ഈ കോൺഗ്രസിന് ഇത് എന്ത് പറ്റി? എന്താണ് കൊണ്ഗ്രെസ്സ് എല്ലാ സംസ്ഥാനത്തും പുറകോട്ട് പോകുന്നത്?
ആദ്യമായി കേരളത്തെ കുറിച്ച് ഒരു കാര്യം പറഞ്ഞിട്ട് ബാക്കി. ഇടത് പക്ഷ പാർട്ടികൾ കേരളത്തിൽ നന്നായി നില നിൽക്കേണ്ടത് കോൺഗ്രസിന്റെ നില നിൽപ്പിന് ആവശ്യമാണ്. കൊണ്ഗ്രെസ്സ് പാർട്ടി കേരളത്തിൽ വീഴാതെ നന്നായി പോകേണ്ടത് ഇവിടുത്തെ സിപിഎം ന്റെ ആവശ്യമാണ്. കാരണം ഈ രണ്ടു പാർട്ടികളെയും നശിപ്പിക്കുക എന്നതാണ് സംഘപരിവാറിന്റെ വലിയ ആസൂത്രണ പദ്ധതികളിൽ ഒന്ന്. കൊണ്ഗ്രെസ്സ് മുക്ത ഭാരതം എന്ന് 80 കൊല്ലങ്ങൾ ആയി ആർ.എസ്.എസ് കൊണ്ട് നടക്കുന്ന സ്വപ്ന പദ്ധതി ആണ്. അതുകൊണ്ട് തന്നെയാണ് ഗോഡ്‌സെ എന്ന പൂണെ ബ്രാംമണ യുവാവ് ഗാന്ധിജിയെ വെടി വച്ചുകൊന്നത്. കാരണം കോൺഗ്രസിന്റെ മൂല്യ ബോധവും രാഷ്ട്രീയ നൈതീകതയും ഗാന്ധിജിയിൽ കൂടെ ആണ് ലോകം അറിഞ്ഞത്. അന്ന് തുടങ്ങിയ കൊണ്ഗ്രെസ്സ് മുക്ത ഭാരത പദ്ധതി ഇന്ന് വീണ്ടും ആവേശ പൂർവം മുന്നോട്ട് പോകുമ്പോൾ ഇടതു പക്ഷം തിരിച്ചറിയേണ്ടത് കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിൽ ഇടതു പക്ഷവും ശോഷിച്ചു ശോഷിച്ചു ഇപ്പോൾ ഉള്ള അവസ്ഥയെക്കാളും കഷ്ട്ടം ആകുമെന്നുള്ളതാണ്.
തിരഞ്ഞെടുപ്പിൽ ജയിക്കും തോൽക്കും. പക്ഷെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്നത് അവർക്കു അടുത്ത അമ്പത് വർഷത്തേക്കുള്ള ഒരു മുൻ വീക്ഷണവും കാഴ്ചപ്പാടുമാണ്. ഇത് സംഘ പരിവാറിന് കൃത്യമായും ഉണ്ട്. മറ്റ് രണ്ടു കൂട്ടർക്കും അതില്ല. അവിടെയാണ് പ്രധാന പ്രശ്നം.
ഇതിൽ ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് പോയ് കൊണ്ടിരിക്കുന്നത് കൊണ്ഗ്രെസ്സ് പാർട്ടി ആണ്. എന്താ പ്രശനം ? ഒന്നാമതായി ഒരു കൃത്യമായ മൂല്യബോധമോ രാഷ്ട്രീയ ദര്ശനമോ ഇല്ലന്നതാണ്. പണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഒട്ടുമിക്ക നേതാക്കളും ചോട്ടാ നേതാക്കളക്കും അറിയുന്ന ഒരേ ഒരിസം 'അവനവനിസം ' ആണ്. തിരഞ്ഞെടുപ്പ് ജയിക്കുന്നതിനും ആരുമായും എങ്ങനെയും നീക്ക് പോക്കോ കൂട്ട് കെട്ടോ ഉണ്ടാക്കാൻ ഒരു മടിയും ഇല്ല.ഒരു പാർട്ടി എല്ലാവര്ക്കും എല്ലാം ആയി അവസര വാദ നിലപാടുകൾ എടുത്താൽ ജനത്തിന് വിശ്വാസം പോകും. അഴ കോഴമ്പൻ രാഷ്ട്രീയ നിലപാടുകളിൽ ചെറുപ്പക്കാർക്ക് ആവേശം ഉണ്ടാകില്ല. കാര്യം കാണാനും കാശുണ്ടാക്കാനും എന്ത് കുറുക്കു വഴിയും തേടുന്നവർ ആണ് നേതാക്കൾ എന്ന പൊതു ധാരണ മാറ്റിയില്ലെങ്കിൽ പച്ച പിടിക്കില്ല.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തി ആണെങ്കിലും പാർട്ടി ചിഹ്നം 'പാര' ആണ്. ഒരാൾ കോൺഗ്രസിൽ കയറി ഒരു സ്ഥാനത്തു എത്തിയാൽ ആദ്യം പഠിക്കേണ്ടത് ആരെയൊക്കെ എങ്ങനെ ഒക്കെ 'പാര' പണിതു തനിക്കു ലാഭം ഉണ്ടാക്കാമെന്ന ഏക തത്വ ശാസ്ത്രം ആണ്. ജവഹർ ലാൽ നെഹ്‌റുവിന്റെ കാലത്ത് 'ഹൈ കമാൻഡ്' ഇല്ലായിരുന്നു. കൊണ്ഗ്രെസ്സ് നല്ല വേരോട്ടം ഉള്ള പാർട്ടിയായിരുന്നു. പതിയെ ഹൈകമാൻഡ് ഉണ്ടായി. പിന്നെ എഴുപതുകളിൽ എല്ലാ സംസ്ഥാനത്തു ഗ്രൂപ്പുകൾ ഉണ്ടാക്കി തമ്മിൽ അടിപ്പിച്ചു പ്രശനം ഉണ്ടാക്കി പിന്നെ ഡൽഹിയിൽ വിളിച്ചു പരിഹരിച്ചു ഹൈ കമാൻഡ് ശക്തം ആയി. ഗ്രൂപ്പ് വഴക്കും തമ്മിൽ അടിയും ആയി കൊണ്ഗ്രെസ്സ് താഴെ തലത്തിൽ ശോഷിച്ചു കൊണ്ടേയിരുന്നു. അങ്ങനെ അധികാരം ഹൈ കമാന്റിൽ കേന്ദ്രീകരിച്ചപ്പോൾ കൂടെ നാലു ആളുള്ള നേതാക്കൾ പ്രശ്നക്കാരയി. അതോടെ ഡൽഹിയിൽ ശിങ്കിടി രാഷ്ട്രീയം വളർന്നു വലുതായി കോൺഗ്രസിനെ തിന്നാൻ തുടങ്ങി.അങ്ങനെ യു.പി യും എം.പിയും ഗുജറാത്തും മഹാരാഷ്ട്രയും എല്ലാം കൈവിട്ടു പോയി. 2009 ഇൽ YSRഉം ആന്ത്രാ പ്രദേശും ഉണ്ടായിരുന്നു. അത് കൊണ്ട് UPA ഭരണം പിടിച്ചു. ഇപ്പോൾ കോൺഗ്രസ്സിന്റെ പൊടി പോലും അവിടില്ല. ഒരു നാട്ടിലും സ്വന്തമായി പഞ്ചായത്ത് ഇലക്ഷനിൽ പോലും ജയിക്കാത്ത കൊട്ടാരം സേവകാരും ശിങ്കിടികളും കോൺഗ്രസിന്റെ കാര്യക്കാരയി. അങ്ങനെ മമതയും പവാറും ജഗനും എല്ലാം പാര വച്ച് പുകച്ചു പുറത്തു ചാടിച്ചു. ഒരു ഗ്രാമത്തിൽ പോലും പ്രവർത്തിക്കാത്ത കൊട്ടാരം മാന്യന്മാർ തിഞ്ഞെടുപ്പു തന്ത്രങ്ങൾ ഡൽഹിയിൽ ഇരുന്നു മിനഞ്ഞു. കാശും തന്ത്രവും മന്ത്രവും മേളിൽ നിന്നു താഴോട്ട് വന്നു. അങ്ങനെ താഴെ തട്ടിലുള്ള പ്രവർത്തനത്തിന് വല്യ വിലയില്ലാത്തയായി.
ഗ്രൂപ്പ് കളിച്ചവരും ഡൽഹിയിൽ ശിങ്കിടി രാഷ്ട്രീയം കളിച്ചവരും പിന്നെ നേതാക്കളുടെ മക്കളും തിരഞ്ഞെടുപ്പിൽ സീറ്റു അടിച്ചുമാറ്റി കൊണ്ട് പോകുമ്പോഴും കൊണ്ഗ്രെസ്സ് തളരുകയായിരുന്നു .അധികാരത്തിന്റെ സുഖവും ലഹരിയും പല നേതാക്കളെയും അഹങ്കാരത്തിന്റെ ആൾ രൂപങ്ങൾ ആക്കി. അവർക്കു നാട്ടിൽ ഇറങ്ങി പ്രവർത്തിക്കുവാൻ സമയമില്ലാതായി. പരസ്പരം പാര വച്ചും തമ്മിൽ തല്ലിയും താൻ പൊരിമ കാണിച്ചു വളർന്ന ഒരു ജീർണ്ണ രാഷ്ട്രീയ സംസ്കാരമാണ് കോൺഗ്രസിനെ ഈ വിധത്തിൽ ആക്കിയത്.
ഇനിയും ഒരേ ഒരു വഴി ആദർശവും മൂല്യവും ആർജ്ജവുമുള്ള യുവ കൊണ്ഗ്രെസ്സ് നേതാക്കൾ ഈ പാർട്ടിയെ ഏറ്റെടുത്തു എഴുപതു വയസ് കഴിഞ്ഞ നേതാക്കളോട് അൽപ്പം മാറി നിന്ന് മാർഗനിർദേശം തന്നു ജീവിക്കാൻ പറയുക. അധികാരത്തിനു വേണ്ടി തമ്മിൽ തല്ലിയും പരസ്പരം പാര വച്ച് 'അവനവനിസം ' മാത്രം നോക്കി നടന്നാൽ കോൺഗ്രസിൽ ചേരാൻ ആളെ കിട്ടില്ലന്നു തിരിച്ചറിയുക.
ഇനിയും ഒരേ ഒരു വഴി ആദർശവും മൂല്യവും ആർജ്ജവുമുള്ള യുവ കൊണ്ഗ്രെസ്സ് നേതാക്കൾ ഈ പാർട്ടിയെ ഏറ്റെടുത്തു എഴുപതു വയസ് കഴിഞ്ഞ നേതാക്കളോട് അൽപ്പം മാറി നിന്ന് മാർഗനിർദേശം തന്നു ജീവിക്കാൻ പറയുക. അധികാരത്തിനു വേണ്ടി തമ്മിൽ തല്ലിയും പരസ്പരം പാര വച്ച് 'അവനവനിസം ' മാത്രം നോക്കി നടന്നാൽ കോൺഗ്രസിൽ ചേരാൻ ആളെ കിട്ടില്ലന്നു തിരിച്ചറിയുക.
കോൺഗ്രസിൽ ഇപ്പോളും നല്ല ഒന്നാന്തരം പ്രവർത്തകരും യുവ നേതാക്കളും ഉണ്ട്. സത്യസന്ധമായി പ്രവർത്തിക്കുന്നവർ ശിങ്കിടി രാഷ്ട്രറിയം കളഞ്ഞു ജനങ്ങളുടെ ഇടയിൽ അവരിൽ ഒരാളായി പ്രവത്തിച്ചാൽ കൊണ്ഗ്രെസ്സ് രക്ഷപെടും. അല്ലെങ്കിൽ കാറ്റ് പോകും. ഇനി പറഞ്ഞില്ല എന്ന് മാത്രം പറയരുത്
No comments:
Post a Comment