Friday, March 30, 2018

Kleptocracy !!! Richocracy !! And fakucracy!! !! Sab ka Vikas !!


It is richocracy now, along with Kleptocracy, run by Fakucracy. And promising Sab ka vikas !" And 'good governance' only for themselves !" It is a rule for the rich , by the rich and of the rich. They are the real 'Mitron"!! And people are simply for the speeches and votes, pedaling promises eternally postponed !! In the name of the democracy run by demagogues, and turn it in to Kleptocracy !! It is all in the name of people!!- though "Hamare log' actually means the rich!
Rich gets away with the loot. Travel first class out of india to fancy destination and take rest in their luxury yacht, tucked away from the sight,
having a party of fun in the he sea, away from the camera glare. Meanwhile every other hour a farmer commits suicide because the banks chase him for the few thousands of unpaid loans!!
'Republic " of lies vs Republic of Hunger .
------------------------------------------------------------
Whose nation is it anyway ?
Inequality is the highest level in the last 92 years in India. One percent of rich Indians owns 58.4 percent of the total wealth in India. India has the third highest number of billionaires in the world. By latest figures , there are 31 billionaires in India . That is not the problem. India has the largest number of hungry people in the world, poor people in the world, landless people in the world and homeless people in the world. That is the problem. They get rhetoric. They get divided in the name of religion and castes- and the politicians get votes- and then they dine and wine with the billionaires- and their development is seen as the 'country's" development. Their growth is seen as country's economic growth. Media belong to them as soothsayers in the market place of share and vote share. That is how they make pornography of pseudo politics in the 'republic, ' of the rich lies in a poor nation. Since they want to conceal the present they pedal fantastic stories of the ancient past and promised future.
Media will never tell the loot. Because they are a part of the loot club. They are the new hyper-nationalist. And their interest has become the 'national interest'. If you question them, you will be an 'anti-national'. Their paid foot soldiers will troll you, chase you, threaten you- and if needed shoot you. Those who ask questions about constitution, human rights and justice - are seen as irritants - and the 'enemies' of the nation: of course the nation of billionaires and not the nation of billions.
In the "republic' of lies and hatred ,the guys wants to make us believe the 'nation' wants to know. It is the 'nation' of the rich media barons who posture as 'democratic leaders' - and it is the 'nation' of the rich. It is the "nation' of Nirav Modi's, Vijya Mallys and those rich cronies laughing all the way to Rajya Sabha!!! Whose nation is it ? It is ot the notion of Gandhi, Ambedkar, Nehru or Patel or the nation of the 1.2 billion people. !! It is not the interest of the 75% of Indian's who live less than 2 USD a day !! It is not the nation of the nation of 300 million landless people in India. It is not the the nation of 68 right to information activist killed in India . It is not the nation of 12000 farmer who commit suicide every year!!
Banks are for the Rich !! And the poor pays for them!!
-----------------------------------------------------------------------------------------
The Rich loots the banks- and the poor commit suicide because Banks to want to loot them !! The irony of two kinds of loans. The stories of the haves and haven't . The stories of those who laugh all their way to Bank and with another laugh swindle crores. The total Non- Performing Assets of Indian Banks is in Billions of dollars- and by in September last year it was a whopping 8.4 lakhs crore. And by now it might have crossed 9 lakhs crore!! The non-performing assets (NPA) accumulated by Indian lenders are higher than those of banks in most major economies, including the US, UK, China, and Japan. In fact, India ranks fifth out of 39 major world economies plagued by bad loans. India's NPA ratio is moving to more than 10% and that is a danger signal !! Greece moved in to a crisis that began with the banking crisis. This situation that began to get out of hand around five year ago- has become worse . All poor are asked to take bank accounts and adhar. And their bank accounts are still empty. Never came the Rs 15 lakhs worth of lies promised to them !! And a government that thrives on gimmicks and rhetoric, divisive politics and political manipulations without any ounce of political or moral ethics - are failing people in many ways.
House of Lords !! and Crony nexus : Honeycombs of power!!
---------------------------------------------------------------------------------------------
If you take loans worth thousands or crores- and then give a part of the loans as 'contributions' to the Political bosses - you are in the Parliament. And then you become an economic and political VVIP. And use your political contacts to cheat the banks. Familiar pattern in India. The Vediocon man too was in the Rajya Sabha. Vijay Mallya was did fashion parade in the Parliament. He took his political buddies for calendar shoot. Look at the other rich guys in the parliament . Some of them even pretend to be socialists - and some of them are media barons. Is it the house of Lords!! ? Why should RS be reserved for the rich and powerful ? Nirav Modi too was a close buddy of the political class. Wined and dined with them. Shared a part of the loot and got away with it. Vijya Mallay is enjoying is new honeymoon !!
Now the ICIC I - videocon stroy . Another story- and another nexus ....
India must and should be reclaimed from this elite nexus. They run the banks. The run politics. They fund parties. They buy the media. They spent thousands of croes as ad incentive to media to promote them. And they loot Banks. In fact they loot people - as the bank does not have any money of its own. The money that the Banks give away belong to the people - as they deposit. We go and complain about the trust deficit in Social Media and Face book. What about the trust deficit in Indian Banks ? Which Bank can people trust now. In the last couple of years- how many stories of the bank loots. Demonetization too was a part of organized loot- as they banks ran of out of money, they needed to get back the money flow to the Banks.
India is not only moving to a political crisis- and if these NPA increases - and the signs are that we also will move in to an economic crisis. Time to act.

ഇന്ത്യന്‍ ജനാധിപത്യവും ഭരണ ഘടനയും നേരിടുന്ന വെല്ലുവിളികള്‍

ഇതു പോലെ പോകുകയാണെങ്കിൽ വീണ്ടും ഒരു സ്വാതന്ത്ര്യ സമരത്തിനു സമയമായി. അവർ സ്ലോ പോയ്സൻ തന്ത്രത്തോടെ ഇന്ത്യൻ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണ ഘടനയും ജനാധിപത്യത്തയും ഇല്ലാതാക്കനാണ് ശ്രമിക്കുന്നത് . മാധ്യമങ്ങളെ വിലക്കു വാങ്ങുകയോ, നിലക്കു നിർത്തുകയോ ചെയ്തു സെൻസർഷിപ്പിനെക്കൾ അപകടത്തിൽ. റിപബ്ളിൽക് ഓഫ് ലൈസ് ആൻഡ് ഹേറ്റ് ഉണ്ടാക്കുന്നു. കാലാൾപ്പട ചോദ്യം ചെയ്യുന്നവരെ വെടി വച്ചു കൊല്ലുന്നു. റൈറ്റ് ടു ഇൻഫർമേഷൻ ചോദിക്കുന്നവർ എല്ലാമാസവും കൊല്ലപ്പെടുന്നു .പറയാൻ ഇനിയും ഒരു പാടു മനുഷ്യ അവകാശ ധ്വസനങ്ങൾ . എന്നിട്ടാണ് ഇവിടെ ചിലർ ലക്ഷണം ഒത്ത ഫാസിസം വന്നില്ല എന്ന് പറഞ്ഞു ചിലരെ പറ്റിക്കുന്നത്. ഈ പോക്ക് എങ്ങോട്ടാണ്?

അടുത്ത തിരെഞ്ഞെടുപ്പിലെ എന്റെ രാഷ്ട്രീയ നിലപാട്
ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി ഇന്ത്യയുടെ ഭരണഘടനയുടെ ഭാവിയും, ഇന്ത്യൻ ജനായത്തത്തിന്റെയും ഭാവിയുമാണ്. ഇവിടെ ജാതി മത ഭേദമന്യേ എല്ലാ മനുഷ്യർക്കും ഭരണ ഘടന ഗാരന്റി ചെയ്യുന്ന തുല്യ അവകാശങ്ങളോട് ജീവിക്കുവാൻ കഴിയുമോ എന്നതാണ്. ഇന്ത്യ സ്വാതന്ത്ര്യത്തോടെ നിലനിൽക്കുമോ എന്നതാണ്. ഇന്ന് അപകടകരമായ ഏകാധിപത്യ പ്രവണതയെ പ്രതിരോധിക്കാൻ കൊണ്ഗ്രെസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു പ്രവർത്തിക്കണ്ടത് ഇന്ത്യൻ ഭരണ ഘടനയുടെയും ജനാധിപത്യത്തിന്റെയും ഭാവിക്കു ആവശ്യമാണ്‌. അതു കൊണ്ടു 2019 ലെ തിരെഞ്ഞെടുപ്പിൽ എന്റെ നിലപാട് വ്യക്തമാണ്. ഞാൻ കൊണ്ഗ്രെസ്സ് മുക്ത ഭാരതക്കാരുടെ കൂടെ അല്ല. ഞാൻ കൊണ്ഗ്രെസ്സ് ശക്‌ത ഭാരതക്കാരുടെ കൂടെയാണ്. കൊണ്ഗ്രെസിനു പല പ്രശ്നങ്ങൾ ഉണ്ട്. അതു ഞാൻ തന്നെ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇന്ത്യൻ ഭരണ ഘടനയോടും ജനാധിപത്യ പ്രക്രിയകളോടും തികഞ്ഞ പ്രതിബദ്ധത ഉണ്ട്. രാഹുൽ ഗാന്ധി എന്തൊക്കെ പറഞ്ഞാലും തികഞ്ഞ ജനാധിപത്യ വിശ്വാസിയാണ്. സാമൂഹിക നീതിയിലും മനുഷ്യരുടെ തുല്യ അവകാശങ്ങളിൽ വിശ്വസിക്കുന്ന ആളാണ്. ഞാൻ ഒരു പാർട്ടിയുടെയും വക്താവല്ല. അംഗവും അല്ല. ഇന്ത്യൻ ഭരണ ഘടനയുടെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും വക്താക്കളോടൊപ്പമുള്ള സജീവ ഇന്ത്യൻ പൗരനാണ്. ഇപ്പൊൾ അതിനാണ് എന്റെ രാഷ്ട്രീയ നിലപാടിൽ മുൻതൂക്കം. എന്റെ രാഷ്ട്രീയ നിലപാടു എന്നും സാമൂഹിക -സാമ്പത്തിക നീതിയിൽ അധിഷ്ഠിതമായ സാമൂഹ്യ പങ്കാളിത്ത ജനാധിപത്യമാണ്. നോർഡിക് രാജ്യങ്ങളിലെ സോഷ്യൽ ഡെമോക്രസിയോടു അടുത്ത നില്ക്കുന്നത് അതു ഇന്ത്യൻ സാഹചര്യത്തിൽ പ്രവർത്തികമാക്കാൻ ഇട തരുന്നത് ഇന്ത്യൻ ഭരണ ഘടനയാണ് . ഇന്ത്യൻ ഭരണഘടന ദേശീയതലത്തിൽ ഉറപ്പു തരാൻ സാധ്യത ഉള്ള ദേശീയ പ്രതിപക്ഷത്തോട് ഒപ്പമാണ് ഞാൻ. ഈ നിലപാട് ഈ തിരെഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ആണ്. അതു കഴിഞ്ഞു സാഹചര്യങ്ങൾക്കു അനുസൃതമായി പുന പരിശോധിക്കും .
അതു കൊണ്ടു തന്നെ എനിക്ക് രാഷ്ട്രീയ നിഷ്പക്ഷത എന്നൊന്നില്ല.

അനന്തരം യേശു പറഞ്ഞു - കപട ഭക്തിക്കാരോട്

അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
2 ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
3 ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‌വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
4 അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.
5 അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.
6 അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു.
8 നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.
9 ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.
10 നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.
11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
12 തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല.
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു;
ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും.
14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;
15 ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു.
അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു;
അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.
29 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:
30 ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
31 അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
32 പിതാക്കന്മാരുടെ അളവുനിങ്ങൾ പൂരിച്ചു കൊൾവിൻ.
33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും...??
മത്തായി 23:1:33.

ആറന്മുളയിൽ നിന്നും കീഴാറ്റൂരെക്കുള്ള ദൂരം !


ഭരണ സുഖവും അധികാര അഹങ്കാരങ്ങളും ആസ്വദിക്കുന്ന മേധാവിത്ത രാഷ്ട്രീയപാർട്ടി നേതാക്കൾക്കെല്ലാം ഉള്ള ഒരു രോഗം പെട്ടന്നുള്ള പവര്‍ ആരോഗന്‍സ് ആമ്നെഷ്യ സിൻഡ്രോം ( PAAS) എന്ന മാരക രോഗമാണ്. അവർ പ്രതി പക്ഷത്തായിരിക്കുമ്പോൾ പറഞ്ഞതെല്ലാം ഭരണത്തിൽ കയറിയാൽ പെട്ടന്ന് മെമ്മറി ഡിലീറ്റ് ആകും. ഇത് പാർട്ടി ഭേദമന്യേ ഇന്ത്യ മഹാരാജ്യത്തു കണ്ടു വരുന്ന ഒരു രോഗമാണ്. അതുകൊണ്ട് അതിനെ പവർ -അരോഗൻസ് അംനേഷ്യ ഇൻഡിക്ക വൈറസ് എന്നു വിളിക്കാം. ഇത് ഏറ്റവും മാരകമായി കാണുന്നത് മോഡി സാറിലും കൂട്ടരിലുമാണിപ്പോൾ. ആധാർ വിരോധം ഒക്കെ പെട്ടന്ന് ഡിലീറ്റായി. പക്ഷെ നമ്മുടെ കേരളം കിസ്സി സെ കം നഹി.!!
അധികാരത്തിന്റെ തേരിൽ കയറിയാൽ അവർ പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞതും ചെയ്തുകൂട്ടിയ കോപ്രായങ്ങൾ എല്ലാം മറക്കും സ്റ്റേറ്റ് കാറിൽ കയറി ഗമയിലായാൽ സബ് കുച്ച് ഫൂൽ ഗയാ !!" എന്നിട്ട് പുതിയ പാട്ടു പാടും. അവരുടെ വികസനം നാടിന്റ വികസനമാണ് എന്ന് ആണയിട്ടു പറയും. ചോദ്യം ചെയ്യുന്നവരെ വികസന വിരോധികളും, പാർട്ടി വിരോധികളും, ശത്രുക്കളും , രാജ്യ ദ്രോഹികളും പിന്നെ മാവോയിസ്റ്റുകളുമാക്കും. അതു മോഡി സാറും, പ്രമോദ് മഹാജെന്റ് മകളും ഒക്കെ ചെയ്യുന്ന അതെ കലാ പരിപാടിയാണ് കേരളത്തിലും കാണുന്നത് .
അതാണ്‌ കേരളത്തിൽ ആറന്മുളളയിൽ നിന്നും കീഴാറ്റൂരെക്കുള്ള ദൂരം. ബഹുമാനപെട്ട കുമ്മനം ചേട്ടനിൽ നിന്നു 'ഫാസിസ്റ്റു' കുമ്മനടിയിലേക്കുള്ള ദൂരം. അതാണ്‌ നാസിക്കിലെ ആദിവാസികളിൽ നിന്ന് കേരളത്തിലെ ആദിവാസികളിലേക്കുള്ള ദൂരം. അതാണ് കോഴ മാണി എന്നു വിളിച്ചവർ വിശുദ്ധ മാണി സാർ എന്ന് പറഞ്ഞു അടേം ചക്കരേംപോലെ ഉമ്മ കൊടുക്കുന്നത്. പെട്ടെന്നൊരു നാളില്‍ ശോഭന ജോർജ് വിപ്ലവകാരിയായ സഖാവ് ആകുന്നത്. അതാണ്‌ സ്പീക്കറുടെ കസേര എടുത്തു എടുത്തെറിഞ്ഞവർ ആ കസേര കിട്ടിയപ്പോൾ മര്യാദരാമനായി എല്ലാരേയും മാന്യ സഭാ നടപടി പഠിപ്പിക്കുന്നത്.
മറവി സ്റ്റേറ്റ് കാറിൽ പോലീസ് സന്നാഹത്തോട് ചീറി നടക്കുന്നവർക്കാണ്. ജനങ്ങൾക്ക്‌ അത്ര പെട്ടന്നുള്ള മറവി ഇല്ലന്നറിയുക.
ഈ കഴിഞ്ഞ ദിവസം ആ ചിദംബരം സര്‍ ചെന്നയില്‍ എയര്‍പോര്‍ട്ടില്‍ ചൂട് വെള്ളത്തിനും ടീ ബാഗിനും കൂടി 135 രൂപ എന്ന് കെട്ടു ഞെട്ടി. ഭരണത്തില്‍ ഇരുന്നു വി വി ഐ പി ലോഞ്ചില്‍ നിന്ന് താഴെ ഇറങ്ങിയപ്പോള്‍ ആണ് ഞെട്ടിയത്. ഭരണത്തില്‍ ഉള്ളവര്‍ താഴെ ഇറങ്ങുമ്പോൾ ആണ് ഞെട്ടാന്‍ പഠിക്കുന്നത് .
വാല്‍ കഷ്ണം
ഞാൻ നല്ല റോഡുകൾ കേരളത്തിൽ വേണമെന്ന് വാദിക്കുന്ന ആളാണ്‌. എവിടെ എങ്കിലും ഒരു പ്രശ്നമുണ്ടായാൽ അവരുമായി കൂടി ആലോചിച്ചു പ്രശ്ന പരിഹാരത്തിനായി ഒരു സമവായത്തിൽ എത്തുക എന്നതാണ് ഒരു ജനായത്ത സർക്കാരിന്റെ സമീപനം എന്നു കരുതുന്ന ആളാണ്‌.
ഇത് ഒരു പാര്‍ട്ടിക്കും പാര്‍ട്ടി അനുഭാവികള്‍ക്കും എതിരേയുള്ള എഴുത്ത ല്ല. സര്‍ക്കാര്‍ സന്നാഹങ്ങളുടെ പോന്നു തമ്പുരക്കള്‍ക്ക് ഭരണ ത്തില്‍ അധികാരത്തിന്‍റെ ഒരു അവസരവാദ ലോജീക്കെ ഉള്ളൂ. അത് കൊണ്ട് ഒരു സാധാരണ പാര്‍ട്ടിക്കാരും ബെജാറാവരുത്. നിങ്ങള്‍ക്ക് ഇതിലൊന്നും ഒരു റോളൂമില്ല. ഇതൊന്നും തീരുമാനിക്കതും നിങ്ങള്‍ അല്ല.
ഇതുവായിച്ചിട്ട് കല്ലെറിയാനായി എന്‍റെ പുറകെ കൂടിയിട്ടു കാര്യമോന്നുമില്ല. ഞാന്‍ കീഴാറ്റൂരെങ്ങും പോകുന്നില്ല. പാര്‍ട്ടി വിരോധിയോ, വികസന വിരോധിയോ , രാജ്യദ്രോഹിയോ , മവോയിസ്ട്ടോ അല്ല എന്ന് അഫിടെവിറ്റ് മുന്‍കൂര്‍ സമര്‍പ്പിക്കുന്നു . വെറുത സംഘിയോ കൊണ്ഗ്രെസ്സ് ആക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ലെന്ന് മുന്‍ കൂട്ടി ബോധിപ്പിക്കുന്നു . അത് കൊണ്ട് സൈബര്‍ സൈന്യം കല്ലേറ് തുടങ്ങരുത്, പ്ലീസ് !!!

വാക്കുകള്‍ വരുന്ന വഴികള്‍ - 1 അയ്യോ !! ബൂര്‍ഷ !!! ഇങ്ക്വിലാബ് സിന്ദാബാദ് !!


വാക്കുകള്‍ വളരുന്നതും ,അർത്ഥം കൊണ്ട് ഗര്‍ഭമാകുന്നതും , പുതിയ വാക്കുകള്‍ ഉരുവകുന്നതും പല വഴിക്കും പല രീതിയിലുമാണ്. വാക്കുകള്‍ക്ക് അർത്ഥമുണ്ടാകുന്നത് എങ്ങനെയാണ് ? ഈഅർത്ഥങ്ങള്‍ എങ്ങെനെയാണ് മാറുന്നത്? ഇങ്ങനെയുള്ള വിഷയങ്ങളെ പഠിക്കുന്നതിനെയാണ് 'അര്‍ത്ഥ -വിജ്ഞനീയം , അധവാ സെമാന്ട്ടിക്സ് എന്ന് പറയുന്നത്.
നമ്മള്‍ കരുതും നമ്മുടെ ഭാഷയില്‍ ഉപയോഗിക്കുന്ന പദങ്ങളും പ്രയോഗങ്ങളും മിക്കതും നമ്മുടെ സ്വന്തം വാക്കുകളാണെന്ന് . ഈ കഴിഞ്ഞയിടക്ക് 'അയ്യോ ' എന്ന നമ്മുടെ സ്വന്തം പ്രയോഗം ഇങ്ങ്ലീഷ്‌ നിഘണ്ടുവില്‍ കയറി ലോക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുയാണ് .
കുട്ടിക്കാലം തൊട്ടു പല രീതിയില്‍ ഉപയോഗിച്ച വാക്ക് . ഞങ്ങള്‍ പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഉച്ച ഇടവേളക്കു എന്തെങ്കിലും കുസൃതി ഒപ്പിക്കുമ്പോള്‍ ചൂരലുമായി റോന്തു ചുറ്റുന്ന ഹെഡ്മാഷെ കണ്ടാല്‍ ഉടനെ പറയും " അയ്യോ !! , സാര്‍!! ഓടിക്കോ ".
"അയ്യോ!!" എന്നത് - സങ്കട , ഭയ, ആകാംഷ മുതലായ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആശ്ചര്യ
വാക് പ്രയോഗമാണ് . പക്ഷെ പലപ്പോഴും അതിന്‍റെ പോലും അര്‍ത്ഥ വ്യാപ്തി അതിലും വിശാലമാണ് . ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ വാമൊഴിയില്‍ ആണ് ഉപയോഗിക്കുന്നത് . ' അയ്യോ, എന്‍റെമ്മോ " , അയ്യോ , അയ്യോ , എന്നെ തല്ലല്ലേ " എന്ന നിലവിളി . "അയ്യോ പോത്തോ" എന്ന് പറഞ്ഞു നടന്നോ ". 'അയ്യടാ, മിടുക്ക!! " , " അയ്യേ , കഷട്ടം!! അയ്യാ !! ഇപ്പം നടന്നത് തന്നെ " . അയ്യോ , എന്നെ അടിക്കല്ലേ അച്ഛാ !!" ' അയ്യോ, അവന്‍ മുങ്ങി ". അയ്യോ , അയാളെ സൂക്ഷിക്കണേ" . അയ്യോ - കള്ളന്‍ "!! . ഇത് പോലെ പല രീതിയിലും പല ഭാവ പ്രകാശത്തിനും ഇതു ഉപയോഗിക്കാം . ഞാന്‍ കരുതിയത്‌ ഈ 'അയ്യോയും'!! "അയ്യ"- യും , അയ്യപ്പനും ഒക്കെ തമിഴ് - മലയാള ഭാഷക്ക് സ്വന്തമാണ് എന്നാണ് . അല്ലെങ്കില്‍ ദ്രാവിഡ സ്ഥാനിന്‍റെ സ്വന്തമാണ് എന്നാണ് . സിനിമയില്‍ സ്ഥിരം കേള്‍ക്കുന്നതു ' അയ്യ -യ്യോ " - അയ്യോ - രാമാ " എന്നും മറ്റും . മലയാള സിനിമയില്‍ ഒരു പാട് ' അയ്യോ ' വിളികള്‍ ഉണ്ട് .
കഴിഞ്ഞ ആഴ്ച്ച, എന്‍റെ ഓഫീസിലെ വാട്സ് ആപ് ഗ്രൂപ്പിൽ ഒരു ഇന്‍ഡോനേഷ്യക്കാരി ' അയ്യൂ ' എന്ന് ഉപയോഗിച്ചു. എന്താണ് അതിന്റെ അർത്ഥം എന്ന് ചോദിച്ചപ്പോൾ, My goodness or My God !!!എന്നു പറഞ്ഞു. അങ്ങനെ ഞാൻ രണ്ടു ദിവസം ഭാഷാ ഗവേഷണത്തിലായിരുന്നു. തമിഴിൽ "അയ്യാ" എന്ന് പറഞ്ഞാൽ ബഹുമാന അർത്ഥത്തില്‍ പറയുന്ന ഒരു പദമാണ്.
എന്‍റെ ചെറിയ അന്വേഷണത്തില്‍ നിന്നു മനസ്സിലായത് , "അയ്യോ " "അയ്യൂ" "ആയോ" "അയ്യീ " എന്ന് പല രീതിയില്‍ ഇന്ത്യന്‍ ഭാഷകളിലടക്കം പതിനേഴു ഭാഷകളില്‍ ഉപയോഗിക്കുന്നുണ്ട് എന്നതാണ്.. തെക്കേ ഇന്‍ഡ്യയിലെ എല്ലാ ഭാഷയിലും , തുളു , കൊങ്കിണി , മഹാരാഷ്ട്രയുടെ തെക്കുള്ള മറാത്തി , സിംഹള , ചൈനീസ് , മലയ ,ഭാഷ ഇന്‍ഡോനേഷ്യ , കൊറിയ , തെഗാലൂ, തായ് , കമ്പോടിയന്‍, ബര്‍മീസ് , കംബോടിയന്‍ . പക്ഷെ ഈ ഭാഷയിലെല്ലാം ഇത് മലയാളത്തിലെയും തമിഴിലെയും പോലെ അനുദിന പ്രയോഗമാകണമെന്നില്ല. ചൈനയില്‍ ചിലയിടത്ത് മാത്രം ഇത് കൂടുതല്‍ ഉപയോഗിക്കും .
എന്‍റെ ഓഫീസിൽ 19 രാജ്യങ്ങളിൽ ഉള്ള ആളുകൾ ഉണ്ട്. അവരുടെ ഇടയിൽ ഒരു സർവേ നടത്തിയപ്പോഴാണ് ഈ പ്രയോഗം തെക്ക് കിഴെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലായത്. അതില്‍ ചില ഭാഷയില്‍ അത് ചിലപ്പോള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ . പക്ഷെ എല്ലായിടത്തും " മൈ ഗോഡ് ' അല്ലെങ്കില്‍ " My Goodness "!! എന്ന അര്‍ത്ഥത്തില്‍ ആണ് ഇത് പ്രയോഗിക്കുന്നത് .
ഈ പ്രയോഗത്തിന്‍റെ വേര് തേടിയാല്‍ അത് പാലി- പ്രാകൃത് ഭാഷ വ്യവഹാര ബുദ്ധിസ്റ്റ് വ്യാപാര നെറ്റ് വര്‍ക്കുമായി ബന്ധപ്പെടതാണ് എന്ന് അനുമാനിക്കാം. കാരണം ഈ പ്രയോഗം ഉപയോഗത്തില്‍ ഉള്ള രാജ്യങ്ങളിളിലും ഭാഷകളിലും കാണുന്ന ഒരു പൊതു ഘടകം ബുദ്ധ മത പ്രചാരണവും; രണ്ടാമത് ഈ ഭാഷകളില്‍ എല്ലാം പാലി-പ്രാക്രിത് പദങ്ങള്‍ കയറികൂടിയിട്ടുണ്ട് എന്നതാണ. ഈ രാജ്യങ്ങളിൽ എല്ലാം ബുദ്ധിസ്റ്റ് -പാലി ലിങ്ക് ഉണ്ട്. അതുകൊണ്ട് അയ്യാ, അയ്യോ എന്നതെല്ലാം ബുദ്ധന്റെ പര്യായ പദങ്ങളാകാന്‍ സാധ്യത ഏറെയാണ് . ഈ പ്രയോഗം ബുദ്ധമതം സഞ്ചരിച്ചിടത്തെല്ലാമാണ് കാണുന്നത് . ബുദ്ധമതത്തിൽ മുതിർന്ന സന്യാസിമാരെയും "അയ്യാ "എന്ന് വിളിക്കാറുണ്ടായിരുന്നു.
അയ്യപ്പൻ എന്ന വാക്ക് ലോർഡ് ഫാദർ എന്നത് പോലെ അയ്യ +അപ്പൻ എന്നതാണ്. മിക്കവാറും ബുദ്ധമത വിഹാരങ്ങളും അമ്പലങ്ങളും കച്ചവട വഴികൾക്ക്‌ അടുത്തു ഗുഹകളിലോ വനത്തിലോ ആണ്. അതു കൊണ്ടു തന്നെ ശബരിമല തമിഴകത്തു നിന്ന് പടിഞ്ഞാറേ തീരത്തേക്ക് പമ്പ ആറുവഴിയുള്ള കച്ചവട റൂട്ടിന് അടുത്തു രൂപപ്പെട്ടു വന്ന പഴയ ബുദ്ധ സങ്കേതം ആകാൻ വഴിയുണ്ട് .കാരണം അയ്യോ , അയ്യ അയ്യപ്പൻ എല്ലാത്തിന്റെയും പഴയ ഉറവിടം പാലിയിലെ വാ മൊഴിയാകുവാൻ സാധ്യത കൂടുതലാണ്
എന്നാല്‍ തമിഴ് നാട്ടില്‍ 'അയ്യോ ' എന്നത് യമ ദേവേന്‍റെ ഭാര്യയുടെ പേരാണ് എന്നും . അത് മരണ ഭീതിയുമായി ഉള്ളതാണ് എന്നും ഒരു പാരമ്പര്യ ഉണ്ട്. അങ്ങനെ എങ്കില്‍ ഇത് ചൈനീസ്‌ ഭാഷയിലും കൊറിയന്‍ ഭാഷയിലും , മലയാളത്തില്‍ പോലും ആ അർത്ഥത്തില്‍ മാത്രമല്ല ഉപയോഗിക്കുന്നത്. അത്പോലെ ' അയ്യാ' എന്ന് ബഹുമാനത്തോട് വിളിക്കുന്നതും ' അയ്യപ്പന്‍ ' അയ്യപ്പോ ' എന്ന് ഭക്തിയോടെ വിളിക്കുന്നതും എന്ത് കൊണ്ടാണ് ?
അയ്യോ - ഒരു ഉദാഹരണം മാത്രം. ഇത് പറഞ്ഞത് ' വാക്കുകളും- ആതിന്‍റെ പ്രയോഗങ്ങളും അർത്ഥങ്ങളും കാലത്തിനും ദേശത്തിനും അനുസരിച്ച് മാറും . വാക്കുകള്‍ പല വഴിയാണ് നമ്മുടെ മനസ്സിലേക്കും അര്‍ത്ഥ സന്ജയങ്ങളിലേക്കും അനുദിന ഉപയോഗ ശീലങ്ങളിലേക്കും കുടിയേറൂന്നത് . അത് കച്ചവട വഴികളിലൂടെ കരമാര്‍ഗമോ , കപ്പല്‍ മാര്‍ഗമോ , വിമാന മാര്‍ഗമോ നമ്മുടെ നാട്ടിലും വര്‍ത്ത‍മാനത്തില്ലും സമൂഹത്തിലുമിറങ്ങാം. അത് യുദ്ധത്തിലൂടെ കടന്നു വരാം . അത് മത -ആശയ പ്രചാരണത്തിലൂടെ കടന്നു വരാം .
അങ്ങനെ ഇവിടെ വന്നതാണ് ' ഇങ്ക്വിലാബ് സിന്ദാബാദും" , ബൂര്‍ഷയും , പെറ്റി ബൂര്‍ഷയും , പെറ്റികൊട്ടും. ലാല്‍ സലാം - അതും അങ്ങനെ ഇവിടെ വന്നു കൂടിയതാണ്. മനുഷ്യര്‍ സഞ്ചരിക്കുന്നത് പോലെ വാക്കുകളും അര്‍ത്ഥങ്ങളും നിരന്തരം സഞ്ചാരത്തിലാണ്‌ . അപ്പോള്‍ 'ശുദ്ധ ഭാഷ' എന്നത് - ശുദ്ധക്കാരുടെ ചില ചിന്തകളാണ് .
തുടരും
ജെയെസ്സ് അടൂര്‍

LikeShow More Reactions

വാക്കുകൾ വരുന്ന വഴികൾ 2 കോപ്പുയി സർവീസും, ക്നാപ്പനും, പിന്നെ എമണ്ടനും


ഓരോ ഭാഷയിലും പല വാക്കുകളും വരുന്ന വഴികൾ വളരെ രസകരമാണ്. അതിലും രസകരമാണ് അർത്ഥങ്ങൾ മാറിമറിഞ്ഞു വരുന്നത്. പല ഭാഷയിലും വാക്കുകളും അർത്ഥങ്ങളും രൂപപ്പെടുന്നതു ആ നാട്ടിലെ പരിസ്ഥിതിയും ഭൂസാഹചര്യവും ചരിത്രവും സാമൂഹിക സാഹചര്യവുമായി ബന്ധപെട്ടാണ്.
മത വിശ്വാസ ഘടനകൾക്കും മറ്റു ഭാഷ സമൂഹമായി കച്ചവട ബന്ധങ്ങൾ കൊണ്ടോ, യാത്രകൾ കൊണ്ടോ, യുദ്ധങ്ങൾ കൊണ്ടോ, അധികാര വിനിമയങ്ങൾ കൊണ്ടോ ഉണ്ടാകുന്ന ബന്ധങ്ങൾ വാക്കുകളെയും അർത്ഥങ്ങളെയും മാറ്റി മറിക്കും.
ഭൂസാഹചര്യവും പരിസ്ഥിതി വ്യത്യാസങ്ങളും വാക്കുകളുടെ സൂഷ്മ -സ്ഥൂല അർത്ഥങ്ങളെ ബാധിക്കും. ഉദാഹരണത്തിന് മിസോ ഭാഷയിൽ വിവിധ തരം മഴകളെയും ചാറ്റൽ മഴകളെയും അടയാളപ്പെടുത്താൻ ഏഴു വ്യത്യസ്ത വാക്കുകൾ ഉണ്ട്. ഇത് മഴകളുടെ വിവിധ ഭാവങ്ങളെയും ഏറ്റകുറച്ചിലുകളെയും സമയങ്ങളെയും ബന്ധപെട്ടിട്ടാണ്. കേരളത്തിലുനമ്മൾ ഇടവപ്പാതി എന്നും തുലാവർഷം, വേനൽ മഴ എന്നും കർക്കടക പേമാരി എന്നും, മറ്റു പല വാക്കുകളും മഴയുടെ സമയത്തെ അടയാളപ്പെടുത്താനും അതു കൃഷി രീതികളുമായി വിശേഷിപ്പിക്കാനും ശ്രമിക്കും. നമ്മൾ 'മഴ ഇരമ്പി " വരുന്നു എന്നും 'മഴ ചാറുന്നുണ്ട് ' എന്നും 'ചാറ്റൽ മഴ ' എന്നും 'കൊടും മഴ എന്നും " അളിഞ്ഞ മഴ 'എന്നും 'പേമാരി ' എന്നും ഒക്കെ മഴകളെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ മരുഭൂമിയിൽ ഉള്ളവർ മഴകളെ വിശേഷിപ്പിക്കുന്നത് വേ
റൊരു രീതിയിൽ ആയിരിക്കും. എസ്കിമോ സമൂഹത്തിനു വിവിധ തരം മഞ്ഞു കട്ടകളെയും മഞ്ഞു വീഴ്ച്ചകളെയും വിശേഷിപ്പിക്കാൻ മുപ്പതിൽ അധികം വാക്കുകൾ ഉണ്ട്. ദ്വീപ് സമൂഹങ്ങളിൽ വസിക്കുന്നവർക്കു കടലിനെയും കാറ്റിനെയും വർണ്ണിക്കുവാൻ വാക്കുകളേറെ. ഒരു വലിയ കടൽ ഭൂകമ്പമോ കടൽ ഇളക്കമോ കടൽ കയറ്റ ദുരന്തമോ 2004 ൽ ഉണ്ടായിരുന്നില്ലങ്കിൽ സുനാമി എന്ന ജാപ്പനീസ് വാക്ക് ഇന്ന് പല ഭാഷകളിലും കുടിയേറുകില്ലായിരുന്നു. ഇന്ന് വിവിധ തരം കൊടുങ്കാറ്റുകൾക്കു പേരിടുന്നത് കൊടുങ്കാറ്റ് നിർണയ വിദഗ്ദരാണ്. അങ്ങനെയാണ് നമ്മൾ കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പാണ്ടായ ചൂഴലി കാറ്റിനെ ഓഖി ദുരന്തം എന്നറിഞ്ഞത്.
ഇനിയും രണ്ടു മൂന്നു രസകരമായ വാക്കുകളെ കുറിച്ച്. ഞാൻ ഒരു മൂന്നാല് കൊല്ലം വാക്കുകൾ വന്ന വഴികൾ തേടി വടക്കു കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഊടാടി നടന്നു. എല്ലാം കണ്ടും, കെട്ടും, കുറെ അറിഞ്ഞും, അതിലേറെ അറിയാതെയും കുഗ്രാമങ്ങളിലും പട്ടങ്ങളിലും കറങ്ങി നടന്നു. അങ്ങനെ ഐസ്വാളിലെ ഇലക്ട്രിക് വെങ്ങിൽ (മുക്ക്, വഴി എന്നൊക്കെ ) ആണ് ഒരു പോസ്റ്ററിൽ KS എന്നത് ശ്രദ്ധിച്ചത്. മിസോ ഭാഷയുടെ അക്ഷരങ്ങൾ റോമൻ-ഇന്ഗ്ലിഷ് ലിപികളിൽ ആയതു കൊണ്ടു വായിക്കാൻ പ്രയാസം ഇല്ല. KS എന്നത് മിസോ വാക്കല്ല എന്ന് പെട്ടന്ന് മനസ്സിലായി കാരണം അതിനു സാധാരണ മിസോ വാക്കുകളുടെ ഘടന (morphology അല്ലായിരുന്നു.
വീണ്ടും ഇത് പല പോസ്റ്ററിലും കണ്ടു.അതിൽ എല്ലാം കൊണ്ടത്തിന്റെ (ഗർഭ നിരോധന ഉറകൾ എന്നും, നിരോധ് ബ്രാൻഡ് വന്നതോടെ നിരോധ് എന്നും മലയാളത്തിൽ പറയും. കോണ്ടം എന്നത് അതു കണ്ടുപിടിച്ച ആളിന്റെ പേര് ) പടവും കണ്ടു. അങ്ങനെയാണ് ആ പോസ്റ്ററുകൾ എയ്ഡ്‌സ്നെ കുറിച്ചു ജനങ്ങളെ ബോധവാരാക്കാൻ എന്നറിഞ്ഞത്.
അതു എന്റെ ഒരു മിസോ സുഹൃത്തിനെ കൊണ്ടു പരിഭാഷപ്പെടുത്തി. അങ്ങനെ KS എന്ന് പറഞ്ഞാൽ വേശ്യ എന്നാണ്അർത്ഥമെന്നു മനസ്സിലായത്. BEWARE of KS എന്ന ആ പോസ്റ്ററിൽ ഒരുപാടു ഭാഷ സംസ്കാര മുൻവിധികൾ ഉണ്ടെന്നു മനസ്സിലായി. പക്ഷെ ഈ ks എന്ന വാക്ക് എങ്ങനെ വന്നു ആർക്കു അറിയില്ല. ഞാൻ അറിയാവുന്ന മിസോയിൽ പലരോടും തിരക്കി. എല്ലാവരും അടക്കി പിടിച്ച ചിരി സമ്മാനിച്ചതല്ലാതെ കാര്യം പിടികിട്ടിയില്ല. പിന്നെ മമിത് എന്ന ഗ്രാമത്തിലെ ഒരു അധ്യാപകൻ അതിന്റെ ഗുട്ടൻസ് പറഞ്ഞു. KS എന്നത് Kopui service എന്ന രണ്ടു വാക്കുകളുടെ ചുരുക്കെഴുത്താണ്. അങ്ങനെ കാര്യം ഏകദേശം പിടി കിട്ടി.
കാരണം മിസോ ഭാഷയിൽ ' കുവ ' എന്ന് പറഞ്ഞാൽ നാട് എന്നും ഗ്രാമം എന്നും ഗോത്ര സമൂഹത്തിന്റെ പൊതു ഇടം എന്നുമണ് അർത്ഥങ്ങൾ. 'പുയി ' എന്നതിനു വലുതെന്നും, Voluptuous എന്നും അർത്ഥങ്ങൾ ഉണ്ട് . ഉദാഹരണത്തിന് മാ പുയി അല്ലെങ്കിൽ മാപ്പുയി എന്ന് പറഞ്ഞാൽ അത്യാവശ്യം ശരീര മേദസ്സും സൗന്ദര്യവും ഒക്കെയുള്ള അൽപ്പം കാമചേതനകൾ ഉയർത്തുന്ന ചെറുപ്പക്കാരിയെ വിശേഷിപ്പിക്കുന്നതാണ് . ആ നാട്ടിലെ ഒരു പ്രേമ ഗാനം തുടങ്ങുന്നത് ' മാപ്പുയീ മിങായി ദം റോ ' എന്ന് തുടങ്ങിയാണ് ' എന്റെ സുന്ദരിപെണ്ണെ നീ എന്നോട് ഒന്ന് ക്ഷമിക്കു ' എന്ന ആമുഖത്തോടെ നടത്തുന്ന ഒരു നല്ല നാട്ടു പാട്ടാണ്. ചുരുക്കത്തിൽ കുവ +പുയി കൂവപ്പുയിയും പിന്നെ Koppui യും ആയി പരിണമിച്ചു. അതിന്റെ അർത്ഥങ്ങൾ പട്ടണം എന്നും നഗരം എന്നുമാണ്. ഗോത്ര സമൂഹത്തിൽ പട്ടണവും നഗരവും എന്ന കാര്യമോ ആശയമോ ഇല്ല. അതു കൊണ്ടു അവർ a big and desirable village എന്ന് വിശേഷിപ്പിച്ചു. അങ്ങനെയാണ് കോപ്പുയി ഉണ്ടായത്. അതായത് ks എന്ന് വച്ചാൽ കോപ്പുയി സർവീസ് - സിറ്റി സർവീസ്. എങ്ങനെ അതിനു ' prostitution എന്ന അര്‍ഥം വന്നു
ഐസ്‌വാൾ ഒരു പട്ടണം ആകാൻ തുടങ്ങിയത് അവിടെ വലിയ പള്ളിയും സ്‌കൂളും പിന്നെ ആസ്സാം റൈഫിൾസിന്റ് പട്ടാള ക്യാമ്പും തുടങ്ങിയതിൽ പിന്നെയാണ്. ഗോത്ര സമൂഹങ്ങളിൽ നഗരം എന്ന ആശയം ഇല്ലാത്തത് പോലെ വേശ്യവൃത്തി അല്ലെങ്കിൽ പ്രോസ്റ്റിട്യൂഷൻ എന്ന കാര്യമോ ആശയമോ ഇല്ല. ഒരു ആണും പെണ്ണിനും ഇഷ്ടപെട്ടാൽ അവർ തരാ തരാം പോലെ കട്ടിലോ, മേട്ടിലോ, തോട്ടിലോ, വീട്ടിലോ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. പക്ഷേ പെണ്ണിന്റെ സമ്മതമില്ലാതെ അവളെ തൊട്ടാൽ അവന്റെ കാര്യം പോക്കാണ്. സായിപ്പ്മാർ ക്രിസ്തീയ മൊറാലിറ്റി കൊണ്ടു വരുന്നത് വരെ പരസ്പരം ഇഷ്ടമുള്ള അണിനും പെണ്ണിനും കാര്യങ്ങൾ നടത്താൻ വിലക്കുകൾ ഇല്ലായിരുന്നു.
ഐസ്വാളിൽ പട്ടാള ക്യാമ്പ് വന്നതോട് കൂടി സെക്‌സിന് ആവശ്യക്കാർ കൂടി. എന്നാൽ ആ പണിക്കു പെണ്ണുങ്ങൾ ഇല്ലതാനും. അങ്ങനെ കൃഷി കഴിഞ്ഞുള്ള ഇടനാളുകളിൽ ചില സ്ത്രീകൾ ഐസ്വാളിൽ പോയി ചിലപ്പോഴൊക്ക സെക്സ് സർവീസ് അവിടെയുള്ള ചില ആവശ്യക്കാർക്ക് കൊടുത്തു അത്യാവശ്യം പൈസ വാങ്ങാൻ തുടങ്ങി. അവരെ ഗ്രാമത്തിൽ ഉള്ളവർ അല്പം തമാശയോടെ വിളിച്ചതാണ് കോപ്പുയി സർവീസ് (സിറ്റി സർവീസ് ) എന്നത് അതു ലോഭിച്ചാണ് KS ഉണ്ടായത്. ഇന്ന് കെഎസ് മാനകീയ മിസോയിലെ ഒരു വാക്കാണ്.
ഇതു പോലെ മലയാളത്തിലും വാമൊഴിയായി 'സിറ്റി സർവീസ് ' പല അർത്ഥങ്ങളോടെ ഉപയോഗിക്കാറുണ്ട്. മലയാളത്തിൽ വാമൊഴിയിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ പലതും വന്ന വഴി വിചിത്രമാണ്. അങ്ങനെയുള്ള ഒരു വാക്കാണ് ' ക്ണാപ്പൻ '. ഈ വാക്ക് പലപ്പോഴും വാമൊഴിയിൽ ഉപയോഗിക്കുന്ന കഴിവും കഴകത്തും ഇല്ലാത്തവരെ വിശേഷിപ്പിക്കാനാണ്. ഈ പ്രയോഗം വന്നത് ഒരു സായിപ്പിന്റെ പേരിൽ നിന്നാണ്. പണ്ട് മദ്രാസ് പ്രസിഡൻസിയിൽ മലബാറിലെ ജില്ലയുടെ കലക്റ്റർ ആയിരുന്ന ആളായിരുന്നു ആർതർ റോലാൻഡ് ക്നാപ്പ്. അയാൾ പലതും ചെയ്യാൻ ശ്രമിച്ചെങ്കിലും അതു നടപ്പാക്കാൻ ഉള്ള കഴിവോ കാര്യപ്രാപ്ത്തിയോ ഇല്ലായിരുന്നു. അക്കാലത്ത കഴിവില്ലാത്ത ഉദ്യോഗസ്ഥരെ ക്ണാപ്പൻ എന്നു വിളിച്ചു . അങ്ങനെ പറഞ്ഞു പറഞ്ഞു അതു ഒരു സാധാരണ മലയാളപദമായി.
അതു പോലെ ഉപയോഗിക്കുന്ന വേറൊരു മലയാളം വാക്കാണ് 'എമണ്ടൻ ' . അതു വലിയ കാര്യങ്ങളെ വിശേഷിപ്പിക്കുവാൻ. അല്ലെങ്കിൽ 'ഗ്രേറ്റ്‌ ' എന്നും ഉപയോഗിക്കാറുണ്ട്.. യഥാർത്ഥത്തിൽ ഇതു ഒന്നാം മഹായുദ്ധ കാലത്തു ജർമനിയുടെ ഏറ്റവും വലിയ യുദ്ധ കപ്പലാണ്. SMS എംഡൻ. അതു പോലെ ഗുഹ്യ രോഗങ്ങൾക്ക് കപ്പൽ എന്നു പറയുന്നത് ഈ രോഗങ്ങൾ കപ്പൽ വഴി കേരളത്തിൽ വനത് കൊണ്ടാണ്. കപ്പല്‍ - തമിഴും . കപ്പിത്താനും . നങ്കൂരം- പോര്‍ച്ചുഗീസ്സില്‍ നിന്ന് മലയാളത്തില്‍ കുടയെറിയതാണ്
ജെ എസ്സ് അടൂർ.

യേശുവില്‍ നിന്നകലുന്നവര്‍


അതങ്ങ് പള്ളീല്‍ ചെന്ന് പറഞ്ഞാല്‍ മതി എന്നൊരു ചൊല്ലുണ്ട് . പക്ഷെ ഇന്ന് പള്ളീല്‍ പറഞ്ഞാലും അങ്ങാടിയില്‍ പാട്ടാണ് . പിന്നെ യേശുവിനു തിരുമുറിവ് വീണ്ടും വീണ്ടും കൊടുക്കുന്നത് പള്ളി 'തിരു - മേനി' കളും പള്ളി കച്ചവടവും ആണ് .
"ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു.
18 അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു."
മര്‍ക്കോസ് 11 : 15 -18 .
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ചു വിസ്മയിച്ചു." (മാർക്കോസ് 12:13-17)
പള്ളിയോടു ഏറ്റവും അടുത്തിരിക്കുന്നവര്‍ ദൈവത്തോട് ഏറ്റവും അകന്നിരിക്കുന്നു എന്നൊരു ചോല്ലുണ്ട് .
"കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. " മത്തായി 23: 25-26
"ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം.
17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?" മത്തായി 23:16-17

Sunday, March 25, 2018

ആചാര വെടി ഒരു അശ്ലീലം

ഈ ആചാര വെടി ഒരു അശ്ലീലം ആണ്. മരിച്ചവരെ പോലും വെറുതെ വിടാത്ത സ്റ്റേറ്റ് അതിക്രമണവും പഴഞ്ചൻ പോലീസ് തോക്കുകളും. പഴയ കൊളോണിയൽ ഫ്യുഡലിസിത്തിന്റ ബാക്കി പത്രങ്ങളായ ഈ വൃത്തി കേടുകൾ ജനാധിപത്യത്തിന് എതിരാണ്. സ്റ്റേറ്റ് പോലീസ് പെട്രനേജു ഇല്ലാതെ ജീവിക്കാനും മരിക്കുവാനും ഒക്കില്ലന്നത് അധികാര-അഹങ്കാര സന്നാഹങ്ങളുടെ കടന്നു കയറ്റമാണ്. അതു അധികാര സന്നാഹങ്ങളെ ഒഴിവാക്കി വേറിട്ടു ഒറ്റക്ക് വഴിമാറി നടന്ന എം സുകുമാരൻ സർക്കാർ -പാർട്ടി ശേഷക്രിയകൾ അനുവദിക്കാൻ സാധ്യത കുറവാണ്. ഈ കൊളോണിയൽ ഫ്യുഡൽ ഏർപ്പാട് നിർത്തേണ്ട സമയം അതീക്രമിച്ചിരിക്കുന്നു.

ആരാണ് വാക്കിന്റെ കാവലാൾ ?

ആരാണ് വാക്കിന്റെ കാവലാൾ ?
ആരാണ് അക്ഷരത്തിന്റെ ആശാൻമാർ ?
ആരാണ് വ്യാകരണ വക്കാലത്തുകാർ ? 
ആരാണ് ഭാഷയുടെ മേലാളൻമാർ ?
ഭാഷയുടെ ഭാഷ്യങ്ങളും ഭാഷാന്തരങ്ങളും ആരുടേത് ?
ഭാഷയുടെ ഭരണക്കാർ ആരൊക്കെയാണ് ?
ആരാണ് ഭാഷയിലെ ദാസ വർഗ്ഗം ?
ഭാഷയുടെ മുഴക്കോൽ സൂക്ഷിപ്പുകാർ ആരോക്കെ ?
ഭാഷ ഭരിക്കുന്നത് എങ്ങനെ ?

മലയാളഭാഷ പഠനം നേരിടുന്ന വെല്ലുവിളികൾ


കഴിഞ്ഞ രണ്ടു ദിവസമായി മലയാള ഭാഷയെ കുറിച്ചു ചർച്ചചെയ്യുന്നതും ആശങ്കപെടുന്നതും ആവലാതി പറയുന്നതും കൂടുതൽ 1970 കളിലോ 1980 കളിലോ വായിച്ചു വളർന്നു വയസായി കൊണ്ടിരിക്കുന്ന ഞാൻ അടക്കമുള്ള മധ്യവയസ്ക്കരാണ്. ഇതിൽ കൂടുതൽ ആളുകളുടെയും മക്കൾ ഇതൊന്നും ഗൗനിക്കാനുള്ള സാധ്യത കുറവാണ്. അവരിൽ തന്നെ എത്ര പേർക്ക് മലയാളം വായിക്കാനോ എഴുതാനോ അറിയാമെന്നു കണ്ടറിയണം. അവരിൽ ബഹു ഭൂരിഭാഗത്തിനു ഇന്നത്തെ മിക്ക മലയാള കവികളെയും എഴുത്തുകാരെയും അറിയാനുള്ള സാധ്യത കുറവാണ്. ഇതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്. പ്രധാനമായ ഒരു കാരണം കേരളം ഒരു സാമൂഹിക മാറ്റത്തിന്റെ നടുവിലാണ് എന്നതാണ്. അടുത്ത പതിനഞ്ചു കൊല്ലത്തിനുള്ളിൽ നമ്മുടെ സമൂഹത്തിനും രാഷ്ട്രീയത്തിനും ഭാഷ വ്യവഹാരത്തിനും വലിയ മാറ്റങ്ങൾ വരും.
കേരളത്തിൽ ഇപ്പോൾ മലയാളവും ഇഗ്ളീഷും സാമാന്യം നല്ലത് പോലെ ഉപയോഗിക്കുവാൻ പ്രാവീണ്യമുള്ള ചെറുപ്പക്കാർ കുറഞ്ഞു വരുന്നു . ഇതിനു ഒരു കാരണം ഇന്ന് ഒരു 80% കുട്ടികളും പ്രൊഫഷണൽ കോഴ്‌സിന് പോകുവാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ ഭാഷ പ്രാവീണ്യ പരീക്ഷകൾ ഒന്നുമില്ല. പിന്നെ ഒരു പ്രശ്നം മലയാള ഭാഷയിൽ പ്രാവീണ്യം നേടിയിട്ട് പ്രത്യേക പ്രയോജനം ഒന്നും ഇല്ലന്ന ധാരണ. എല്ലാവരും അങ്ങനെ ആകണം എന്നില്ല. പക്ഷേ നല്ലൊരു വിഭാഗം അങ്ങനെയാണ്.
വേറൊരു കാര്യം ഇന്ന് ഉപരി മധ്യ വർഗ്ഗത്തിൽ പെട്ടവരെല്ലാം അവരുടെ കുട്ടികളെ കേരളത്തിനു വെളിയിൽ മെട്രോ നഗരങ്ങളിലാണ് പഠിക്കുവാൻ വിടുന്നത് . അവരുടെ പ്രധാന വ്യവഹാര ഭാഷ ഇഗ്ളീഷാണ്. അവർ ആഗോള സ്റ്റേജിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നവരാണ്. ഇന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം കോളജ് യൂണിവേഴ്സിറ്റി അധ്യാപകരുടെ മക്കൾ കേരളത്തിനു വെളിയിലാണ് പഠിക്കുന്നത്. എത്ര പ്രമുഖ മലയാള എഴുത്തു കാരുടെ മക്കൾ മലയാളം വായിക്കുകയും എഴുതുകയും ചെയ്യും ? കവികളുടെ മക്കൾ പോലും അവരുടെ കവിതകൾ വായിക്കാൻ ഉള്ള സാധ്യത കുറവാണ്.
ഇതെല്ലാം മലയാള ഭാഷ പഠനത്തേയും ബാധിച്ചിട്ടുണ്ട്. ഇപ്പോൾ പതിനഞ്ചും ഇരുപതും വയസ്സുള്ള കുട്ടികൾ അവരുടെ സിലബസ്സിന് അപ്പുറം എത്ര പുസ്തകം വായിക്കും? വായിക്കാൻ അവർക്കെവിടെ സമയം? ഒരിക്കൽ എന്റെ മകന്റെ ഹോസ്റ്റൽ വാർഡൻ പറഞ്ഞ പരാതി അവൻ പാഠപുസ്തകത്തേക്കാൾ ' ആവശ്യം ഇല്ലാത്ത 'പുസ്തകങ്ങളും പത്രങ്ങളും വായിച്ചു ഒരുപാട് സമയം പാഴാക്കുന്നു എന്നാണ്. അല്ലെങ്കിൽ റാങ്ക് കിട്ടേണ്ട പയ്യനാണെന്നും. അവനു റാങ്ക് കിട്ടണം എന്ന് അവനോ ഞങ്ങൾക്കോ ആഗ്രഹം ഇല്ലെന്നു പറഞ്ഞു ചർച്ച അവസാനിപ്പിച്ചു.
ഇന്നും മലയാളത്തിൽ കൂടുതൽ വായിക്കുന്നത് മുപ്പതു വയസ്സ് കഴിഞ്ഞവരാണ്. കാരണം പണ്ട് എല്ലാ ഗ്രാമത്തിലും സജീവ വായന ശാലകൾ ഉണ്ടായിരുന്നു. ഇപ്പോൾ മിക്കവരും അവരുടെ സ്മാർട്ട് ഫോണിലോ അല്ലെങ്കിൽ ഓൺ ലൈനിലോ ആണ് വായിക്കുന്നത്. എൺപതുകളിൽ വളർന്നവർക്ക് ബാലചന്ദ്രൻ ചുള്ളിക്കാടും കടമ്മനിട്ടയും ഒക്കെ സുപരിചിതരാണ്. പക്ഷേ ഇപ്പോൾ ഉള്ള കുട്ടികളിൽ ഭൂരിപക്ഷവും അതിനെകുറിച്ചൊന്നും ഗൗനിക്കാറേ ഇല്ല. ഇതൊക്കെ ചർച്ച ചെയ്യുന്നത് വേറെ പണി ഇല്ലാത്തവരാണ് എന്ന് വിചാരിക്കുന്ന ചെറുപ്പക്കാരെ എനിക്കറിയാം.
വളരെ ലോക വിജ്ഞാനമുള്ള ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞത് " സർ, ഈ കവിതയും നിരൂപണവും ഒന്നും വായിച്ചു സമയം കളയാൻ ഇല്ല,". അവരിൽ നല്ലൊരു വിഭാഗം എല്ലാം വിവരങ്ങളും ഗൂഗിൾ തപ്പി അറിയുന്നവരാണ്. അവർക്ക് പ്രയോജനമുള്ള വിവരങ്ങൾ മാത്രം അന്വേഷിക്കുന്നവരാണ്. അവരെല്ലാം അവരവരുടെ കരിയർ കാര്യങ്ങൾക്കു വേണ്ടത് തിരഞ്ഞു പിടിച്ചു വായിക്കുന്നവരാണ്. അവർക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് ഒന്നും ഒരു വിഷയമേ അല്ല.
മലയാളികൾ എന്നറിയപ്പെടുന്നവരിൽ ഏതാണ്ട് 15% ആളുകൾ കേരളത്തിന്‌ വെളിയിലും വിദേശത്തുമാണ് താമസിക്കുന്നത്. അവരുടെ ഭാഷ സാഹചര്യം വളരെ വ്യത്യസ്തമാണ് . കേരളത്തിനു വെളിയിൽ വളരുന്ന കുട്ടികൾ മലയാളം വായിക്കുവാൻ ഉള്ള സാധ്യത കുറവാണ്. വിദേശത്ത് വളർന്ന എന്റെ കുട്ടികളുടെ ഭാഷാ പ്രാവീണ്യം ഇഗ്ളീഷിലാണ്. രണ്ടുപേരും നല്ലത് പോലെ വായിക്കും. ഇഗ്ളീഷിൽ സാമാന്യം ഭംഗിയായി എഴുതി പ്രസിദ്ധീകരിക്കുന്നവരാണ്. ആവശ്യത്തിന് മലയാളം ഉപയോഗിക്കുവാൻ പഠിക്കണം എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണ് പഠനത്തിന്റെ ഒരു ഭാഗം കേരളത്തിലാക്കിയത്. പക്ഷേ ലോകമാണ് അവരുടെ വേദി. അങ്ങനെയുള്ള ലക്ഷക്കണക്കിന് മലയളികൾ ഉണ്ടെന്ന് അറിയുക
ഇങ്ങനെയുള്ള ഒരു വലിയ സാമൂഹിക മാറ്റത്തിനു ഇടയിലാണ് കേരളം. ഇരുപത് കൊല്ലം കഴിഞ്ഞു കേരളത്തിൽ ഒരു പക്ഷേ മലയാളികൾ അല്ലാത്ത 15% ആളുകൾ കാണും. അതുപോലെ മലയാളം പറയാത്ത ഒരു നല്ല വിഭാഗം മലയാളികൾ കേരളത്തിനു പുറത്തും അകത്തും കാണും. അതു കൊണ്ട് അവർ മലയാളികൾ അല്ലാതാവുന്നില്ല

തൊഴില്‍ രഹിത കേരളം

കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം നമ്മള്‍ എത്ര പുതിയ പ്രൊഫഷണല്‍ തൊഴിലവസരം സൃഷ്ട്ടിക്കുന്നു എന്നതാണ് . ആശുപത്രി കച്ചവടവും വിദ്യാഭ്യാസ കച്ചടവും പുതിയ മോള്‍-സുപ്പര്‍ മാര്‍ക്കെറ്റ് കച്ചവടവും സ്വര്‍ണം , മാര്‍ബിള്‍ , മദ്യം - മുതലായ കച്ചവടവും അല്‍പ്പം ടൂറിസവും സ്വല്പം ടെക്നോ പാര്‍ക്കും ഓക്കെയാണ് കേരളത്തിലെ തോഴിലവസരങ്ങള്‍ . ഇതില്‍ തന്നെ എത്രപേര്‍ക്ക് പ്രതിവര്‍ഷം ആറു ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുണ്ട്.
ഇപ്പോഴും കേരളത്തില്‍ നല്ല ശമ്പളം കിട്ടുന്ന ജോലി സര്‍ക്കാര്‍ ജോലി തന്നെ . അതുകൊണ്ടാണ് കേരളത്തില്‍ പി എസ സി കൊച്ചിങ്ങിനു വളരെ വലിയ തള്ള് . ചുരുക്കത്തില്‍ സര്‍ക്കാര്‍ പുതിയ തോഴിലവസരം ഉണ്ടാക്കുവാന്‍ പ്രത്യേകിച്ച് വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല.
ഇതിനു ഒരു കാരണം നിവര്‍ത്തി ഇല്ലാതെ മലയാളികള്‍ ഏതെങ്കിലും ദുനിയാവില്‍ പോയി ജോലി കണ്ടു പിടിച്ചു ജീവിക്കും എന്ന പൊതു ധാരണയാണ് . കേരളത്തിലെ അതാതു കാലത്തേ സര്‍ക്കാര്‍ അവരുടെ ഇഷ്ടത്തിനു കടം വാങ്ങി കാലക്ഷേപം കഴിച്ചു അത്യാവശ്യം വികസനം ഒക്കെ നടത്തി ജീവിച്ചു പോകുന്ന ഒരു ഭരണ- അധികാര ഏര്‍പ്പാട് ആണ് .
കേരളത്തില്‍ ഇപ്പോഴുമുള്ള ഏറ്റവും വലിയ തൊഴില്‍ ദാതാവ് സര്‍ക്കാര്‍ ആണ് . അതാണ്‌ കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലു വിളിയും . എത്രകാലം മലയാളികള്‍ ജോലി തേടി ലോകമേമ്പാടും കുടിയേറും?

ഭാഷയുടെ ശുദ്ധികലശങ്ങൾ


ഇപ്പോൾ ഭാഷയുടെ ശരി -തെറ്റുകൾ ആണല്ലോ ഒരു വിഷയം. അതു പോലെ തറകൾ ഉപയോഗിക്കുന്ന തെറി വാക്കുകളും. പണ്ടൊരു കവി ' നാവിൽ കെട്ടികിടക്കുന്ന തെറി വാക്കുകളെ ' കുറിച്ചു എഴുതിയിട്ടുണ്ട്. പിന്നെ ലൊട്ടു ലൊടുക്കൂസ് പറച്ചിലുകൾ പറയുന്ന കൊജ്ഞാണൻമാരും 'കൂതറ ' കളും കൂടി വരുന്നതിൽ ആവലാതി പെടുന്ന ശുദ്ധിയുള്ള ശുദ്ധ -ആത്മാക്കൾ മലയാള ഭാഷയുടെ ഭാവിയെ കുറിച്ച് ആകുലരാണ്
മാനനീയ മലയാളത്തിൽ തെറി വാക്കുകൾ എഴുതിയില്ലെങ്കിലും തെറി വാക്കുകൾ പറയുന്നവർ ഇഷ്ട്ടം പോലുണ്ട്. അതു എല്ലാം ഭാഷ സമൂഹങ്ങളിലും ഉണ്ട്. ഭാഷ ഔദ്യോഗികമായും അല്ലാതെയും ആളുകൾ ഉപയോഗിക്കും. വാമൊഴിയും വരമൊഴിയും തമ്മിൽ ഇപ്പോഴും വലിയ വ്യത്യാസമുണ്ട്. ഒട്ടു മിക്ക ആളുകളും ഭാഷ അനുദിന ജീവിതത്തിൽ ആശയ വിനിമയത്തിന് വാമൊഴിയായി ഉപയോഗിക്കുന്നവർ ആണ്. വിവരങ്ങൾ അറിയുവാൻ പത്രം വായിക്കും. ചിലപ്പോൾ ടി വി കാണുകയും കേൾക്കുകയും ചെയ്യും. അനുദിനം മലയാളം എഴുതുന്നവർ കേരളത്തിൽ എത്ര ശതമാനമുണ്ട് ?
നമ്മൾ പല ഭാഷയിൽ നിന്നും പല രീതിയിൽ കടന്നു വന്ന വാക്കുകൾ ഒന്നും അതിന്റെ യഥാർത്ഥ ഉശ്ചാരണ ശുദ്ധിയോടെ അല്ല ഔദ്യോഗിക മാനക മലയാളത്തിൽ പോലും ഉപയോഗിക്കുന്നത്. അതിനു നൂറു കണക്കിന് ഉദാഹരണങ്ങളുണ്ട്. ഇഗ്ളീഷ് ഭാഷയിൽ ഒരേ വാക്കിന് ഇന്ന് അമേരിക്കൻ ബ്രിട്ടീഷ് സ്പെല്ലിങ് ഉണ്ട്. പണ്ട് ബ്രിട്ടീഷുകാർ അപചയവും വികലവുമായി കണ്ട അമേരിക്കൻ ഇഗ്ളീഷ് ഇന്ന് ലോക ഭാഷയാണ്. കാരണം ഇന്നത്തെ സാങ്കേതിക , രാഷ്ട്രീയ -സാമ്പത്തിക മേൽക്കോയ്‌മ അമേരിക്കക്കാണ് . ഇന്ന് ലോകത്തെങ്ങും ഇഗ്ളീഷ് പലവിധമുണ്ട്. പലതിനും പലടത്തും പല അർഥങ്ങൾ ഉണ്ട്. ശശി തരൂർ 'കാറ്റിൽ ക്ലാസ്സ്‌ ' എന്ന പദം ഇന്ത്യയിൽ ഉപയോഗിച്ചപ്പോൾ അതിന്റെ അർഥം ജനങ്ങൾ വേറൊരു രീതിയിൽ ആണ് എടുത്തത്.
അതു പോലെ മലയാളത്തിലെ ' സാറെ ' എന്ന പ്രയോഗം. പള്ളിയിൽ അച്ചനെ പള്ളിയിൽ അച്ഛൻ എന്ന് വിളിക്കാത്തത് എന്ത് കൊണ്ടാണ്.
There are two approaches in linguistics: Descriptive and Prescriptive. Those who use descriptive approach will look how a language is used in a speech community as an everyday mode of communications and those who are prescriptive will insist on using a prescribed mode of using pure and standard language ( King's English ) In Linguistics, I prefer descriptive approach as I think language primarily serves as a mode of human communications. As long as I communicate to you, my use of language serves its primary purpose. For example your proficiency in English gives a privileged power position. Your proficiency in Malayalam helps you to get legitimacy in a Malayalam speech community. So you are empowered in both the language as a bilingual. But the same you may feel powerless in a Thai or Italian speech community. The point is it is important to understand and appreciate the power connotations of language use everywhere. The standardisation of language was never ever politically neutral and privileging of a language within any context is political. Language is politics. And politics is language.
ഉദാഹരണത്തിന് നമ്മുടെ ആധാരം എഴുത്തു ഭാഷ നമ്മുടെ അനുദിന ഭാഷ എഴുത്തു രീതികളിൽ നിന്ന് വ്യത്യസ്തമാണ്. കോടതി വ്യവഹാര ഭാഷ. ഇപ്പോഴും ന്യായാധിപന്മാരെ ' മി ലോഡ് ' എന്നാണ് വിളിക്കുന്നത്. ചിലർ അതിനു മൈ ലോർഡ് ' എന്ന് എഴുതും. ഏത് ഉശ്ചാരണം ആണ് ശരി ? മലയാളത്തിൽ ' ടീച്ചർ ' എന്ന് എഴുതും. പക്ഷെ ഇഗ്ളീഷ് ആർ പി അങ്ങനെ അല്ല അതു pronounce ചെയ്യുന്നത്. അതുമാത്രമല്ല അനുദിന മലയാളത്തിൽ എഴുതുന്നവർ എത്ര പേരുണ്ട് നമ്മുടെ സമൂഹത്തിൽ. ഞാൻ ഇരുപത്തിയഞ്ചു കൊല്ലം ഒരു വരിപോലും മലയാളത്തിൽ എഴുതിയില്ല. കാരണം എന്റെ ഭാഷ വ്യവഹാര പരിസരം വ്യത്യസ്തമായിരുന്നു. ഇന്ന് കേരളത്തിലെ പല മലയാളം വിദ്വാൻമാരുടെ മക്കൾ മലയാളം എഴുതാൻ സാധ്യത കുറവാണ്. കാരണം ഭൂരിപക്ഷം പേരും ഭാഷ ഉപയോഗിക്കുന്നത് അവരുടെ വിനിമയ ഭാഷ സാഹചര്യം അനുസരിച്ചാണ്. വിദേശത്ത് താമസിക്കുന്ന എനിക്ക് ഇന്ന് മലയാളം ഒരു സാമൂഹിക മാധ്യമ വിനിമയ മാർഗമാണ്. ഞാൻ മലയാളം ആരോടും ഇവിടെ സംസാരിക്കാറില്ല. കാരണം അതിന്റെ ആവശ്യം ഇല്ല.
ഞാൻ ഇവിടെ എഴുതുന്നത് എന്റെ ഭാഷയാണ്. അതു അങ്ങക്ക് മനസ്സിലാക്കാൻ സാധിച്ചാൽ ആ ഭാഷ പ്രയോഗം അതിന്റെ ഉദ്ദേശം നിർവഹിച്ചു. ഇനിയും അതു ശുദ്ധ മലയാളം ആണോ എന്ന് ഭൂതക്കണ്ണാടി വച്ചു നോക്കിയാൽ ഭാഷ ശുദ്ധിയുടെ ബ്രാമ്മണ്യം ഉണ്ടെന്നു അവകാശപ്പെടുന്നവർക്ക് കുറെ തെറ്റുകളും കുറവുകളും കാണാം. അഭിനവ പാണിനിമാർക്ക് വേണ്ടി മാത്രമല്ല സാധാരണ ആളുകൾ ഭാഷ ഉപയോഗിക്കുന്നത്. അഭിനവ പാണിനിമാർ ശുദ്ധികലശം നടത്താനായി നാരായവുമായി പുറകെ വന്നാൽ പണ്ട് മത്തായി പറഞ്ഞത് പോലെയുള്ളൂ. ഞാൻ ഇവിടെ തെറി പറഞ്ഞിട്ടില്ലല്ലോ .അങ്ങനെ പറയാതെയും പറയാം എന്നതാണ് ഭാഷയുടെ കുസൃതി. 
പിന്നെ ഇവിടെ ഞാൻ മലയാളവും ഇന്ഗ്ലിഷും കലർത്തി എഴുതിയത് മനപ്പൂർവമാണ്. കാരണം അനുദിനം നമ്മളിൽ പലരും ഈ കലർപ്പു ഭാഷ ഉപയോഗിക്കുന്നുണ്ട്. ഭാഷാവിജ്ഞാനീയത്തിൽ അതിനു Code mixing and code switching എന്നാണ് പറയുന്നത് ചിലർക്ക് അതു സുഖിക്കില്ലായിരിക്കും. അപ്പോഴും മത്തായി പറഞ്ഞത് പോലെയുള്ളൂ. കാരണം ഞാൻ ഒരു മലയാളം വിദ്വാനോ വ്യാകാരണത്തിൽ വ്യുല്പത്തി ഉള്ള ആളോ അല്ല. വെറും സാധാരണക്കാരനായ ഒരു മലയാളി. അതുകൊണ്ട് എന്തെങ്കിലും തെറ്റോ അപരാധമോ ചെയ്തിട്ടുണ്ടെങ്കിൽ ദയവായി പൊറുക്കണം. ആല്ലേ പൊറുക്കണം എന്ന് വേണ്ട. ദയവായി ക്ഷമിക്കണം

വൃത്തികേടുകളുടെ വീരന്മാർ


ഒരിക്കൽ ഞാൻ തിരുവനന്തപുരം വെള്ളയമ്പലം മുതൽ ഒന്നര കിലോമീറ്ററിനുള്ളിൽ ഉള്ള സർക്കാർ, രാഷ്ട്രീയ പാർട്ടി, സംഘടന ഫ്ലെക്സ് ബോർഡ്‌, ബാനറുകൾ എവിടെ എല്ലാം ചുറ്റി നടന്നു എണ്ണി നോക്കി. ഏതാണ്ട് മൂന്നൂറിൽ അധികം ഫ്ലെക്സ് ബോഡുകൾ !! വെള്ളയമ്പലം മുക്കിൽ തന്നെ 78 ഫ്ലെക്സുകൾ !!!
പോസ്റ്റർ, ബാനർ വേറെ. പ്ലാസ്റ്റിക് ചിരിയോടെയുള്ള മന്ത്രിമാർ ഇഷ്ടം പോലെ. ഇപ്പോൾ തിരുവന്തപുരത്തെ ഹെറിറ്റെജിന്റെ ഭാഗമായ നേപ്പിയർ മ്യുസിയം വളപ്പിലും. കനകകുന്നിന്റ കാര്യം അതിനെക്കാൾ കഷ്ട്ടമാണ്. ഇതാണോ ' ഹരിത കേരളം ' ? ഇതാണ് സ്വച്ഛ്‌ ഭാരതം ? എന്ത് വൃത്തികേടുകളാണ് 'പ്രബുദ്ധർ ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളും സംഘടനകളും സർക്കാരും ഒക്കെ കാട്ടിക്കൂട്ടുന്നത് ? ഇവർക്കു നഗരം ഇങ്ങനെ മലീനസമാക്കാൻ ഒരു നാണവും ഇല്ലേ ?
The flex boards and banners are made of synthetic polymers, mostly Poly Vinyl Chloride (PVC).A flex board or banner is made from synthetic polymer and colour dye. As it is non-biodegradable it has to be burnt. It requires a temperature of 299 degree Celsius to burn the flexi and it also raises the temperature of the surroundings. The flex ash has a ph of 4.7, which is acidic. This ash makes the soil, water and air acidic. Biological Oxygen Demand (BOD) and Chemical Oxygen Demand (COD) should be 30 and 250 micro grams per cubic metre. But due to the burning of flexis these levels were tampered with.
The burning of flexis releases harmful pollutants like sulphates and nitrates. These pollutants are heavier than air and form a thick blanket reducing the supply of oxygen in the vicinity.

ജനുവരി -മാർച്ച്‌ കോണ്ഫെറെൻസ് മാനിയ.


കേരളത്തിൽ അതാത് കാലങ്ങളിലെ സർക്കാരുകൾ ജനുവരി 10 മുതൽ മാർച്ച്‌ അവസാനം വരെ വിവിധ ഇടങ്ങളിൽ നടത്തുന്ന കോൺഫെറെൻസ് മാനിയ എത്ര പേർ ശ്രദ്ധിക്കുന്നു എന്നറിയില്ല. ഒരു വർഷം ഞാനിതു പത്രവാർത്തകൾ മാത്രം നോക്കി എണ്ണി നോക്കി. അന്ന് ഏതാണ്ട് 25 സെമിനാർ -സമ്മേളനങ്ങൾ നടത്തി. കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ പാഴ്ചിലവായി ഓരോ വർഷവും നഷ്ട്ടപെടുത്തുന്നത്. അതും കടം വാങ്ങി കാര്യങ്ങൾ നടത്തുവർ.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഞാൻ മൂന്നു മഹാമഹങ്ങൾ കണ്ടു. ഒന്നിൽ പ്രധാന കമ്മറ്റിയിലും. മീറ്റിങ് കഴിഞ്ഞു നിവേദിത പി ഹരൻ ഒരു മീറ്റിംഗിൽ ചിലവുകളെ കുറിച്ചു ചോദിച്ചപ്പോൾ എന്നെ കാണിച്ചു തന്നു. ഞെട്ടിപോയി. സംഗതി പരിസ്ഥിതിയൂമായി ബന്ധപെട്ടത്. പത്ര -ടീവി -റേഡിയോ പരസ്യങ്ങൾ -73 ലക്ഷം രൂപ. ഫ്ലെക്സ് -ബാനർ- ദീപ അലങ്കാരം - 7 ലക്ഷം രൂപ. ഇവന്റ് മാനേജ്മെന്റ് -ഡോക്കമെന്റേഷൻ -ബാഗ്‌ മുതലായവ -22 ലക്ഷം. വിമാനകൂലി -യാത്ര പ്പാടി - 4 ലക്ഷം. വി ഐ പി കാറു കൂലി -2 ലക്ഷം. ആറന്മുള കണ്ണാടി മുപ്പതിനായിരം. ഹോട്ടൽ /അക്കോമഡേഷൻ -50 പേർക്ക് 4000 രൂപ വച്ചു മൂന്നു ദിവസം /ഹോൾ റെന്റ് -10 ലക്ഷം. ഓർമ്മയിൽ നിന്ന് എഴുതിയതാണ്.
ചുരുക്കത്തിൽ ഒരു കോൺഫെറെസിന് ചിലവാക്കിയത് ഏതാണ്ട് ഒരു കൊടി ഇരുപത് ലക്ഷം. എന്താണ് നാടിനോ നാട്ടുകാർക്കോ ഇത് കൊണ്ടു പ്രയോജനം ? എന്താണ് പോളിസി ഫോളോ അപ്പ് ? എന്താണ് ഔട്ട്‌ പുട്ട് ? ഔട്ട്‌കം ? ഇമ്പാക്റ്റ് ? ഇവിടെ നടന്ന ലോക മലയാള മഹാ സമ്മേളനത്തെകുറിച്ചു ഞാൻ ചോദിച്ചപ്പോൾ പലർക്കും സുഖിച്ചില്ല. സർക്കാർ പണം മന്ത്രിമാരുടെ തറവാട്ടു സ്വത്തു അല്ലാത്തടത്തോളം ചോദിച്ചു കൊണ്ടിരിക്കും. ഇങ്ങനെയുള്ള കോണ്ഫറന്സ് ഉത്സവങ്ങൾ ഭരണ -അധികാരികളുടെ പീ ആർ മാത്രമായി ചുരുങ്ങുതാണ് പ്രശ്നം. കോണ്ഫറന്സിന് സീറോ ഫോളോ അപ്പ് ആണ് പ്രശ്നം. സർക്കാർ.
ഈ ഇടക്ക് യൂത്ത് കമ്മീഷൻ നടത്തിയ കോൺഫെറെൻസ് താജ് വിവാന്റയിൽ. ഇത്
ലാ മെറിഡിയനിൽ. ഇപ്പോൾ ഹോട്ടൽ മാസ്കോട്ടിനും മറ്റും ഒരു ഗുമ്മില്ല.
എല്ലാം ഫൈവ് സ്റ്റാർ കാര്യങ്ങളല്ലേ. ഈ നിഷ്ഫല ഫൈവ് സ്റ്റാർ കോൺഫ്രസുകളുടെ ഉദ്ദേശം മാർച്ച്‌ അവസാനം ആകുന്നതിനു മുമ്പ് കടം വാങ്ങിയ പൈസ അടിച്ചു തുലച്ചു സ്റ്റാർ ഹോട്ടലുകൾക്കും ഇവന്റെ മാനേജ്‌മെന്റ് കമ്പനികൾക്കും പൈസ കൊടുക്കുക എന്നത് മാത്രമാണ്. ഈ സർക്കാർ മാത്രമല്ല ഇതു പോലുള്ള പാഴ്ചിലവുകൾ നടത്തുന്നത്. കഴിഞ്ഞ സർക്കാരും ഈ കാര്യത്തിൽ മുന്നിലായിരുന്നു
ഇങ്ങനെയൊന്നും എഴുതുന്നത് സർക്കാർ ശിങ്കിടികൾക്കും ഭരണത്തിലുള്ള പാർട്ടി നേതാക്കൾക്കോ മന്ത്രിമാർക്കോ , ന്യായീകരണ സേനക്കാർക്കോ ഇഷ്ട്ടപ്പെടില്ല. കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്താൽ സംഘി സുഹൃത്തുക്കൾക്കും ഇഷ്ട്ടപ്പെടില്ല. പക്ഷെ ഇതൊക്കെ കണ്ടില്ലന്നു നടിക്കുന്നത് കണ്ണടച്ചു പൂച്ച പാല് കുടിക്കുന്നത് പോലെയാണ്.
കേരളം ഒരുക്കുന്ന ആദ്യ ആഗോള ഡിജിറ്റൽ ഉച്ചകോടി, ‘ ഹാഷ് ഫ്യൂച്ചർ’ വ്യാഴാഴ്ച കൊച്ചിയിൽ ആരംഭിക്കും. ലെ മെറിഡിയൻ ഹോട.....
SOUTHLIVE.IN

ആളുകൾ അലോഗരിതങ്ങളാകുമ്പോൾ

നമ്മൾ ഇന്ന് കാഴ്ച്ചപ്പാടുകൾ കുറയുന്ന കാഴ്ച്ചകളുടെ ലോകത്താണ്. ഡേറ്റ ദൈവമാണ് എന്ന് കരുതുന്ന ലോകത്തു, ബിഗ് ഡേറ്റ എന്ന ബിഗ് ഡാഡിയെ കൈയ്യിലെടുത്തു നമ്മളെ പുതിയ മാർക്കറ്റിലെ ദൈവങ്ങളുടെ അദർശ്യ കരങ്ങൾ കൈകാര്യം ചെയ്യുമോ എന്ന ആശങ്ക ആകുലതകളിൽ ആണ് നാമിന്നു കടന്നു പോകുന്നത്. ഇതു ഒരു സർവെലിൻസ് യുഗമാണ്. അതു സുക്കർബർഗിന്റ സൂത്രം മാത്രമല്ല. അയാൾ ഒരു നിമിത്തം മാത്രമാണ് . കാരണം പലതാണ്.
ആധുനികത അക്കങ്ങളുടെ ഒരു കളിക്കളവും ഒളിക്കളവുമാണ്.
അക്ഷങ്ങരങ്ങള്‍ വിവരങ്ങളുടെ ഹൈവയിയിലൂടെ കുത്തൊഴിക്കില്‍ മറയുമ്പോള്‍ അക്കങ്ങളാണ്‌ കാവല്‍ക്കാര്‍ . അക്കങ്ങളുടെ കാവല്‍ക്കാര്‍ ആളുകളുടെ കാര്യങ്ങള്‍ നോക്കി നടത്തി അവരുടെ കാര്യസ്ഥരായി ചന്തകളുടെ ദൈവങ്ങളായി. .ചന്തകള്‍ ചിന്തകള്‍ക് ചിന്തേരിട്ടു; ചിന്തകളുടെ ചന്തകള്‍ ചിട്ടപെടുത്തി വരുതിയിലാക്കി . അങ്ങനെ ജീ ഡി പി യും സെന്‍സെക്സും നമ്മള്‍ക്ക് സെക്സിനെക്കാട്ടില്‍ ത്രിഷണയുളവാക്കി. ചന്തകളും ചന്തകളുടെ ചിന്തകളും രാഷ്ട്രീയത്തില്‍ കടന്നു കയറി. അവര്‍ക്ക് ആളുകളില്‍ വിശ്വാസം നഷ്ട്ടപ്പോള്‍ ആളുകള്‍ക്കു ചുറ്റും അക്കങ്ങളുടെ കവടി നിരത്തി, വേലികെട്ടി. അവിശ്വാസികളെ വിശ്വാസികളാക്കുവാന്‍ സൈക്കോമെട്രിയും, വരുതിയില്‍ നിര്‍ത്താന്‍ ബയോമേട്ട്രിയും കൂട്ടായി . അങ്ങനെ അക്കങ്ങളുടെ ആശാന്‍മാര്‍ അക്ഷരങ്ങളുടെ ആശാന്‍മാരെ പിന്നാമ്പുറത്തെ മനോരഞ്ജന്‍ മാര്‍ക്കെറ്റിലെ കൂലിപ്പണിക്കാരാക്കി.
അക്കങ്ങളിൽ നമ്മുടെ ജീവിതം തുടങ്ങുന്നു. അക്കങ്ങളിൽ അവസാനിക്കുന്നു. കാനേഷുമാരി മുതൽ ക്രെഡിറ്റ്‌ കാർഡ് വരെ. പാസ്സ്പോര്ട്ടും പാസ്സ് വേഡ് വരെ. ആധാരവും ആധാറും വരെ. ജയിലിലും ജോലിയിലും നമ്പറുണ്ട്. സ്റ്റോക്കും സ്റ്റോക്ക് മാർക്കറ്റും നമ്പറാണ്. മാർകെറ്റിൽ സെക്സും സെൻസെക്‌സും നമ്പരാണ്. സാമ്പത്തികവും സമാനതയും ഇന്ന് അക്കങ്ങളുടെ ആകാരങ്ങളാണ്. ഫോണും ഫെയ്‌സും നമ്പറുകളാണ്. ബജറ്റിലെ അക്കങ്ങളിലൂടെയാണ് അധികാരം നമ്മെളെ ഭരിക്കുന്നത്. അക്കങ്ങളുടെ ആശാന്മാരാണ് ഇന്ന് രാഷ്ട്രീയം തീരുമാനിക്കുന്നതും തീർപ്പാക്കുന്നതും. അതു കൊണ്ടാണ്
മന്‍-മോഹൻ മാര്‍ക്കെറ്റിന്‍ടെ മനസ്സിനെ മോഹിപ്പിച്ചു, സിംഗ് ഈസ് ദി കിങ് ആകുന്നത്. അവിടെ അക്ഷരങ്ങളുടെ ആശാൻമാർ അശാന്തരാണ്. അവരുടെ ആനന്ദം 'ആനന്തമായി' പരിണമിച്ചു അനന്തതയിലെ ഒരു ദീർഘശ്വാസം മാത്രമാണിന്ന്.
നമ്മുടെ പേരിലല്ല കാര്യം. അക്കങ്ങളിലാണ് കാര്യം. നമ്മുടെ ശരീരവും കാണുന്ന കണ്ണും ഉണ്ണുന്ന വിരലും എല്ലാം ഇന്ന് ബയോമെട്രിക് നമ്പറുകളാണ്. പ്രസവ വാർഡിലെ അക്കങ്ങളിൽ തുടങ്ങുന്ന നമ്മുടെ ജീവിതം നമ്പറുകളുടെ ക്യൂവിൽ കൂടി കയറിയിറങ്ങി ആശുപത്രിയിലേ നമ്പറിൽ കൂടി മോർച്ചറിയിൽ അവസാനിക്കുമ്പോഴും നമ്മൾ ഓരോരുത്തരും അതിന്റെ കള്ളിയിൽ വെറുമൊരു അക്കമായി അവസാനിക്കുമെന്നും മറക്കരുത്. നമ്മൾ എല്ലാം അക്കങ്ങളാണിന്നു. അക്കങ്ങളാണ് പുതിയ കാലത്തെ അക്ഷരങ്ങൾ; അവ അക്കങ്ങളുടെ അലോഗരിതങ്ങളിലാണ്.
അക്കങ്ങളുടെ ഒടയ തമ്പുരാന്മാർ നമ്മെ അക്കങ്ങളായി ഭരിക്കുമ്പോൾ അക്കങ്ങളും അളവുകളും തെറ്റിയാൽ എല്ലാം തെറ്റും. അക്കങ്ങളുടെയും അളവുകളുടെയും ഒടയ തമ്പുരാന്മാർ നമ്മളുടെ ഉള്ളിലെ ലോകവും പുറത്തെ ലോകവും ഭരിക്കുന്നത് സൈക്കോമെട്രിയിലൂടെയും ബയോമെട്രിയിലൂടേയുമാണ്. അവരാണ് നമ്മുടെ അസ്തിത്വത്തിന്റെ ആധാരമെഴുത്തുകാർ. അങ്ങനെയുള്ള കാലത്തു അക്കങ്ങളാണ് ഭരണ ഭാഷാ. അത്കൊണ്ടാണ് പഴയ അക്ഷരങ്ങൾ തെറ്റുന്നതിൽ പുതിയ ആളുകൾക്കു അലോഗരിതങ്ങളുടെ ലോകത്തു പ്രശ്നമില്ലാത്ത്.
ഫേസ് ബുക്കിനു ഫേസും ബുക്കും ഇല്ലെന്നതാണീന്നിന്റെ വിരോധാഭാസം. ഫേസ് ബുക്ക്‌ ഒരു മായിക വിനിമയ വലയമാണ്. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ആപ്പുകൊണ്ട് കൂടിയാണ് ഇന്ന് ജീവിക്കുന്നത്. ആപ്പുകൾ കൊണ്ട് ആപ്പിൽ ജീവിക്കുന്ന ആപ്പിലായ നമ്മളുടെ മുഖം ഇന്ന് മുഖമില്ലത്ത പുസ്തകമാണ് . വാക്കുകൾ അക്കങ്ങളുടെ ദാസരാകുമ്പോൾ അക്ഷരങ്ങളുടെ ആശാന്മാർ അന്യം നിന്ന് പോകും. കവിതയും കവികളും അക്കങ്ങളുടെ വേലിയേറ്റത്തിൽ മുങ്ങി മരിച്ചുകൊണ്ടിരിക്കുകയാണ്. സുക്കർബർഗുകളാണ് ഇന്നിന്റെ സൂത്രവും , സൂത്രധാരകരും സൂത്ര വാക്യങ്ങളും.
നമ്മൾ ഇന്ന് ജീവിക്കുന്നത് ഹൈപ്പർ ടെക്നൊളജിയുടയും ഹൈപ്പർ മീഡിയയുടെയും യുഗത്തിലാണ്. ഒരു നെറ്റ്‌വർക്ക് സമൂഹത്തിലാണ്. അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
ടെക്‌നോളജി , അഥവാ സാങ്കേതിക വിദ്യമാറുമ്പോൾ നമ്മുടെ വിനിമയ രീതിയും ജീവിത രീതിയും ജീവിത വീക്ഷണങ്ങളു മാറികൊണ്ടിരിക്കും. കാറ്റിന്‍റെ ഉപയോഗം മനസ്സിലാക്കി പായ് കപ്പൽ വന്നതും വെടിമരുന്ന് കണ്ടു പിടിച്ചതും മനുഷ്യനെയും ചരിത്രത്തെയും മാറ്റി. സ്റ്റീലും സ്റ്റീമും ഗണ്ണും അതിനെയെല്ലാം മാറ്റി. അച്ചടി യന്ത്രം വന്നതോടെ ഭാഷകളുടെ രൂപവും ഭാവവും ഉപയോഗവും മാറി. അച്ചു കൊണ്ടടിച്ച അക്ഷരങ്ങള്‍ വന്നു .പുസ്തകങ്ങളും ആശയം വിസ്പോടനങ്ങളും വിപ്ലങ്ങളും പുതിയ വിചാര ധാരാകളും പുതിയ രാഷ്ട്രീയ രുപങ്ങളുമുണ്ടായി. വ്യവസായിക വിപ്ലവും രാഷ്ട്രീയ വിപ്ലവവുമുണ്ടായി. ശാസ്ത്രീയ വിപ്ലവങ്ങൾ ഉണ്ടായി. അച്ചടി അക്ഷരത്തിന്‍റെ അന്വേഷണ ക്രിയകളിലും സര്‍ഗതയിലും മനുഷ്യന്‍ പുതിയ ഭൂമിയും പുതിയ ആകാശവു പുതിയ നക്ഷത്രങ്ങളും കണ്ടു ; ഭൂമിയില്‍ പുതിയ സ്വപ്നങ്ങള്‍ പണിതു ; പ്രപഞ്ചത്തെ കൈവെള്ളയില്‍ ഒതുക്കാന്‍ വെമ്പി . എല്ലാം സയന്‍സും സയന്റ്റിഫിക്കുമായി . പഴയ സുവിശേഷവും പുതിയ നിയമങ്ങളും പുതിയ സ്വപ്ന രാജ്യങ്ങളും അച്ചടി അക്ഷരങ്ങളുടെ തെളിവില്‍ തേരില്‍ ലോകമെങ്ങും കറങ്ങി നമ്മുടെ ചിന്തകളുടെ സൂക്ഷിപ്പുകാരായി; പുസ്തകങ്ങളില്‍ കുടിയിരുന്നു . അധൂനിക മെഡിസിനും, ആധുനിക സയന്‍സും ആധുനിക ഭരണവും ,നമ്മെ പച്ചയായ പുല്‍പ്പുറങ്ങളിലേക്കും സ്വസ്തതയുള്ള വെള്ളത്തിന്‌ അരികത്തെക്കും നടത്തുന്നതായി നമ്മള്‍ വീണ്ടും സ്വപ്ങ്ങള്‍ കണ്ടു .
പഴയ അസുഖങ്ങൾക്ക് പുതിയ മരുന്നുകൾ കണ്ടു പിടിച്ചു. അപ്പൊൾ പുതിയ അസുഖങ്ങൾ വരുവാൻ തുടങ്ങി. അതിനു വീണ്ടും പുതിയ മരുന്നുകൾ. മനുഷ്യന്റെ ആയുസ്സ് കൂടി. ആവശ്യങ്ങൾ കൂടി. സൗകര്യങ്ങൾ കൂടി. വിനിമയ -സഞ്ചാര മാർഗങ്ങൾ കൂടി. അതിനു അനുസരിച്ച് ആഗ്രഹങ്ങളും കൂടി. അങ്ങനെ കൊളോണിയലിസവും ആധുനികതയും സയൻസും സാങ്കേതിക വിദ്യയും എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ആധുനിക മരുന്നുകൾ നമ്മുടെ ആയുസ്സ് കൂട്ടിയപ്പോൾ ആധുനിക ആയുധങ്ങൾ നമ്മുടെ ആയുസ്സിനെ കൂട്ടമായി കൊന്നൊടുക്കി. നമ്മൾ കൂടുതൽ സുരക്ഷിതം തേടി സാങ്കേതിക വിദ്യയുടെ പുതിയ പടവുകൾ കയറുമ്പോൾ പുതിയ പ്രതീക്ഷകളുടെ മഴയിൽ കുതിർന്ന ചവിട്ടു പടികളിൽ തെന്നി നാം പുതിയ അരക്ഷിതത്വത്തിലേക്ക് കൂപ്പു കുത്തുന്നു എന്നതാണ് ഉത്തരാധുനിക സാങ്കേതിക സാമഗ്രികളില്‍ക്കൂടിയുള്ള നമ്മുടെ ജീവിതത്തിന്റെ ധർമ്മ സങ്കടവും വിരോധാഭാസവും.
കഴിഞ്ഞ മുപ്പതു കൊല്ലമായി വളർന്നു വന്ന വിവര സാങ്കേതിക വിദ്യ നമ്മുളുടെ വിനിമയ വിചാരങ്ങളെയും ചിന്തകളേയും ചന്തകളെയും ചന്തങ്ങളെയും ചിന്തേരിട്ട് വീണ്ടും പരുവപ്പെടുത്തി , ചിട്ടപ്പെടുത്താനുള്ള ശ്രമത്തിലാണ് . നമ്മൾ ചെയ്യുന്നതും ചെയ്യാത്തതും ചെയ്യരുതാത്തതും നോക്കി
കാണുന്ന ഒടയ തമ്പുരാനായി ടെക്‌നോളജി നമ്മുടെ എല്ലാ കാര്യങ്ങളിലും കാര്യസ്ഥരായി . ആളുകൾ അലോഗരിതങ്ങളായി സ്വയംഭോഗം ചെയ്ത് സന്തോഷിക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്ന ഒരു കലികാലം. ഭോഗവും ഉപഭോഗവും അക്കങ്ങളുടെ സ്വയം ഭോഗമാകുമ്പോള്‍ നമ്മുടെ വില 'നമ്മുടെ ക്രെഡിറ്റ്‌ 'വര്‍ത്തിനസ്സ് ആകും . നമ്മുടെ 'നിലയും -വിലയും ഒരു നമ്മുടെ പോക്കെറ്റിലെ ഒരു തുണ്ട് പ്ലാസ്റ്റിക്കിലെ ഒരു നമ്പര്‍ ആണ് . നമ്മള്‍ ആലോഗരിത ചാത്തന്‍മാരുടെ ഭോഗ മായവലയത്തിലെ പ്ലാസ്റ്റിക് മിന്നാമിനുങ്ങുകളായി ചുറ്റികറങ്ങി നടക്കുന്ന ,ധര്‍മ്മം എന്തെന്ന് പോലും അറിയാത്ത പുതിയ ധര്‍മ്മ സങ്കടങ്ങളുടെ നീര്‍ചുഴിയിലാണ് . അവിടയാണ് പുതിയ ദൈവ ചന്തക്കാര്‍ ചന്തമായി അവരുടെ ചന്തകളിലേക്ക് കൂട്ടി കൊണ്ടുപോയി കെട്ടിപ്പിടിച്ചു അമ്മ ദൈവങ്ങളും പ്രോസ്പ്പിരിട്ടി പ്രവചകരുമായി നമ്മളുടെ പോക്കറ്റിലെ പ്ലാസ്റ്റിക് കാര്‍ഡിലെ നമ്പറിനെ തേടി പുതിയ നമ്പര്‍ ഇറക്കുന്നത്‌.
ജെ എസ് അടൂർ
തുടരും.

ഭാഷാ പരിണാമങ്ങള്‍ 4., അച്ചടിമലയാളത്തിന്‍റെ പിന്നാമ്പുറങ്ങള്‍ .


മിക്ക ഇന്ത്യയിൽ മുഖ്യധാര ഭാഷകളെയും പോലെ ഒരു പ്രത്യക ഭാഷ വഴികളായി രുപമെടുക്കാൻ പതിനാലാം നൂറ്റാണ്ടിന്റ തുടക്കം മുതലാകണം. ആ കാലങ്ങളിലാണ് ഇന്ത്യയിലേ പലദേശങ്ങളിലെയും വാമൊഴികൾ വൈഷണവ ഭക്തി പ്രസ്ഥാനങ്ങൾ വഴിയായി ഭാഷയുടെ പുതിയ പ്രോട്ടോ വ്യവഹാര രൂപങ്ങളിലേക്കു മാറുവാൻ തുടങ്ങിയത്. പതിനാലാം നൂറ്റാണ്ടിലെ രാമചരിതവും മറ്റും അങ്ങനെ ഉരുവായ പുതിയ ഭാഷാ രൂപങ്ങളുടെ അടയാളപ്പെടുത്തലാണ്. പക്ഷെ അന്ന് ഈ ഭൂ പ്രദേശത്തു ജീവിച്ചിരുന്ന ആളുകൾ അനുദിനം പറഞ്ഞിരുന്ന വാമൊഴികളെ കുറിച്ച് ഉഹാപോഹ അനുമാനങ്ങൾക്ക് അപ്പുറം കൃത്യമായ തെളിവുകൾ ഒന്നുമില്ല.
മലയാളം എഴുതിയിരുന്നതും നാരായം ഉപയോഗിച്ചു താളിയോലകളിലോ ആയിരുന്നു.കടലാസ്സും പേനയും മഷിയുമൊക്കെ പോർച്ചുഗീസ് വാക്കുകളാണ്. കാരണം അവരും ജസ്യൂട്ട് പാതിരി (അതും പോർച്ചുഗീസ് തന്നെ )മാരും കച്ചവടക്കാരുമാണ് പുതിയ എഴുത്തു സാമഗ്രികളും സാങ്കേതിക വിദ്യകളും ഈ ഭൂപ്രദേശത്തു അവതരിപ്പിച്ചതു. പതിനാറാം നൂറ്റാണ്ടിൽ അവരാണ് ഇവിടെ പ്രിന്റിംഗ് പ്രസ്സ് എന്ന പുതിയ സാങ്കേതിക വിദ്യ കൊണ്ടു വന്നത്. അച്ചു എന്നു ചാപ്പ എന്നീ പദങ്ങൾ മലയാളത്തിൽ കടന്നു കൂടിയത് അങ്ങനെയാണ്. കൊച്ചിയിലും കൊല്ലത്തും അമ്പഴക്കാട് എന്നിവിടങ്ങളിലാണ് അച്ചുകൂടങ്ങൾ അവർ സ്ഥാപിച്ചത്. പക്ഷേ അവർ 1578 ൽ അമ്പഴക്കാട്ട് ഇറക്കിയ പുസ്തകം ഫ്രാൻസിസ് സേവ്യറിന്റെ ക്രിസ്തീയ വിശ്വാസത്തെ കുറിച്ചുള്ള പുസ്തത്തിന്റെ തമിഴ് പരിഭാഷയായിയിരുന്നു. അന്ന് അച്ചടിച്ച പുസ്തകങ്ങൾ എല്ലാം തമിഴിൽ ആയതിനാൽ കേരളത്തിൽ ആ കാലങ്ങളിൽ തമിഴ് പ്രചാരത്തിലുള്ളതായി അനുമാനിക്കാം.
ലാറ്റിൻ ഭാഷയിൽ എഴുതി ആംസ്റ്റർ ഡാമിൽ പതിനേഴാം നൂറ്റാണ്ടിൽ (1678-1693l പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസ് (മലബാറിലെ പൂങ്കാവനം എന്നർത്ഥം ) എന്ന ബ്രഹ്ത് ഗ്രന്ഥത്തിലാണ് മലയാളം അക്ഷരങ്ങളും പദങ്ങളും ആദ്യമായി അച്ചടിച്ചത്. കേരളത്തിലെ സസ്യം ജാലങ്ങളെക്കുറിച്ച് മുപ്പതു വർഷം മെടുത്തു അന്നത്തെ മലബാറിൽ ഡച്ചു ഗവർണർ ഹെൻറിക്ക് വാൻ റീഡിന്റെ മേൽനോട്ടത്തിൽ നടത്തിയ വിവരശേഖരം അടങ്ങിയ കേരളത്തെക്കുറിച്ചു ഇറങ്ങിയ ആദ്യത്തെ ശാസ്ത്ര ഗ്രന്ഥമായും ഇതിനെ പരിഗണിക്കാം. 12 വോളിയങ്ങളിൽ ഉള്ള ഈ ബ്രഹ്ത് ഗ്രന്ഥം കെ എസ് മണിലാൽ മലയാളിത്തിലെക്കു മൊഴിമാറ്റം നടത്തി ഡോക്ടർ ബി ഇക്‌ബാൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'
സംപേക്ഷക വേദർഥം' മലയാളത്തിലെ ആദ്യ അച്ചടി പുസ്തകം 1772 ൽ റോമിലാണ് അച്ചടിച്ചത്. അതിനുള്ള അച്ചു വിളക്കിഎടുത്തത് ക്ലെമെന്റ് പൈനിസിസ് എന്ന ഇറ്റാലിയൻ പുരോഹിതനാണ് . ഒരുപക്ഷെ മലയാളം ഭാഷ മുദ്രണത്തിന്റെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം . അതു കഴിഞ്ഞു മലബാർ ടൈപ്പ് എന്ന പേരിൽ മലയാള അക്ഷര അച്ചു നിരത്തിയത് ബോംബെ കൊറിയർ പ്രെസ്സിലെ ബെഹറാംജീ ജീജഭായ് എന്ന പഴ്‌സിയാണ്. അവിടെനിന്നാണ് 1811 ൽ ആദ്യമായി പുതിയനിയമത്തിന്റെ പരിഭാഷ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത് . അതുകഴിഞ്ഞു 1824 മുതൽ 1829 വരയുള്ള കാലത്താണ് വട്ട വടിവ് രൂപത്തിൽ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന അക്ഷരങ്ങൾ ഡിസൈൻ ചെയ്തു രൂപപ്പെടുത്തിയത്.1830 ൽ ബെയ്‌ലി പുതിയ നിയമത്തിന്റെ പതിപ്പ് പുതിയ അച്ചടി മാതൃകയിൽ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിലെ മറ്റു പല ആധൂനിക ഭാഷ വികാസത്തിന് വഴി തെളിച്ചതു ബൈബിൾ പരിഭാഷയുമായി ബന്ധപെട്ടു ആധുനിക ഭാഷാ വിജ്ഞാനീയാ രീതി ഉപയോഗിച്ചു നിഘണ്ടുവും അക്ഷര ക്രമങ്ങളും, വ്യാകരണ ചിട്ടപ്പെടുത്തലും അച്ചടി സാങ്കേതിക വിദ്യയും ആധുനിക വിദ്യാഭ്യാസ രീതിയുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളം ഭാഷാ വികസനത്തിനും വളർച്ചക്കും ഇതു ഒരു സുപ്രധാന ഘടകമായിരുന്നു. മലയാളത്തിൽ ആദ്യമായി ബൈബിൾ പരിഭാഷ തുടങ്ങിയത് 1806 ൽ മലയാളികളായ പുലികോട്ടിൽ ജോസഫ് ഇട്ടൂപ്പും കായംകുളം ഫിലിപ്പോസ് റമ്പാണുമാണ്. അവർ സിറിയക്കിൽ നിന്നാണ് മലയാളത്തിലേക്ക്, തമ്പാൻ പിള്ളയുടെ സഹായത്തോടെ പരിഭാഷ പെടുത്തിയത്. ഇവർ ചെയ്ത പുതിയ നിയമ പരിഭാഷയുടെ 1811 ൽ 500 കോപ്പികൾ ബോംബയിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഇതിനെ നവീകരിച്ചാണ് പിന്നീട് ബഞ്ചമിൻ ബെയ്‌ലിയും ഗുണ്ടർട്ടും എല്ലാം പരിഭാഷപ്പെടുത്തി മലയാളത്തിലെ സത്യം വേദപുസ്തകം ഒരു നൂറ്റാണ്ടോളം നിലനിന്ന ഭാഷാ വികസന വിദ്യാഭാസ പ്രക്രിയയിലൂടെ രൂപപെട്ടത്.
കേരളത്തിലെ വിവിധ ജാതി മത പ്രാദേശിക വിഭാഗങ്ങൾക്ക് വിവിധ വാമൊഴി നാട്ടു മൊഴി പാരമ്പര്യങ്ങുളുണ്ട് . എന്നാൽ ഭാഷയുടെ അധികാരി വർഗ്ഗം അതാതു സമൂഹത്തിലെ ജാതി വരേണ്യ വിഭമാണ്. കേരളത്തിൽ അതു പത്താം നൂറ്റാണ്ടു മുതൽ അതു ഭൂഅധികാരികളും അമ്പല പുരോഹിതരുമായ നമ്പൂതിരി ബ്രമ്മണ വിഭാത്തിനു ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ അധികാര മേധാവിത്ത ഭാഷയുടെ ചരിത്ര നിർമ്മാണത്തയും വ്യയവസ്ഥാപവൽക്കരണത്തെയും സ്വാധീനിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാൻഡിലെ കോളനി ഭരണത്തണൽ ബൈബിൾ പരിഭാഷകരായ വിദേശികൾക്കും പരി രക്ഷിണ കൊടുത്തും. ഇരുപതാം നൂറ്റാണ്ടിൽ ആദ്യ ദശകങ്ങളിൽ ഭാഷ വിദ്യാഭ്യാസ രീതിക്കു രൂപം കൊടുത്തതും ജാതി വരേണ്യരായിരുന്നു. അതു മനസിലാക്കണെമെങ്കിൽ 1892 ൽ സ്ഥാപിച്ച ഭാഷ പോഷിണി സഭയുടെ അംഗങ്ങളുടെ കണക്കു നോക്കിയാൽ മതി . ജാതി വരേണ്യതയുടെ സംസകൃറ്റൈസേഷൻ (എം എൻ ശ്രീനിവാസൻ പറഞ്ഞത് പോലെ ) ആണ് ശുദ്ധ ഭാഷയുടെ ശുദ്ധ കരണവൻമാർ.
അതുകൊണ്ടാണ് ' വായിൽ തോന്നിയത് കോതക്ക് പാട്ട്,' എന്ന മട്ടിൽ കീഴാള മൊഴികൾ ഇകഴ്ത്തി മാനനീയ മാന്യന്‍മാര്‍ മാനക മലയാളത്തെ ആഢ്യവൽക്കരിക്കുന്നത്.
ജെ എസ അടൂര്‍

ഭാഷ പരിണാമങ്ങള്‍ -3 , മാനക മലയാളത്തിന്‍റെ നാള്‍വഴികള്‍

മലയാള ഭാഷ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന തരത്തിൽ ഉള്ള വ്യവസ്ഥവൽക്കരണം നടക്കുന്നത് 1820 കൾ മുതലുള്ള ഒരു നൂറു വർഷത്തിനിടയിലാണ്. അതിൽ സി. എം എസ്, എൽ എം എസ് ബേസൽ മിഷനും ബൈബിൾ പരിഭാഷയുമാണ് അതിനു വേണ്ട നിഘണ്ടുവും (Lexicography ). അക്ഷരം -ക്രമീകരണ രീതിയും ( Orthography ), വ്യാകരണവും (Grammar ) രൂപപെടുത്തിയത് 1820 മുതലുള്ള അറുപതു വര്ഷങ്ങളിലാണ്. 1841ൽ പിറ്റ് സായിപ്പാണ്‌ മലയാള ഭാഷക്ക് ഒരു വ്യാകരണ പുസ്തകം എഴുതി പ്രസിദ്ധികരിച്ചത്. മലയാളിയായ ജോർജ് മാത്തൻ മലയാള ഭാഷയുടെ വ്യാകരണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 1863 ൽ. എ ആർ രാജ രാജ വർമ്മ കേരള പാണിനീയം എന്ന വ്യാകരണ പുസ്തകം പ്രസിദ്ധീകരിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ 1896 ലാണ്.
ഒരു പക്ഷേ ഇന്നത്തെ മാനനീയ മുഖ്യധാര ഭാഷ പഠനത്തെ പല കാരണങ്ങൾ കോണ്ടും ഗണ്യമായി സ്വാധീനിച്ചത് തിരുവനന്തപുരം മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേസിറ്റി കോളജ് ) ഭാഷാ പ്രൊഫസർ ആയിരുന്ന രാജ രാജവർമ്മയുടെ കൃതികളാണ്. അദ്ദേഹം മലയാളത്തിലും സംസ്‌കൃതത്തിലും എഴുതി . ഒരു പരിധിവരെ ആധുനിക മാനക മലയാളത്തിലെ സംസ്‌കൃത പദ സഞ്ജയ ബഹുത്വത്തിനും കാരണം ഇരുപതാം നൂറ്റാണ്ടിലെ ഔദ്യോഗിക ഭാഷ രേഖകൾക്കും ഭാഷാ പഠന സംവിധാനത്തിനും നേതൃത്വം കൊടുത്ത ഭാഷാ ഭരണ വരേണ്യരാണ്.
എല്ലാവർക്കും അറിയാവുന്നത് പോലെ മലയാള ഭാഷയെ വ്യവസ്ഥാപവൽക്കരിച്ചു നിലവിലെ മാനക ഭാഷയാക്കാൻ ശ്രമിച്ചവരിൽ പ്രമുഖൻ ജർമൻകാരനായ ഹെർമ്മൻ ഗുണ്ടർട്ട് എന്ന അസാമാന്യമായ ഭാഷപാടവമുള്ളയാളായിരുന്നു.
ഇരുപത്തി ഒന്ന് വയസ്സിൽ ഫിലോജിയിൽ ഡോക്ടറേറ്റ് എടുത്തു, തിയോളജിയും പഠിച്ചു 1836 ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ഇന്ത്യയിൽ എത്തിയ ഗുണ്ടർട്ട് മാസങ്ങൾക്കുള്ളിൽ ബംഗാളി, ഹിന്ദുസ്ഥാനി, തെലുങ്ക്, തമിഴ് എന്നീ ഭാഷകൾ പഠിച്ച അസാമാന്യ ഭാഷ വിജ്ഞാനീയ പ്രതിഭയായിരുന്നു ഗുണ്ടർട്ട്. 1838 ൽ ബേസൽ മിഷനിൽ ചേർന്ന ഗുണ്ടർട്ട് തിരുനെൽവേലിയിൽ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തു വന്നു സ്വാതി തിരുനാൾ മഹാരാജാവിനെ കണ്ടു. അന്നായിരിക്കാം മലയാളം ഭാഷയുടെ ഭാവിയെ നിർണ്ണായകമായി സ്വാധീനിച്ച അദ്ദേഹം മലയാളം ആദ്യമായി കേട്ടത്. അതുകഴിഞ്ഞു 1838 ൽ 24 വയസ്സ് മുതൽ 1859 ൽ 45 വരെ അദ്ദേഹം തലശ്ശേരിയിലും മലബാറിലും ആയിരുന്നു. ആ ഇരുപത് കൊല്ലം കൊണ്ടു അദ്ദേഹം മലയാളത്തിന്റെ മനസ്സറിഞ്ഞു മാറ്റത്തിന്റ ചുക്കാൻ പിടിച്ച ഭാഷാ പ്രതിഭയായി മാറി.
ഗുണ്ടർട്ട് കേരളോൽപത്തി പ്രസിദ്ധീകരിച്ചത് 1843 ൽ പഴൻചൊൽമാല പ്രസിദ്ധീകരിച്ചത് 1845 ൽ. മലയാള ഭാഷ വ്യാകരണം 1851 ൽ. 1860 ൽ മലയാള ഭാഷയിലേ ആദ്യ ഭാഷ പാഠ പുസ്തകം രചിച്ചു പ്രസിദ്ധപ്പെടുത്തിയതും മലയാളിയല്ലാത്ത ഹെർമൻ ഗുണ്ടർട്ട് എന്ന ജർമൻകാരണാണ്. മലയാളത്തിൽ പങ്ക്‌ച്ചുവേഷൻ മാർക്ക് ഉപയോഗിച്ചതും ഗുണ്ടർട്ട് തന്നെ.രാജ്യ സമാചാരം എന്ന പത്രം 1847ൽ തുടങ്ങിയതും അദ്ദേഹമാണ്. അദ്ദേഹം 1859 ൽ കേരളത്തിൽ മടങ്ങി ജർമനിയിൽ എത്തിയ ശേഷം 1872 ലാണ് മലയാളം -ഇന്ഗ്ലിഷ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. ഇതിനിടയിൽ കേരള പഴമ എന്ന ചരിത്രവും , മലയാള രാജ്യം എന്ന ജിയോഗ്രഫി പുസ്‌തവും
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ന് നാമറിയുന്ന മലയാളം ഒരു നിയത സ്വരൂപമുള്ള വര്ത്തമാന ഭാഷയായി രൂപപ്പെടുന്നത്. അതിനർത്ഥം അതിനു മുമ്പ്‌ മലയാളമില്ലെന്നല്ല. അതിനു മുമ്പ്‌ ഇന്ന് നമ്മൾ മലയാളമെന്നു വിളിക്കുന്ന ഭാഷ പലവിധ നാട്ടു മൊഴിയും കാട്ടു മൊഴിയും വരമൊഴിയുമായൊക്കെ ഇപ്പോൾ നമ്മൾ കേരള സംസ്ഥാനം എന്നു വിളിക്കുന്ന ഭൂപ്രദേശത്തു നിലനീന്നിരിക്കണം. ഒരു പക്ഷെ നമ്മൾ ഇന്ന് മലയാളം എന്നറിയുന്ന ഭാഷ പ്രയോഗങ്ങളിൽ നിന്നും പലതര വ്യത്യാസങ്ങളുള്ള വായ്മൊഴികളാകണം കേരളത്തിലെ വിവിധ ഇടങ്ങളിൽ പറഞ്ഞത്. മലകളുടെ അളങ്ങളിൽ പറഞ്ഞ വാമൊഴികൾ മലയാളം എന്ന നിയത ഭാഷ രുപമായി പരിണമിച്ചു വളരാൻ തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടു മുതലായി യിരുന്നു.
തുടരും
ജെ എസ്സ് അടൂര്‍
LikeShow More Reactions