ഇന്നത്തെ ചിന്താ വിഷയം കേരളത്തിൽ വളർന്നു വരുന്ന ആത്മീയ വ്യാപാര വ്യവസായത്തെ കുറിച്ചാണ്. കേരളത്തിൽ ഇപ്പൊ ഏറ്റവും നല്ലവണ്ണം പച്ച പിടിക്കുന്ന ഒരു സരംഭമാണിത്. ഈ കാര്യത്തിൽ നമ്മൾ വലിയ സെക്കുലർ ആണ്. കാരണം ജാതി മത ഭേദമെന്യ ഈ രംഗത്ത് കാര്യങ്ങൾ ഭംഗിയായി പോകുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം കൊട്ടാരക്കരക്കടുത്തു എംസി റോഡിൽ കല്യാൺ സിൽക്കിനെക്കാൾ വലിയ ഒരു ഹോർഡിങ്ങിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ സുന്ദര സുമുഖാരായ രണ്ടു താരങ്ങൾ ഇൻസ്റ്റന്റ് രക്ഷ നേടിക്കൊടുക്കുമെന്നു പരസ്യപ്പലകയിൽ നിന്ന് ചിരിച്ചു കൊണ്ട് വാഗ്ദാനം ചെയ്യുന്നു. കോട്ടയത്തുള്ള ഈ രണ്ടു താര സഹോദരങ്ങൾ പണ്ടും ടൈയും കൊട്ടും ഇട്ടായിരുന്നു നമ്മെ പരസ്യപ്പലകയിൽ നിന്ന് അവരുടെ മിറക്കിൽ ഫെസ്റ്റി ലേക്ക് സാദരം സ്വാഗതം ചെയ്തത്. ഇപ്പോൾ അവർ കോസ്റ്യൂം ഒക്കെ ഒന്ന് 'മോഡി'ഫൈ ചെയ്തു ഒരു ഇന്ത്യൻ ജാക്കറ്റിലേക്ക് മാറീ കൂടുതൽ സുന്ദരൻമരായിട്ടുണ്ട്. എനിക്ക് അവരോടു ഒരു ക്യശുമ്പും ഇല്ല. അവർ അവരുടെ പരസ്യങ്ങൾ പ്രൊഫഷണൽ ആയി കാശു മുടക്കി ചെയ്യുന്നു. വിശ്വാസം അതല്ലേ എല്ലാം.പണ്ടൊക്കെ കൊട്ടാരക്കര ജംഗ്ഷനിൽ ജീവിതത്തിൽ കൊട്ടിടാത്ത ഉപദേശിമാരെല്ലാം കൊട്ടും സൂട്ടും ഒക്കെയിട്ടു സുന്ദര കുട്ടപ്പന്മാരായി ഒരു പത്തു ഇരുപതു ഫ്ളക്സ് ഹോർഡിങ്ങുകളിൽ കൂടി സുവിശേഷം മൊത്തമായും ചില്ലറയായും കൊടുക്കുമെന്ന് പരസ്യപ്പെടുത്തുന്നു. ഇപ്പോൾ ഫ്ലെക്സുകളൊക്കെ കോർപ്പറേഷൻ മുനിസിപ്പാലിറ്റികരോക്കെ അടിച്ചു മാറ്റ് കൊണ്ട് പോകുന്നതിനാൽ കുറച്ചൊരാശ്വാസമുണ്ട്. എനിക്ക് നാലു വയസ്സുള്ളപ്പോൾ എന്റെ വല്യപ്പച്ചൻ ചോദിച്ചു " മോൻ വലുതാകുമ്പോൾ ആരാകാണമെന്നാണ് ആഗ്രഹം.?" എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു "എനിക്ക് ഒരു വലിയ മെത്രാപോലീത്ത ആകണം അപ്പച്ചാ ". കാരണം ഞാൻ നാലു കൊല്ലത്തെ ജീവിതത്തിൽ കണ്ട ഏറ്റവും വല്യ ആളാണ് ഞങ്ങളുടെ പള്ളിയിലേക്ക് എഴുന്നള്ളിയ തിരുമേനി. പിന്നെ നാലാളുകൾ തിരുമേനി എന്ന് ഒക്കെ വിളിച്ചാൽ ഒരു ഗമായൊക്കെ ഉണ്ട്. പണ്ട് നമ്പൂതിരിമാരേം തിരു 'മേനി' എന്നാണ് വിളിച്ചിരുന്നത്. എന്തായാലും വളർന്നു വലുതായപ്പോൾ തിരുമേനി ആകാനുള്ള പൂതി മാറ്റിപ്പിടിച്ചു. കാരണം വലിയ മെത്രാപോലീത്തായൊക്കെ ആകണമെങ്കിൽ കല്യാണം കഴിക്കാൻ ഒക്കുകയില്ല. പത്തിരുപതു വയസ്സായപ്പോൾ സുന്ദരി പെൺ കുട്ടികളെ ഒക്കെ കാണുമ്പൊൾ മനസ്സിൽ ഒരു ചിന്ന ഓളം തട്ടാൻ തുടങ്ങിയപ്പഴേ ഞാൻ തീർച്ചയാക്കി നമുക്ക് പറ്റിയ പണി അല്ല പാതിരി പണിയെന്നു. ഇതൊക്കെ ആണെങ്കിലും നമ്മുടെ കെ. പി യോഹന്നാൻ വലിയ മെത്രപൊലീത്ത ആയതു പോലേം മെത്രപൊലീത്ത ആകാം എന്ന കാര്യം അറിയാഞ്ഞത് കൊണ്ട് എന്റെ നാലു വയസ്സിലെ ജീവിത അഭിലാഷം കട്ടപോകയായി പോയി. അല്ലാരുന്നേൽ ഇപ്പൊ ഡല്ഹിൽ എപ്പോൾ ചെന്നാലും ആ 7 റേസ് കോഴ്‌സ് റോഡിൽ വീട്ടിൽ പോയി മോഡി സാറിനെ കണ്ടു അനുഗ്രഹോം മേടിച്ചോണ്ടു വരുമായിരുന്നു. മോഡി സാറിന് തിരുമേനിമാരെന്നു പറഞ്ഞാൽ പണ്ടേ ജീവനാ. അതുകൊണ്ടല്ലേ കുമ്മനം ചേട്ടൻ പോലും നമ്മുടെ ക്ളീമസ് ബാവായുടെ പാദം തൊട്ടു വന്നിച്ചത് . മോഡി സാറിന് ' മെയ്ക് ഇൻ ഇന്ത്യ' എന്ന് പറഞ്ഞാൽ വലിയ ഉത്സാഹമാണ്. അതുകൊണ്ടല്ലിയോ നമ്മുടെ ആഗോള റാം ദേവിനു z സെക്യൂരിറ്റി സെറ്റ്അപ് ഒക്കെ കൊടുത്തു സംഗതി ജോറാക്കിയത്. പിന്നെ ശ്രീ ശ്രീ തിരുമനസ്സിന്റെ കാര്യമാണെൽ പറയുകയും വേണ്ട. ഗംഗേ യമുനേം ഒക്കെ അങ്ങനെ യുള്ള തിരുമേനി മാർക്ക് കൊടുത്തില്ലേൽ പിന്നെ എന്തോന്ന് ആർഷ ഭാരത സംസ്കാരം. ഞങ്ങളുടെ തിരുവന്തപുരത് നടക്കുന്ന പൊങ്കാല മഹാ മഹത്തെ കുറിച്ചു ഞാനായി എന്തേലും പറഞ്ഞാൽ കുഴപ്പമാ. കാര്യം എന്തൊക്കെ പറഞ്ഞാലും വളർന്നുകൊണ്ടേയിരുന്ന കേരളത്തിൽ തളർന്നു കൊണ്ടിരിക്കുന്ന അനേകായിരം ആത്മാക്കൾക്ക് താങ്ങും തണലും ആയി പുതു പുത്തൻ ആത്മീയ എക്സ്പ്രസ്സ് ഹൈവേയിൽ കൂടി ആത്മീയ യാത്രയുടെ നിർവൃതി പകരാൻ നമ്മുക്കു ഇഷ്ട്ടം പോലെ ടി വി ചാനലുകളും ഉണ്ട്.പിന്നെ ഉള്ളത് പറയാമല്ലോ നമ്മുടെ തങ്കപെട്ട രാഷ്ട്രീയ നേതാക്കൾ ഈ കാര്യത്തിൽ നൂറ് ശതമാനം സെക്കുലറാണ്. കാന്തപുരം തൊട്ടു തൊക്കോട്ടു എല്ലാ ജാതി മതസ്ഥരെയും വന്ദിച്ചു വോട്ടു സൂട്ടാക്കി കൊടുക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കും. ഇനി കൂടുതൽ പറഞ്ഞാൽ ബംഗ്ളദേശിലെ പ്പോലെ ആരേലും വന്നു തട്ടി കളയുമെന്നു പേടി ഉള്ളതിനാൽ മൗനം വിദ്വന് ഭൂഷണം കൊജ്ഞാനനും തഥാ എന്ന ഒരു നയ സമീപനം ആണ് തടി കേടാകാതിരിക്കാൻ നല്ലതു. പിന്നെ വള്ളികൊട്ട് അമ്മയെകുറിച്ചു ഒരക്ഷരം പറയരുത്. സ്തോത്രം. അഹം ബ്രമ്മാസ്മി. ഓം ശാന്തി ഓശാന. ആമേൻ.
എന്തുകൊണ്ട് മലയാളികൾ ജാതി മത സംഘടനകളിലും ആത്മീയ രംഗത്തു കൂടുതൽ സജീവം ആകുന്നു?. ഇതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും ചിലതു മാത്രം പറയാം. പണ്ടൊക്കെ നെല്ലും ചെനേം ചേമ്പും വാഴേം പിന്നെ പച്ചക്കറികളും ഒക്കെ കൃഷി ചെയ്തു മെയ്യനങ്ങി മലയാളി പണി ചെയ്തു ജീവിച്ചിരുന്ന കാലത്തു ജീവിത ശൈലീ രോഗങ്ങൾ ഇത്രയും ഇല്ലായിരുന്നു. അന്ന് റോഡിലും വയലിലും നാട്ടിലും ഒക്കെ കാൽനട വാഹനോമോ സെക്കളോ ഒക്കെ ഓടിച്ചു നടന്നാൽ ഷുഗറും പ്രഷറും കൊളോസ്റ്റോളും നാട്ടിൽ നന്നേ കുറവ്. ഇപ്പൊ നമുക്ക് കാശായി കാറായ് കൃഷി ഒക്കെ നിറുത്തി റബ്ബറായി ഉപ്പുതൊട്ടു കർപ്പൂരം വരെ മാത്രം അല്ല ശാപ്പാടിനായി എല്ലാമെല്ലാം നമ്മൾ കടയിൽ നിന്ന് കാശുകൊടുത്തു വാങ്ങി വേവിച്ചോ വേവിക്കാതയോ തിന്നുന്നു. അതിൽ പലതു വിഷമടിച്ചു വളർത്തിയവ.ചുരുക്കത്തിൽ പത്തു പുത്തനും മന്ത്രവും തന്ത്രവും ബൈപാസ്സു കൊണ്ടുമൊക്കെയായി ആയുസ്സു പൊതുവെ കൂടിയെങ്കിലും ആരോഗ്യം താഴോട്ട്. ഇപ്പൊ എവിടെ തിരിഞ്ഞാലും കാൻസറും കരളും പിന്നെ കിഡ്‌നി ഒക്കെ പ്രശ്നമായി ആൾകാർ ആശുപത്രിയിൽ ആണ്. ചുരുക്കും പറഞ്ഞാൽ സാമ്പത്തിക വളർചാക്കൊപ്പം നമ്മളുടെ ഉള്ളില് പേടി കൂടി, അരക്ഷിത അവസ്ഥയും കൂടി. രണ്ടാമത്തെ വിഷയം ഇന്ന് കേരളത്തിലെ ഒട്ടു മിക്ക വീടുകളിലും പ്രശങ്ങളാണ്. ഭാര്യ ഭർതൃ ബന്ധങ്ങളിൽ സന്തോഷവും സമാധാനവും കുറഞ്ഞു. അടിപിടി കൂടുതൽ. വിവാഹ മോചനം സുലഭം. ഭർത്താക്കന്മാർ വിദേശത്തുള്ള ലക്ഷ കണക്കിന് ഭാര്യമാർ വീട്ടിൽ കാശ്ണ്ടെങ്കിലുംജീവിതത്തിൽ അസംതൃപ്തരാണ്. പിന്നെ കാശില്ലേലും ഉണ്ടെലും കള്ള് കുടി കൂടി. വീട്ടിൽ പിന്നേം കലഹം സുലഭം. ചുരുക്കത്തിൽ നല്ല വീടും കാറും റോഡും ആശുപത്രിയും ഒക്കെ കൂടിയപ്പോൾ നമ്മളിൽ സന്തോഷോം സമാധാനോം കുറവ്. പിള്ളേരൊക്കെ വളർന്നു വലുതായാൽ അവർ അവരുടെ പാട്ടിനു പോകും. പിന്നെ പ്രായം കൂടുന്തോറും നാ അവരവരുടെ ആവശ്യാനുസരണം അവർ അറിഞ്ഞ മതത്തിലും ദൈവത്തിൽ അഭയം തേടും. സ്ത്രീകൾ കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത് കൊണ്ട് അവർക്കു പിടിച്ചു നില്ക്കാൻ കൂടുതൽ ദൈവാനുഗ്രഹം വേണം. ചുരുക്കത്തിൽ എവിടെ ഒക്കെ അവശ്യക്കാരുണ്ടോ കാശു കയ്യിൽ ഉണ്ടോ അവിടെയാണ് ഒരു മാർക്കറ്റ് വളരുന്നത്
No comments:
Post a Comment