വായന കൈവിട്ടു പോയി പുസ്തകങ്ങൾ ലൈബ്രറിയിൽ അന്ത്യ വിശ്രമത്തിലാണ് .
ഇന്ന് വായന ദിനമാണ് . ഈ കാലത്തു വായിക്കുക എന്നാൽ അച്ചടി പുസ്തകം വായിക്കുക എന്ന് അർഥമില്ല . കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ചു അച്ചടി പുസ്തകം വായിച്ചവർ കൈ പൊക്കുക .
കഴിഞ്ഞ ആഴ്ച്ച ഞങ്ങളുടെ പുത്രൻ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് എന്നറിഞ്ഞു . അപ്പോൾ ഞാൻ പറഞ്ഞു റെഫെറെൻസ് റിസേർച്ചിന് ഡൽഹിയിൽ പോയാൽ ലൈബ്രറികൾ ഉണ്ടെന്ന് . ആശാൻ പറഞ്ഞു അയാൾ പഠിച്ചിരുന്ന നാഷണൽ ലോ സ്‌കൂൾ ലൈബ്രറിയിൽ പോലും വെറുതെ രണ്ട് തവണയെ പോയിട്ടുള്ളു . പക്ഷെ കക്ഷിയുടെ തീസിസ് ജോറാണ് എന്ന് അത് വായിച്ച പ്രൊഫെസ്സർ പറഞ്ഞു .ഗെവേഷണത്തിനാണ് ഏറ്റവും മുന്തിയ ഗ്രേഡ് .കക്ഷി വായനയോട് വായന .പക്ഷെ പുസ്തകം വായിക്കുന്നത് കുറവ് . അയാളാണ് പറഞ്ഞത് ലോകത്തെ പ്രമുഖ ലൈബ്രറികൾ ഇപ്പോൾ ഓണ്ലൈനാണ് എന്ന് . ആൾക്ക് മിക്ക ഇടങ്ങളും സബ്‌സ്‌ക്രിപ്‌ഷൻ . ചില വിഷയങ്ങൾ ഞാൻ മനസ്സിലാക്കുന്നത് അയാളോട് ചോദിച്ചാണ് . അച്ചടി പുസ്തകം കുറച്ചു വായിക്കുന്ന അയാൾ ഓൺലൈനിൽ ആണോ അത് അച്ചടി പുസ്‌തകമാണോ പബ്ലിഷ് ചെയ്യുന്നത് എന്ന് പറഞ്ഞില്ല . ആമസോൺ മുതലായ സൂത്രങ്ങളിൽ പണ്ഡിതനായ അദ്ദേഹം കഴിഞ്ഞ ആഴ്ച്ച ആമസോൺ പുസ്തക വ്യാപാരത്തെ കുറിച്ചു ഒരു സ്റ്റഡി ക്‌ളാസ് തന്നു .
ഞാൻ ഏറ്റവും കൂടുതൽ പൈസ ചിലവഴിച്ചത് പുസ്തകം വാങ്ങുവാനാണ് . വസ്ത്രങ്ങൾ വില കുറഞ്ഞതെ വാങ്ങുള്ളൂ . ഭക്ഷണം തട്ട് കട്ടയിലത്തേത് ആണ് കൂടുതൽ ഇഷ്ട്ടം . കാശു കുറവ് . രുചി ഭേദം. മുമ്പിൽ പാചകം ബാങ്കോക്കിലും തട്ട് കട ഉള്ളത് കൊണ്ടാണ് നാട്ടിൽ കുറെ കറങ്ങീട്ട് ഇങ്ങോട്ട് പോരുന്നത് .വേറെ എന്തിനും സൂക്ഷിച്ചു ചിലവാക്കുന്ന ഞാൻ പുസ്തകത്തിന്റെ വില മാത്രം നോക്കില്ല . ഇഷ്ടമുള്ളത് കണ്ടാൽ ഉടൻ വാങ്ങും . ലോകത്തു ഏത് രാജ്യത്ത് പോയാലും പുസ്തക കടകളിലും മ്യൂസിയങ്ങളിലും പോകുമായിരുന്നു . ഏതാണ്ട് പതിനയ്യാരിരത്തിൽ അധികം പുസ്തങ്ങൾ വാങ്ങി കൂട്ടി . അതിൽ കുറെയേറെ ഇപ്പോൾ ബോധിഗ്രാം ലൈബ്രറിയിൽ . ബാക്കി ഇപ്പോഴും പൂനയിൽ . വാങ്ങിയ പുസ്തകങ്ങളിൽ നല്ലൊരു പങ്ക് വായിച്ചു . ചിലത് റെഫർ ചെയ്യും . അംബേദ്‌കറിന്റെ 17 വോളിയം , ഗാന്ധി , ഈ എം എസ് എന്നിവരുടെ കളക്ഷൻ . മാർക്‌സും ഫുക്കോയും ചോംസ്കിയും എറിക്സ്ബൊമും എഴുതിയതെല്ലാം ഇന്ത്യൻ ഫിലോസഫി ഒരു ഷെൽഫ് മുഴുവൻ . മിക്ക സാഹിത്യ ക്ലാസിക്കുകൾ . പക്ഷെ ഈ ബുക്കുകൾ ഒന്നും വായിക്കുവാൻ ആളെ കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം .
ഞങ്ങൾ താമസിച്ച എല്ലാ വീട്ടിലും ഒരു മുറി പുസ്തകങ്ങളെ കുടിയിരുത്തുവാനായിരുന്നു .കുട്ടികൾ കളിച്ചതും വായിച്ചു തുടങ്ങിയതും വളർന്നതും വീട്ടിലെ ലൈബ്രറി മുറിയിൽ .രണ്ടു പേരും ചെറുപ്പം മുതൽ നന്നായി വായിക്കും .വീട്ടിൽ എല്ലാവരും വായനക്കാരാണ് .ഇപ്പോഴും അച്ചടി പുസ്തകം സ്ഥിരം വായിക്കുന്നത് അമ്മുവാണ് .ഇപ്പോൾ ഇഗ്ളീഷ് നോവലുകളാണ് വായന . പക്ഷെ ഇപ്പോൾ ബാക്കി ഞങ്ങൾ മൂന്നു പേരും വളരെ സെലക്ടീവ് ആയി അച്ചടി പുസ്തകം വായിക്കുന്നവരാണ് .
വീട്ടിൽ മലയാളം വായിക്കുന്നതും എഴുതുന്നതും ഞാൻ മാത്രം .ബാക്കി ഉള്ളവർ എല്ലാം ഇന്കളീഷ് വായനക്കാരും എഴുത്തുകാരുമാണ് .എല്ലാവരും അസ്സൽ മലയാളികൾ . കേരളത്തിൽ വായനയുടെയും എഴുത്തിന്റെയും ഗതി മാറും .ഈ മൊബൈൽ മലയാളം ആപ്പ് ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇരുപത്തി അഞ്ചു കൊല്ലത്തിന് ശേഷം വീണ്ടും മലയാളത്തിൽ എഴുതില്ല .നമ്മുടെ വായനയേയും എഴുത്തിനെയും ചിന്തകളെയും പോലും നിയന്ത്രിക്കുന്നത് ടെക്നൊളേജിയാണ് . മനുഷ്യൻ ആദ്യം കണ്ടു പിടിച്ച ടെക്നൊലെജി വാക്കുകളും അർത്‌ഥങ്ങളും പിന്നെ അക്ഷരങ്ങളും അവയുടെ ഉശ്ചാരണങ്ങളും പിന്നെ വ്യാകരണവുമാണ് . എഴുത്തോലയും നാരായവും , പേപ്പിറസ്സും , പേപ്പറും മഷിയും ഗുട്ടൻബർഗ് അച്ചടിയും പുസ്തകവും . സ്റ്റീവ് ജോൺസ് സ്വപ്നം കണ്ടു ലോകം വിരൽ തുമ്പിൽ എത്തിച്ച ഈ സ്മാർട്ട് ഫോണും ടെക്നൊലെജിയാണ് .ആ സൂത്രം മാറുന്നത് അന്യസരിച്ചു വായനയും ചിന്തയും പ്രവർത്തിയും മനുഷ്യ ജീവിതവും സമൂഹവും രാഷ്ട്രീയവും മാറും .ദൈവങ്ങൾ പോലും ടെക്നൊകേളേജി അനുസരിച്ചു ഓണ്ലൈനിലാണ് ഇപ്പോൾ കൂടുതൽ ..പിന്നെ പൊളിറ്റിക്സ് മുതൽ പോറൊണാഗ്രഫി വരെ . ഇപ്പോൾ ടിൻഡറിന്റെയും കല്യാണ പോർട്ടലുകളുടെയും കാലം .
ഇപ്പോൾ മകൻ വായിക്കുന്നത് 90% ഓൺ ലൈനാണ് . ഞാൻ കഴിഞ്ഞ ദിവസം 1973 ഇലെ ഇന്ത്യൻ ക്രിമിനൽ പ്രോസീജിയർ കോഡ് വീണ്ടും വായിച്ചത് ഓണ്ലൈനിലാണ് . അതിന്റ അച്ചടി വേർഷൻ പൂനയിൽ വച്ച് വിശദമായി വായിച്ചു അടിവരയിട്ട് നോട്ട് ഉണ്ടാക്കിയത് 25 കൊല്ലം മുമ്പാണ് . പണ്ട് പാർലമെന്റ് റിസേർച് തുടങ്ങിയ കാലത്തു പാര്ലെനെന്റിൽ എല്ലാ സെഷനിലും ഉള്ള സ്റ്റാർ അൺ സ്റ്റാർ ചോദ്യങ്ങളും ഉത്തരങ്ങളും അച്ചടിച്ചത് കിട്ടാനും . Questioning Question Hours എന്ന മോണോഗ്രാഫ് എഴുതാനും കമ്മറ്റി റിപ്പോർട്ടുകൾ കിട്ടുവാനും എന്ത് പാടായിരുന്നു . ഇപ്പോൾ അത് ഓൺലൈനിൽ ലോകത്തു എവിടെ വേണെണെങ്കിലും ഇരുന്നു വായിക്കാം .
ഞാൻ ജീവിത കാലം മുഴുവൻ വാങ്ങി കൂട്ടിയ പുസ്‌തങ്ങൾ ഇപ്പോൾ ഷെല്ഫുകളിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഒരു മ്യൂസിയം ആകുമോ എന്നാണ് എന്റെ ആവലാതി . രണ്ടു തലമുറക്ക് വായിക്കുവാനുള്ള പുസ്തകങ്ങൾ വാങ്ങി കൂട്ടി .പുസ്തകങ്ങൾ കണ്ട് , വായിച്ചു പുസ്തകങ്ങളുടെ ഇടയിൽ വളര്ന്നു പുസ്‌തകം എഴുതാൻ പോകുന്ന എന്റെ മകൻ അച്ചടി പുസ്തകം വായന ഏതാണ്ട് നിർത്തിയ മട്ടാണ് . അത് കൊണ്ട് കഴിഞ്ഞ നാല്പത് കൊല്ലം വാങ്ങി കൂട്ടി ഏതാണ്ട് അഞ്ചു ലക്ഷം രൂപ ചിലവ് ചെയ്ത് ഷെൽഫ് വാങ്ങി കുടിയിരുത്തിയ പുസ്തകങ്ങൾ വായിക്കുവാൻ ആളെ കണ്ടെത്തണ്ടേ ഗതിയാണ് .
ഇത് എഴുതുമ്പോൾ ബാങ്കോക്കിലെ എന്റെ വീട്ടിൽ ഏതാണ്ട് അറുപത് പുസ്തകങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ട് . ഇവിടെ നിന്ന് ചില മാസങ്ങൾക്കുള്ളിൽ വീണ്ടും മടങ്ങുമ്പോൾ അതുങ്ങളെ തിരികെ എങ്ങനെ നാട്ടിൽ എത്തിക്കും എന്നതാണ് ഇപ്പോഴത്തെ വേവലാതി .
ഞാൻ ഏതാണ്ട് അഞ്ചു പത്രങ്ങൾ അടൂരും തിരുവന്തപുരത്തുമായി വരുത്തുന്നുണ്ട് . അത് വായിച്ച കാലം മറന്നു . എന്നാൽ അഞ്ചു രാജ്യങ്ങളിലെ ഏതാണ്ട് പത്തു പത്രങ്ങൾ ഇപ്പോഴും വായിക്കുന്നുണ്ട് . എല്ലാം ഓൺ ലൈനിലാണ് .
എല്ലാ ദിവസവും കുറഞ്ഞത് അഞ്ചു മണിക്കൂർ വായിക്കും സൗകര്യം പോലെ എല്ലാ ദിവസവും എന്തെങ്കിലും എഴുതും . പക്ഷെ പേപ്പർ തൊട്ടുള്ള കളി കുറവാണ് . പേന ഇപ്പോൾ ഉപയോഗിക്കുന്നത് ഒപ്പിടാൻ മാത്രം . എല്ലാ ദിവസവും നൂറ് ഒപ്പെങ്കിലും ഇടുന്നതാണ് പ്രധാന പണി എന്നതിനാൽ പേന ഇപ്പോഴും കൂടെയുണ്ട് . പേപ്പറില്ല .
എല്ലാ ദിവസവും കുറഞ്ഞത് അഞ്ചു മണിക്കൂർ വായിക്കും സൗകര്യം പോലെ എല്ലാ ദിവസവും എന്തെങ്കിലും എഴുതും . പക്ഷെ പേപ്പർ തൊട്ടുള്ള കളി കുറവാണ് . പേന ഇപ്പോൾ ഉപയോഗിക്കുന്നത് ഒപ്പിടാൻ മാത്രം . എല്ലാ ദിവസവും നൂറ് ഒപ്പെങ്കിലും ഇടുന്നതാണ് പ്രധാന പണി എന്നതിനാൽ പേന ഇപ്പോഴും കൂടെയുണ്ട് . പേപ്പറില്ല .
പിന്നുള്ളത് ലോകത്തെ കാണുന്നതും അറിയുന്നതുമായ ഈ മൊബൈൽ ഫോൺ ആണ് . വായന മരിച്ചിട്ടില്ല . പക്ഷെ അത് താളിയോലകളും അച്ചടി പുസ്തകങ്ങളും വിട്ടു വിർച്ച്വൽ വേൾഡിൽ ഓടി കളിച്ചു കറങ്ങി തിരിയുകയാണ് . വായന കൈവിട്ടു പോയി . അച്ചടി പുസ്തകങ്ങൾ ഉറക്കത്തിലാണ് . അച്ചടി പുസ്തകങ്ങൾ പതിയെ പഴയ താളിയോലകളുടെ കൂടെ നിത്യ നിദ്രയിലേക്ക് പോകുന്ന മട്ടാണ് .
ജേഎസ് അടൂർ
No comments:
Post a Comment