പലപ്പോഴും നമ്മുടെ കൂടെയുള്ളവരുടെ പോലും ഉള്ളിൽ പേറി നടക്കുന്ന സങ്കടങ്ങൾ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞു എന്നു വരില്ല. എന്റെ കൂടെ കേരളത്തിൽ ഉള്ള പലരോടും ഇടക്കിടെ വീട്ടിലെ കാര്യങ്ങളും ജീവിതവുമൊക്കെ കാണുമ്പോഴും ഫോണിലും തിരക്കും. അങ്ങനെ ഇത് വരെ ചോദിക്കാതിരുന്ന ഒരാളോട് ഇന്നലെ ചോദിച്ചപ്പോഴാണ് അയാളുടെ ഉള്ളിൽ പേറി നടന്ന മഹാ സങ്കടങ്ങൾ തിരിച്ചറിഞ്ഞത്. കൂടെയുണ്ടെന്ന് പറഞ്ഞു.
എന്റെ കൂടെ കേരളത്തിൽ ഉള്ളവരോട് എനിക്കുള്ളത് ആത്മബന്ധമാണ്. സത്യത്തിൽ പലപ്പോഴും ഉള്ളിൽ ഒറ്റയാനായ എനിക്ക് സ്വന്തം സഹോദരി സഹോദരന്മാർ അവരാണ്. ലോകത്തു മറ്റുള്ള രാജ്യത്തു പ്രൊഫെഷണൽ ഡിറ്റാച്ഡ്മെന്റോഡ് മാത്രം ഓഫിസുകൾ മാനേജ് ചെയ്യുന്ന എനിക്ക് കേരളത്തിൽ പലപ്പോഴും അതിന് കഴിയാറില്ല. കാരണം ഇവിടെ കൂടെയുള്ളവർക്ക് എല്ലാവരോടും വ്യക്തിപരമായ സ്നേഹമാണ് അവർക്കിങ്ങോട്ടും. അതു കൊണ്ട് പ്രൊഫെഷണൽ ഡിറ്റാച്മെൻറ് സാധിക്കില്ല.

ജീവിതം എന്നത് ഒരു ജോലിയോ പദവിയോ പത്രാസോ പണവും അല്ല. മറ്റുള്ളവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ സന്തോഷിക്കുകയും ദുഃഖത്തിൽ കൂടെ നിൽക്കുകയും അവരുടെ ഉള്ളിലെ കണ്ണുനീരിന്റെ ഉപ്പ് അറിയുകയും ഒക്കെയാണ്. അവരുടെ കൂടെയൊന്നും ഞാൻ സെൽഫി എടുക്കാറില്ല. കാരണം അവരെല്ലാം ജീവിക്കുന്നത് ഉള്ളിലാണ് .
സ്നേഹം
ജേ എസ്
No comments:
Post a Comment