Thursday, March 8, 2018

മാറുന്ന രാഷ്ട്രീയം. -1 : രാഷ്ട്രീയത്തിന്‍റെ പുതിയ ചുവരെഴുത്തുകള്‍


ഇന്നത്തെ രാഷ്ട്രീയത്തിന്റെ ചുവരെഴുത്തുകൾ യഥാർത്ഥത്തിൽ 1990കളിൽ രൂപപെട്ട സാമൂഹിക -സാമ്പത്തിക പരിസ്ഥിതിയുടേതാണ്. ഇതിനു കാരണം പലതാണ്. ഒന്നാമതായി വിവരം സാങ്കേതിക വിദ്യയിൽ വന്ന വിപ്ലവം മനുഷ്യൻ ചിന്തിക്കുകയും, ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയെ മാറ്റി മറിച്ചു. രണ്ടാമതായി ഒരു നിയോ ലിബറൽ സാമ്പത്തിക വ്യവസ്ഥയിൽ ഇൻസെന്റീവ് എന്നത് ഒരു സാമൂഹിക മനസ്ഥിതിയുടെ ഭാഗമായി. എനിക്ക് എന്ത് പ്രയോജനം കിട്ടും എന്ന ഒരു മനസ്ഥിതി വ്യാപകമായി. മൂന്നാമതായി നാളയുടെ സ്വപ്നങ്ങളെക്കാൾ ഇന്നിന്റെ പ്രയോഗികതകൾക്കു മുൻതൂക്കമുണ്ടായി നാലാമതായി വലിയ മെറ്റാ -നേരേറ്റെവ്‌കൾ ശിഥിലമായ സ്ഥാനത്തു ലോകത്തു എല്ലായിടത്തും അരക്ഷിതത്വങ്ങൾ മനുഷ്യനെ അടിസ്ഥാന ജാതി -മത സ്വത ബോധ്യങ്ങളിലെക്കും തള്ളിവിട്ടു.
കഴിഞ്ഞ അമ്പത് കൊല്ലം മുമ്പുണ്ടായ രാഷ്ട്രീയ പാർട്ടികളും അവരുടെ അധികാര ഘടന പെടുത്തിയത് ആധിനിക ഘടനാ രൂപത്തിലാണ്. അതിന്റെ ടോപ് -ഡൌൺ കമാൻഡ് ആ കൺട്രോൾ ഘടനയിലാണ്. കഴിഞ്ഞ ഇരുപത് കൊല്ലങ്ങളിൽ ഉണ്ടായ മാറ്റങ്ങളുമായി പഴയ രാഷ്ട്രീയ പാർട്ടികളുടെ ഘടന സ്വഭാവങ്ങൾക്കു തദാത്മ്യം പ്രാപിപ്പക്കാൻ കഴിയുന്നില്ല. പുതിയ സോഫ്റ്റ്‌വെയർ പഴയ കംപ്യൂട്ടറ്റിൽ ലോഡ് ചെയ്യാനാകാത്ത ഒരു അവസ്ഥ .
ആർക്കും ആരോടും എപ്പോഴും എങ്ങനെയും കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്ന ഒരു സാഹചര്യത്തിൽ എല്ലാ കേഡർ പാർട്ടികളും ഒരു വലിയ ആന്തരിക പ്രതി സന്ധിയിലാണ്. കാരണം എല്ലാ കേഡർ സംവിധാങ്ങളും അധികാരം ഉപയോഗിക്കുന്നത് ഇൻഫോർമേഷൻ ആൻഡ് നോളേജ് മാനേജ്‌മെന്റ വിധേയപ്പെടുത്തി സാധുത നൽകി അതിനെ വരുതിയിൽ നിർത്തി ചിട്ടപെടുത്തി ഒരു വ്യവവഹാരമാക്കുന്ന ഒരു തരം രാഷ്ട്രീയ പൗരോഹിത്യത്തിൽ( political clergy) കൂടിയാണ്. പുതിയ സാഹചര്യത്തിൽ പഴയ ഘടനകൾ ഉള്ളിൽ നിന്ന് ചതുക്കിച്ചു അകം പൊള്ളയായി തകരുന്ന കാഴ്ച്ചയാണ് നാം ഇന്ന് ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗത്തും കാണുന്നത്.
ഇങ്ങനെയുള്ള ഒരു വലിയ ആന്തരിക പ്രതി സന്ധിയിലാണ് ഇന്ത്യയിലെ പഴയ പാർട്ടികൾ എല്ലാം. ഈ പ്രതി സന്ധി ഏറ്റവും കൂടുതൽ തകർത്തതും തകർക്കുന്നതും ഇൻഡിയിലെ ഏറ്റവും പഴയ രണ്ടു പാർട്ടികളായ കോൺഗ്രസിനെയും കമ്മ്യുണിസ്റ്റ് പാർട്ടികളെയും ആണ്‌.
ജെ എസ് അടൂർ
തുടരും

No comments: