പുതിയ സർക്കാരിന് എന്തൊക്കെ ചെയ്യാം.
ഭാഗം രണ്ടു.
കേരളത്തിൽ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെ എല്ലാം ഒരു മ്യൂസിയം കാണും. എന്റെ നാടിനു തൊട്ടടുത്തു മണ്ണടിയിലും ഒരു വേലിതമ്പി ദളവ മ്യൂസിയം ഉണ്ട്. കഴിഞ്ഞ രണ്ടു മൂന്ന് വര്ഷം ആയി എല്ലാ ജില്ല ആസ്ഥാനത്തും മ്യൂസിയം ഉണ്ടാക്കുവാനായി കോടി കണക്കിന് നികുതി പണം ചിലവാക്കി. എങ്ങനെ സ്ഥാപങ്ങൾ ഉണ്ടാക്കരുത് എന്നതിന്റെ കേസ് സ്റ്റഡി ആണ് കേരളത്തിൽ ഇന്നുള്ള നാല്പത്തിൽ അധികം വരുന്ന ആരും കയറാത്ത കാണാത്ത ഈ കെട്ടു കാഴ്ചകൾ. ജില്ല മ്യൂസിയങ്ങൾക്കായി 14 കോടി രൂപ യായിരുന്നു നേരത്തെ വകായിരുത്തിയതു. ഖജനാവിൽ കാശു കുറഞ്ഞേപ്പോൾ അത് 7 കോടി രൂപയാക്കി.
എന്താണ് പ്രശ്നം? കേരളത്തിൽ മനം മര്യാദക്ക് ഉണ്ടാക്കിയ ഒരേ ഒരു മ്യൂസിയം പണ്ട് സായിപ്പു ഉണ്ടാക്കിയ തിരുവനന്തപുരം നേപ്പിയർ മ്യൂസിയം ആണ്. അത് സ്ഥിതി ചെയ്യുന്ന മനോഹര കെട്ടിടാമോ മ്യൂസിയമോ ഇപ്പോൾ അങ്ങനെയും ഇങ്ങനേയും ഒക്കെ ഒരു അഴ കോഴമ്പൻ മട്ടിൽ നടത്തി കൊണ്ടുപോകുന്നു എന്ന് മാത്രം. ഇത് അല്ലാതെ തിരുവനന്തപുരം നഗരത്തിൽ മാത്രം വേറെ ഒരു അഞ്ചു മ്യൂസിയം എങ്കിൽ ഉണ്ട്.
പ്രധാന പ്രശ്നം ഒരു ഫീസിബിലിറ്റി സ്റ്റഡി പോലും നടത്താതെ അപ്പോൾ മന്ത്രിക്കോ വേറെ ഏതെങ്കിലും തൽപ്പര കക്ഷികൾക്കോ ഉദ്യോഗസ്ഥൻ മാർക്കോ തോന്നിയ പോലെ തോന്നിയടത്തു ഒരു മ്യൂസിയം തട്ടി കൂട്ടി ഉൽഘാടന മഹാമഹം നടത്തും. സ്ഥലം എം.ൽ.എ സ്വായം ഒരു ഫ്ളക്സ് ബോർഡ് വച്ച് വേറെ വല്ല പോക്കറ്റ് സംഘട്ടനെയും കൊണ്ട് അങ്ങേരെ അഭിനന്ദിക്കും. പിന്നെ മ്യൂസിയതിനാടുത്തു വീടുള്ള ഏതെങ്കിലും സർക്കാർ സർവീസിൽ പിടി പാടുള്ള യു.ഡി ക്ലാർക്കോ അത് പോലെ ആരെയെങ്കിലും ആരെയെങ്കിലും അതിന്റെ ഓഫീസർ ഇൻ ചാർജായി നിയമിക്കും. അതോടെ കാര്യങ്ങൾ ശുഭം. പിന്നെ ഭരിക്കുന്ന പാർട്ടിയുടേയോ എം.ൽ.എ യുടെയോ സില്ബന്ധികളെ ഡെയിലി വേജസ്സിന് കോൺട്രാക്ട് പണിക്കാരയി നിയമിക്കും. കാര്യം അതോടെ വീണ്ടും ശുഭം.
പല മ്യൂസിയത്തിലെ രാവിലെ ചെന്നാൽ അവിടെ ഒരു ഉദ്യോഗസ്ഥരും കാണില്ല. ഉച്ചക്ക് അബദ്ധ വശാൽ ചെന്നാൽ കൂർക്കം വലിയല്ലാതെ ഒരു ശബ്ദവും ഉണ്ടാകില്ല. വാവിനും സംക്രാന്തിക്കും ഏതേലും സ്കൂളിൽ നിന്ന് കുട്ടികൾ വന്നാൽ ഭാഗ്യം. ഇവിടെ ഉള്ള പ്രധാന പ്രശ്നം ഓരോ മ്യൂസിയത്തിലും ഉള്ള മാന്യ ജോലിക്കാർക്ക് മ്യൂസിയോളജി എന്നാൽ ചുക്കോ ചുണ്ണാമ്പോ എന്നാണ് അറിയില്ല. നമ്മുടെ നാട്ടിൽ മലയാളം അധ്യാപകർക്ക് ചരിത്രകാരൻ മാരായി വിലസാമെങ്കിൽ ഇവിടെ എം.എ ചരിത്രം പഠിച്ചവർക്ക് എന്ത്കൊണ്ട് കൺസർവേഷൻ സ്പെഷ്യല്സ്റ്റും ആർക്കിയലോജിസ്റ്റും മ്യൂസിയോലോജിസ്റ്റും ഒക്കെയായി അഭിനയിച്ചു കൂടാ.
' അഞ്ജനെമെന്നാൽ എനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും ' എന്ന രീതിയിൽ ആണ് കേരളത്തിലെ പല 'വിദഗ്ധ ശിരോമണികലൂടേയും' അവസ്ഥ. എങ്ങനെ എങ്കിലും ഒരു മ്യൂസിയം തട്ടി കൂട്ടി വേണ്ടപ്പെട്ടവരെ നിയമിച്ചാൽ മന്ത്രിയുടെയും അതിനു താഴെയുള്ള ഉദ്യോഗസ്ഥ തന്ത്രിയുടെയും താല്പര്യം പമ്പ കടക്കും. പിന്നെ ഈ മുസ്യങ്ങൾ വെറുതെ പൊടി പിടിച്ചു നശിച്ചു പോകും.
ആദ്യത്തെ പ്രശനം ഈ മ്യൂസിയങ്ങൾ എല്ലാ വിവിധ വകുപ്പുകളുടെ കീഴിൽ ആണ്. രണ്ടാമത്തെ പ്രശനം ഇവിടെ എല്ലാം പ്രദർശിപ്പിക്കാനുള്ള ചരിത്ര പുരാവസ്തു ശേഖരങ്ങൾ ഇല്ല. മൂന്നാമത്തെ പ്രശ്നം ഈ സ്ഥാപങ്ങൾ നടത്തി കൊണ്ട് പോകുന്നവർക്ക് ചരിത്ര- പൈതൃകത്തിലോ നരവംശ ശാസ്ത്രത്തിലോ പുരാവസ്തു ഗവേഷനത്തിലോ മുസ്യോലോജിയിലോ പരിചയമോ, താൽപര്യമോ ഇല്ല. നാലാമത്തെ പ്രശ്നം തട്ടികൂട്ടാൻ സർക്കർ പൈസ ചെലവഴിക്കുമെങ്കിലും ഈ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുവാൻ പൈസ ഇല്ല. പിന്നെ മിക്ക മ്യൂസിയങ്ങളെ കുറിച്ചും നാട്ടുളർക്കും വരുന്നവർക്കും അറിയില്ല. ഏറ്റവും പ്രധാനമായത് ഇങ്ങനെ ആരാലും ശ്രദ്ദിക്ക പെടാതെ കിടക്കുന്ന സ്ഥാപങ്ങൾക്കു പുബ്ലിക് അകകൗണ്ടബിലിറ്റി വട്ട പൂജ്യമാണു.
എങ്ങനെ നന്നാക്കാം.
1) ആദ്യം കേരളത്തിലെ മ്യൂസിയങ്ങളുടെ ഒരു വിശദ ഡയറക്ടറി ഉണ്ടാക്കുക.
2) കേരള സാംസ്ക്കാരിക വകുപ്പും, ട്യൂറിസം വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരു ഏകോപന സംവിധാനം ഉണ്ടാക്കുക.
3) കേരളത്തിലെ മ്യൂസിയങ്ങളെ കുറിച്ച് ഒരു വിശദ അസ്സസ്മെന്റു നടത്തി കൂടുതൽ കാര്യക്ഷമമാക്കൻ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലെ വിദഗ്ധ സമിതിയെ ഏർപ്പെടുത്തി മൂന്നു മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ മുഖ്യ മന്ത്രി ആവശ്യപ്പെടുക.
4) കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം കഴിയും എങ്കിൽ ഒരു മ്യൂസിങ്ങളെ എല്ലാം കൂടി ഒരു പ്രത്യേക വകുപ്പിൽ കൊണ്ട് വരിക.
5) അതിലേക്കുള്ള നിയമങ്ങൾ പി.എസ്.സി മിഖേന മ്യൂസിയലോജിയിലോ ആർക്കിയലോജിയിലോ പ്രൊഫഷണൽ പരിശീലനം ഉള്ളവരെ മാത്രം നിയമിക്കുക.
6) എല്ലാ മ്യൂസിയത്തിനും ഒരു വാർഷിക മാർക്കറ്റിങ് പ്ലാനും പെർഫോമൻസ് പ്ലാനും നിർബന്ധമാക്കുക.
7) ആള് കയറാത്ത ,മാറാൻ കഴിവില്ലാത്ത മ്യൂസിയങ്ങൾ അടക്കുകയോ അല്ലെങ്കിൽ മറ്റു മ്യൂസിയങ്ങളും ആയി കൂട്ടി ചേർക്കുക.

No comments:
Post a Comment