കപ്പ കേരളത്തിൽ വന്നിട്ട് കുറഞ്ഞത് 400 കൊല്ലം. അതു മലാക്ക വഴി മലേഷ്യ തായ്‌ലൻഡ്, ബോർണിയോ എല്ലായിടത്തും എത്തി. ആഫ്രിക്കയിൽ കുറെ രാജ്യങ്ങളിൽ ഉണ്ട്. ബാർബഡോസിൽ പോയി കപ്പയും മീനും കഴിച്ചത് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ വരുന്നത് മെക്സിക്കോയിൽ നിന്നും സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമാണ്. ഫ്‌ലോറിഡയിൽ വളരും. ക്യൂബയിൽ കസാവ ഉണ്ട്. ആമസോണിൽ പലതരം കപ്പ പ്രീപെരേഷൻ അവിടുത്തെ ആദിവാസികൾക്കുണ്ട്. മോസോണിൽ കപ്പ പായസം രുചിച്ചിട്ടുണ്ട് വിശാഖം തിരുനാൾ അതു ജനകീയമാക്കുവാൻ പ്രോത്സാഹിപ്പിച്ചു എന്നു മാത്രം.
സാബുദാന എന്നത് കസാവ അധവാ കപ്പയുടെ പ്രൊസസ്ഡ് പ്രോഡക്റ്റാണ്. അതു തായ്‌ലൻഡ് ടെക്നൊലെജി സേലത്തു വന്നതാണ്. കേരളത്തിലെ കപ്പ സേലത്തു പോയി സാബുദാന കിച്ചടിയും സാബുദാന പൊഹയും മഹാരാഷ്ട്രയിൽ പ്രത്യക്ഷപ്പെടും. ബാക്കി കപ്പ പുരാണം പിന്നെ. ബോർഡിങ്ങിനുള്ള ലാസ്റ്റ് കാൾ. ദോഹയിൽ.
No comments:
Post a Comment