Monday, March 19, 2018

നിയോ -ഇല്ലിബറലിസം

ഇപ്പോൾ ലോകത്തു വളരുന്നത് നീയോ -, ഇല്ലിബറലിസമാണ്. കാരണം നീയോ ലിബറലിസത്തിന്റ കാറ്റ് പോയിരിക്കുന്നു. ട്രംപിന്റെ അമേരിക്കയും, പുതിയ ചൈനയും, ബ്രെക്സിറ്റും എല്ലാം അതിന്റെ അടയാളപ്പെടുത്തലുകളാണ്. ഇന്ത്യയും അങ്ങനെ തന്നെ
നീയോ ലിബറലിസത്തിന് വിമർശിക്കണ്ട പല പ്രശ്ങ്ങൾ ഉണ്ട്. പക്ഷേ ഇന്ത്യക്കും ലോകത്തിലും ഉള്ള എല്ലാം പ്രശ്ങ്ങൾക്കും കാരണമാണ് എന്ന അതി -സാമാന്യവൽക്കരണം ഒരു പ്രശനമാണ്.
നീയോ ലിബറൽ ഇക്കോണമിക് പോളിസി കൊണ്ട് ഏറ്റവും പ്രശ്നം ഉണ്ടായത് സമൂഹത്തിന്റെ താഴെ ക്കിടയിൽ ഉള്ളവർക്കാണ്. ഇതിനു പ്രധാന കാരണം സാമൂഹ്യ വികസനത്തിന് ഉള്ള ബജറ്റ് ക്രമേണ കുറക്കുകയും വിദ്യാഭ്യാസം -അരോഗ്യ മേഖലയിൽ വലിയ സ്വകാര്യ വൽക്കരണവും അതിനു അനുസരിച്ചു പൊതു ആരോഗ്യ -വിദ്യാഭ്യാസ മേഖലയുടെ തകർച്ചയുമാണ്. ജനങ്ങൾക്ക്‌ ഭൂമി കൊടുക്കാതെ വൻ കിട കമ്പിനികൾക്ക് ഭൂമി കൊടുത്തത്. അത്പോലെ ഇലക്ഷനുകൾ കോർപ്പറേറ്റ് കമ്പിനികൾ ഒളിഞ്ഞു തെളിഞ്ഞും ഫണ്ട് ചെയ്യുന്നത്. ലക്കും ലഗാനുമില്ലാതെ മൈനിങ് കമ്പിനികളെ കയറ്റി ആദിവാസികളെ വഴിയാധാരമാക്കുന്നതും എല്ലാം നീയോ ലിബറലിസത്തിന്റെ പ്രധാന പ്രശ്നങ്ങൾ ആണ്. നീയോ ലിബറലിസം ദോഷമായി ബാധിച്ച ഒരു വിഭാഗം കർഷകരാണ് . അതു പോലെ ചെറുകിട വ്യവസായത്തെയും അവിടുത്തെ തൊഴിലാളികളെയും.
എന്നാൽ ഉദ്യോഗസ്ഥ -ലൈസൻസ് രാജ് മാറിയതും മാധ്യ വർഗ്ഗത്തിന് പുതിയ ഗ്ലോബൽ അവസരങ്ങൾ കൊടുത്തതും ഇന്ത്യയിൽ കോടി കണക്കിന് ജോലി സാധ്യതകൾ തുറന്നതും 1990 കാളിലാണ്. കേരളത്തിന്റെ സാമ്പത്തിക വളർച്ച ഗ്ലോബൽ നീയോ ലിബറൽ മാർക്കറ്റിലേക്ക് സ്‌കിൽഡ് ആൻഡ് സെമി സ്‌കിൽഡ് ജോലിക്കാരെ കയറ്റി അയച്ചു ഉണ്ടായതാണ്. കഴിഞ്ഞ മുപ്പതു കൊല്ലമായി കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ എൻജിൻ വിദേശത്ത് ജോലി ചെയ്യുന്ന ആളുകളുടെ റെമിറ്റൻസ് ആണ് ഇന്നത് കേരളത്തിന്റെ എസ് ഡി പി യുടെ മുപ്പതു ശതമാനത്തിനടുത്താണ്. ഒരു പക്ഷെ ഗ്ലോബലൈസേഷന്റെ ഏറ്റവും വലിയ സാമ്പത്തിക ഗുണഭോക്താക്കൾ കേരളവും പഞ്ചാബുമായിരിക്കും.
ഇതിൽ ഏറ്റവും വലിയ വിരോധാഭാസവും കേരളത്തിൽ ആണ്. രാപകൽ നീയോ ലിബറലിസത്തിന് എതിരെ പ്രസംഗിക്കുന്നവർ തങ്ങളുടെ മക്കളെ സെല്ഫ് ഫിനാൻസ് കോളേജിൽ വിട്ടു എത്രയും വേഗം വിദേശ മൾട്ടി നാഷണൽ കമ്പനികളിൽ പണിക്കു വിടും. ഗ്ലോബലൈസേഷന് അമേരിക്കക്കും എതിരെ ഘോര ഘോരം പ്രസംഗിച്ചിട്ട് അമേരിക്കയിൽ വലിയ കമ്പിനിയിൽ ജോലിയുള്ള മക്കളെ കുറിച്ചു അഭിമാനം കൊള്ളുകയും അവരോടൊപ്പം വെക്കേഷൻ ചിലവഴിക്കുകയും ചെയ്യും.
ഇന്ന് നീയോ -ലിബറൽ ഇക്കോണോമിക് പോളിസിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അഭിനവ മാർകിസിസ്റ്റ് ആയി ചമഞ്ഞു കൈ നിറയെ കാശുള്ള 'ഇടതു പക്ഷം ' ആകുന്നതാണ് വ്യവസ്ഥാപിത ഇടതു-പക്ഷ പാർട്ടികളുടെ ഒരു പ്രതി സന്ധി. അങ്ങനെയുള്ള പലരുടെയും ജീവിത രീതിയും അവരുടെ വിപ്ലവ വീര്യവും തമ്മിൽ ഒരു ബന്ധവും ഇല്ല. അവരാരും അവരുടെ കംഫെറ്റ് സോൺ വിട്ടു ഒരു പാർട്ടിയുടെയും ഒരു പ്രവർത്തനത്തിനും വർഷത്തിൽ ഒരു മാസമെങ്കിലും വെയിലും പൊടിയും കൊണ്ടു രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങില്ല. കാരണം ഇന്ന് അതു ഉപരി മധ്യ വർഗ്ഗത്താൽ മധ്യ വർഗ്ഗത്തിനു വേണ്ടിയുള്ള ഒരു അധികാര-നെറ്റ്‌വർക്ക് ആണ് കേരളത്തിൽ. ഇവിടെ ഒരാൾ ഇടതു പക്ഷമാകുന്നത് ഇന്ന് പ്രത്യയ ശാസ്ത്ര തിരെഞ്ഞെടുപ്പ് കൊണ്ടൊന്നും അല്ല. പലരും കർഷകരെ കുറിച്ചു ഗൾഫിലും യൂറോപ്പിലും മെട്രോ നഗരങ്ങളിലെ എയർ കണ്ടീഷൻ മുറികളിൽ ഇരുന്നു ഇന്ത്യയിലെ കർഷകരെ കുറിച്ചും ആദിവാസികളെ കുറിച്ചും അവർക്ക് ഒരു നഷ്ട്ടവും ഇല്ലാതെ പരിതപിക്കും.
അതു കൊണ്ട് ഇന്ത്യയിലും ലോകത്തും ഉള്ള എല്ലാം പ്രശ്നൾക്കെല്ലാം കാരണം നീയോ ലിബറലിസമല്ല. നിയോ ലിബറലിസത്തിന് മുമ്പും ഇപ്പോഴും ഇവിടെ ദാരിദ്രവും ജാതി വിവേചനവും ഉണ്ട്. പുരുഷ മേധാവിത്തം എത്രയോ വർഷങ്ങൾ ആയി എല്ലാ രാഷ്ട്രീയ പാർട്ടികളിലും സമൂഹത്തിലും ഉണ്ട്. അഴിമതി തുടങ്ങിയത് ഭരണമുള്ളവർ പണ്ടേ തുടങ്ങിയത്. വർഗീയ ലഹളകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
അതു മാത്രമല്ല ഇപ്പോൾ ഉള്ളത് നീയോ കൺസേർവേറ്റിസമാണ്. നീയോ ലിബറലിസത്തിന്റെ അവസാനം തുടങ്ങിയത് 2008 ലെ സാമ്പത്തിക തകർച്ചയോടെയാണ്. ബ്രെക്സിറ്റും ട്രംപിന്റെ നീയോ പ്രൊട്ടക്ഷനിസവും അതു പോലെ പല രാജ്യങ്ങളിലും ഇന്ന് വിദേശ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതും എല്ലാം പുതിയ നീയോ കൺസർവേറ്റീവ് പ്രൊട്ടെക്ഷനിസം കൊണ്ടാണ്. അതിന്റെ പരിണിത ഫലമാണ് ക്രോണി ക്യാപ്പിറ്റലിസവും. ഡെമോക്രസിയെ ഉള്ളിൽ നിന്ന് തുരങ്കം വച്ചു നശിപ്പിച്ചു ഏകാധിപത്യ പ്രവണതകൾ കണ്ടു വരുന്നത്. അതു കൊണ്ടാണ് ഇന്ന് ഗ്ലോബലൈസേഷന് ബദലായി ഹൈപ്പർ നാഷണലിസവും ജിങ്കോയിസവും വളരുന്നത്. അതു കൊണ്ടാണ് നാഷണൽ ഇന്ട്രെസ്റ് എന്ന പേരിൽ മനുഷ്യ അവകാശങ്ങളെ അണ്ടർ മൈൻ ചെയ്യുന്നത്. അതിന്റെ ലക്ഷണമാണ് പൊളിറ്റിക്സ് ഓഫ് മിസ്‌ട്രസ്‌റ്റും അതിനു അനുപൂരകമായ അക്രമങ്ങളും.
യഥാർത്ഥത്തിൽ ഇന്നത്തെ പ്രധാന പ്രശ്നങ്ങൾ ഒരു പോസ്റ്റ്‌ -നീയോ ലിബറലിസം കാലത്തെ നീയോ കൺസേർവേറ്റിവ് മെജോറിട്ടേറിയൻ നാഷണലിസവും അതിനു അനുപൂരകമായ നീയോ പ്രൊട്ടക്ഷനിസ്റ്റ് ക്രോണി ക്യാപ്പിറ്റലിസവുമാണ്.
So simply barking at neo liberalism may be barking at the wrong tree as the neo-liberalism of 1990s is almost over. There is no longer any consensus in Washington. In the new era both the World Bank and IMF lost its relevance. UN lost it long back. China is the new global player. Chinese communism is Chinese nationalist oligarchy capitalism in red coloure They don't like human rights and democracy. And America no longer has money for that. Post colonial Europe is over, struggling to survive economically. Political economy of the world and locations of power are shifting. And it is neo- illiberalism rather than neo-liberalism.

No comments: