത്തിൽ പെടും ), സിവിൽ സൊസൈറ്റി മൂവേമെന്റ് (പൗര, മനുഷ്യ അവകാശമുൾപ്പെടെ ), രാഷ്ട്രീയ പാർട്ടികൾ, സ്വകാര്യ സംരഭങ്ങൾ ( മീഡിയ, വിദ്യാഭ്യാസം, ആരോഗ്യ കേന്ദ്രങ്ങൾ )എല്ലാം വിവിധ തരത്തിൽ സ്വാധീനിക്കുന്നു.
ഒരുപാടു ചെറുതും വലുതുമായ മനുഷ്യ ശ്രമങ്ങൾ കൊണ്ടാണ് മനുഷ്യനും സമൂഹവും മാറുന്നത്. ലോകത്തിലെ ഒരു മാറ്റവും ഏകശില രൂപിയല്ല. മനുഷ്യൻ മിണ്ടിയും പറഞ്ഞും പാടിയും ആടിയും വായിച്ചും എഴുതിയും ചിന്തിച്ചും പ്രവർത്തിച്ചും നിരന്തരം പ്രകൃതിയിലും സമൂഹത്തിലുമുള്ള മാറ്റങ്ങളെ സാംശീകരിച്ചു മാറ്റങ്ങളുണ്ടാക്കുന്നു.
മറ്റു ഇടങ്ങളെ അപേക്ഷിച്ചു ഇവിടെ മാറ്റങ്ങൾ ഉണ്ടായത് ഇവിടുത്തെ തിങ്ങി നിറഞ്ഞ മനുഷ്യ ആവാസ വ്യവസ്ഥയും കടൽ കടന്നു 2500കൊല്ലങ്ങൾ കൊണ്ടു ഇവിടുത്തെ പ്രകൃതി വിഭവങ്ങൾക്ക് വേണ്ടി വന്ന പല തരം മനുഷ്യരും ആശയങ്ങളും വിശ്വാസ ധാരകളും സംരഭംങ്ങളുമാണ് .
കേരളത്തിൽ എല്ലാ ജാതി മതസ്ഥരും ഒരേ ആവാസ വ്യവസ്ഥയിൽ അയൽ ആവാസ വ്യവസ്ഥയിലാണ് ജീവിക്കുന്നത് (neighborhood habitat )..വളരെ ജന സാന്ദ്രതയുള്ള പ്രദേശം. അത് കൊണ്ടു തന്നെ അനുനയ രീതിയും (collaborative conciliation ), മത്സര യുക്തിയും (competitive rational ) ജന സാന്ദ്രമായ മിക്സഡ് ആവാസ വ്യവസ്ഥയിൽ സാധ്യതയുള്ളതാണ്.
കേരളത്തിൽ കാണുന്നയൊന്നു അഞ്ചു ചതൃശ്ര കിലോമീറ്ററിൽ എല്ലാ ജാതി മത വിഭാഗങ്ങളിൽ ഉള്ളവർ ഒരുമിച്ചു താമസിച്ചു ജീവിക്കുന്നു. അവിടെ ഒരു സ്കൂൾ വന്നാൽ അത് എല്ലാവർക്കും ഒരു പോലെ ആക്സസിബിളാണ് .
മറ്റു സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളും കൃഷി ഇടങ്ങളും വ്യത്യസ്തമാണ്. ഒരു ഗ്രാമത്തിൽ നിന്നും വേറൊരു ഗ്രാമത്തിലെക്ക് വളരെ ദൂരം ഉണ്ട് . ഗ്രാമത്തിൽ തന്നെ അവസ വ്യവസ്‌ഥ ജാതിവ്യവസ്ഥ യുടെ സ്വാധീനത്തിൽ വേറിട്ടതാണ് (segregated on the basis of caste and creed ).കേരളത്തിലെ ആവാസ വ്യവസ്‌ഥ കൂടിച്ചേർന്ന് കലർന്നതാണ് (integrated and mixed ).
കേരളത്തിൽ ആളുകൾ കൂടുതലും ഭൂമി കുറവും സാമ്പത്തിക വളർച്ച കുറവും ആയതിനാൽ അതിജീനത്തിൽ മത്സര യുക്തി പ്രായേണ കൂടുതൽ ആയിരുന്നു എന്ന് തോന്നുന്നു.
ഇപ്പോഴും കേരളത്തിൽ അയൽ വാസികൾ പരസ്പരം സഹകരിക്കുമ്പോഴും മത്സര ബുദ്ധി കൂടുതലാണ് . അത് സ്കൂളിലും സമൂഹത്തിലും രാഷ്ട്രീയത്തിലുമുണ്ട്. അത് ഉപഭോഗ ശീലങ്ങളിൽപോലും ഉണ്ട്. വളരെ ലിമിറ്റഡ് റിസോഴ്സും കൂടുതൽ ഡിമാൻഡും ഉണ്ടെങ്കിൽ മത്സരം കൂടും
ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ പകുതിയിൽ വന്ന സമുദായ സംഘടനകൾ പലതും മത്സരിച്ചു സ്കൂളുകളുണ്ടാക്കി. അതിന്റെ ആദ്യമോഡൽ മിഷനറി സർക്കാർ ഇതര സംരഭങ്ങൾ ആയിരുന്നു. ആ മത്സരം യുക്തിക്കൊപ്പം കേരളത്തിൽ അയൽക്കൂട്ട സഹകരണ സഹായത്തിന് (neighborhood social solidarity )ഇടമുണ്ടായിരുന്നു എന്നതാണ് കേരളത്തെ മറ്റു ആവാസ വ്യവസ്ഥകളിൽ നിന്ന് മാറ്റിയത്.(ഇതിന് സമാനമായ ഒരു സ്ഥലം ശ്രീ ലങ്കയാണ്. അവിടെയും മാനവ വികസനം കൂടുതലാണ് )
കേരളത്തിൽ ചരിത്ര സാമൂഹിക സാംസ്കാരികമായി വിവിധ മതങ്ങൾ ഉണ്ടായിരുന്നതിനാൽ സമൂഹത്തിൽ ഏകശില രൂപിയായി കുത്തക അധികാര രൂപം (monolithic and monopoly power ). ഇല്ലായിരുന്നു. കേരളത്തിൽ എല്ലായിടത്തും ഒരിക്കലും സർവാധിപത്യമുള്ള ചക്രവർത്തിമാരോ സാമ്രാജ്യംമോ ഇല്ലായിരുന്നു. Hence power has been dispersed throughout history of the land.
കേരളത്തിലെ രാഷ്ട്രീയ പാർട്ടി മത്സരത്തിന് ഒരു കാരണം ഒരു പാർട്ടിക്കും ഒറ്റക്ക് മത്സരിച്ചു കേരളത്തിൽ മൂന്നിൽ ഒന്ന് സീറ്റ് പോലും പിടിക്കാൻ സാധിക്കില്ല. കുറച്ചു വോട്ടുകളും കൂടുതൽ രാഷ്ട്രീയ പാർട്ടികളും കൂടുതൽ സാമൂഹിക /സമുദായിക സംഘടനകളും ഉള്ളതിനാൽ തിരെഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരം വളരെക്കൂടുതലാണ്. കാരണം വളരെ ചെറിയ ശതമാനം വോട്ടുകൾ ആണ് ജയവും പരാജയവും നിർണ്ണയിക്കുന്നത്. ഈ മത്സരത്തിൽ ജനങ്ങളാണ് പ്രധാനം. Hence no political party can take people for granted.
അത് കൊണ്ടു കേരളത്തിൽ സർവാധിപത്യ പാർട്ടിയൊ വിഗ്രഹവൽകൃത്യ നേതാവോ സാധ്യമല്ല. കേരളത്തിൽ മുന്നണിഭരണമേ സാധിക്കൂ എന്നത് collaborative competition നമ്മുടെ പൊളിറ്റിക്കൽ ആന്ത്രോപോളജീയുടെ ഭാഗമാണ്. അത് മാത്രം അല്ല.
കേരളത്തിൽ ഓരോ മുന്നണിയും ഭരണത്തിൽ ഏറുന്നത് തുച്ഛമായ വോട്ട് വ്യത്യാസത്തിലാണ്. തമിഴ് നാട്ടിൽ നിന്ന് നേരെ വിരുദ്ധവും. ഇവിടെ ഭരണ പക്ഷവും പ്രതിപക്ഷവും വളരെ ചെറിയ വോട്ട് വ്യത്യാസം മാത്രം ഉള്ളതിനാൽ നിരന്തര മത്സരത്തിലാണ്
കേരളത്തിൽ പഞ്ചായത്ത്‌ തലം തൊട്ട് മുകളിലോട്ട് നിരന്തരമുള്ള പാർട്ടി കിട മത്സരം കൊണ്ടു ഒരു ഗുണമുണ്ട്. സർക്കാർ നിരന്തരം സ്‌ക്രൂറ്റിനീയിലാണ്. അത് കൊണ്ടു തന്നെ സർക്കാർ പ്രവർത്തനങ്ങൾ എന്നും നിരന്തരം വീക്ഷിക്കപ്പെടുകയും വിമർശിക്കപ്പെടുന്നു. അത് സർക്കാരിനെ മികവോട് പ്രവർത്തിപ്പിക്കുവാൻ പ്രേരകമാകുന്നു.
കേരളത്തിൽ വളരെ കൂടുതൽ മീഡിയ പെനെട്രേഷൻ ഉള്ള സ്ഥലമാണ്. പല തരം മീഡിയ ഉള്ളതിനാൽ അവിടെയും കടുത്ത മത്സരം ആയതിനാൽ ന്യൂസ് മറക്കാനോ മൂക്കാനോ എളുപ്പമല്ല. മീഡിയ ക്യാമറ സർക്കാരിന് നേരെ നിരന്തരം ഫോക്കസ് ചെയ്തിരിക്കുന്നു.
Competitive scrutiny and seeking of accountability make governments perform better. കേരളത്തിൽ വളരെ സജീവമായ സിവിൽ സൊസൈറ്റിയും സജീവമായ പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ 80 വർഷമായി വളരെ സജീവമാണ് . കേരളത്തിലെ ഗവര്ണസിന്റ ഗുണനിലവാരം മെച്ചപ്പെട്ടതിൽ ഇത് ഒരു പ്രധാന ഘടകമാണ്.
കാരണം ഒരു പാർട്ടിക്കോ നേതാവിനോ കേരളം ഭരിക്കാനുള്ള ജനപിന്തുണയൊ കരുത്തോ ഇല്ല. അത് കൊണ്ടാണ് കേരളത്തിൽ എന്നും മുന്നണി ഭരണം ഉണ്ടായതിന് കാരണം .
കേരളത്തിൽ ഒരു പാർട്ടിയൊ നേതാവോ നിരന്തര തുടർഭരണത്തിൽ ഇരുന്നിട്ടില്ല . ഇവിടെ ഭരണവും മുഖ്യമന്ത്രിമാരും മാറി മാറി വന്നു. അത് കൊണ്ടു അധികാര കുത്തക കേരളത്തിൽ ഇല്ലായിരുന്നു. (Monopoly of power )
കേരളത്തിൽ ഒരൊറ്റ പാർട്ടിയിൽപോലും കേരളത്തിലെ രണ്ടു ശതമാനം ആളുകൾപോലും സജീവ അംഗങ്ങൾ ആയില്ല എന്നത് ഇത് കൂടെ ചേർത്ത് വായ്ക്കണം. കേരളത്തിൽ ആയിരത്തി തൊള്ളായിരത്തി എഴുപത് വരെ ഒരു മുഖ്യ മന്ത്രിപോലും അഞ്ചു കൊല്ലം ഭരിച്ചില്ല
ഇപ്പോൾ നമ്മൾ അറിയുന്ന കേരളം പ്രായേണ പുതിയ രാഷ്ട്രീയ ഭൂ പ്രേദേശമാണ് .
എന്നാൽ ആയിരം കൊല്ലം മുമ്പേ നമ്മൾ മലയാളികൾ എന്നാണോ അറിയപ്പെട്ടിരുന്നത്? കാരണം എല്ലാം എന്നും മാറ്റങ്ങൾക്ക് വിധയമാണ്.
അടുത്ത നൂറോ ഇരുന്നൂറോ കൊല്ലങ്ങൾ കഴിയുമ്പോൾ നമ്മൾ ഇപ്പോൾ സംസാരിക്കുന്ന ഭാഷയോ നമ്മൾ ഇപ്പോൾ കാണുന്ന സർക്കാരോ, ഇപ്പോൾ കാണുന്ന പാർട്ടികളോ സംഘടനകളോ കാണില്ല. ഇപ്പോൾ നിരന്തരം നടക്കുന്ന ചെറുതും വലുതുമായ മാറ്റങ്ങൾ നൂറു കൊല്ലം കഴിഞ്ഞു പലരും പല രീതിയിൽ കാണും.
ഇപ്പോൾ നമ്മൾ അജ്ജയ്യരെന്നു തോന്നുന്ന നേതാക്കൾ ഒരിക്കൽ ശവമായി അപ്രത്യക്ഷമാകും. പട്ടം നാണുപിള്ളയുടെ പാർട്ടിയുടെ പൊടിപോലും ഇല്ല. കാരണം ഒരു പാർട്ടിയും നേതാവും സ്ഥായിയല്ല
എല്ലാ അധികാര രൂപങ്ങളും കാല ദേശത്തിൽ അധിഷ്ഠിതമായ മനുഷ്യ ധാരണകളുടെ മായകാഴ്ച്ചകളാണ്. ഒരു അധികാര രൂപവും ചരിത്രത്തിൽ സ്ഥായി അല്ല. രാജ പാർട്ടും മന്ത്രി പാർട്ടും കളിച്ചു വാദിക്കുന്നു എന്നും ജയിക്കുന്നു എന്നുമൊക്കെയുള്ള മിഥ്യ ധാരണകളിൽ ജീവിച്ചു കാറ്റു പോകുന്ന വെറും മനുഷ്യരാണ്. വെറും മനുഷ്യർ. ഒരു ചെറിയ വൈറസിനെപോലും പേടിച്ചു കഴിയുന്ന മരണ ഭയം ഉള്ളിൽ കൊണ്ടു നടക്കുന്ന മനുഷ്യൻ.
ഒരാൾക്ക് സമൂഹത്തെ മൂന്നു മാസമോ ഒരു കൊല്ലമോ പത്തു കൊല്ലമോ നൂറു കൊല്ലമോ എന്ന് നോക്കുന്നത് അനുസരിച്ചു കാഴ്ചപ്പാടുകൾ മാറും. സമൂഹത്തെ ഒരു നൂറു കൊല്ലം മുമ്പും അടുത്ത നൂറു കൊല്ലം കഴിഞ്ഞും ശേഷിയുണ്ടാകുമ്പോൾ ഇന്നിന്റെ അധികാര വിനിമയമോ ധാരണകളോ, മുൻ വിധികളോ ഒന്നും അത്ര വലിയ കാര്യങ്ങളാണ്‌ എന്ന് തോന്നില്ല .
കാരണം സമൂഹം അനിസ്യൂതം പല വിധത്തിൽ പല രൂപ ഭാവങ്ങളിൽ മാറികൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഇപ്പോൾ നമ്മൾ കൊണ്ടാടുന്ന എല്ലാ മനുഷ്യരും നേതാക്കളും മരിച്ചു മണ്ണടിയും.
ആ തിരിച്ചറിവ് ഉണ്ടെങ്കിൽ നമ്മൾക്ക് പലപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള അസഹിഷ്ണുതയും ദാർഷ്ട്ട്യവും അധികാര അഹങ്കാര ധാരണകളും മാറും. ഓരോ മനുഷ്യർക്കും ആദ്യമായി മാറ്റമുണ്ടാക്കുന്നത് അവരുടെ ഉള്ളിലാണ്. ആ മാറ്റങ്ങളാണ് ജീവിതത്തിൽ സമീപനങ്ങളും കാഴ്ചപ്പാടുകളും എല്ലാം മാറ്റുന്നത്.
പലതും ധാരണകളും തെറ്റിധാരണകളുമാകാം. ഏതെങ്കിലും കാര്യം നൂറു ശതമാനം ഉറപ്പാണ് എന്ന് വിചാരിക്കുന്ന മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം അത്രേ. ശ്വാസം പോകുമ്പോൾ പോകുന്നു വിശ്വാസങ്ങളെ ഉള്ളൂ മനുഷ്യനു.
രാഷ്ട്രീയ അസഹിഷ്ണുതകൾ കൊണ്ടൊന്നും ആളുകൾക്കോ മനസ്സിനോ നാടിനോ ഒരു മാറ്റവും ഉണ്ടാകില്ല.
ജെ എസ് അടൂർ
11

No comments: