പ്രശ്‌നം എന്താണ് ?
ഇന്ന് കാശ് എന്ന പേരുള്ള സിനിമ വെറുതെ കണ്ടു .ആ സിനിമ തേഡ് റേറ്റ് .പക്ഷെ അതിൽ ഇപ്പോൾ കേരളത്തിലും മുമ്പയിലും എല്ലാം വളരെ പ്രശസ്തനായ ഒരു മലയാളി യുവാവിന്റെ പ്രസ്തനായ സഹോദരൻ അഭിനയിച്ചിട്ടുണ്ട് . ജോർ അഭിനയം അദ്ദേഹം ഒരു സകലാ വല്ലഭൻ ആണെന്ന് മനസ്സിലായി . അച്ഛൻ നേതാവിന്റെയോ സ്വർണ്ണപൂരിതമായ അമ്മയെയോ വളർത്തു ദോഷത്തെയോ ഒന്നും പറയുന്നത് പഴഞ്ചൻ ഫ്യുഡൽ കുടുംബ ഏർപ്പാടാണ് .നമ്മൾ ഇപ്പോൾ ഉത്തരാധുനികയുഗത്തിലാണ് എന്നറിയാത്തവരാണ് വെറുതെ ചർച്ചയാക്കുന്നത് .
പ്രശ്നം ഒരു പഴയ പ്രണയമോ ഗർഭമോ, വഞ്ചനയോ തട്ടിപ്പോ ഒന്നുമേയല്ല .അതൊക്കെ ഒരുത്തരുടെ വ്യക്തിപരാമായ കാര്യം .നിയമം നിയമത്തിന്റെ വഴിക്കുപോയാൽ നിയമത്തിന് കൊള്ളാം .
പ്രശ്‌നം പ്രത്യയ ശാസ്ത്രപരമാണ് . എന്താണ് പാർട്ടികൾക്കുള്ളിലും വീടുകളിലും മീഡിയയിലും ചർച്ച ? അത് ഇവിടെ ഭൂമിയില്ലാത്തവരെകുറിച്ചല്ല .സ്ത്രീകൾക്ക് നേരെ കൂടി വരുന്ന അക്രമങ്ങളെ കുറിച്ചല്ല . ഇവിടെ വീടില്ലാത്തവരെകുറിച്ചല്ല . പ്രശ്‌നം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെകുറിച്ചല്ല എന്നതാണ് പ്രശ്‍നം .
പ്രശ്നം പണ്ടും അഴിമതിയും ജനങ്ങളുടെ പ്രശ്നവും പറയാതെ ഒരു തട്ടിപ്പു തരികിടയെ ഉപയോഗിച്ചു പെണ്ണ് കേസ് പറഞ്ഞു നാറ്റിക്കുക എന്ന തലത്തിലേക്ക് രാഷ്ട്രീയ വ്യവഹാരം അധഃപതിച്ചത് കൊണ്ടാണ് .പ്രശ്‌നം ബേസിക് പൊളിറ്റിക്കൽ മൊറാലിറ്റി ഇല്ലാതെ വെറും മൂന്നാംകിട വ്യവഹരമായി രാഷ്ട്രീയ പാർട്ടി വ്യവഹാരങ്ങൾ അധഃപതിച്ചതാണ്
പ്രശ്‌നം ഇവിടെ സാധാരണക്കാരന്റെ സാധാരണ രാഷ്ട്രീയ മൊറാലിറ്റി നേതാക്കൾക്കും അവരുടെ കോടീശ്വര പ്ളേബോയ് മക്കൾക്കും ബാധകമല്ല എന്നിടത്താണ് .പ്രശ്‌നം പണ്ട് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ എന്ന വേദ പുസ്തകം ആർക്കും വായിക്കുവാൻ സമയമില്ലന്നതാണ് .അതിന്റ അവസാന വാചകങ്ങൾ ഇങ്ങനെ " The proletarians have nothing to lose but chains . They have a world to win " മലയാളത്തിൽ അത് ആവേശത്തിൽ പണ്ടു പാടി " നഷ്ടപ്പെടുവാൻ ഇല്ലൊന്നും നമുക്കീ കൈ വിലങ്ങുകളല്ലാതെ , കിട്ടാനുള്ളത് പുതിയൊരു ലോകം നാം ഭരിക്കും ലോകം ." അതാണ് പ്രശ്നം .ആ സ്വപ്നങ്ങളും ആശയ മൂല്യങ്ങളും എന്നെ നഷ്ട്ടപെട്ടു മാർക്‌സും മാര്കിസവും പൊളിറ്റിക്കൽ ഐറണിയായതാണ് പ്രശ്നം : പ്രത്യയ ശാസ്ത്ര പ്രതി സന്ധി .
ഇപ്പോൾ പ്രോലിറ്റേറിയേറ്റിനെ മൈക്രോസ്കോപ്പ് വച്ച് നോക്കണം .നഷ്ട്ടപെടുവാൻ കോടികൾ ഉണ്ട് .അതാണ് പുതിയൊരു ലോകം .നഷ്ടപ്പെടുവാൻ നമ്മുക്ക് മിനി കൂപ്പറും സേഫിലെ കിലൊ കണക്കിന് സ്വര്ണ്ണവും ഇമേജുമൊക്കെയുണ്ട് .പേരും പെരുമയും .സ്ഥാനമാനങ്ങളുമുണ്ട് .കൈവിലങ്ങുകൾ അധികാരത്തിന്റെ ആനപ്പുറത്തിരിക്കുവോളം ആർക്കും പ്രശ്നമല്ല .
ഇപ്പോൾ പ്രോലിറ്റേറിയേറ്റിനെ മൈക്രോസ്കോപ്പ് വച്ച് നോക്കണം .നഷ്ട്ടപെടുവാൻ കോടികൾ ഉണ്ട് .അതാണ് പുതിയൊരു ലോകം .നഷ്ടപ്പെടുവാൻ നമ്മുക്ക് മിനി കൂപ്പറും സേഫിലെ കിലൊ കണക്കിന് സ്വര്ണ്ണവും ഇമേജുമൊക്കെയുണ്ട് .പേരും പെരുമയും .സ്ഥാനമാനങ്ങളുമുണ്ട് .കൈവിലങ്ങുകൾ അധികാരത്തിന്റെ ആനപ്പുറത്തിരിക്കുവോളം ആർക്കും പ്രശ്‌നമല്ല .
പ്രശ്‌നം വിദേശത്തും സ്വദേശത്തും ഇരിക്കുന്ന അധികാര ദല്ലാളുമാർ വിപ്ലവകാരികളാണ് എന്ന് വിചാരിച്ചു തുടങ്ങുമ്പോഴാണ് .പ്രശ്‌നം വലതു പക്ഷത്തു ജീവിക്കുന്നവർ ഇടത് പക്ഷ വായ്ത്താരി മുഴക്കി ഇടതു രാഷ്ട്രീയത്തെ പണയം വച്ച് കാശുണ്ടാക്കുമ്പോഴാണ് .
പ്രശ്‌നം ജനാധിപത്യത്തിന് അപ്പുറം ഉള്ള പണാധിപത്യക്കാർ പാർട്ടികൾക്കതീതമായി ഒത്തൊരുമിച്ചു മനുഷ്യരുടെ കണ്ണിൽ പൊടിയിടുന്നതാണ് .പ്രശ്‌നം പൊളിറ്റിക്കൽ മൊറാലിറ്റിയും കൺവിക്ഷനും ആണ് .പ്രശ്‌നം രാഷ്ട്രീയ പാർട്ടികളിൽ പല നേതക്കന്മാരുടെയും ഐഡിയോലജി തുടങ്ങുന്നതും അവസാനിക്കുന്നതും പഴയ മൂന്നു W കളിൽ ഒന്നോ അതിലധികമോ w വിനെ ധ്യാന് ക്കുന്നതാണ്
' ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് സർട്ടിഫിക്കറ്റ് കിട്ടില്ല " എന്ന അധികാര ധ്രാഷ്ട്യമാണ് പ്രശ്നം .ഇവിടെ പാർട്ടി പ്രശ്നമല്ല .എല്ലാ പാർട്ടിയിലും അതുപോലെയുള്ള ഏമാന്മാര് കൂടുന്നതാണ് പ്രശ്നം .
പ്രശ്നം പണ്ടു ചൂണ്ടി കൊടുത്തടുത്തു വോട്ട് ചെയ്യാൻ ആളുകൾ കുറയും എന്നതാണ് .പ്രശ്‌നം ഇരട്ടത്താപ്പ് രാഷ്ട്രീയത്തിന് ഇനി സ്കോപ്പ് കുറയും എന്നതാണ് .അത് കൊണ്ട് നേതാക്കന്മാരൊക്കയും പോസ്റ്റ് റിട്ടയർമെന്റ് പ്ലാൻ തയ്യാറാക്കിയാൽ അവർക്കും അവരുടെ പിള്ളേർക്കും കൊള്ളാം
No comments:
Post a Comment