ചാരിറ്റിയുടെ കഥകൾ 2
ഒരു ഓക്സ്ഫോഡ് കഥ
ഓക്സോഫോഡിലെ ഒരു കോളേജിന് അടുത്തുള്ള ഒരു പഴയ ലൈബ്രറിയുടെ ഹോളിൽ അവിടെ പഠിച്ചിരുന്ന ചില വിദ്യാർത്ഥികളും അയൽവാസികളും കൂടി . വിരലിൽ എണ്ണാവുന്നവർ . വെറും ഏഴുപേരാണ് കൂടിയത് . വര്ഷം 1942. രണ്ടാം ലോക മഹായുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ . അവർ അവിടെ കൂടുവാൻ കാരണം യുദ്ധത്തിൽ പിടിച്ചടക്ക പെട്ട ഗ്രീസിനെ നേരെയുള്ള ഉപരോധം കാരണം ആഹാരം കിട്ടാതെ പട്ടിണി കൊണ്ട് നൂറു കണാക്കിന് കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ മരിച്ചു എന്ന മഹാ സങ്കട വാർത്ത അന്നത്തെ പത്രത്തിൽ വായിച്ചാണ് .
അന്ന് ഓക്സ്ഫോഡിലെ രണ്ടു വിദ്യാർഥികൾ എന്തെങ്കിലും ചെയ്യണം എന്ന് ആലോചിച്ചു . അവരുടെ കൈയ്യിൽ നയാ പൈസ ഇല്ലായിരുന്നു ഗില്ബര്ട്ട് മറിയും സിസിൽ ജാക്സൺ കോളും ഒരു മീറ്റിംഗ് വിളിക്കുവാൻ തീരുമാനിച്ചു .കൂടാൻ വേറെ സ്ഥലം ഇല്ലതെ ഓക്സ്ഫോഡിലെ ബ്രോഡ് സ്ട്രീറ്റിന് അടുത്തുള്ള യൂണിവേഴ്സിറ്റി ചർച്ച് ലൈബ്രറിയുടെ പഴയ റീഡിങ് റൂമിലാണ് കൂടിയത് .വന്നത് വെറും ഏഴുപേർ . ഭക്ഷണം ഇല്ലാത്തവർക്ക് എങ്ങനെ ഭക്ഷണം എത്തിക്കാം എന്നതായിരുന്നു ചിന്ത . പക്ഷെ അവരിൽ മിക്കവരുടെയും പോക്കറ്റ് കാലിയായിരുന്നു .
അപ്പോൾ അതിൽ ഒരാൾ പറഞ്ഞു എനിക്ക് മൂന്ന് സെറ്റ് ഡ്രെസ്സുണ്ട് അതിൽ ഒരു സെറ്റ് തരാൻ ഞാൻ തയ്യാറാണ് .അങ്ങനെ അവർ ഹോസ്റ്റലുകളിൽ കയറി ഇറങ്ങി ഉപയോഗിച്ച വസ്ത്രങ്ങൾ കൂട്ടി . അവരിൽ ചിലർ അത് കഴുകി വൃത്തിയാക്കി . ചിലർ തേച്ചു ഭംഗിയായി മടക്കി വച്ചു . എന്നിട്ട് വസ്ത്രങ്ങൾ ന്യായമായാ വിലക്ക് ലേലം ചെയ്യും എന്ന് കൈ കൊണ്ടെഴുതിയ പോസ്റ്റർ എല്ലായിടവും ഒട്ടിച്ചു . കുറെയേറെ പ്പേർ അവരെ കളിയാക്കി .പ്രായോഗിക ബുദ്ധി ഇല്ലാത്ത മണ്ടന്മാരെന്നു വിളിച്ചു . അവർ എല്ലായിടത്തും പോസ്റ്റ്ർ പതിച്ചു .ലേലം വിളി കാണുവാൻ ആളുകൾ കൂടി . ചുരുക്കത്തിൽ ഒരു മണിക്കൂറിനുള്ളിൽ പഴയ വസ്ത്രങ്ങൾ എല്ലാം ലേലത്തിൽ പോയി . അവർക്ക് പൈസ കിട്ടി . അങ്ങനെ പൈസ സ്വരൂപിച്ചു ആദ്യ ചാക്ക് ഗോതമ്പ് വാങ്ങി . അങ്ങനെ ധാന്യങ്ങൾ ശേഖരിച്ചു ഗ്രീസിൽ എത്തിക്കുവാനായി ബ്രിട്ടീഷ് സർക്കാരിനോട് അഡ്വക്കസി നടത്തി . അങ്ങനെ ആദ്യത്തെ കപ്പൽ ഭക്ഷണം ഗ്രീസിലേക്ക് പോയി . അങ്ങനെയിരി ക്കുമ്പോഴാണ് 1943 ബംഗാളിലെ മുഴു പട്ടിണിയായ ബംഗാൾ ഫാമിൻ . വീണ്ടും ഉപയോഗിച്ച തുണി സംഘടിപ്പിക്കാം എന്ന് തീരുമാനിച്ചു
പക്ഷെ അത് നിയമ വിധേയമാകണം .അങ്ങനെയാണ് ഓക്സ്‌ഫോർഡ് കമ്മറ്റി ഫോർ ഫാമിൻ റിലീഫ് എന്ന ഏഴുപേരുള്ള ഒരു ചെറിയ കമ്മറ്റി ഉണ്ടാക്കി പ്രവർത്തനം തുടങ്ങിയത് . 1949 ഇൽ അവർ സെക്കൻഡ് ഹാൻഡ് തുണികളും പുസ്തകങ്ങളും വിൽക്കാൻ ഒരു കട ഓക്സോഫോർഡിലെ ബ്രോഡ് സ്ട്രീറ്റിലെ 17 നമ്പർ കെട്ടിടത്തിൽ തുടങ്ങി .പക്ഷെ ഓക്സ്‌ഫോഡ് കമ്മറ്റി ഫോർ ഫാമിൻ റിലീഫ് ഒരു നീണ്ട പേരാണ് എന്ന അഭിപ്രായം വന്നു .
അത് കൊണ്ട് അവർ അതിനെ ഓക്സ്ഫാമ് എന്ന് വിളിച്ചു . ജോ മെറ്റി എന്ന ചെറുപ്പക്കാരൻ ആ കട നോക്കുവാൻ ആദ്യത്തെ ഫുൾ ടൈമ് ജോലിഏറ്റെടുത്തു . ജോ മിടുക്കനായിരുന്നു .വലിയ നേതൃത പാടവം ഉള്ളയാൾ . Oxfam , ഷോപ്പുകൾ ബ്രിട്ടനിൽ എല്ലാം പരന്നു . സെക്കൻഡ് ഹാൻഡ് ബുക്കും ക്ലോത് മുതൽ പല ഉപയോഗിച്ച സാധനങ്ങളും റീ സൈക്കിൾ ചെയ്യുക എന്ന ചെറിയ വലിയ ആശയങ്ങൾ വ്യപിച്ചു ആയിരത്തിൽ അധികം ഷോപ്പുകൾ .പിന്നീട് അവർ കാനഡയിൽ തുടങ്ങി . 1965 ലാണ് Oxfam ഒരു ബ്രാൻഡായും ഓർഗനൈസേഷൻ ആയും ലോകമെങ്ങും പടരുവാൻ തുടങ്ങിയത് .
ഇന്ന് ലോകത്തു 90 രാജ്യങ്ങളിൽ ഓക്സ്ഫാമ് സജീവമാണ് . മൊത്തം ബജറ്റ് ഏതാണ്ട് ഒരു ബില്ല്യൻ ഡോളർ അഥവാ 6500 കോടി രൂപ .ഇന്ത്യ അടക്കം ഇരുപത് രാജ്യങ്ങളിൽ ഉള്ള oxfam കൂടിയാണ് oxfam international ഉണ്ടായത് . എന്റെ കൂടെ യു എൻ ഡി പി യിൽ പ്രവർത്തിച്ചിരുന്നു ഉഗാണ്ടക്കാരി വിന്നി യാണ് ഓക്സ്‌ഫാമ് ഇന്റർനാഷനലിന്റെ നേതൃത്വ സ്ഥാനത്ത് .
എന്നാൽ ഒരു ഐഡിയൽ അഥവാ ആദർശ ആശയം സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ അതിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ട് .ഗുണം എന്നത് അവിടെ ആ പഴയ ലൈബ്രറിയിൽ കൂടിയ ഏഴുപേർ ചർച്ച ചെയ്ത ചെറിയ ആദർശ ആശയം വലിയ പ്രസ്ത്ഥാനമായി ലോകത്തെ വലിയ രീതിയിൽ സ്വാധിനിച്ചു എന്നതാണ് .ഇന്ന് ലോകത്തു അസമാനത ചർച്ച ചെയ്യപ്പെടുന്നത് oxfam തുടങ്ങി വച്ച ഇൻ inequality report കൊണ്ടാണ് .
പക്ഷെ ഏത് ഒരു ആദർശ ആശയവും
വ്യവസ്ഥാപൽക്കരിക്കപ്പെട്ടു വൻമരങ്ങൾ ആകുമ്പോൾ അതിൽ ഇത്തിൾകണ്ണികളും വെട്ടുകിളികളും ചേക്കേറും . പലപ്പോഴും ആദർശവും ആത്മാവും നഷ്ട്ടപെട്ടവർ പ്രസ്ഥാനങ്ങളെ കളങ്കപ്പെടുത്തി അതിനെ ഉള്ളിൽ നിന്ന് അവശമാക്കും ആദർശത്തിൽ തുടങ്ങിയ പല രാഷ്ട്രീയ പാർട്ടികൾക്കും സഭകൾക്കും പ്രസ്ഥാനങ്ങൾക്കും പറ്റുന്നത് ' സർവ്വ ലോകവും നേടിയാലും ആത്മാവ് നഷ്ടപെടുന്ന അവസ്ഥയാണ് .
വ്യവസ്ഥാപൽക്കരിക്കപ്പെട്ടു വൻമരങ്ങൾ ആകുമ്പോൾ അതിൽ ഇത്തിൾകണ്ണികളും വെട്ടുകിളികളും ചേക്കേറും . പലപ്പോഴും ആദർശവും ആത്മാവും നഷ്ട്ടപെട്ടവർ പ്രസ്ഥാനങ്ങളെ കളങ്കപ്പെടുത്തി അതിനെ ഉള്ളിൽ നിന്ന് അവശമാക്കും ആദർശത്തിൽ തുടങ്ങിയ പല രാഷ്ട്രീയ പാർട്ടികൾക്കും സഭകൾക്കും പ്രസ്ഥാനങ്ങൾക്കും പറ്റുന്നത് ' സർവ്വ ലോകവും നേടിയാലും ആത്മാവ് നഷ്ടപെടുന്ന അവസ്ഥയാണ് .
അങ്ങനെ ഹെയ്ത്തിയിൽ ഓക്സ്ഫാമിലെ ചില ജോലിക്കാർ കള്ളും വ്യഭിചാരവും വെറികുത്തും നടത്തിയത് വെളിയിൽ വന്നപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് ഓക്സ്ഫാമിനെ സ്ഥിരം സംഭാവന കൊടുത്തിരുന്ന മുപ്പതിനായിരം ആളുകൾ പിന്തുണ പിൻ വലിച്ചു . അങ്ങനെ ഓസ്‌ഫാമിന്റെ യൂ കെ നേതൃത്വം ഒന്നാകെ രാജി വച്ചു . ഏതാണ്ട് എഴുപത് കൊല്ലം കൊണ്ട് വളർത്തി എടുത്ത ക്രെഡിബിലിറ്റി പോയത് ഒരു വെള്ളിയാഴ്ച്ച രാത്രിയിലെ ഒരു ജീർണ്ണ മാനസൻ അയാളുടെ വീട്ടിൽ ഒരു വെള്ളിയാഴ്ച്ച വ്യഭിചാര വെറി കൂത്തു പാർട്ടി നടത്തിയാണ് .ഇപ്പോൾ oxfam ആ ദു സ്വപ്‍നം മറന്നു മുന്നോട്ട് വീണ്ടും പോകുകയാണ്
സിസിൽ ജാക്സൺ കോളിന്റെത് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു ജീവിതമായിരുന്നു . ഇരുപതാമത്തെ വയസ്സിൽ ഓക്സഫാമ് എന്ന ആദർശ് ആശയത്തിന് തുടക്കം . പിന്നെ റിയൽ എസ്റ്റേറ്റ് റീ സൈക്ലിങ് രംഗത്ത് വിജയിച്ച സംരംഭകൻ . ഇതിനിടയിൽ ഹെല്പ് ദി ഏജ്ഡ് എന്ന ഹെല്പ് ഏജ് ഇന്റർനാഷണൽ .അവസാനം 1972 ഇൽ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന 60 രാജ്യങ്ങളിൽ സജീവമായ ആക്ഷൻ എയ്ഡ് . അദ്ദേഹം എഴുപത്കളുടെ അവസാനം മരിക്കുമ്പോൾ ഉള്ള ബിസിനസും സ്വത്തും ആക്ഷൻ ഐഡിനും എഴുതി വച്ച് . ലോകവും ചിന്താഗതികളും മാറ്റുവാൻ ഉപാധി ആയ ആ മനുഷ്യൻ ആദർശ ആശയങ്ങൾക്കു വേണ്ടി ജീവിച്ചു കോടികണക്കിന് ജീവിതത്തെ തൊട്ട് ഹീലിംഗ് ടച് കൊടുത്ത മഹാത്മാവാണു . പക്ഷെ ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ എല്ലാ അവാർഡുകളും നിരസിച്ചു സാധാരണക്കാരനായി ജീവിച്ചു മരിച്ചു ജീവിതം ഒരു മഹാ പ്രാർത്ഥനയാക്കിയ ആ മനുഷ്യനാണ് oxfam, ഹെല്പ് ഏജ് ഇന്റർനാഷണൽ , ആക്ഷൻ എയ്ഡ് ഇന്റർനാഷണൽ എന്നി ലോക പ്രസ്ഥാനങ്ങൾക്ക് നിമിത്തമായത് എന്ന് ആ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും അറിയില്ല . അത് തന്നെയാണ് അദ്ദേഹത്തെ പോലുള്ളവരുടെ ജീവിതം എന്നെ ഇൻസ്പെയർ ചെയ്യുന്നത് .
ജേ എസ് അടൂർ
No comments:
Post a Comment