ഞങ്ങളുട ജില്ലയിൽ ലോക്കൽ കമ്മറ്റിയിലും ഏരിയ കമ്മറ്റിയിലും ജില്ലാ കമ്മറ്റി തലത്തിലും പ്രവർത്തിക്കുന്ന സഖാക്കളോടും സുഹൃത്തുക്കളോടും എനിക്ക് ഒരുപാട് സ്നേഹ ബഹുമാനങ്ങൾ ഉണ്ട് .അതിന് ഒരു കാരണം അവരിൽ പലരും കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തു രാപ്പകൽ ആത്മാർത്ഥമായി പ്രവർത്തിച്ചു . അവരിൽ ഒരുപാട് പേർ യഥാർത്ഥ സാമൂഹിക പ്രവർത്തകരാണ് . കടമ്പനാട് പഞ്ചായത്ത് പ്രസിഡണ്ട് അജീഷിന്റെയും നിരണം പഞ്ചായത്ത് പ്രസിഡന്റെ ലതിക പ്രസാദിന്റെയും പ്രവർത്തനം നേരിട്ട് കണ്ടു അനുഭവിച്ചതാണ് അവരെല്ലാം ജാതി മത പാർട്ടി ഭേദമെന്യേ എല്ലാവര്ക്കും വേണ്ടിയാണ് പ്രവർത്തിച്ചത് .അതുപോലെ എന്റെ സുഹൃത്ത് അഡ്വ മനോജ് . ഇവരെപ്പോലെയുള്ള വളരെ ജനുവിനായ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരാണ് ഇപ്പോഴും അടിസ്ഥാന തലത്തിൽ കേരളത്തിൽ ഇടത് പക്ഷത്തിന് ക്രെഡിബിലിറ്റി നിലനിർത്തുന്നത് . അത് കൊണ്ട് അവരോട് സ്നേഹ ബഹുമാന ആദരങ്ങളുണ്ട് . അവർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തികൾക്കും എന്നും ഐക്യദാർഢ്യവും സഹായവും ഉണ്ടായിരിക്കും
പ്രശ്‌നം മെയ്യനങ്ങാതെ സമൂഹത്തിൽ ഒന്നും ചെയ്യാതെ സ്വദേശത്തോ വിദേശത്തോ ഇരുന്നു വെറുതെ പാർട്ടി സ്നേഹം കൂട്ടി കൂട്ടി കൂട്ടി പാർട്ടിയുടെ ന്യായീകരണക്കാരെന്ന ഭാവേനെ അതിനെ ദ്രോഹിച്ചു ക്രെഡിബിലിറ്റി നശിപ്പിക്കുന്നവരാണ് . കഴിഞ്ഞ തിരെഞ്ഞെടുപ്പ് സമയത് കുറെ സംഘികൾ സഖാക്കളായി അഭിനയിച്ചു ട്രോളും വെറുപ്പിക്കൽസും തുടർന്ന് ഒരുപാട് വോട്ടുകൾ നഷ്ട്ടപ്പെടുത്തി . അവരിൽ പലരും ഇപ്പോൾ അപ്രത്യക്ഷരായി . സൈബർ പാർട്ടി സ്നേഹികൾ എന്ന മട്ടിൽ വെറുപ്പിക്കൽസ് നടത്തുന്നവരെ സൂക്ഷിച്ചാൽ പാർട്ടികൾക്ക് കൊള്ളാം .
No comments:
Post a Comment