Friday, June 5, 2020

ചില ഫേസ് ബുക്ക്‌ രാഷ്ട്രീയ വിചാരങ്ങൾ


സോഷ്യൽ മീഡിയയുടെ സാമൂഹികവൽക്കരണവും സാമൂഹികശാസ്ത്രവും പഠന വിഷയമാക്കേണ്ടതാണ്.
ഇവിടെ സദാ സമയവും കക്ഷി രാഷ്ട്രീയവുമായി മാത്രം പോസ്റ്റിടുന്ന പ്രൊഫൈലുകളിൽ 90% മധ്യവയസ്കരായ പുരുഷന്മാരാണ്. പലരും സെമി റിട്ടയര്മെന്റിലോ റിട്ടയര്മെന്റിലോ കഴിയുന്നവർ .അവരിൽ തന്നെ ഒരുപാടു പേർ എഴുപതുകളിലും എൺപതുകളിലും ഒരു പരിധി വരെ 90 കളിലുമുള്ള സ്കൂൾ കോളേജ് കക്ഷി രാഷ്ട്രീയ ഗൃഹാതുരതയിൽ ശീലം കൊണ്ടു ഏതെങ്കിലും ഒരു പാർട്ടി സംഘബല സുരക്ഷ ഇഷ്ട്ടപെടുന്നവർ.
അടിസ്ഥാനതലത്തിൽ സജീവമായ രാഷ്ട്രീയ പാർട്ടി പ്രവർത്തക ഭാരവാഹികക്ക് സോഷ്യൽ മീഡിയക്ക് സമയം ഇല്ല.
കൂടുതൽ കക്ഷി രാഷ്ട്രീയ പോസ്റ്റുകൾ ഇടുന്നവരിൽ പലരും വിദേശത്ത് മിക്കവാറും ഒറ്റക്ക് താമസിക്കുന്നവരോ ഇഷ്ടം പോലെ സമയമുള്ളവരോയാണ്. മിക്കവാറും. കക്ഷി രാഷ്ട്രീയ പോസ്റ്റുകൾ ലൈക്കുന്നതും കമ്മന്റുന്നതും എല്ലാം ആ കൺവെർട്ടേഡ്‌ നെറ്റ്വർക്കിലുള്ളവരാണ്.
സ്ത്രീകളിൽ 95% പേരും രാഷ്ട്രീയ പാർട്ടി പോസ്റ്റുകൾ ഇടുന്നത് കണ്ടിട്ടില്ല. സ്ത്രീകളിൽ പലരും കൂടുതൽ സ്വതന്ത്ര അഭിപ്രായം പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോൾ കൂടുതൽ ഫോട്ടോ ഇടുന്നത് അവരാണ്. രാഷ്ട്രീയ പാർട്ടി ജ്വരമുള്ള സ്ത്രീ പ്രൊഫൈലുകൾ ഫേസ് ബുക്കിൽ വളരെ ദുർലഭം.
മുപ്പതു വയസിൽ താഴെയുള്ള മിക്കവാറും പേർ ഇപ്പോൾ ഇൻസ്റ്റയിലെക്ക് മാറി. അച്ഛൻ അമ്മമാർ കലപില പറയുന്നിടത്തു നിന്ന് മാറി നടക്കാനെന്നാണ് ചിലർ പറഞ്ഞത്. ചിലർ പറഞ്ഞത് ഫേസ് ബുക്കിൽ കൂടുതൽ രാഷ്ട്രീയ ന്യയീകരണ കലപിലയിൽ താല്പര്യം ഇല്ലന്നാണ്. മുപ്പതു വയസ്സിൽ താഴെയുള്ളവരിൽ കക്ഷി രാഷ്ട്രീയ ജ്വരം അധികം കാണാറില്ല. അവരിൽ മിക്കവാറും പേർ കരിയർ കാര്യങ്ങളിൽ ശ്രദ്ധ ഉള്ളവരാണ്.
നാല്പത്തിന് മുകളിലോട്ടന് ഫേസ് ബുക്കിൽ കക്ഷി രാഷ്ട്രീയ ജ്വരം കൂടുതൽ ഉള്ളവർ. അതു അമ്പതുകളിൽ പീക് ചെയ്തു. പിന്നെ കക്ഷി രാഷ്ട്രീയ ഗുണഭോഗ്താക്കൾ അല്ലാത്തവർ പതിയെ വീണ്ടും വീണ്ടു വിചാരങ്ങൾ ഉള്ള മനുഷ്യരാകും
പലപ്പോഴും ആലോചിക്കാറുണ്ട് കേരളത്തിൽ യഥാർത്ഥത്തിൽ എത്രര സജീവ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുണ്ട് എന്നത്. അതു ഒരു പഞ്ചായത്തിൽ ശരാശരി കൂട്ടിയാൽ അമ്പത് പേർ. അതെല്ലാം കൂടെ കൂടെ കൂട്ടിയാൽ 50000.പേരാണ്. പിന്നെ മുനിസിപ്പാലിറ്റി കോർപ്പറേഷൻ. എല്ലാം കൂട്ടിനോക്കിയാലും. ഏതാണ്ട് അറുപതിനായിരം പേർ. അവരിൽ തന്നെ ചെറിയ വിഭാഗമാണ് രാഷ്ട്രീയം തൊഴിലാക്കിയത്. പിന്നെ സർവീസ് സംഘടന അനുഭാവികൾ. കേരളത്തിലെ സജീവരാഷ്ട്രീയ പാർട്ടിക്കാരും ഉറച്ച അനുഭാവികളും എല്ലാകൂടെ കൂട്ടിയാൽ ഏതാണ്ട് അഞ്ചു ലക്ഷം. കേരളത്തിലെ ജനസംഖ്യയുടെ രണ്ടു ശതമാനം പോലും ഇല്ല.
കേരളത്തിലെ ഏതാണ്ട് 60.% ആളുകൾ സ്വതന്ത്രമായി വോട്ട് ചെയ്യുന്നവരാണ്. പ്രതേകിച്ചു ചെറുപ്പക്കാർ. പിന്നെയുള്ളവരിൽ 25% ശതമാനത്തിന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടെങ്കിലും അവർ ചിലപ്പോൾ സ്ഥാനാർഥി മേന്മ നോക്കി മറു പാർട്ടിക്കും വോട്ട് ചെയ്യും. പിന്നെയുള്ള പതിനഞ്ചു ശതമാനമാണ് പല പാർട്ടികളുടെയും ഉറപ്പുള്ള വോട്ട്.
ഫേസ് ബുക്ക്‌ -വാട്സ്ആപ്പ് കക്ഷി രാഷ്ട്രീയത്തിൽ തന്നെ ഏറിയാൽ പതിനായിരം പേരാണ് പാർട്ടി അനുഭാവ ആഭിമുഖ്യം ഉള്ളത് . അവയിൽ വെട്ടികിളികളെ കുറച്ചാൽ അതു ആയിരത്തിൽ താഴെ.
ചുരുക്കത്തിൽ സാമൂഹിക മാധ്യമ എക്കോ ചേമ്പർ കക്ഷി രാഷ്ട്രീയ പോസ്റ്റു /ട്രോളും യഥാർത്ഥ തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും കടലാടിയും കടലും പോലെ വ്യത്യസ്തമാണ്.
കേരളത്തിൽ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഉസ്താദുമാർ സാമൂഹിക മാധ്യമത്തിൽ കുറച്ചു കാണുന്നവരാണ്. ഒരു തിരെഞ്ഞെടുപ്പ് മാനേജ്‌മെന്റിൽ അവാർഡ് കിട്ടാൻ അർഹതയുള്ള ചില എം എൽ എ മാരെ അറിയാം. അവർ 18 മണിക്കൂർ ഫീൽഡിലാണ്. സമൂഹ മാധ്യമങ്ങളിൽ കാണാറില്ല.
സാമൂഹിക മാധ്യമ കക്ഷി രാഷ്ട്രീയം ഒരു വലിയ പരിധിവരെ മാറ്റൊലി രാഷ്ട്രീയമാണ്. ഇക്കോചേംബറിൽ സജീവമായ പലർക്കും ഇന്ത്യയിൽ വോട്ട് പോലും കാണില്ല.
അതുകൊണ്ടു സോഷ്യൽ മീഡിയ കണ്ടു തിരെഞ്ഞെടുപ്പ് പ്രവചനത്തിനു പോയാൽ കിം ഫലം.
കേരളത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കാമ്പുള്ള യഥാർത്ഥ രാഷ്ട്രീയ -സാമൂഹിക സംവാദങ്ങൾ കുറവാണ്. അതിന് ഒരു കാരണം മലയാളത്തിൽ ആരു എന്തു എഴുതിയാലും അവരെ മിക്കവാറും പേരെ ഒരു കള്ളിയിൽ ഇട്ട് പാർട്ടി രാഷ്ട്രീയ ലെൻസിൽ കൂടെ നോക്കി മാത്രം പ്രതികരിക്കും. അതു അനുസരിച്ചു വായിക്കും. അതു അനുസരിച്ചാണ് ലൈക്കും പ്രതികരണവും.
ഫേസ് ബുക്കിൽ രാഷ്ട്രീയ തിമരങ്ങൾക്കപ്പുറം അപ്പുറം നല്ലത് വായിക്കാവുന്നത് ചിലത് വരുന്നത് വളരെ സ്പെഷ്യലൈസ്ഡ് ഗ്രൂപ്പായ സഞ്ചാരി, ചരിത്രം പോലുള്ളിടത്താണ്.
ജെ എസ് അടൂർ

 https://www.emalayalee.com/varthaFull.php?newsId=211099&fbclid=IwAR2Xkl-ut4cqfnY6Yjp9KgOYImqL2vj_hoHpl3PmxwpB19jujurfRzYIP8c

No comments: