അധികാരത്തിന്റെ ലോജിക്ക്
കഴിഞ്ഞ ദിവസം ഞാൻ തിരുവനന്തപുരത്തു രാവിലെ നടക്കുവാൻ പോയി. നടത്തിനിടയിൽ പഴയ പരിചയക്കാരെ അറിയുകയും പുതിയ ആളുകളെ പരിചയപ്പെടുകയും ചെയ്യും. പലപ്പോഴും ചായ കുടിക്കുന്ന തട്ട് കടയിലും പലരെയും കാണും. സാധാരണ തൊഴിലാളികളും ചെറുപ്പക്കാരുമാണ് അവിടെ രാവിലെ വരുന്നത്. ഇന്നലെ ബംഗാളിൽ നിന്ന് ഉള്ള ഒരു തൊഴിലാളിയെ കണ്ടു. വോട്ട് ചെയ്തോന്നു ചോദിച്ചു. വോട്ട് ചെയ്തിട്ടാണ് വന്നത് എന്ന് പറഞ്ഞു. വോട്ട് താമരക്കാണ് ചെയ്തത്. കഴിഞ്ഞ തവണ തൃണമൂലിനും അതിന് മുമ്പ് സി പി എമ്മിനും വോട്ട് ചെയ്‌തെന്ന് പറഞ്ഞു.
അതിന് അയാൾ പറഞ്ഞ കാരണം എന്നെ ചിന്തിപ്പിച്ചു " ഹം ലോക് ഗരീബ് ഹെ സാബ്, ഇസ്ലിയെ ഹംകൊ പ്രൊട്ടക്ഷൻ ചാഹിയെ. അഭി താക്കത് കമൽ കെ സാത്ത് ഹൈ. "..കുറെ മാസം മുമ്പ് പ്രത്യകിച്ചും രാഷ്ട്രീയമില്ലാത്ത ഒരാൾ സി പി എമിൽ ചേർന്നു. എനിക്ക് അറിയാവുന്ന ആ ആൾ പറഞ്ഞു സർ ഞാൻ ഒരു ചെറിയ സംരഭുവുമായി നടക്കുകകയാണ്. ഒരു പ്രൊട്ടക്ഷൻ വേണം. അതിന് ഇപ്പോൾ സി പി എം ആണ് ഭേദം. അവർക്കാണ് ഭരണം. കഴിഞ്ഞ മാസം ഒരു പാസ്റ്ററിനോട് സംസാരിച്ചു. അയാൾ പിണറായി വിജയൻ സാറിന്റെയാളാണ്. കമ്മ്യൂണസത്തിൽ ഒന്നും വിശ്വാസമില്ല. പക്ഷെ ആർ എസ് എസിനെ എതിരെ നില്ക്കാൻ ചങ്കൂറ്റം ഉള്ള നേതാവ് പിണറായി ആണെന്നാണ്.. അവർ നമുക്ക് പ്രൊട്ടക്ഷൻ തരും. കൊണ്ഗ്രെസ്സ് നേതാക്കൾ പ്രശ്നം വരുമ്പോൾ മുങ്ങും എന്നാണ് അയാളുടെ പക്ഷം. കഴിഞ്ഞ പ്രാവശ്യം എൽ ഡി എഫ് ഇന് വോട്ട് കൊടുത്തു. ഇപ്രാവശ്യം രാഹുൽ ഗാന്ധിക്കാണ് കൊടുത്തത്. സ്ഥാനാർത്ഥിയെ നോക്കീട്ടല്ല.
ചുരുക്കത്തിൽ പണ്ട് ഗോത്ര ജീവികളായി മനുഷ്യൻ ജീവിച്ചപ്പോൾ തൊട്ട് ഒരു ബേസിക് ഇന്സ്ടിക്ട് ഭയമാണ്. അക്രത്തിൽ നിന്നും കയ്യേറ്റങ്ങളിൽ നിന്നും പട്ടിണിയിൽ നിന്നും എല്ലാം. അപ്പോൾ കൈയൂക്ക് ഉള്ളവരുടെ കൂടെയോ സംഘ ബലമുള്ളവരുടെ കൂടെയോ കൂട്ടുന്നത് പ്രൊട്ടക്ഷന് വേണ്ടിയാണ് സർവൈവൽ ഇൻസ്റ്റിൻകട് കൊണ്ടാണ്.
എല്ലാം അധികാരവും വടികൊണ്ടും വരം കൊണ്ടുമാണ് നിലനീക്കുന്നത്. സ്റ്റിക്ക് ആൻഡ് ക്യാരറ്റ് എന്നും പറയാം. ഇതിന് അന്തോണിയോ ഗ്രാംഷി ഹെജമണി അഥവാ അധീശത്വ മേൽക്കോയ്മ എന്നും പറഞ്ഞുത് . അത് coercion and consent എന്നി രണ്ടു കാര്യങ്ങൾ കൊണ്ടാണ് നില നിർത്തുന്നത് .
പലപ്പോഴും സാധാരണ മനുഷ്യന് ആദ്യം വേണ്ടത് സുരക്ഷിതത്വമാണ് പിന്നെയാണ് സ്വാഭിമാനവും സ്വാതതന്ത്ര്യവും അവകാശങ്ങളും ഉപഭോഗ സൗകര്യങ്ങളും എല്ലാം വരുന്നത് . ഏഷ്യയിലെ മിക്ക രാജ്യങ്ങളിയിലും ജനാധിപത്യം സബ്‌വേർട്ട് ചെയ്യുന്നത് നാഷണൽ സെകുരിറ്റിയും ഇന്റേണൽ സെക്കുരിട്ടിയും പീസും സ്റ്റെബിലിറ്റിയും പറഞ്ഞാണ്
കൊണ്ഗ്രെസ്സ് മേൽക്കോയ്മ ( ഹെജമണി ).യുടെ കാലം കഴിഞ്ഞു ഇപ്പോൾ ബി ജെ പി മേല്കോയ്മയുടെ കാലമാണ് .ഇന്ത്യയിലും ലോകത്തും ഒരു വലിയ ശതമാനം കരിയർ രാഷ്ട്രീയ പ്രൊഫെഷൻ സ്വീകരിച്ചവരുടെ മോട്ടിവേഷനും പ്രതി ബദ്ധതയും അധികാര മേൽക്കോയ്മായോടാണ് ..ഐഡിയോലജി പലപ്പോഴും പുറം പൂച്ചാണ് ..അത് കൊണ്ട് ഇപ്പോഴത്തെ അധികാര മേല്കോയ്മയുടെ ആശ്രിതരാകാനും ഗുണഭോക്താക്കളാകാനും കരിയർ രാഷ്ട്രീയക്കാർ കാലും കൈയും എല്ലാം മാറും .
അധികാരത്തിൽ ഉള്ള കൈയൂക്ക് ഉള്ളവരാണ് പലപ്പോഴും കാര്യക്കാർ . സാധാരണക്കാർ ഒന്നുകിൽ ഭയം കൊണ്ട് അല്ലെങ്കിൽ സത്വ വിചാരം കൊണ്ട് അല്ലെങ്കിൽ ഇൻസെന്റീവ് നോക്കി ഭരണ അധികാര മേൽക്കോയ്മക്കു പുറകെ പോകും .
അതാണ് ഇന്ന് പഴയ രാഷ്ട്രീയപാർട്ടികളിലെ പഴയ നേതാക്കളുടെ പ്രശ്‌നവും .പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല .
ഭരണ അധികാര തേരിൽ കയറി സുഖത്തിൽ ജീവിച്ചു പരിചയിച്ച നേതാക്കൾക്ക് അടിത്തട്ടിൽ ഭൂമിയിലിറങ്ങി മനുഷ്യരോടൊത്തു പ്രവർത്തിക്കുവാനും സാധാരണക്കാർക്ക് സുരക്ഷിതത്വവും സ്വപ്‍നങ്ങളും ആശ -പ്രത്യാശകളും ആവേശവും നൽകാൻ കഴിയുന്നില്ല എന്നതാണ് ഭരണത്തിൽ പഴകി വയസ്സായ പാർട്ടികളുടെ പ്രശ്നം . ബി ജെ പി യും പതിയെ അങ്ങോട്ട് എത്തും .എന്നിട്ടാകും രാഷ്ട്രീയ മാറ്റം .
ജെ എസ് അടൂർ
No comments:
Post a Comment