Thursday, June 4, 2020

പട്ടിണികൊണ്ടു മനുഷ്യർ മരിക്കുപ്പോൾ അതിൽ സങ്കടപ്പെടാൻ കഴിയാത്തവർ

ഒരു ദളിത് പെൺകുട്ടിയുടെ ആത്മ ഹത്യയോ അല്ലെങ്കിൽ പട്ടിണികൊണ്ടു ദളിത്, ആദിവാസി ആളുകൾ മരിക്കൊമ്പഴോ, ലക്ഷകണക്കിന് തൊഴിലാളികൾ ലോക്‌ഡോൺ പട്ടിണിയിൽ നിന്ന് പലായനം ചെയ്തു വീഴുമ്പോഴോ, അനേകം തൊഴിലാളികൾ ട്രയിൻ കയറി കൊല്ലപ്പെടുമ്പോഴോ മേനക ഗാന്ധി ഒരക്ഷരം പറകയില്ല. പിന്നെ അവർക്കു പാലക്കാട്‌ ജില്ല മലപ്പുറം ആക്കി മാറ്റുന്നതിൽ ഒരു ഉളുപ്പും ഇല്ല
അവർ മാത്രം അല്ല. അവരെപ്പോലെയുള്ളൂ ഭൂരിപക്ഷം നഗരങ്ങളിലെ വരേണ്യ ഉപരി മധ്യവർഗത്തിനും ഭരണവർഗ്ഗത്തിനും ദേവികയുടെ ആത്മഹത്യ ഒരു ന്യൂസ് പോലും അല്ല. വാളയാറിലെ കുട്ടികളെ അവർക്ക് ഓർക്കാൻ സമയം ഇല്ല.
ആനയുടെ മരണവും സങ്കടമാണ്. സംഭവിക്കരുതായിരുന്നു. ആരെങ്കിലും മനപ്പൂർവം കൊന്നതിനു ഇത് വരെ തെളിവ് ഇല്ല. കാടും കാട് വെട്ടി തെളിച്ചു നാടായപ്പോൾ സംഭവിക്കുന്ന ദാരണുത.
പക്ഷെ പട്ടിണികൊണ്ടും എക്സ്ക്ലൂഷൻ കൊണ്ടും മനുഷ്യർ മരിക്കുപ്പോൾ അതിൽ സങ്കടപ്പെടാൻ കഴിയാത്തവർ. അതിനു ഒരു മാറ്റം വരുത്താൻ ചെറു വിരൽ അന ക്കാത്തവരാണ് ഇപ്പോൾ കേരളത്തിലെ അനയുടെ ദാരുണ അന്ത്യത്തിൽ രോക്ഷാകുലരാകുന്നത്.
ആനയെ എന്നല്ലേ. കാട്ടിലേ മൃഗങ്ങളെ കൊല്ലരുത് .
പക്ഷെ പശുവിന്റെ ജീവന് മനുഷ്യ ജീവനെക്കാൾ വിലകല്പിക്കുന്ന രാഷ്ട്രീയം പലപ്പോഴും മനുഷ്യരുടെ തുല്യ അവകാശങ്ങളിൽ വിശ്വാസം ഇല്ലാത്ത മൃഗം സ്നേഹികളാണ്. മൃഗ സ്നേഹം നല്ലത്.പക്ഷെ മനുഷ്യരെ തുല്യരായി കാണാത്ത മൃഗംസ്നേഹികളെക്കാൾ നല്ലതാണ് സാധാരണ മൃഗങ്ങൾ.
പ്രശ്നം രാഷ്ട്രീയമാണ്. അല്ലതെ മനുഷ്യൻ vs മൃഗം എന്ന either or നിലപാട് അല്ല. മനുഷ്യനും മൃഗങ്ങളും എല്ലാ ചരാചരങ്ങളും പ്രകൃതിയുടെ ഭാഗം തന്നെയാണ്. അത്കൊണ്ടു തന്നെ മനുഷ്യർക്കും മൃഗങ്ങൾക്കും മരങ്ങൾക്കും നദികൾക്കും പരസ്പര്യത്തിൽ ജീവനായി ജീവൻ നിലനിർത്താനുള്ള അവകാശങ്ങൾ തുല്യമാണ് . അത് ഒരു ജൈവ അവകാശ (life centred ) വീക്ഷണമാണ്.
പക്ഷെ ആരു ആർക്ക് വേണ്ടി എപ്പോൾ എന്ത് എങ്ങനെ പറയുന്നു എന്നതും പറയാതിരിക്കുന്നു എന്നതും രാഷ്ട്രീയമാണ്.
ജെ എസ് അടൂർ

No comments: