Monday, June 24, 2019

ഡയാസ്പൊറ എന്നത് മാറി കൊണ്ടിരിക്കുന്ന ഒന്നാണ്.

ഈ രണ്ടു ദിവസം ജക്കാർത്തയിൽ. ജനറൽ കൺവീനർ ആയിട്ടുള്ള ഏഷ്യൻ ഡെമോക്രസി നെറ്റവർക്ക്, സൗത്ത് ഈസ്റ്റ് ഏഷ്യ പ്രെസ്സ് അലയന്സ്, ഇൻഡോനേഷ്യൻ പ്രെസ്സ് അലൈൻസ് എന്നിവർ ഒരുമിച്ചു സംഘടിപ്പിക്കുന്ന സൗത്ത് ഈസ്റ്റ്‌ ഏഷ്യ മീഡിയ സമ്മേളനത്തിലാണ്. ഇന്ന് രാവിലെ
, സിവിക് സ്പേസ്, മീഡിയ ആൻഡ് ഫ്രീഡം ഓഫ് എക്സ്പ്രെഷൻ, എന്ന ആദ്യ പ്ലീനറി ചെയർ ചെയ്തപ്പോൾ ആദ്യ പ്രബന്ധം അവതരിപ്പിച്ചത് പ്രൊ. ചെറിയാൻ ജോർജ്. ചെറിയാൻ മലയാളി ആകാതെ തരമില്ല. പിന്നെ പരിചയപെട്ടു. മലയാളം അറിയാത്ത രണ്ടാം തലമുറ മലയാളി. ജനിച്ചതും വളർന്നതും സിംഗപ്പൂരിൽ. മീഡിയ സ്റ്റഡീസിൽ അറിയപ്പെടുന്ന സ്കോളർ. കേംബ്രിഡ്ജ്, കൊളിമ്പിയ, സ്റ്റാൻഡ്ഫോഡ് എന്നിവടങ്ങളിൽ പഠനം. കോട്ടയം കണക്ഷൻ.
ഇതു പറഞ്ഞത് മലയാളി ഡയാസ്പൊറ എന്നത് മാറി കൊണ്ടിരിക്കുന്ന ഒന്നാണ്. എന്റെ മൂന്നു അനന്തരവന്മാർ ന്യൂസിലാൻഡ് മലയാളികളാണ്. മിടുക്കരാണ്. അവൻ പലതിന്റെയും നേതൃത്തത്തിൽ എത്തുവാൻ സാധ്യത കൂടുതലാണ് . അവർ മലയാളി ഐഡന്റിറ്റി ഇപ്പോഴും ഉള്ളവർ. എന്നാൽ അവരുടെ ഫസ്റ്റ് ലാംഗ്വേജ് ഇഗ്ളീഷാണ്. മലേഷ്യയിലെ ഹ്യൂമൻ റൈറ്സ് കംമീഷണർ ജെറാൾഡ് ജോസഫ് പറഞ്ഞു അദ്ദേഹത്തിന്റെ വീട്ടുകാർ രണ്ടു തലമുറ മുമ്പ് തിരുവനന്തപുരത്തു വലിയ തുറയിൽ നിന്നാണ് എന്ന് ജെറാൾഡാണ് പറഞ്ഞത്. എയർ ഏഷ്യയുടെ ഉടമസ്ഥൻ ടോണി ഫെർണാണ്ടസ് കൊച്ചി കണക്ഷൻ ഉള്ളയാളാണ്. കാനഡയിൽ എം പി ആയിരുന്ന ജോ ഡാനിയൽ കുമ്പനാട്, ടാൻസാനിയ, യൂ കെ വഴി കാനഡയിലെത്തി വിജയിച്ചതാണ്.
ഞാൻ മലയാളം വായിക്കും എഴുതും പറയും . കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും വളർന്ന എന്റെ മക്കൾക്ക് മലയാളം എഴുതാൻ അറിയില്ല., പറയാനറിയാം കേട്ടാൽ മനസ്സിലാകും.
മലയാളം എഴുതുവാൻ അറിയാത്ത അവർ മലയാളികളാണെന്ന് അവർ പറയും.. ശശി തരൂർ മലയാളം എഴുതാൻ അറിയാത്ത മലയാളിയാണ്. കേരളത്തിൽ പ്രശസ്തനായ വേറൊരു ആൾക്ക് മലയാളം എഴുതാൻ വശമില്ലത്തത് അദ്ദേഹം പഠിച്ചത് ടാൻസാനിയിലായതിനാലാണ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ മക്കൾക്കും മലയാളം അറിയാത്തത് അവരുടെ കുഴപ്പമല്ല. അതു മലയാളികളുടെ ജീവിത സാഹചര്യങ്ങൾ മാറുന്നത് അനുസരിച്ചായിരിക്കും.
ഇനി വരുന്നകാലത്തു ലോകമെമ്പാടും മലയാളം അറിയാത്ത കേരളക്കാർ കാണും. അവർ പലരും ലോകത്തു പ്രഗത്ഭരായിരിക്കും. പക്ഷെ കേരളം അവരെ അറിയുവാൻ വഴിയില്ല. അവരുടെ കഴിവുകൾ വിനയോഗിക്കുവാൻ സർക്കാർ ശ്രമിക്കാറില്ല.
മലയാളി കുടിയേറ്റം ലോകത്തിലെ പല രാജ്യങ്ങളിൽ വ്യാപിക്ക്‌ ന്നതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കേരളത്തിൽ കൂടും. 2050ഇൽ കേരളത്തിൽ വോട്ടുള്ള ഏതാണ്ട് 10-15%ആളുകൾ കേരളത്തിന് വെളിയിൽ നിന്നുള്ളവരായിരിക്കും
ചുരുക്കത്തിൽ കേരളത്തിൽ നിന്നുള്ളവർ ലോകത്ത് പലയിടത്തും പരക്കും കേരളത്തിന്‌ വെളിയിൽ ഉള്ളവർ കേരളത്തിലും.
പ്രൊ. ചെറിയാന്റെ ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് വേണ്ടി ലിങ്ക്.
CHERIANGEORGE.NET
Cherian George is professor of media studies at the journalism department of Hong Kong Baptist University, where he also serves as director of the Centre for Media and Communication Research. He...

No comments: