Sunday, March 4, 2018

നേതൃത്വ ശൈലികള്‍

ഒരു കാര്യം കുറെ നാളായി പറയണം എന്നു കരുതിയതാണ്. പല നേതാക്കൾക്കും അവരുടേത് ആയ ചില സിഗ്നേച്ചർ നേതൃത്വ ശൈലികൾ കാണും. അത് പലപ്പോഴും ആദ്യ കാഴ്ച്ചയിൽ മനസ്സിലാകും എല്ലാം ഗുണവും തികഞ്ഞ നേതാക്കൾ ചുരുക്കമാണ്. പലപ്പോഴും പലരും ഒരു നേതാവിനെ കാണുന്നത് അവരുടെ വ്യക്തിഗത ഇഷ്ടനിഷ്ട്ടങ്ങൾ അനുസരിച്ചോ അവരുടെ രാഷ്ട്രീയ പാർട്ടി ലെന്സിലൂടെയോ ആയിരിക്കും പലപ്പോഴും ഞാൻ ഒരു നേതാവിനെ കണ്ടാൽ അദ്ദേഹത്തിന്റെ വ്യക്തിഗത പോസിറ്റീവ് ഗുണങ്ങൾ ആണ് നോക്കാറ് . ഞാൻ ഒരാളെ നേരിട്ട് കാണുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ദിക്കാറുണ്ട് . ഞാൻ സഖാവ് പിണറായി വിജയനുമായി ജീവിതത്തിൽ രണ്ടു തവണ ആണ് ഇടപഴകിയത്. അദ്ദേഹത്തിൽ ഞാൻ കണ്ട വലിയൊരു ഗുണമേന്മ അദ്ദേഹത്തിന്റെ നൊ -നോൺസൺസ് അപ്പ്രോച്ച് ആണ്. ഇഗ്ളീഷിൽ പറഞ്ഞാൽ He cuts through the crap. And he does not beat around the bush. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഗുണം He is one of the most perceptive and empathetic leaders I have come across. You speak 10% and he can quickly perceive the next 90%.. Another quality is immense patience. He does not react fast ഒരോ നേത്രത്വ ഗുണവും വരുന്ന ത് വിവിധതരം സോഷ്യലൈസേഷൻ കൊണ്ടാണ്. പലപ്പോഴും ഒരാളുടെ ചില നല്ല ഗുണങ്ങളുടെ പതിനഞ്ചു ശതമാനം മറ്റേ ആൾക്ക് കിട്ടിയാൽ നടക്കുന്ന ഇമ്പാക്റ്റിനെ കുറിച്ചു ഞാൻ ആലോചിക്കാറുണ്ട്.

No comments: