ഇന്നലെ ബെർലിനിൽ അത്താഴം കഴിച്ചത് എനിക്ക് ഇഷ്ട്ടമുള്ള ഒരാളുമായിട്ടാണ്. ജേ എൻ യൂ വിൽ പഠിച്ചിട്ടു ജർമനിയിൽ പി എച് ഡി ചെയ്തു ഇപ്പോൾ വളരെ വ്യത്യസ്തനായ ഒരു സംരഭകൻ. ഇന്നലെ ഞങ്ങൾ ഭാഷകളെകുറിച്ചും സംസ്കാരത്തെകുറിച്ചും കൾച്ചറൽ കൺസേനൻസിനെ കുറിച്ചും ഡിസോഡന്സിനെ കുറിച്ചും കൾച്ചറൽ കോമ്പിറ്റെൻസിനെകുറിച്ചും സംസാരിച്ചു. കാരണം ഞങ്ങള്ക്ക് രണ്ടു പേർക്കും താല്പര്യമുള്ള വിഷയം. Anup Sam Ninan ആന്ത്രോപ്പോലെജിയിലും ഭാഷയിലും മനുഷ്യരിലും താല്പര്യമുള്ള ചിന്തിക്കുകയും, വായിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നല്ല മനുഷ്യൻ.
. ഇന്നലെ ഞങ്ങൾ ബർലിൻ വാളുകൾ മനുഷ്യരെ എങ്ങനെ ഡിഹ്യൂമനൈസ് ചെയ്യുന്നു എന്നു ആവശേഷിക്കുന്ന ബർലിൻ ഭിത്തികൾ കണ്ടും തോട്ടുമറിഞ്ഞു. അനുപ് നടത്തിയ ഒരു ഇറ്റലി യാത്രയെകുറിച്ച് എഴുതിയത് പങ്ക് വയ്ക്കുന്നു. ഇന്നലെ വൈകിട്ട് ആറര മുതൽ പത്തരക്കു ടർക്കിഷ് അത്താഴവും കഴിഞ്ഞു പിരിഞ്ഞപ്പോൾ കേരളവും ഇന്ത്യയും ലോകവും ജർമ്മനിയും ഒക്കെ സംസാരിച്ചു. പാതി രാത്രിയോട് അടുപ്പിച്ചു തിരികെ നടക്കുമ്പോൾ അനൂപ് എനിക്കു ബർലിൻ നഗരത്തെകുറിച്ച് പറഞ്ഞു തന്നു. നടപ്പാതയിൽ വിരിച്ച കല്ലുകൾക്കിടയിൽ പാകിയ ഓർമ്മകളുടെ ചെറു ചെപ്പുകൾ കാട്ടി അതിനു മുമ്പിൽ ഉള്ള വീട്ടിൽ താമസിച്ച ഡോക്ടറെയും ഭാര്യയെയും നാസി പോലീസ് അവിടെ നിന്നും ജയിലേക്കും പിന്നെ ഗ്യാസ് ചേമ്പറിലേക്കും കൊണ്ട് പോയതാണ് എന്നു പറഞ്ഞു തന്നു. ഒരു മൂന്ന് പുസ്തകം വായിക്കുന്നതിനേക്കാളിൽ അറിവ്കിട്ടും വിവിരവും ചിന്തകളും ഉള്ള മനുഷ്യരോട് സംസാരിച്ചാൽ. അനൂപ് അങ്ങനെയുള്ള ഒരാളാണ്. നൂറു പേരെ ഒരുമിച്ചു കാണുന്നതിലും എനിക്കിഷ്ടം അനൂപിനെപോലുള്ളവരുമായുള്ള ആർജവും മനോഹരവുമായ ഒരു സന്ധ്യയാണ്.
No comments:
Post a Comment