Monday, March 19, 2018

തിരുവനന്തപുരത്തു ഇപ്പോൾ മെട്രോ അത്യാവശ്യമോ ?


തിരുവനന്തപുരത്തു മെട്രോയുടെ ആവശ്യം ഇപ്പോൾ ഇല്ല എന്ന എന്റെ നിലപാടിനോട് പല പ്രതികരണങ്ങൾ കിട്ടി . എല്ലാവർക്കും നന്ദി.
ആദ്യമായി പറയട്ടെ. ഞാൻ മെട്രോക്കും വികസനത്തിനും എതിരല്ല. പക്ഷേ മെട്രോയാണ് വികസനം എന്ന് കരുതുന്നില്ല. പൊതു ഗതാഗത രീതികൾ കാലാനുസ്രതമായി മാറ്റണം. പക്ഷേ എല്ലാർക്കും മെട്രോയുണ്ട് നമുക്കും വേണം ഒരണ്ണം എന്ന മെട്രോ മാനീയയോട് താല്പര്യം ഇല്ല. അത്യാവശ്യവും ആവശ്യവും അനാവശ്യവും തമ്മിൽ തിരിച്ചറിയാൻ ഉള്ള വകതിരിവ് സാമ്പത്തിക മാനേജ്മെന്റിലും പബ്ലിക് പോളിസി ചോയ്സിലും പ്രധാനമാണ്. അടുത്ത കാര്യം പോളിസി പ്രയോരിറ്റിസേഷനാണ്. അതിൽ തന്നെ കോസ്റ്റ് -ബെനിഫിറ്റ് അനാലിസിസും ഒക്കെ ഒരു ഘടകമാണ്. അതു പോലെ എന്ത്‌ ചെയ്താലും ഏറ്റവും കോസ്റ്റ് എഫക്ടീവ് ആൻഡ് സസ്‌റ്റൈനബിൾ ചോയ്‌സ് എന്താണ് എന്നത്. പിന്നെ വേണ്ടത് ഫ്യുച്ചർ പ്രൊജക്ഷനും റിസ്ക് അസ്സസ്മെന്റുമാണ്. ഇതെല്ലാം നോക്കിയിട്ട് തിരുവനന്തപുരതേ പൊതു ഗതാഗതം മെച്ചപ്പെടുത്താൻ പലവിദ് സാധ്യതകളും ഉണ്ട്.
ചിലർ ഞാൻ പറഞ്ഞത് യാഥാസ്ഥികമാണെന്നും മറ്റു ചിലർ ഭാവിയെ കുറിച്ച് ധാരണ ഇല്ലാത്തതു കൊണ്ടാണെന്നും പറഞ്ഞു.
കേരളത്തിലെ വികസനത്തെ കുറിച്ചും പൊതു ഗതാഗതതെ കുറിച്ചും ചിലതൊക്കെ നേരത്തെ എഴുതിയിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായി ഒരു പഠനം നടത്തണം എന്ന് കരുതിയിട്ടു കുറെ കാലമായി. ഇതുവരെ അതു എഴുതാൻ സാധിച്ചില്ല. അതു എഴുതി പുസ്‌തമായി പ്രസിദ്ധീകരിക്കണം എന്ന് പ്രത്യാശിക്കുന്നു .
പക്ഷെ രണ്ടു കൊല്ലം മുമ്പ്‌ തിരുവനന്തപുരം നഗരത്തെ കുറിച്ചു ഞാൻ നേതൃത്വം കൊടുത്ത ഒരു പഠനം തിരുവനന്തപുരതെ Institute of Sustainable Development and Governance ഇറക്കിയിട്ടുണ്ട്. അതിന്റെ ചുരുക്ക രൂപം മലയാളത്തിൽ " തിരുവനന്തപുരം എങ്ങോട്ട് ?" എന്ന തലകെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ കണ്ടെത്തിയ കാര്യം തിരുവനന്തപുരം നഗര മധ്യത്തിലെ ജനസംഖ്യ കുറഞ്ഞു എന്നതാണ്. ഇതു ഒരു പരിധി വരെ സ്വാഭാവികമാണ്. നഗര മധ്യത്തിൽ റിയൽ എസ്റ്റേറ്റ് വില കൂടുമ്പോൾ ജനം സബ് അർബൻ സെന്ററുകളിലേക്കു മാറും.
രണ്ടാമത് കേരളത്തിൽ ജനന നിരക്ക് കുറഞ്ഞു വരികയാണ്. ഔട്ട്‌വേർഡ് മൈഗ്രെഷൻ കൊണ്ടും ജനന നിരക്ക് കുറയുന്നത് കൊണ്ടും കേരളത്തിൽ ഒരു പോപ്പുലേഷൻ വളരെ കൂടാൻ സാധ്യത കുറവാണ്. ഇപ്പോൾ ഉള്ള ഇൻവെഡ് മൈഗ്രെഷൻ നോൺ സ്‌കിൽഡ്, സെമി സ്‌കിൽഡ് സീസണൽ തൊഴിലാളികളാണ്. കൂടുതൽ പ്രൊഫെഷനലുകൾ വെളിയിൽ നിന്ന് വന്നിവിടെ സെറ്റിൽ ചെയ്യേണം എങ്കിൽ കേരളത്തിൽ അതു പോലെ ജോലി സാധ്യത വേണം. അതിനു കേരളത്തിന്റെ ഇക്കോണമി ഡബിൾ ഡിജിറ്റിൽ ഒരു പതിനഞ്ചു കൊല്ലം പോകണം. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ പാടാണ്.
കേരളത്തിലെ ഇപ്പഴത്തെ ഇക്കോണമി ഒരു ഡെറിവേറ്റഡ് സർവീസ് സെക്റ്റർ ഇക്കോണമി ആണ്. അതിന്റെ എൻജിൻ കേരളത്തിലേക്ക് വരുന്ന വിദേശ ജോലിക്കാരുടെ പണമാണ്. കേരളത്തിലെ സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റിന്റെ മൂന്നിൽ ഒന്ന് ഇതാണ്. കേരള സർക്കാരിന്റെ മൊത്തം ബജറ്റിനേക്കാൾ കൂടുതൽ തുകയാണ് വിദേശത്ത് നിന്ന് വരുന്നത്. അതുകൊണ്ടാണ് കേരളത്തിലെ ഇക്കോണമി ഒരു ഡെറിവേറ്റഡ് ഇക്കോണമി എന്ന് ഞാൻ പറയുന്നത്. അതിന്റെ ഗ്രോത് പാറ്റേൺ ഗൾഫിലെ ഗ്രോത് പാറ്റേൻ അനുസരിച്ചാണ്. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് അനുസരിച്ചു കൂടുതൽ വ്യെക്തമായി പറയാം
ഇപ്പഴത്തെ സ്ഥിതിയിൽ ഗൾഫ് ഇക്കോണമി സാറ്റുറേറ്റഡ് ആയിരിക്കുകയാണ്. അതു കൊണ്ടു തന്നെ അടുത്ത അഞ്ചു പത്തു കൊല്ലത്തിൽഗൾഫും കേരളവും ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടും.
ഇപ്പോൾ തന്നെ കേരളത്തിലെ പൊതു ഫൈനാൻസ് രംഗം പ്രതി സന്ധിയിലാണ്. മൊത്ത പൊതുകടം ഇങ്ങനെ പോയാൽ ചില വർഷങ്ങൾക്കു അകം ദുരന്ത മേഖല തോടും. ഇപ്പോൾ തന്നെ ഡയറക്റ്റ് ഇന്ത്യരെക്റ്റ് പൊതു കടം ഏതാണ്ട് 1.75 ലക്ഷം കോടി വരും. 2016 ൽ ഇപ്പഴത്തെ ധനമന്ത്രി തോമസ് ഐസക് വൈറ്റ് പേപ്പർ അവതരിപ്പിച്ചു കേരളത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടി കവിഞ്ഞു എന്നു പരിതപിച്ചാണ് . രണ്ടു കൊല്ലം കഴിഞ്ഞു സ്ഥിതി അതിനെകാട്ടിൽ ഗുരുതരമായതല്ലാതെ മെച്ചപെട്ടിട്ടില്ല. കേരളത്തിലെ ബജറ്റിന്റെ സിംഹഭാഗവും ശമ്പളവും പലിശയും പെൻഷനും ഒക്കെയാണ്. അതു ഒരു പരിധി വരെ ആവശ്യമാണ്. പക്ഷെ ബജറ്റ് ട്രെൻഡ് പരിശോധിച്ചാൽ അറിയാം പദ്ധതി ചിലവ് (അല്ലെങ്കിൽ വികസന ബജറ്റ്,) നടത്താൻ കടം മേടിചാണ് കാര്യങ്ങൾ നടത്തുത്. കേരളം ഇപ്പോൾ തന്നെ കട കെണിയിലാണ്. കടം മേടിച്ചു മേടിച്ചു എത്ര കാലം പോകും ? പുതിയ മെട്രോ വേണമെങ്കിൽ വീണ്ടും കടമെടുക്കണം. കിഫ്‌ബി ഇപ്പോൾ അക്ഷയ പാത്രം ആണെന്നൊക്ക ചിലർ പറയുമെങ്കിലും അതു ഒരു ഭിക്ഷാ പത്രമാണ്. പണയം കാണിച്ചു കടം വാങ്ങി കഞ്ഞി കുടിക്കാൻ. ആ പൈസ എല്ലാം പലിശ സഹിതം തിരിച്ചു കൊടുക്കേണ്ടതാണ്. അതു ഒരു നീയോ ലിബറൽ ഇൻവെസ്റ്റ്മെന്റ് മോഡൽ തന്നയാണ് ഇങ്ങനെപോയാൽ പൊതു കടം രണ്ടു ലക്ഷം കോടിയിൽ കവിയും. കേരളത്തിന്റെ പൊതു കടം കേരളത്തിന്റെ എസ് ഡി പി യുടെ അമ്പത് ശതമാനം കഴിഞ്ഞാൽ ഉള്ള സ്ഥിതി ഒന്നും ആലോചിക്കുന്നത് നനന്നായിരിക്കും.
കേരളത്തിലെ കേ എസ് ആർ റ്റീ സി എത്രയോ നാളായി കട ചുഴിയിൽ കിട്ടു കുഴങ്ങുകയാണ്. കെടുംകാര്യസ്ഥയും അഴിമതിയും ഒക്കെ തന്നെ കാരണം
തിരുവനന്തപുരം നഗരത്തിൽ 2011 ൽ ഉണ്ടായിരുന്നത് 752,490 പേരാണ്. ഇപ്പോൾ ഉള്ള പ്രൊജക്ഷൻ അനുസരിച്ചു 919, 854.
പ്രശ്നം ഇവിടെ രണ്ടാണ്. ഒന്ന് കേരളത്തിലെ അടുത്ത 25, കൊല്ലത്തെ വികസനം എങ്ങനെ പ്ലാൻ ചെയ്യും.? രണ്ടു കേരളത്തിലെ അർബനയിസേഷൻ ഈ മൂന്നു സിറ്റികളെ ആശ്രയിച്ചു വേണമോ.? അതോ എല്ലാം ജില്ലയിലും അർബൻ സെന്റേഴ്സ് പ്ലാൻ ചെയ്തു അവയെ വേഗത്തിൽ ബന്ധിപ്പിക്കുകയാണോ ചെയ്യണ്ടത് ? ഇതിനൊക്കെയുള്ള സാമ്പത്തികം എവിടെ നിന്ന് എങ്ങനെ വരും ?അങ്ങനെയുള്ള സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദപരമായ പബ്ലിക് ട്രാൻസ്‌പോർട് സിസ്റ്റം (ജല ഗതാഗതം സഹിതം )എങ്ങനെ സംവിധാനം ചെയ്യാം ?
ഇത് എല്ലാം അടിസ്ഥാന ചോദ്യങ്ങളാണ്
ഞാൻ തിരുവനന്തപുരതും അടൂരുമായി താമസിക്കുന്ന ഒരാൾ ആണ്. തിരുവനന്തപുരതു കിട്ടുന്നത് മിക്കതും അടൂരും കിട്ടും.അടൂരിൽ ജോലി സാധ്യതകൾ കൂട്ടിയാൽ തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ തിരക്ക് ഉണ്ടാകില്ല. അടൂരിൽ നിന്ന് ഒരു മണിക്കൂർ കൊണ്ടു തിരുവനന്തപുരത്തു എത്താം എന്ന സ്ഥിതി വന്നാൽ ഞാൻ എന്തിനു തിരുവനന്തപുരത്തു താമസിക്കണം ? ഈ ചോദ്യങ്ങൾ എല്ലാം പ്രസക്തമാണ്.
ഞാൻ മെട്രോക്കു എതിരല്ല. പക്ഷെ മെട്രോയും മാളുകളും മാത്രമാണ് വികസനം എന്നു കരുതുന്നില്ല.
കാള പെറ്റന്നു പറഞ്ഞു കയറെടുക്കില്ല.

No comments: