ഫേസ് ബുക്ക് വ്യവഹാരങ്ങൾ കേരളത്തിലെ സമൂഹത്തിലെ സാമൂഹിക വ്യവസ്ഥകളെകുറിച്ചും മുൻവിധികളെകുറിച്ചും ഒരു സോഷിയളോജിക്കൽ പഠനത്തിനോ ഗവേഷണത്തിനോ പറ്റിയ ഇടമാണ്. കേരളത്തിന് പതിയെ നഷ്ടമാകുന്ന കോസ്മോപൊളിറ്റൻ ഇത്തൊസ് ഇവിടെ ദൃശ്യമാണ്. വളരുന്ന സെക്ടേറിയനിസവും അതിന് അനുസരിച്ച പ്രതീകരണങ്ങളും.
പലപ്പോഴും പലരും പോസ്റ്റുകൾ വായിക്കുന്നതും വായിക്കാതിരിക്കുന്നതും പ്രതീകരിക്കുന്നതും ലൈക്കുന്നതും ലൈക്കാതിരിക്കുന്നതും അവരറിയാതെ ഉള്ളിൽ കയറുന്ന സെക്ടേറിയൻ ലെന്സാണ്. ഇത് ഒരു രാഷ്ട്രീയപാർട്ടി ലെന്സാകാം. അല്ലെങ്കിൽ ജാതി -മതി ലെന്സാകാം. അല്ലെങ്കിൽ മറ്റ് ഐഡന്റിറ്റി ലെന്സാകാം..
ഒരാൾ എന്ത് എഴുതുന്നു എന്നതിനേക്കാൾ ആരു എഴുതുന്നു എന്നത് പലപ്പോഴും മാനദണ്ഡം. അതുപോലെ കേരളത്തിൽ 'അംഗീകാരം ' എന്നത് ചില പവർ ക്ലിക്കുകളുടെ ലെജിറ്റിമേഷനാണ്..
നിങ്ങൾ എത്ര പുരോഗമനകാരിയാണെങ്കിലും സാഹിത്യത്തിൽ താല്പര്യമുണ്ടെങ്കിലും പു ക സാ നിങ്ങളെ ഒരു മീറ്റിങ്ങിൽ വിളിക്കണമെങ്കിൽ ഈ ലെജിറ്റിമേഷൻ ആവശ്യമാണ്. അത് പോലെ കെ എസ് എസ് പി ക്കും. മറ്റ് പല മീഡിയ പ്രൊഫലിംഗിലും ജാതി -മത -പാർട്ടി ലെൻസുകൾ ഒരു നിർണ്ണായക ഘടകമാണ്.
കേരളത്തിൽ എത്ര, 'സാംസ്‌കാരിക നായകർ ' ആകണമെങ്കിൽ ജാതി -പാർട്ടി സമ വാക്യങ്ങൾ ശരിയാകണം..
പലപ്പോഴും കേരളത്തിന് വെളിയിൽ താമസിക്കുന്നതു ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്ന് ഒരു വലിയ പരിധി വരെ വിടുതൽ നൽകുന്നുണ്ട്.
കൂടുതൽ പിന്നീട്.
ജേ എസ് അടൂർ.
No comments:
Post a Comment