എന്റെ അനുഭവത്തിൽ ഇന്ത്യയിലെ ഏറ്റവും നല്ല സർവീസ് പാസ്പോര്ട്ട് സർവീസാണ്. ഇന്ത്യക്ക് വേണമെങ്കിൽ ലോകത്തിലെ ഏറ്റവും നല്ല സർവീസ് കൊടുക്കാം എന്നുള്ളതിന്റെ തെളിവ്. പാസ്പ്പോർട്ടിൽ പേജ് തീർന്നത് കൊണ്ട് വീണ്ടും അപേക്ഷിച്ചു. ഞാൻ അവിടെ ചെലവിട്ടത് 24 മിനിറ്റ്. ഉദ്യോഗസ്ഥർ എല്ലാവരും വളരെ പ്ലെസന്റ് . അസിസ്റ്റന്റ് പാസ്സ്‌പോർട്ട് ഓഫിസർ തത്കാലിന് പൈസ കളയണോ എന്ന് ചോദിച്ചു. ഇപ്പോൾ മെസ്സേജ് കിട്ടി പാസ്പോര്ട്ട് ഇന്ന് തന്നെ കിട്ടുമെന്ന്. ഇന്ത്യയെ കുറിച്ച് അഭിമാനം തോന്നുന്ന കാര്യങ്ങൾ. എല്ലാ സർക്കാർ സർവീസുകളും ഇങ്ങനെ ആകണം എന്നതാണ് എന്റെ കിനാശ്ശേരി.
പണ്ടൊക്കെ പാസ്പോർട് ഓഫീസിൽ മണിക്കൂറോളം ക്യൂ നിന്നിട്ട് ഒരു ഫോട്ടോ കോപ്പി എടുക്കാൻ പറഞ്ഞു വീണ്ടും ക്യൂ നിർത്തി അക്ഷരാർത്ഥത്തിൽ വിയർപ്പിച്ചു കുറെ മാസം കഴിഞ്ഞാണ് പാസ്സ്‌പോർട്ട് കിട്ടിയിരുന്നത് എന്നോർക്കുമ്പോഴാണ് 24 മിനിറ്റിൽ ലോക നിലവാരത്തിൽ ഉള്ള സർവീസ് കാണുമ്പൊൾ സന്തോഷം തോന്നുന്നത്.
No comments:
Post a Comment