Friday, June 5, 2020

മാധ്യമ പ്രതിസന്ധികൾ

മാധ്യമ പ്രതിസന്ധികൾ
കോവിഡ് -19 സാമ്പത്തിക രംഗത്തെ ആകമാനം ബാധിച്ചിരിക്കുകയാണ്. ഇന്ന് പത്രങ്ങളും മാധ്യമങ്ങളും പരസ്യ ഔട്ലെറ്റുകളായാണ് അവരുടെ കോർ ബിസിനസ് നടത്തുന്നത്. ഏറ്റവും കൂടുതൽ പരസ്യം കൊടുക്കുന്നത് കൺസ്യൂമർ സെക്റ്ററും, റിയൽ എസ്റ്റേറ്റ് /നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ടതും സർക്കാർ പി ആർ പ്രോപഗണ്ടക്ക് മാണ്.
കൺസ്യൂമർ സെക്റ്ററും റീയൽ എസ്റ്റേറ്റ്, ടൂറിസം, സർക്കാർ സാമ്പത്തികമെന്നിവ പ്രതി സന്ധിയിലാണ്. അതിന്റ ഡെറിവേറ്റിവ് ബിസിനസാണ് മീഡിയ ബിസിനസ്. ഇപ്പോൾ മാധ്യമ രംഗം പ്രൊഫെഷണൽ ആയതിനാൽ മിക്കവാറും പ്രൊഫെഷണൽ മാധ്യമ ബിസിനസ് നല്ല ശമ്പളം കൊടുക്കും.പലർക്കും ഇപ്പഴുളള ശമ്പളം കൊടുക്കാനുള്ള വരുമാനം കാണില്ല.
ഇപ്പോൾ മീഡിയ ബിസിനസ് പ്രതി സന്ധി നേരിടാൻ വളരെ വലിയ സബ്‌സ്‌ക്രിപ്‌ഷനും റിസേർവ് ഫണ്ടും ഉള്ളവർക്കേ സാധിക്കുകയുള്ളൂ.
കോവിഡ് ലോക്കോട്ട് തീർന്നാലും ബിസിനസ്‌ സാധാരണ ഗതിയിലാകാൻ കുറഞ്ഞത് ആറു മാസം എടുക്കും.
പല ബിസിനസ്‌ മോഡലുകളും മാറും. മീഡിയ ബിസിനസും മാറുവാൻ പോകുകയാണ്. അഡ്വെർടൈസ്മെന്റ് ഒട്ടും ഇല്ലാത്ത നെറ്റ് വർക്ക് മോഡൽ ഒന്നാംതരം പ്രൊഫെഷണൽ സിറ്റിസൺ മീഡിയയാണ് എന്റെ കിനാശ്ശേരി.
പ്രൊഫെഷണൽ ജേണലിസ്റ്റ് എന്ന ക്യാറ്റഗറിയിൽ തന്നെ മാറ്റം വരും സ്മാർട്ട്‌ ഫോൺ ടെലിനോലെജി പത്ര പ്രവർത്തനത്തെ തന്നെ മാറ്റി മറിച്ചു ഇന്ന് പത്രങ്ങൾ വായിക്കുന്നവരുടെ എണ്ണം കുറയുകയും ഓൺലൈൻ വായനക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നു.
ഇന്ന് പത്രം വായിക്കുന്നവരിൽ കൂടുതലും ടിവി കാണുന്നവരിൽ കൂടുതലും മധ്യ വയസ്സ് കഴിഞ്ഞവരും രാഷ്ട്രീയ പാർട്ടി താല്പര്യക്കാരുമാണ്.
മുപ്പതു വയസ്സിന് ( നാല്പതിനും ) താഴെയുള്ളവർ അവർക്കു വേണ്ടത് മാത്രം വളരെ സെലെക്റ്റിവായി ആവശ്യത്തിനോ അല്ലെങ്കിൽ അവരുടെ പ്രൊഫെഷണൽ ആവശ്യത്തിനോ മാത്രം വായിക്കുന്നവരാണ്.
എന്തായാലും മിക്കവാറും കമ്പിനിയുടെ ബിസിനസ് പ്ലാൻ ഇപ്പോൾ ഫ്രീസറിലാണ്. 2020 എഴുതി തള്ളി കണ്ടിജൻസി പ്ലാൻ ഇല്ലെങ്കിൽ പല ബിസിനസ്സ്കാരുടെയും ഉറക്കം നഷ്ട്ടമാകും. ചിലപ്പോൾ അതിന് അപ്പുറവും.
പറയാനുള്ളത് : Go slow, the road may be flooded.
അതു ഞാൻ ഉൾപ്പെടെയുള്ള സംരഭകർക്ക് ബാധകമാണ്.
അതെ സമയം പുതിയ അവസരങ്ങൾ തുറക്കുവാൻ പോകുകയാണ്. അതു കൺസൾട്ടിങ് ബിസിനസ് ചെയ്യുന്നയാൾ ഇവിടെ പറഞ്ഞാൽ നമ്മുടെ ബിസിനസിനെ ബാധിക്കും . പലരും ഇപ്പോൾ വരുന്നത് കണ്ടിജൻസി പ്ലാൻ തയ്യാറാക്കാൻ വേണ്ടിയാണ്
ജേ എസ് അടൂർ

No comments: