Thursday, March 8, 2018

മാറുന്ന ഇന്ത്യൻ രാഷ്ട്രീയം -4 - ഇന്ദിര യുഗം


ഇന്ദിര യുഗ രാഷ്ട്രീയ കു ഴാമറിച്ചിലും സംഘ പരിവാറിന്റെ മുഖ്യധാര രാഷ്ട്രീയ പ്രവേശവും

1971 ലേ തിരെഞ്ഞെടുപ്പിൽ 545 ൽ 352 സീറ്റിന്റെ ബഹു ഭൂരിപക്ഷത്തിൽ ജയിച്ച കോൺഗ്രസ് എന്ന് പറഞ്ഞാൽ ഇന്ദിരാ കൊണ്ഗ്രെസ്സ് ആയിരുന്നു. സീനിയർ കൊണ്ഗ്രെസ്സ് നേതാക്കളുടെ സംഘടന കോൺഗ്രസിന് കിട്ടിയത് 16 സീറ്റ് മാത്രം. പക്ഷേ ആ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആ തിരെഞ്ഞെടുപ്പ് തൊട്ടാണ് ആർ എസ് എസിന്റെ രാഷ്ട്രീയ പാർട്ടി മുഖ്യധാര അല്ലിയൻസ് രാഷ്ട്രീയത്തിൽ വരുന്നത്. നാഷണൽ ഡെമോക്രറ്റിക് ഫ്രണ്ട് ഭാരതീയ സംഘ്, കൊണ്ഗ്രെസ്സ് (ഓ ), സ്വന്തത്ര പാർട്ടി, പ്രജാ സോഷ്യലിസ്റ് പാർട്ടി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എന്നിവയുടെ മുന്നണിക്ക് 53 സീറ്റ് കിട്ടി. സി പി എമ്മിന് 25.സീ പി ഐക്ക്‌ 23.
1972ലേ പാകിസ്താനുമായുള്ള യുദ്ധത്തോടെയു ബംഗ്ളാദേശിന്റെ ഉദയത്തോടെയും ഇന്ദിരാഗാന്ധി അജയ്യായി. വാജ്‌പേയ് ദുർഗ എന്ന് വിശേഷിപ്പിച്ച ഇന്ദിര ഗാന്ധി ഭരണത്തെയും പാർട്ടിയെയും കേന്ദ്രീകരിച്ചു തിരു വായ്ക്ക് എതിർ വാ ഇല്ലന്ന തരത്തിൽ അടക്കി ഭരിച്ചു.
ഇന്ദിരാ ഗാന്ധിയുടെ കരിസ്മ കൊണ്ട് തിരെഞ്ഞെടുപ്പ് ജയിച്ച കൊണ്ഗ്രെസ്സ് ഹൈ കാമൻഡ് ആയ. എന്തെങ്കിലും സംസ്ഥാനത് ജന പിന്തുണ ഉള്ള നേതാക്കൾ ഉണ്ടെങ്കിൽ അവിടെ ഫാൿഷണലിസം ഉത്സാഹിപ്പിച്ചു തമ്മിൽ അടിപ്പിച്ചു ഹൈക്കമന്റു ഒത്തു തീർക്കുന്ന ഒരു സെന്ററലൈസ്ഡ് പൊളിറ്റിക്കൽ മാനേജ്മെന്റ് മെത്തഡോളജി ആവിഷ്കരിച്ചതോട് കൂടി കോൺഗ്രസിലെ ഉൾപാർട്ടി ജനാധിപത്യമെന്നു പറഞ്ഞാൽ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള പാരവെപ്പും യുദ്ധവുമായി. ഹൈ ക്കൻഡ് ശക്തമായതോട് കൂടി ഡൽഹിയിൽ പിടിയുള്ളവർ പിടിച്ചു നിന്നും. അല്ലാത്തവർ ഒതുങ്ങി. ഡൽഹിയിൽ പിടി ഉള്ളവർക്ക് പലർക്കും മാസ്സ് ബേസ് ആവശ്യം ഇല്ലായിരുന്നു. കാരണം ഇന്ദിരയുടെ കരിസ്മയിൽ പെട്ടിയിൽ വോട്ടു വീഴും എന്ന ധാരണയായി. ഇന്ദിര തിരഞ്ഞെടുപ്പിന് വരുമ്പോൾ ആൾക്കൂട്ടം മാത്രമായി കൊണ്ഗ്രെസ്സ് ചുരുങ്ങി. അങ്ങനെ കൊണ്ഗ്രെസ്സ് പാർട്ടിയുടെ ഉള്ളിൽ നിന്ന് പൊളളവൽക്കരണം തുടങ്ങി വച്ചത് ഇന്ദിര ഗാന്ധിയാണ്.
അങ്ങനെയുള്ള കേന്ദ്രീകൃത നെത്രത്ത ഘടനയിൽ ചോദ്യങ്ങൾ ചോദിക്കാത്ത ആശ്രിതർ മന്ത്രിമാരായി. ആ കൂട്ടത്തിൽ വന്നതാണ് നരസിംഹറാവുവും പ്രണബ് മുക്കർജിയും എല്ലാം.അവരുടെ ഏറ്റവും വലിയ ബലം ഒരു എം എൽ എ പോലും ആകാനുള്ള സ്വന്തം മാസ്സ് ബേസ് ഇല്ലായിരുന്നു എന്നതാണ്. അങ്ങനെയുള്ള ഏകാധിപത്യ പ്രവണതയിൽ ആണ് 1975 ജൂണിൽ അടിയന്തര അവസ്ഥ പ്രഖ്യാപിച്ചു ഇന്ത്യയിലെ ആദ്യമായി ജനാധിപത്യ രാഷ്ട്രീയം പ്രതി സന്ധിയിൽ ആകുകയും മനുഷ്യ അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യുവാൻ തുടങ്ങിയത്. കോൺഗ്രസിലെ കുടംബാധിപത്യത്തിന്റെ തുടക്കവും അടിയന്തരാവാസ്ത സമയത്തു തന്നെ.. സ്വന്തം പാർട്ടി നേതാക്കളിൽ വിശ്വാസം കുറഞ്ഞ ഇന്ദിര ഗാന്ധി സഞ്ജയ്‌ ഗാന്ധിയെ കൊണ്ടുവന്നു. അതായിരുന്നു കൊണ്ഗ്രെസ്സ് പാർട്ടിയുടെ അകം പൊള്ളായായി ക്ഷയിക്കാൻ തുടങ്ങിയതിന്റെ ആരംഭം.
1977 ൽ കോൺഗ്രസിന് കിട്ടിയത് 153 സീറ്റ് മാത്രം. പുതിയതായി ഉണ്ടാക്കിയ ജനത പാർട്ടിക്ക് 298 സീറ്റ്. യഥാർത്ഥത്തിൽ ഇന്ന് വരെയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചേരുവകൾ ഉണ്ടായത് 1977 -82 കാലത്താണ്. ഇന്ന് ഇന്ത്യയിലെ മിക്ക സംസ്ഥാങ്ങളിൽ ഭരിക്കുന്ന നേതാക്കളും മുന്നണി ബന്ധങ്ങളും പാർട്ടികളും ആ കാലഘട്ടത്തിൽ വളർന്നു വന്നവാരാണ്.
കൊണ്ഗ്രെസ്സിന്റെ ശോഷണത്തിന്റെ തുടക്കവും ഹൈ കമാൻഡ് നിയന്ത്രിക്കുന്ന ഫാക് ക്ഷണലിസവും ആ കാലത്ത് എല്ലായിടവും സജീവമായി. കൊണ്ഗ്രെസ്സ് ഹൈ കമാൻഡ് എന്നാൽ ഇന്ദിര കുടുംബവും ഡൽഹി ആശ്രിത സംഘവമായിമാറി. കൊണ്ഗ്രെസ്സ് ഹൈക്കമാൻഡിണനോട് വിധേയത്തമുള്ളവരുടെ ഒരു നെറ്റ് വർക്കും പാർട്ടിയും അണികൾ ആൾക്കൂട്ടങ്ങളായും പരിണമിച്ചു.. ഹൈ കമാൻഡും ഡൽഹി ദർബാറും കൂടുതൽ ശക്തിയുള്ള കമാൻഡ് ആൻഡ് കണ്ട്രോൾ സംവിധാനം ആയതോട് കൂടി കൊണ്ഗ്രെസ്സ് അടിസ്ഥാനതലത്തിൽ പല സംസ്ഥാനങ്ങളിലും ശോഷിക്കുവാൻ തുടങ്ങി. അങ്ങനെയാണ് കൊണ്ഗ്രെസ്സ് പല സംസ്ഥാനത്തും അടിയിൽ നിന്ന് ചതുക്കിക്കുവാൻ തുടങ്ങിയത്
രണ്ടാമത് ആർ എസ് എസ് ഇന് ഇന്ത്യയുടെ മുഖ്യ ധാര രാഷ്ട്രീയത്തിൽ ഇടംകിട്ടി. അടിയന്താരവസ്ഥക്ക്‌ എതിരെ ഉള്ള സമരങ്ങളിൽ ഏറ്റവും സജീവമായ സങ്ക് പരിവാറും ഗാന്ധിയന്മാരും പഴയ കോൺഗ്രസ്സും സോഷ്യലിസ്സറ്റും എല്ലാം ചേർന്ന ജനത പാർട്ടി എന്ന ആവിയില് സംഘടനയെ ഏറ്റവും വിദഗ്ദമായി ഉപയോഗിച്ചത് ആർ എസ് എസ് ആണ്. അതിനു കളമൊരുക്കിയത് ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയും.
ജനത പാർട്ടി തമ്മിൽ അടിച്ചു പിരിഞ്ഞെങ്കിലും 1971രൂപം കൊണ്ട എൻ ഡി എഫ് ഇന്റെ യും പഴയ ജനത പാർട്ടിയുടെയും പുതിയ മ്യുട്ടേഷൻ ആണ് ഇന്നത്തെ എൻ ഡി എ. 1980 ൽ പഴവ ഭാരതീയ ജന സംഘത്തെ വളരെ ദീർഘ വീക്ഷണത്തോടെ ആർ എസ് എസ് റീബ്രാൻഡ് ചെയ്തു ഭാരതീയ ജനത പാർട്ടിയാക്കിയത് പഴയ ബാഗേജ് കളഞ്ഞു നവീകരിച്ചു പുതിയ പാർട്ടിയാക്കുവാൻ വേണ്ടിയാണ്. അന്നു ആ പാർട്ടിയിൽ യുവ നേതാക്കൾ ആയവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്.
അതെ കാലഘട്ടത്തിലാണ് ബി എസ് പി യുടെ ഉദയം.
അതെ കാലത്താണ് സീ പി എം കേരളത്തിലും ബംഗാളിലും ഭരണത്തിൽ മുന്നണി സംവിധാനത്തിലൂടെ ആധിപത്യമുറപ്പിച്ചത്.
ഇപ്പോൾ ഇന്ത്യയിൽ നിലവിലിരിക്കുന്ന രാഷ്ട്രീയ ഫ്രെയിം വർക്കിന്റ ഡി എൻ എ രൂപപ്പെട്ടത് 1977 മുതൽ 1982 വരെയുള്ള രാഷ്ട്രീയ കുഴമറിച്ചിൽ കാലത്താണ്.
ലോക രാഷ്ട്രീയത്തിലും തെക്കേ ഏഷ്യയിലും വലിയ രാഷ്ട്രീയ പാരഡൈം ഷിഫ്റ്റ്‌ ഉണ്ടായ കാലമായിരുന്നു ആ അഞ്ചു വർഷങ്ങൾ. നീയോ ലിബറലിസത്തിന്റ തുടക്കവും. നീയോ കൺസർവേറ്റിവ് പൊളിറ്റിക്സിന്റെ തുടക്കവും ലോകത്തു ഉണ്ടായതും റീഗൻ-താച്ചർ അധികാര നെറ്റ്വർക്കിന്റ കാലത്താണ്.
ജെ എസ് അടൂർ
തുടരും

No comments: