മേരേ പ്യാരേ ദേശ് വാസിയോം :.ധർമ്മപുരിയിലെ ധർമ്മ സംസ്ഥാപനങ്ങൾ
കോവിഡ് രാഷ്ട്രീയം ഡൽഹി മുതൽ
കോവിഡ് സമയത്തു അധികാര ഭരണ വ്യവസ്ഥകൾ കേന്ദ്രീകൃത് അധികാര ഭാവ ഭേദങ്ങളിലേക്ക് പോകുന്നത് ലോകത്ത് പലയിടത്തും കാണാം. ജനായത്തവും. മനുഷ്യ അവകാശങ്ങളും പ്രതിപക്ഷവും ചോദ്യങ്ങളും അധിക പറ്റാണ്.
നിങ്ങൾ ഞങ്ങളുടെ കൂടെ അല്ലെങ്കിൽ ഞങളുടെ എതിരാളിയാണ്. നിങ്ങൾ നിരന്തരം കൈയടിച്ചു സ്തുതി ഗീതങ്ങൾ പാടിയില്ലങ്കിൽ ധർമ്മ പുരിയിൽ നിങ്ങൾ എതിരാളികളുടെ പ്രൊപ്പഗണ്ട മൂരാച്ചിയാണ് . എന്തെഴുതിയാലും എതിർക്കപ്പെടേണ്ടയാൾ.
ധർമ്മ പുരിയിൽ ധർമ്മ സംസ്ഥാപനത്തിനായി /സംസ്ഥാ പണത്തിനായി മനോഹരമായ റി -പബ്ലിക് ടീവിയുണ്ട്. സുന്ദരനായ സ്തുതി ഗീതക്കാരൻ ഗോ സ്വാമി യുണ്ട് !! മോഡി മീഡിയ എല്ലാ നല്ല കാര്യങ്ങളും പറഞ്ഞു തരും
കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി മുന്നിലാണ് എന്ന പല അവലോകനവും വന്നുകൊണ്ടിരിക്കുന്നു .
അദ്ദേഹത്തിന്റെ ജന പ്രീതി റേറ്റ് കുത്തനെ ഉയർന്നു. അദ്ദേഹത്തിന്റ പാർട്ടിക്കാരിലും മീഡിയ മാനേജേര്ഴും പറയുന്നത് ഈ അഭൂത പൂർവ്വം സാഹചര്യത്തിൽ അദ്ദേഹത്തയൊ സർക്കാരിനെയൊ വിമർശിക്കുന്നത് ദേശ ദ്രോഹമാണ്, ആന്റി നാഷണലാണ് എന്നാണ്.
ഭരണ പാർട്ടിക്കും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അദ്ദേഹം വിഗ്രഹവൽക്കരിക്കപെട്ടിരിക്കുന്നു
അദ്ദേഹം ടി വി യിൽ പ്രത്യക്ഷപെടുമ്പോൾ ഇന്ത്യയിലെ കോടികണക്കിന് ആളുകൾ കാണുന്നു. കൈയ്യടിക്കാൻ പറഞ്ഞാൽ കൈയ്യടിക്കും. വിളക്ക് കൊളുത്താൻ പറഞ്ഞാൽ അത് ചെയ്യും. ചാടാൻ പറഞ്ഞാൽ ചാടും. കാരണം അവർക്കു അദ്ദേഹം എല്ലാം ശരിയാക്കാൻ വന്ന ധർമ പുരുഷനാണ്. ഭാരതത്തിൽ ധർമ്മ സംസ്ഥാപനം നടത്താൻ വന്ന അവതാരം.
അനുസരണയോടെ പറയുന്നത് പോലെ ചെയ്തു വരുതിയിൽ നിൽക്കുന്ന ജനങ്ങളെയാണ് ധർമ്മ പുരിയിൽ ആവശ്യം.
ഇന്ത്യയിൽ കോടി കണക്കിന് അശരണരായ തൊഴിലാളികളും പാവപ്പെട്ടവരും നിവർത്തി ഇല്ലാതെ പട്ടിണിയുടെ പലായനങ്ങളിലാണ്.
അത് ചൂണ്ടി കാണിച്ചാൽ പോലും അർണാബ് ഗോ സ്വാമിയും കൂട്ടരും നിങ്ങളെ രാജ്യ ദ്രോഹി ആക്കും
കോവിഡ് അനന്തര രാഷ്ട്രീയം അടിയന്തര അവസ്ഥയെ ഓർമ്മിപ്പിക്കുന്നു . സർക്കാരിനെ വിമർശിച്ചു ആക്ടിവിസ്റ്റ് ആയ പലരെയും വീട്ടിൽ പോയ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥി ആക്ടിവിസ്റ്റുകളെ അറെസ്റ്റ് ചെയ്തു. പലരുടെയും പേരിൽ യൂ എ പി എ ചുമത്തി.
ഇതിനെ സീതാറാം യച്ചൂരിയൊ കൊണ്ഗ്രെസ്സോ ചോദ്യം ചെയ്താൽ അവർ ഈ കഷ്ട്ടകാലത്തു 'രാഷ്രീയം ' കളിക്കുന്നു എന്ന് ആക്ഷേപിക്കും.
ഫെബ്രുവരി 10 നു രാഹുൽ ഗാന്ധി അടിയന്തര കോവിഡ് പ്രതിരോധം വേണമെന്ന് പറഞ്ഞപ്പോൾ ' പപ്പു ' വീണ്ടും മണ്ടത്തരം പറയുന്നു എന്നാണ് ഭരണ പാർട്ടിക്കാർ പറഞ്ഞത്.
പ്രതിപക്ഷം സർക്കാരിനോട് പറഞ്ഞതെല്ലാം അവഗണിച്ചു.
എന്നാൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നിരന്തരം സമ്പർക്കത്തിലാണ് എന്നും ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രി യെന്നാണ് പറയുന്നത്. അത്കൊണ്ടു അദ്ദേഹത്തെ ചോദ്യം ചെയ്യുന്നവർ കുത്തി തിരുപ്പു ഉണ്ടാക്കുന്ന ദേശ ദ്രോഹികൾ എന്നാണ് പറയുന്നത്.
അവർ പറയുന്നത്. ഇന്ത്യയിൽ 2014 മുന്നുള്ളവർ ഇന്ത്യ ഭരിച്ചു മുടിച്ചു. അറുപതു കൊല്ലം മുമ്പുള്ള നെഹ്‌റുവിനോട് കലിപ്പാണ്. നെഹ്‌റുവിനെ കുറിച്ചോ കൊണ്ഗ്രെസ്സ് സർക്കാരുകൾ ചെയ്ത കാര്യങ്ങളെകുറിച്ച് പറഞ്ഞാൽ അത് മോഡി സാറിന്റെ മഹത്തായ ' മോഡൽ ' ശോഭയെ കെടുത്താനുള്ള കുതന്ത്രം ആണെന്ന് പറയും.
ഇത് മോഡി ഭക്തർ പറയുന്ന കാര്യങ്ങളാണ്
അധികാര കേന്ദ്രീകരണം വരുമ്പോൾ മാക്സിമം നേതാവിനെ വിഗ്രഹമാക്കും. ഭക്തിജനങ്ങൾ നിരന്തരം നേതാവിന് സ്തുതി ഗീതങ്ങൾ പാടും.
എന്നാളും ഈ നേതാവ് മാത്രം.മതി എന്ന് പറയും.
പ്രതിപക്ഷം കൊമോളികൾ എന്നു പറയും.
കോവിഡ് രാഷ്ട്രീയത്തിൽ ചോദ്യങ്ങൾ പാടില്ല. ഉത്തരങ്ങളും ഉത്തരവും നേതാവ് തരും. കാരണം നേതാവാണ് നമ്മളെ ആപത്തിൽ നിന്നും രക്ഷിക്കുന്നത്. !!!
ചരിത്രം പറയുന്നത് കേട്ടാൽ മതി.
ധർമ്മപുരിയിൽ ചരിത്രം പറയുന്നത് കേട്ടാൽ മതി.
അധികാര രാഷ്ട്രീയം കേന്ദ്രീകരിക്കുമ്പോൾ ഭക്തജനങ്ങൾ കൂടും. വിഗ്രഹവൽക്കരിക്കപ്പെട്ട നേതാവ് മാത്രമാണ് എല്ലാം ശരിയാക്കുന്നത് എന്നു തോന്നും
മോഡിയാണ് ഇപ്പോൾ അധികാര കേന്ദ്രീകരണ മോഡൽ. അത് കൊണ്ടു മോഡി മോഡൽ തുടങ്ങിയ ' മേക്കിങ് ഇന്ത്യ മോഡൽ ' നെ കുറിച്ച് മാത്രം സംസാരിക്കുക. ചരിത്രം തുടങ്ങുന്നത് 2014 ൽ ആണ്. അതിനു മുമ്പുള്ള ചരിത്രം ഞങ്ങൾ പറയും. നിങ്ങൾ കേട്ട് കൈയടിക്കുക. വിളക്ക് കത്തിക്കുക. പുഷ്പങ്ങൾ വിതറുക. മോഡിയാണ് മോഡൽ !!
കേരളത്തിനും ഒരു മഹത്തായ 'മോഡൽ " ചരിത്രമുണ്ട്. പക്ഷെ അത് ഞങ്ങൾ പറഞ്ഞു തരും. അത് കേട്ടാൽ മതി.
കേരളത്തിന്റെ ഭൂതകാലം 1957 മുതൽ പറഞ്ഞാൽ മതി. കാരണം കേരളത്തെ മാറ്റി ' മോഡൽ " ആക്കിയത് കേരളത്തിൽ വിപ്ലവം കൊണ്ടു വന്നത് ഒരു പാർട്ടിയും അവരുടെ നേതാക്കളുമാണ്.
അത് കൊണ്ടു പത്തൊമ്പതാം നൂറ്റാണ്ടിലെ ജാതി വ്യവസ്ഥയുടെയും അടിച്ചമർത്താലിന്റെയും മാത്രം ചരിത്രം പറയുക. എന്തെങ്കിലും ഒക്കെ ഉണ്ടായെങ്കിൽ അത് കൊളോണിസാമ്രജ്യത്തക്കാരോ, മിഷനറി മാർ സവർണ്ണർക്ക് വേണ്ടി മാത്രം ചെയ്തതാണ് എന്ന് പറയുക.
തിരുവിതാംകൂർ എന്ന പദമോ പത്തൊമ്പതാം നൂറ്റാണ്ടിൽ എന്തെങ്കിലും നടന്നു എന്ന് പറഞ്ഞാൽ നിങ്ങൾ ' രാജ ഭക്ത ' സവർണ മൂരാച്ചിയാകും.. തിരുവിതാംകൂറിനെകൂറിച്ചു ഒരക്ഷരം മിണ്ടരുത് (പോളണ്ടിനെ കുറിച്ചും !)
കാരണം കേരളമെന്നു പറയുന്ന പ്രദേശത്തിന്റ ചരിത്രം യഥാർത്ഥത്തിൽ തുടങ്ങുന്നത് 1939 ലാണ്. കേരളത്തിൽ അന്ന് മുതലാണ് ഒരു 'മോഡൽ, ' ഉണ്ടാകുവാൻ തുടങ്ങിയത്.
അതിനു മുമ്പ് ഇരുണ്ട യുഗം ആയിരുന്നു. അന്ന് ചില നല്ല കാര്യങ്ങൾ നാരായണ ഗുരുവും അയ്യൻകാളിയുമൊക്കെ ചെയ്തു. അന്ന് തൊട്ടുള്ളത് പറഞ്ഞാൽ അംഗീകരിക്കാം
അത് കൊണ്ടു പത്തൊമ്പതാം നൂറ്റാണ്ടിന്റെ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ അവരുടെ' ദുഷ്ട ലാക്ക് ' എന്നു പറയുക. അവരെ ഒന്നുകിൽ കോളിനിയൽക്കാരോ, അല്ലെങ്കിൽ മിഷനറി ഏജന്റ് മാരോ, അതും അല്ലെങ്കിൽ ' രാജ ഭക്തരോ ' ആയ ''സവർണ്ണ ' വലതു പക്ഷമാക്കും. അത് ഏറ്റു പാടി ഓരിയിടും.
ജാഗ്രതൈ. !!!
ഞങ്ങളുടെ മനോഹരമായാ സാമ്പത്തിക സാമൂഹിക വളർച്ചയുടെ മകുടോദാഹരണമായ 1957 ഇൽ തുടങ്ങിയ ' കേരള മോഡൽ ' ശോഭ കെടുത്താൻ അതിനു മുമ്പുള്ള ഏത് സ്ഥിതി വിവരകണക്ക് പറയുന്നവർ എല്ലാവരും ദുഷ്ട്ട ലാക്കുള്ള പ്രൊപ്പഗണ്ടക്കാരാണ്. അവർ ശത്രു പക്ഷത്താണ്.
മോഡിയാണ് താരം. മോഡി മാത്രം മതി. ഇന്നും എന്നും അത് ശരിയല്ല എന്നു പറഞ്ഞാൽ അവരെ ശരിയാക്കും
മോഡിയെ പിന്തുണക്കാത്തവർ എല്ലാം ശത്രുകളാണ്. വിരോധികളാണ്
മേരേ ഭാരത് മഹാൻ എന്ന് നെഹ്‌റു പറഞ്ഞു എന്നത് വാസ്തവം അല്ല. അത് മോഡി പറഞ്ഞ മോഡലാണ്, മേരേ പ്യാരേ ദേശ് വാസിയോം "
പ്രജാപതികൾ കൂടുകയാണ്..
ധർമ്മപുരിയിൽ ചോദ്യങ്ങൾ ഇല്ല.
ഉത്തരങ്ങൾ വേണ്ട സമയത്തു തരും.
അനനങ്ങരുത്. പറയുന്നത് കേട്ട് കൈയടിച്ചു
വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയുക.
അല്ലെങ്കിൽ പ്രജാപതികൾക്കു അനുചരന്മാർക്കും
തൂറാൻ മുട്ടും
ജെ എസ് അടൂർ

No comments:
Post a Comment