Sunday, June 30, 2019

മ്യുസിയം അറിവുകൾ : ബർലിൻ


ലോകത്ത് ഏത് രാജ്യത്ത് പോയാലും അവിടെയുള്ള മ്യുസിയങ്ങളിൽ പോകാറുണ്ട്. ഇന്ന് മൂന്നര മണിക്കൂർ ബർലിനിൽ ഞാൻ താമസിക്കുന്ന ഹോട്ടലിന്റ് തൊട്ട് മുമ്പിലുള്ള ബർലിൻ നാച്ചുറൽ ഹിസ്റ്ററി മ്യുസിയത്തിലായിരുന്നു. ഒരു നല്ല മ്യൂസിയത്തിലെ മൂന്നര മണിക്കൂർ ഒരു മുപ്പതു പുസ്തകം വായിച്ചാലും ചിലപ്പോൾ കിട്ടുകയില്ല.
മ്യുസിയങ്ങൾ ഒരു രാജ്യത്തിന്റെ ചരിത്രം മാത്രമല്ല, അവിടുത്തെ ഗവര്ണൻസിനെയും മാനേജ്മെന്റിനെയും മനുഷ്യരെയും അവരുടെ അറിവിന്റെ വഴികളെയും അറിവുകൾ ആർജ്ജിക്കുന്നതിനെയും കാട്ടി ത്തരും. ഉദാഹരണത്തിന് ലോകത്തു തന്നെ ഒരു പക്ഷെ ഏറ്റവും കൂടുതൽ അമൂല്യ ശേഖരങ്ങൾ ഉള്ള മ്യുസിയമാണ് കെയ്റോയിലെ നാഷണൽ മ്യുസിയം. പക്ഷെ ആ രാജ്യത്തെ ഗവര്ണൻസിന്റെയും മാനേജ്മെന്റിന്ററെയും എല്ലാ പ്രശ്ങ്ങളും അവിടെ കാണാം. പൊടി പിടിച്ച അമൂല്യ ശേഖരങ്ങൾ. ചിലതൊക്ക കണ്ടാൽ അതു ഒരു ഗോ ഡൌൺ ആണെന്ന് തോന്നും. അത്ര പരിതാപകരമായാണ് ലോകത്തെ ഏറ്റവും അമൂല്യ ശേഖരങ്ങൾ ഉള്ള ആ മ്യുസിയം. മൂവായിരവും അതിൽ അധികവും ഉള്ള ശേഖരങ്ങൾ. പിരമിഡിൽ നിന്ന് ശേഖരിച്ചവ. എന്നാൽ അതിനു നേരെ വിപരീതമാണ് ബ്രിട്ടീഷ് മ്യുസിയം. അവിടെ ഞാൻ പത്തു തവണയെങ്കിലും പോയിട്ടുണ്ട്. അവിടെയുള്ളതിൽ ഒട്ടു മിക്കതും കൊളോണിയൽ ഭരണകാലത്തു ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും അടിച്ചു മാറ്റിയത്. മ്യുസിയം ബിൽഡിങ്‌ ഹെലിനിസ്റ്റിക് സ്റ്റൈലിൽ. പക്ഷെ ബ്രിട്ടീഷ്കാർ ലോകത്തിന് സംഭാവന ചെയ്ത കാര്യം അവിടെ കാണാം. അത് ഗവേര്ണൻസും മാനേജ്‌മെന്റുമാണ്. ലോകോത്തരം അല്ലെങ്കിൽ വേൾഡ് ക്ലാസ്സ്‌. അതുപോലെ ഞാൻ കണ്ട മ്യുസിയങ്ങളിൽ ഏറ്റവും നല്ലതാണ് മെക്സിക്കോ സിറ്റിയിലെ ആന്ത്രോപോലെജി മ്യുസിയം. അത് കണ്ടു തീരണമെങ്കിൽ രണ്ടു ദിവസം വേണം.
എന്നെ മനസ്സിൽ തട്ടിയ മ്യുസിയമാണ് വാഷിംഗ്ടണിലെ ഹോളോകോസ്റ്റ് മ്യുസിയം. അതിന്റ അവസാനം ഒരു വലിയ ചുവരെഴുത്തുണ്ട് " നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽ നിന്ന് നിലവിളിക്കുന്നു '. അത് വായിച്ചിട്ടു അനങ്ങാതെ കുറെ നേരം ഞാൻ അവിടിരുന്നു. കണ്ണുനീർ ഒഴുകിയിറങ്ങി.
അത് പോലെ മറക്കാനാവാത്തതാണ് ബാഗ്ദാദിലെ മ്യുസിയം. സദ്ദാം ഹുസൈന്റ് കാലത്തു പൊന്നുപോലെ നോക്കിയ മ്യൂസിയത്തെ അമേരിക്കൻ സൈനിക അധിനിവേശത്തിൽ നശിപ്പിച്ചു നാറാണ കല്ലെടുത്തു.
വാഷിങ്ങ്ടണിലെ സ്മിത്‌സോണിയൻ നല്ല മ്യുസിയമാണ്. പ്രത്യകിച്ചും സയൻസ് ആൻഡ് ടെക്നൊലെജി മ്യുസിയം. പാരിസിലെ ആർട്ട് മ്യുസിയം നല്ലതാണ് .
ജർമ്മൻകാർ ജപ്പാൻകാരെപ്പോലെ വളരെ മൈന്യൂട്ട് ഡീറ്റെയിൽസ് നോക്കുന്നവരാണ്. അതു മ്യുസിയത്തിന്റെ ഓരോ മൈക്രോ കാര്യത്തിലും കാണാം. മ്യുസിയം ഒരു പബ്ലിക് എഡ്യൂക്കേഷൻ സംരംഭമാണ് എന്നത് പഠിക്കാം.
മണ്ണിനെയും, കല്ലിനെയും, ധാതുക്കളെയും ലോഹങ്ങളെയും മരങ്ങളെയും ഫോസിലുകളെയും മൃഗങ്ങളെയും മീനിനെയും കിളികളെയും എല്ലാം. പിന്നെ ഭൂമിയുടെ വൈവിധ്യങ്ങളെ കുറിച്ചുള്ള വളരെ മനോഹരമായ ഒരു കവിത പോലെയുള്ള ഫോട്ടോ എക്സിബിഷൻ. ഒരുപാടു കാര്യങ്ങൾ അറിഞ്ഞു പഠിച്ച രു ഞായറാഴ്ച. ഫോട്ടകൾ മൂന്നു നാലു ബാച്ചായി ഷെയർ ചെയ്യാം
അടിക്കുറിപ്പ് : കേരളത്തിലെ പ്രശ്നങ്ങൾ അറിയണമെങ്കിൽ കേരള സർക്കാർ നടത്തുന്ന മ്യൂസിയങ്ങളിൽ ഒന്നും പോയി നോക്കൂ. കേരളത്തിലെ മ്യുസിയങ്ങളെ.കുറിച്ചെഴുതിയ ലിങ്ക് ആദ്യ കമന്റിൽ
ജേ എസ് അടൂർ

No comments: