ഇന്നത്തെ
രാവിലത്തെ നടത്തം ബോധിഗ്രാം ഇന്റഗ്രേറ്റഡ് ജൈവ കൃഷി ഇടത്തിലേക്കായിരുന്നു.
കുടുബ സ്വത്തായി കിട്ടിയ സ്ഥലങ്ങൾ സ്ത്രീ ബോധിലെ അംഗങ്ങൾക്കും കൃഷി
ചെയ്യുവാനുള്ള സൗകര്യങ്ങൾ ശരിയാക്കി കൊടുത്തു.
ഇന്ന് അവിടെ ഇല്ലാത്ത കൃഷി ഇല്ല. വാഴ, കപ്പ, പയർ, മുളക്, ചീര, വെണ്ടയ്ക്ക, പടവലം, ചേന, കാച്ചിൽ, കിഴങ്ങു, ഇഞ്ചി, മഞ്ഞൾ, വഴുതനം എല്ലാമുണ്ട്. അത് പോലെ അല്പം സ്ഥലമുള്ളവരെ അവരുടെ വീടിനടുത്തു കൃഷിക്ക് കഴിഞ്ഞ പല വര്ഷങ്ങളായി പ്രോത്സാഹിപ്പിച്ചു. അത് കൊണ്ടു ഞങ്ങളുടെ അംഗങ്ങൾക്കു ഭക്ഷ്യ സുരക്ഷക്ക് ഒരു കരുതൽ ഉണ്ടായിരുന്നു. പലതും വില കൊടുത്തു വാങ്ങേണ്ടി വന്നില്ല. അല്പം അധികം ഉള്ളത് ചന്തയിൽ പോയി വിറ്റാൽ അത്യാവശ്യം മീനും പലചരക്കും വാങ്ങിക്കാം.

ഇത് കൂട്ട് കൃഷിയാണ് . എല്ലാവർക്കും അവരവരുടെ ഭാഗം കൃഷി ചെയ്യാൻ കൊടുത്തിട്ടുണ്ട്. എന്നാൽ സഹകരിച്ചാണ് കൃഷി.
കൃഷി കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടു. ഓരോന്നും തളിരിടുന്നതും, പൂവിടുന്നതും ഫലം കായ്ക്കുന്നതും കണ്ണു നിറയെ കാണുന്നത് ഒരു കവിത മനസ്സിൽ ആവാഹിക്കുന്നത് പോലെയാണ്. അത് ഗൃഹാതുര ഓർമ്മകൾ മാത്രം അല്ല. അതു കണ്ടും കേട്ടും, നട്ടും, തൊട്ടും, മണത്തും, രുചിച്ചും മനസ്സിൽ നിറഞ്ഞു അറിഞ്ഞത് കൊണ്ടു ആത്മാവിന്റെ ഭാഗമാണ് കൃഷി ഒരു കൂട്ടായ്മയാണ്. കൃഷി ഒരു കൂട്ടായ്മയിലൂടെയെ നടക്കൂ. അത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഉഭയസമ്മതമാണ്. കൃഷി ഒരു സാമൂഹിക സംസ്കാരമാണ്.
അത് കൊണ്ടു റബർ മൊത്തം വെട്ടികളഞ്ഞു അവിടെ മാവും പ്ളാവും തെങ്ങും നാടൻ വൃക്ഷങ്ങളും വച്ചു പിടിപ്പിപ്പിച്ചു ഇടകൃഷി ചെയ്യാനാണ് പരിപാടി. റബ്ബറിന്റ കോളനി വൽക്കരണം അവസാനിപ്പിച്ചു ഭൂമിയെ വീണ്ടെടുക്കാൻ സമയമായി.
കേരളത്തിൽ ഉള്ള തരിശ് ഇടങ്ങൾ സ്ത്രീ കൂട്ടായ്മകൾക്ക് കൃഷി ചെയ്യാൻ കൊടുത്താൽ ഒരു പരിധി വരെ നമ്മൾക്ക് ഭക്ഷ്യ സുരക്ഷ കൈവരിക്കാം.
മാറ്റങ്ങൾ ഉണ്ടാകേണ്ടത് മനസ്സിലാണ്. പക്ഷെ മനസ്സിലെ വിശ്വാസങ്ങൾ മാത്രം പോരാ. പ്രവർത്തി ഇല്ലാത്ത വിശ്വാസം ചത്തതാണു.
വലിയ കാര്യങ്ങൾ തുടങ്ങുന്നത് ചില ചെറിയ പ്രവർത്തികളിൽ കൂടിയാണ്. ചെറിയ ചെറിയ മാറ്റങ്ങൾ പതിയെ സമൂഹത്തിൽ മാറ്റം വരുത്തും. മാറ്റങ്ങൾക്ക് സർക്കാരിനെ മാത്രം നോക്കി ഇരുന്നിട്ട് കാര്യം ഇല്ല. ചെറുതും വലതും മാറ്റങ്ങൾ നമ്മൾക്ക് വരുത്താം. . ആദ്യം വീട്ടിലും. പിന്നെ നാട്ടിലും.

No comments:
Post a Comment