ആടിനെ പട്ടിയാക്കുന്ന വിദ്യ
രണ്ടു ദിവസം മുന്നേ കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ വന്ന മാറ്റങ്ങളെകുറിച്ചു ചില കാര്യങ്ങൾ പറഞ്ഞു.
അത് പറയാൻ കാരണം എ കെ ആന്റണി പറഞ്ഞത് പറയാതെ അദ്ദേഹത്തെ ട്രോളി കൂകി ഊശിയാക്കി തുരുത്താനുള്ള ശ്രമങ്ങൾ കണ്ടാണ്. ആന്റണിയെ സപ്പോർട് ചെയ്യാൻ അദ്ദേഹത്തിന്റ പാർട്ടിക്കാരുണ്ട്. അതിനു എന്റെ ആവശ്യം ഇല്ല.
ഞാൻ എഴുതിയ നോട്ട് ഒന്നും വായിക്കാതെ ആന്റണിയെ "ആറാട്ട് മുണ്ടൻ ' എന്ന് വിളിച്ചത് body-shaming ഉദാഹരണമാണ് ഏറ്റവും നീചമായ മനസ്ഥിതി ഉള്ളവരാണ് ഒരാളെ അയാളുടെ നിറവും നീളവും വച്ചു അധിക്ഷേപിക്കുന്നത്. അത് ആദ്യം ഉപയോഗിച്ചത് ആരാണ് അത് ഏറ്റു പാടുന്നത് ആരാണ് എന്നും എല്ലാവർക്കും അറിയാം. നിറവും നീളവും വച്ചു ഒരാളെ ഊശിയാക്കി ആക്ഷേപിക്കുക ആശയങ്ങൾക്ക് പകരം അസഭ്യം പറയുക
പറയാത്തത് പറഞ്ഞന്നു വരുത്തുക. ഇതൊക്കെ അരാഷ്ട്രീയ പാപ്പരത്ത മനസ്തിയുടെ അടയാളപ്പെടുത്തലാണ്.
ആ നോട്ട് ആടിനെ പട്ടിയാക്കുന്ന മനസ്തിതിയെ കുറിച്ചാണ്.
അവിടെ എഴുതിയത് പോലും വായിച്ചു നോക്കാതെ ഞാൻ 'തിരുവിതാംകൂർ ' ചരിത്രം എഴുതിയെന്നാണ് ആരോപണം. ചിലർ പറയുന്നത് അത് തിരുവിതാംകൂർ 'ഏക്സെപ്ഷൻ 'എന്നാണ്. ചിലർ പറഞ്ഞത് തിരിവിതാകൂറിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ "സവർണർ ' എന്നാണ്. ചില nitpicking നടത്തി ആക്രമണങ്ങൾ ad hominem fallacy യാണ് .
ഞാൻ എഴുതിയത് മുന്നേ അമർത്യ സെന്നും അത്പോലെ റോബി ജെഫ്രിയും പറഞ്ഞിട്ടുണ്ട്. അല്ലാതെ ഒരു സുപ്രഭാതത്തിൽ ഞാൻ മാത്രം പറഞ്ഞത് അല്ല
എന്താണ് ഞാൻ എഴുതിയ പ്രധാന വാദം :
"കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റ മധ്യത്തോടെ തുടങ്ങിയ ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കഴിഞ്ഞ 170 വര്ഷങ്ങളായി സ്വാതന്ത്ര്യംത്തിനു മുമ്പും പിമ്പും ഇപ്പഴും തുടരുന്നു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും
ഇപ്പോൾ കാണുന്ന നേട്ടങ്ങൾക്ക് കാരണം അതാതു സമയത്തുള്ള വിവിധ സർക്കാരുകളും സർക്കാർ ഇതര സാമൂഹിക സംരഭങ്ങളുമാണ്. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിലായി സ്വകാര്യ രംഗത്തു വളർന്ന വിദ്യാഭ്യാസ സംരഭങ്ങളും ആശുപത്രികളും പങ്ക് വഹിച്ചിട്ടുണ്ട്.
1850.കളുമുതലുണ്ടായ മാറ്റങ്ങളാണ് കേരളത്തെ മാറ്റങ്ങൾക്ക് നിദാനം
1) അച്ചടി വിദ്യയും മലയാള ഭാഷയുടെ വികസനവും കൂടുതൽ പത്ര മാദ്ധ്യമങ്ങളും പാഠ പുസ്തങ്ങൾക്കും പുതിയ സാക്ഷരതക്ക് ഇടം നൽകി.
2) നാട്ടു രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിൽ താല്പര്യമുണ്ടായിരുന്ന രാജാക്കന്മാരും അവരുടെ വിദ്യാഭ്യാസവും വിവരങ്ങളുമുള്ള ദിവാൻമാരും/ റെസിഡന്റ്മാരും ഗവര്ണൻസ് കാര്യക്ഷമമാക്കുവാൻ പുതിയ പോളിസികളും അതു നടപ്പാക്കാനുള്ള സ്ഥാപന സംവിധാനവുണ്ടാക്കി.
3)തിരുവിതാംകൂറിലാണ് ഇന്ത്യയിലെ ആദ്യത്തെ ജനപ്രതിനിധി സഭയിലോന്നുണ്ടായത്.(1888).ഇത് ഒരു പരിധിവരെ ജനായത്ത സംവിധാനത്തിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇട നൽകി
4(സ്ത്രീകൾക്ക് ആദ്യമായി ജാതി മത ഭേദമെന്യേ വിദ്യാഭ്യാസ അവസരമുണ്ടായി. . അതു കേരളത്തിൽ പിന്നെ എല്ലായിടത്തും വ്യാപിച്ചു . കേരളത്തിലെ സാമൂഹിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്.
5)കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ വിവിധ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും സാമൂഹ്യ സമത്വ ചിന്തകളും ജാതി വിവേചനത്തിനും സ്ത്രീ വിവേചനത്തിനും എല്ലാം പലരും പല ഇടങ്ങളിൽ പ്രവർത്തിച്ചു.അതു പോലെ പത്രമാദ്ധ്യമങ്ങൾ സാക്ഷരതയും വിജ്ജ്ഞവും പരത്തി.
കേരളത്തിൽ ജനായത്ത സംസ്ക്കാരവും അറിവിന്റെ സാമൂഹിക വൽക്കരണവും ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ ദിശകങ്ങളിൽ ഉണ്ടായി .1940 കളിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികൾ ജന പങ്കാളിത്തത്തോട് വളരുവാൻ ഇടയായത്
സ്വാതന്ത്ര്യത്തിന് മുമ്പ് കേരളത്തിൽ വളർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടാണ്.
അതിനർത്ഥം തിരിവിതാകൂറിലും കേരളത്തിലും പ്രശ്നം ഇല്ലായിരുന്നു എന്നല്ല. സവർണ്ണ ജാതിക്കാർക്ക് അല്ലാത്തവർക്ക് തിരുവിതാംകൂറിൽ ജോലി കിട്ടിയിരുന്നില്ല.(ഡോ പൽപ്പുവിന് മാത്രം അല്ല, ഒരുപാടു പേർക്ക് ജാതി /മത വിവേചനം കൊണ്ടു കൊടുത്തില്ല ). ബ്രാമ്മണ -ക്ഷത്രിയ മേധാവിത്തം ഉള്ള ഭരണക്രമത്തിൽ ബജറ്റിൽ വലിയ ശതമാനം ചിലവഴിച്ചത്
ബ്രാമ്മണർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഊട്ട് പുരക്ക് വേണ്ടിയാണ്. രാജ അധികാര വ്യവസ്ഥയെ വിമർശിക്കാൻ ഒരു പുസ്തകം തന്നെ എഴുതാം
കടുത്ത സവർണ്ണ ഹൈന്ദവ പക്ഷ പാതിത്തമുള്ള വ്യവസ്‌ഥയിൽ പല മാറ്റങ്ങളും ഉണ്ടായതിന് ഒരു കാരണം ബ്രിട്ടീഷ് തണലിൽ വന്ന മിഷനറി വിദ്യാഭ്യാസവും ആരോഗ്യ പ്രവർത്തനവുമാണ് കടുത്ത ജാതി വിവേചനവും സവർണ്ണ അധികാര വ്യവസ്ഥയും ഒരുപാടു സാമൂഹിക അനാചാരങ്ങളും പട്ടിണിയും, പകർച്ച വ്യാധികളും ഉള്ള സ്ഥലമായിരുന്നു തിരുവിതാകൂറും കേരളവും ഇന്ത്യയും. ഇന്നും അതൊക്കെ ഒരു പരിധിവരെയുള്ള സ്ഥലമാണ് കേരളവും ഇന്ത്യയും
എന്നാൽ കേരളത്തെ മാറ്റിയത് ഇരുപതാം നൂറ്റാണ്ടിന്റ ആദ്യപകുതിയിൽ നടന്ന സമുദായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയവൽക്കരണവും ജനയാത്തവൽക്കരണ പ്രസ്ഥാനങ്ങളുമാണ്. സ്വാതന്ത്ര്യ സമര രാഷ്ട്രീയ ജനായത്തവൽക്കരണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അതുപോലെ പാർശവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജനായത്തവൽക്കരണത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയും പ്രവർത്തിച്ചു.
വിവിധ സമുദായ സംഘടനകളും സാമൂഹിക സംരംഭകരും 1920 കൾ തുടങ്ങിയസ്കൂളുകൾ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കി. എന്റെ ഗ്രാമത്തിൽ സർക്കാർ സ്കൂൾ വന്നിട്ട് 100 കൊല്ലത്തിൽ അധികം. അതുപോലെ ഹൈ സ്കൂൾ 90 കൊല്ലതിന്നു മുൻപ്. കേരളത്തിൽ ആകമാനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വിദ്യാഭ്യാസം ലഭ്യമായി.
ഇതിന് തുടക്കം പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ അന്നത്തെ സർക്കാരും (രാജ ഭരണം. ബ്രിട്ടീഷ് ഭരണം ) സർക്കാർ ഇതര സമുദായ സാമൂഹിക സംരംഭങ്ങളും വിദ്യാഭ്യാസവും ആരോഗ്യവും ജനങ്ങളിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ കൊണ്ടാണ്.
അതു പല രീതിയിൽ തിരുവിതാകൂറും, കൊച്ചിയിലും മലബാറിലും സംഭവിച്ചു. കേരളത്തിലെ ആദ്യ സ്കൂൾ കോഴിക്കോട്ട് ആയിരുന്നു. ഇന്നും അതു സെന്റ് ജോസഫ് സ്‌കൂൾ എന്ന പേരിൽ ഉണ്ട്. മലബാറിലെ ബേസൽ മിഷൻ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ മാറ്റമുണ്ടാക്കി. കേരളത്തിൽ സി എം എസ് കോളേജ് ഉണ്ടായിട്ട് ഇരുനൂറ് വർഷം കഴിഞ്ഞു. അന്ന് അതുപോലെ തുടങ്ങിയത് കൽക്കട്ടയിലെ പ്രെസിസെൻസി കോളേജ് മാത്രമാണ്
അന്ന് തുടങ്ങിയ പൊതു നയങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം വന്ന തിരെഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തുടർന്നുആരോഗ്യത്തിനും പൊതു വിദ്യാഭ്യാസത്തിനും മറ്റുള് സംസ്ഥാനങ്ങളെക്കാൾ ബജറ്റിൽ കൂടുതൽ ചിലവഴിച്ചു.
കഴിഞ്ഞ മുപ്പതു കൊല്ലം കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കും മാനവിക വികസന സൂചി വികസനത്തിനും ഒരു പ്രധാന കാരണം കേരളത്തിൽ നിന്നും വിദേശത്ത് പോയി ആളുകൾ കേരളത്തിലേക്ക് വലിയ തോതിൽ രൂപ അയച്ചു കൊടുത്തത് കൊണ്ടാണ്. അതു വരെ ഞെങ്ങി നിരങ്ങിപ്പോയ ബജറ്റിൽ കാശു വരാൻ തുടങ്ങിയത് 1990കളിൽ കേരളത്തിലുണ്ടായ സാമ്പത്തിക വളർച്ചയാണ് "
ഇവിടെ എവിടെയാണ് സുഹൃത്തുക്കളെ '? രാജ ഭക്തി ' എവിടെയാണ് ' സവർണ ' 'ദുഷ്ട്ട ' ലാക്ക്?
കേരളത്തിൽ സർക്കാർ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തങ്ങളെ അഭിനന്ദിച്ചു സഹകരിച്ചു സംഭാവന കൊടുത്തു കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായതു തികച്ചും സാമൂഹിക ഉത്തരവാദിത്തമുള്ള സജീവ പൗരൻ ആയതു കൊണ്ടാണ്.
സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളുടെ കൂടെ എന്നും നിൽക്കും. കാരണം സർക്കാർ എല്ലാവരുടെയും കൂടെയാണ്. അല്ലാതെ ഒരു പാർട്ടിയുടെ അല്ല.
കേരളത്തിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് പ്രധാന ഉത്തര വാദികൾ ഇവിടുത്തെ ജനങ്ങളാണ്. കേരളത്തിലെ ജനങ്ങൾ ലോകത്തിലെ വിവിധ ഇടങ്ങളിൽ പോയി പണി എടുത്തു അയച്ചു കൊടുക്കുന്ന പൈസയുടെയും അത് പോലെ ഇവിടെ പണി എടുക്കുന്ന ആളുകൾ കൊടുക്കുന്ന നികുതികൊണ്ടാണ് സർക്കാർ എന്ന ഏർപ്പാട്. ഒരു സർക്കാരിന്റെയും മെഹർബാനി കൊണ്ടല്ല മലയാളികൾ ജീവിക്കുന്നത്.
സർക്കാർ ജനങ്ങളെകൊണ്ടാണ് ജീവിക്കുന്നത്. തിരിച്ചല്ല. അന്നും ഇന്നും. അത് കൊണ്ടു അന്നും ഇന്നും ഉള്ള പൊന്നു 'തമ്പുരാക്കൻ' മാർ കാരണം അല്ല ഇവിടെ മാറ്റം ഉണ്ടായത്.
ഇവിടെ ഇപ്പോൾ ആളുകൾ പഠിക്കുന്നതും ആശുപത്രിയിൽ പോകുന്നതും ഓരോരുത്തർ അധ്വാനിച്ചു കിട്ടുന്ന പണം കൊണ്ടാണ്. ഇവിടെ പാർട്ടികളും സർക്കാരും ഒക്കെ വികസിച്ചത് ഇവിടുത്തെ ആളുകളുടെ പണം കൊണ്ടാണ്. വികസനം നടത്തുന്നത് ജനങ്ങളാണ് അല്ലാതെ ഒരു പാർട്ടിയൊ ഒരു നേതാവോ അല്ലേ അല്ല.
പക്ഷെ 'if you are not with us, you are against us' എന്ന ലോജിക്കിൽ ആടിനെ പട്ടിയാക്കുന്ന വിദ്യ വിലപ്പോകില്ല.
പറയാത്തത് പറഞ്ഞു എന്ന് പറഞ്ഞു
ad hominem fallacy പറഞ്ഞാലും വിലപ്പോവില്ല.
കൂകി ഇരുത്തിയാൽ ഇരിക്കുന്നു ടൈപ് അല്ല.
ഇനിയും തോപ്പിൽ ഭാസി എഴുതിയത് പോലെ പേരുള്ള ഒരു പുസ്തകം എഴുതിപ്പിക്കാൻ നിർബന്ധിക്കരുത്.
ജെ എസ് അടൂർ

No comments:
Post a Comment