Sunday, March 4, 2018

ഫ്ലൈറ്റ് യാത്രകള്‍

ജീവിത്തിന്റെ ഒരു നല്ല പങ്കു ഫ്‌ലൈറ്റുകളിൽ ജീവിക്കുന്ന എനിക്ക് പ്രശാന്ത് വിചാരിച്ചപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരിക്കൽ ചൈനയിലെ കുൻമിംഗിൽ നിന്നും ബാങ്കോക്കിലേക്കുള്ള ഒരു ഫ്ലൈറ്റ് പെട്ടെന്ന് ഒരു ആയിരം അടി താഴേക്കു. ആളുകൾ പാനിക് പ്രശാന്ത് വിചാരിച്ചപോലെ ഒക്കെ വിചാരിച്ചു അവസാന പ്രാർത്ഥന ഒക്കെ ഒരു നിമിഷം കൊണ്ട് മനസ്സിൽ നിറഞ്ഞു അങ്ങനെ എത്ര അനുഭവങ്ങൾ. ആദ്യകാലങ്ങളിലൊക്ക ഫ്ലൈറ്റ് ഇടക്കിടെ ആകാശത്തിലെ ഗട്ടറിൽ വീഴുമ്പോൾ ഒരു അങ്കലാപ്പ് തോന്നുമായിരുന്നു പിന്നീട് അതു ശീലമായി . പക്ഷെ ശീലിച്ചു ശീലിച്ചു ഇന്ന് ഞാൻ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യുന്നത് ഫ്ലൈറ്റ് യാത്രകളിൽ ആണ്. 
 പുസ്തകങ്ങൾ വായിക്കുന്നതും യാത്രയിലാണ്. അത് പോലെ പുതിയതും പഴതുമായ സിനിമകൾ കാണുന്നതും. 
എന്റെ സുഹൃത്തു ചന്ദ്രിക ആ മലേഷ്യൻ എയര്വേസ് ഫ്ലൈറ്റിനോടൊപ്പം അപ്രത്യക്ഷമായി. ഞാൻ ഫ്‌ളൈറ്റിൽ കയറിയാൽ നമ്മൾക്ക്‌ ഒന്നും ചെയ്യാൻ കഴിയാത്തത് കൊണ്ട് ജീവിതത്തെകുറിച്ച് ഒരു ഫിലോസഫിക്കൽ കാഴ്ച്ചപ്പാടോടെ കാണുമ്പോൾ None of us are indispensable, എന്ന് മനസ്സിലാകും. പിന്നെ നമ്മൾ എല്ലാം എന്നായാലും എങ്ങനെയെങ്കിലും ഒക്കെ തട്ടിപോകും എന്നുറപ്പുള്ളതിനാൽ അതിനെകുറിച്ച് ആലോചിച്ചു സമയം കളഞ്ഞിട്ടും കാര്യമില്ല. പക്ഷെ ഒന്നുണ്ട്. മരണ ചിന്തകൾ നമ്മെളെ ഹമ്പിൾ ആക്കുവാൻ ഒരു പരിധിവരേ സഹായിക്കും എന്നാണ് എന്റെ തോന്നൽ
Prasanth Nair
ആകാശത്ത്‌ നിന്ന് താഴേക്ക്‌ നോക്കുമ്പൊ, ഈ നിമിഷം എല്ലാം തീർന്നെങ്കിൽ എന്ന് തോന്നുമ്പൊ, അമ്മേ എന്ന് വിളിക്കാൻ തോന്നും. പിന്നെ പറക്കമുറ്റാത്ത രണ്ട്‌ മക്കളുടെ മുഖം ഓർമ്മ വരും. ആശ്വാസമായി അച്ഛന്റെ മുഖം. കരയുന്ന ഭാര്യയുടെ മുഖം. ചിരിക്കുന്ന ജ്ഞാതാജ്ഞാതരായ കുറേ മുഖങ്ങൾ.

No comments: