ഇന്നത്തെ ചിന്താ വിഷയം ഈ എം. എൽ.എ മാർക്ക് എന്താ പണി എന്ന വിഷയത്തെ കുറിച്ചാണ്. ഇനി തിരഞ്ഞെടുപ്പിന് ഒരാഴ്ച്ച കൂടി മാത്രം. ഈ ഒരാഴ്ച സ്ഥാനാർത്ഥികൾ എല്ലാം വോട്ട് പിടിക്കാൻ നെട്ടോട്ടം ആയിരിക്കും. നമ്മുടെ 'വിലയേറിയ' ഓരോ വോട്ടും ചോദിച്ചു കൊണ്ട് വിനയത്തിന്റെ ആൾരൂപങ്ങൾ ആയി അവർ ഓരോരുത്തരും നമ്മുടെ വീടുകളിൽ വന്നും ഓരോ മുക്കിലും മൂലയിലും മയിക്കുകളിൽ കൂടിയും ഫ്ളക്സ് ബോർഡുകളിൽ ചിരിച്ചു മയക്കിയും നമ്മളെ പാട്ടിലാക്കാൻ കയ്യിലുള്ള എല്ലാ നമ്പറും കാശും ഇറക്കും. പക്ഷെ 19ആം തീയതി കഴിഞ്ഞു ജയിച്ച കഴിഞ്ഞാൽ കളി മാറും. അവരെ കാണുവാൻ നമ്മൾ കാത്തു കാത്തു കണ്ണിൽ എണ്ണയും ഒഴിച്ച് ഇരിക്കണം.പലപ്പോഴും 'പാലം കടക്കുവോളം നാരായണ; പാലം കടന്നാൽ കൂരായണ" എന്ന അവസ്ഥയാണ് സ്ഥാനാർത്ഥികൾ എം.എൽ.എ ആയി പരിണമിക്കുമ്പോൾ സംഭവിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപിൽ വിനീത വിധേയരായി നമ്മുടെ 'വിലയേറിയ' വോട്ട് തെണ്ടുന്ന പല മാന്യന്മാരും ജയിച്ചു കഴിഞ്ഞാൽ സ്ഥലത്തെ ജന്മിമാരെ പോലെ പെരുമാറാൻ തുടങ്ങും. അവർക്കു വലിയ വിലയും നിലയും ഒക്കെ ആകും. അവരുടെ തിരുമുഖം ഒന്ന് ദര്ശിക്കണമെങ്കിൽ പാര്ടിക്കാരുടെയോ പള്ളിക്കരുടെയോ ശിപാർശ വേണം. എന്തെകിലും ഒരു കാര്യം സാധിക്കണമെങ്കിൽ അവരുടെ വീടിനോ ഓഫീസിനോ മുമ്പിൽ പോയി വിനീത വിധേയരായി കൈ കൂപ്പി അവരുടെ 'വിലയേറിയ' സമയത്തിനായി കാത്തു കിടക്കണം. പിന്നെ അവരിൽ നല്ല ഒരു വിഭാഗം നമ്മൾ കൊടുക്കുന്ന ശമ്പളവും കിമ്പളവും നമ്മുടെ നികുതി പണം കൊണ്ട് വാങ്ങിയ ആഡംബര കാറുകളിൽ കയറി കറങ്ങിയടിച്ചു മേലാന്മാര് കളിക്കും. പിന്നെ അവരെ ഒരു മിന്നായം പോലെ മരണ വീടുകളിലും കല്യാണ ഫോട്ടോ ചടങ്ങുകളിലും കണ്ടു നാ തൃപ്തരാകും. നല്ല മണി മണിയായി വാചക കസർത്തു നടത്തിപരിചയ സമ്പന്ന എം.ൽ.എ മാരെ ടി.വി സ്റ്റുഡിയോകളിൽ അന്തി ചർച്ചാ കലാപരിപാടികളിൽ അടിച്ചു കസറുന്നത് കണ്ടു പുളകം കൊള്ളാം. പിന്നെ ഉത്ഘാടനം കല്ലിടൽ കർമങ്ങളിലും ഇവ്‌ടുത്തെ ആ ആദ്മി ഔരത്തു മാർക്ക് ദർശനം കിട്ടും. പിന്നെ കാണുന്നത് ഫ്ളക്സ് ഹോർഡിങ്ങിലൂടെ അവർ വികസന നായകരാകുന്ന നയനആനന്ദകരമായ കാഴ്ചകൾ ആണ്. നാട്ടിൽ ഒരു കലുങ്കോ നാട്ടു വഴിയോ ഒരു പൊതു കെട്ടിടമോ വന്നാൽ പിന്നെ നമ്മുടെ വികസന നായകർക്കു നന്ദി കരേറ്റുന്ന ഫ്ളക്സ്
കൾ അവരുടെ കിമ്പളം പറ്റുന്ന ശിങ്കിടിമാരൊ അല്ലെങ്കിൽ കരാർ കൊടുത്ത പി.ആർ കമ്പനിയോ പതിരാത്രിക്കു പാത അരികിൽ നമ്മുടെ കൺ സുഖത്തിനായി ഒരുക്കും. നാലാളുകൾ കാണുന്ന മുക്കുകളിൽ ബസ്റ്റാണ്ടുകൾ ഉണ്ടാക്കിച്ചു അവരുടെ പേരുകൾ വലിയ വലിയ അക്ഷരങ്ങളിൽ എഴുതി അവർ വികസനം കൊണ്ട് വരുന്ന വിധങ്ങൾ നമ്മെ ബോദ്ധ്യ പെടുത്തും. അപ്പോഴാണ് ആ ചോദ്യ മനസ്സിൽ വരുന്നത്. ഈ എം.എൽ. എമാരുടെ യഥാർത്ഥ പണി എന്താണ്? നമ്മൾ കൊടുക്കുന്ന കൂലി മേടിച്ചു അവർ അവരെ ഏല്പിച്ച പണി ചെയ്യുന്നുണ്ടോ? എം.എൽ. എ എന്ന് പറഞ്ഞാൽ നിയമ സഭ സാമാജികർ എന്നാണ്. നമ്മൾ തിരഞ്ഞെടുത്തു ഇവരെ തിരുവനന്തപുരതേക്ക് അയക്കുന്നത് നിയമ സഭയിൽ മാനം മര്യാദക്ക് പണി ചെയ്തു നിയമങ്ങൾ ഉണ്ടാക്കുവാനും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിച്ചു ചർച്ച ചെയ്തു പരിഹാരം കാണാൻ വേണ്ടിയും സർക്കാർ അവരെ ഏൽപ്പിച്ച പണി ശരിയായി ചെയ്യുന്നോ എന്ന് നോക്കാനുമാണ്. . ഒരു സ്ഥാനാർത്ഥി ജയിച്ചു നിയസഭയിൽ എത്തിയാൽ അവർ ചെയ്യേണ്ട ആദ്യ കർത്തവ്യം സത്യ പ്രതിജ്ഞ ഏറ്റു പറഞ്ഞു അവർക്കു നമ്മൾ കൊടുത്ത ജോലിയിൽ പ്രവേശിക്കുക എന്നതാണ്. ഈ സത്യ പ്രതിജ്ഞ അവരുടെ പാർട്ടി യുടെ പേരിലോ അവരുടെ നേതാക്കൾക്ക് മുന്പിലോ അല്ല ചെയ്‌യുന്നത്. അവർക്കു വോട്ടു കൊടുത്ത കുറെ ആൾക്കാർക്ക് വേണ്ടിയോ അവരെ തിരഞ്ഞെടുത്ത മണ്ഡലത്തോട് അല്ല പ്രതിജ്ഞ ചെയ്യുന്നത്. അവർ പ്രതിജ്ഞ ചെയ്യുന്നത് ഈ രാജ്യത്തെ ഭരണഘടനയിൽ ആണയിട്ടു ഈ നാട്ടിൽ ആബാലവൃദ്ധം ജങ്ങളോടുമാണ്. അവരുടെ ജോലിയുടെ വിശദ വിവരങ്ങൾ ഭരണഘടനയിലും നിയസഭാ ചട്ടങ്ങളും കൃത്യമായി ഉണ്ട്. അതിൽ അവർ കലുങ്കോ ബസ്റ്റാണ്ടോ പണിയിക്കണമെന്നും തുമ്മിയാലും തൂറിയാലും നാട് നെടുകെ ഫ്ളക്സ് വച്ച് 'ഞാൻ ആരാ മോൻ' എന്ന് നാട്ടുകാരുടെ മുന്നിൽ സാറ് കളിക്കണം എന്ന് എങ്ങും പറഞ്ഞിട്ടില്ല എന്നാണ് കാര്യ വിവരം ഉള്ളവർ പറയുന്നത്. ഇവരെ ഏല്പിച്ച നിയമസഭ സാമാജികർ എന്ന കൃത്യത ഉള്ള ജോലി എത്രപേര് ഉത്തരവാദിത്തോട് ചെയ്യുന്നുണ്ട്? ഇവർക്ക് താസിക്കാൻ തിരുവന്തപുരത്തിന്റെ കണ്ണായ സ്ഥലത്ത് നല്ല ഫ്ലാറ്റും അവർക്കു സഞ്ചരിക്കാൻ എയർ കണ്ടീഷൻ കാറും പി.എ യും മറ്റു സന്നാഹങ്ങളും നൽകുന്നത് എന്തിനാണ്? അവർക്കു നിയമ സഭ സമ്മേളനം കൂടുമ്പോൾ സിറ്റിംഗ് അലവൻസും സ്റ്റാണ്ടിനിങ് അലവൻസും പിന്നെ നമുക്ക് അറിയാത്ത ഒരു പാട് അലവൻസുകളും നാം കൊടുക്കുന്നതെന്തിനാണ് ? ഇവർക്ക് നമ്മുടെ നികുതി പണം എടുത്തു ശമ്പളം കൊടുക്കുന്നത് അവരെ ഏൽപ്പിച്ച പണി ചെയ്യാനാണ്. ഇവരിൽ എത്ര പേര് മര്യാദക്ക് നിയമ സഭയിലും നിയമ സഭ കമ്മിറ്റിയിലും ശരിയായി പണി എടുക്കുന്നുണ്ട് ? കഴിഞ്ഞ അഞ്ചു വർഷമായിനാം നിയമ സഭ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് ഏകദേശം 350 കോടി രൂപയാണ്. ഓരോ എം.ൽ.എ മാർ ഒപ്പിട്ടു വാങ്ങിയ പൈസയുടെ കണക്കും ഞങ്ങൾക്കറിയാം. ഏറ്റവും വലിയ കാശുകാരനായ ഒരു മറുനാടൻ എം എൽ.എ മുതലാളി രണ്ടു രണ്ടര കോടിയാ ചികിത്സക്കായി കടക്കെണിയിൽ പെട്ട ഘജനവിൽ നിന്നും എഴുതി എടുത്തത്. കഴിഞ്ഞ അഞ്ചു കൊല്ലം എത്ര ദിവസം മാനം മര്യാദക്ക് നിയമ സഭ നടന്നു? ഇപ്പോഴ് ടി.വി ക്യാമറകളും കൂടെ വന്നപ്പോൾ നിയസഭ ഒരു ഒരു തറ ഒരു കൂത്തരങ്ങായി മാറ്റിയതാരണ്? എം.എൽ. എ മാരുടെ പണി പ്ലക്കാർഡുകളും എഴുതി ടി.വി ക്യാമറയിൽ കാണിക്കലാണോ?
പലരും പല പരിപാടികളും അവിടെ കാട്ടി കൂട്ടുന്നത് ടി.വി ക്യാമറകൾ ലക്ഷ്യമാക്കി ആണ്.2015 ലെ ബജറ്റ് അവതരണത്തോട് അനുബന്ധിച്ചു അരങ്ങേറിയ ആഭാസത്തിൽ ഇവിടുത്തെ ഒരു എം.എൽ. എ ക്കോ പാർട്ടി നേതാക്കക്കോ ഒരു ഉളുപ്പും ഇല്ലാതിരിക്കുന്നത് പാർട്ടി നോക്കീം ആള് നോക്കീം 'കഴുതകൾ' എന്ന് പല നേതാക്കളും മനസ്സിൽ കരുതുന്ന സാധാരണക്കാർ ഇവരെ സഹിക്കുന്നത് കൊണ്ടാണ്. ചന്ത ചട്ടമ്പികകളെക്കാൾ കഷ്ട്ടം ആയിരുന്നു പല മഹാന്മാരായ നമ്മുടെ ശമ്പളം മേടിചു വിലസുന്ന 'സാമാജികരുടെയും' വാക്കും പ്രവർത്തിയും. മൂന്നാം കളാസ്സിൽ പഠിക്കുന്ന മൂന്നാം കിട പിള്ളേരെ പോലെ 'സാർ ഇവളെന്നെ കടിച്ചു. സാർ അവനെന്നെ പിടിച്ചു. സാർ മറ്റവൻ എന്നെ ചീത്ത വിളിച്ചു' എന്നൊക്കെ വിളിച്ചു പറഞ്ഞു നിയസഭ നാറ്റിച്ചു വൃത്തികേടാക്കുമ്പോൾ നിങ്ങൾ അപമാനിക്കുന്നത് നിങ്ങൾ പ്രതിഞ്ജ എടുത്ത ഇന്ത്യൻ ഭരണഘടനയേയും നിങ്ങള്ക്ക് വോട്ടു നൽകി ശമ്പളം നൽകി മാനം മര്യാദക്ക് പണി എടുക്കാൻ നിയമ സഭയിലേക്കയച്ച ജനങ്ങളെയും ആണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തെ 14 സെഷനുകളിലിൽ ആയി നടന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്. ഈ 20 കഴിഞ്ഞു നിങ്ങൾ മാന്യ എം.എൽ. എ മാരായി സത്യ പ്രതിജ്ഞ ചൊല്ലുമ്പോൾ നിങ്ങൾ ഓർക്കുക നിങ്ങൾ എങ്ങനെ നിങ്ങൾ ആയയെന്നു?' കടമ്മനിട്ട കവിതയിലെ 'കുറത്തി' ആക്കരുത് പൊതു ജനത്തെ. 'അരങ്ങത്തു മുന്നിരയിൽ മുറുക്കി ച്ചുവപ്പിച്ചും ചുമ്മാതിടം കണ്ണാൽ കുറത്തിയെ കടാക്ഷിക്കും കര നാഥാന്മാർ' അല്ല എം.എൽ.എ മാർ എന്ന് തിരിച്ചറിയുക. കാര്യം നിസ്സാരമല്ല. പ്രശനം ഗുരുതരമാണ്. ഞങ്ങൾ വോട്ടു തന്നു ശമ്പളം തന്നു ഏൽപ്പിക്കുന്ന പണി നിങ്ങൾ മാനം മര്യാദക്ക് ചെയ്തില്ലെങ്കിൽ പണി പാളും, ഞങ്ങളുടെ കണ്ണിലുണ്ണികളായ നിയമ സഭാ സാമജികരെ. ഭരണ പക്ഷം ആയാലും കൊള്ളാം പ്രതിപക്ഷമായാലും കൊള്ളാം വാങ്ങിക്കുന്ന ശമ്പളത്തോടോ വോട്ടു തന്ന നാട്ടുകാരോടോ കുറെങ്കിലും ആദ്മാർത്ഥത പുലർത്തണമെന്ന് വിനീതമായി അഭ്യര്ഥിക്കുകയാണ് അപേക്ഷിക്കുകയാണ്. നിങ്ങൾ നിയമ സഭയിൽ പണി മാനം മര്യാദക്ക് ചെയ്‌താൽ നിങ്ങൾക്ക് കൊള്ളാം നിങ്ങളുടെ പാർട്ടിക്ക് കൊള്ളാം നാട്ടുകാർക്കും കൊള്ളാം. ഈ വര്ഷം തൊട്ടു നിങ്ങളുടെ നിയമ സഭ പ്രവർത്തനം എല്ലാ വർഷവും വസ്തു നിഷ്ടമായി വിലയിരുത്തി നാട്ടുകാരെ അറിയിക്കും എന്ന് ഇപ്പോഴേ പറഞ്ഞേക്കാം. പിന്നെ പറഞ്ഞില്ല എന്ന് മാത്രം പറയരുത്. കാലം മാറി പ്രിയ സാമാജികരെ!!!

No comments:
Post a Comment