കേരളം അതി വീചിത്രമായ ഒരു സമൂഹമാണ്. പിന്നെ മാധ്യമ സമൂഹത്തിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട.
ഈ കഴിഞ്ഞ ദിവസം വരെ പിണറായി വിജയനെ ചിരിക്കാൻ അറിയാത്ത ഒരു കണ്ണൂർകാരൻ കാർക്കശക്കാരൻ ആക്കിയ അതെ മാധ്യമങ്ങൾ അദ്ദേഹത്തിന്റ കൂട്ടിക്കാലത് എത്ര ചിരിച്ചു എങ്ങനെ ചിരിച്ചു മുതൽ അദ്ദേഹം ഏതൊക്കെ മീൻ കഴിക്കുന്നു എന്ന് വരെ കണ്ടെത്തും. ഇതുവരെ ചിരിക്കാൻ അറിയില്ല എന്ന് പറഞ്ഞ അതെ മാധ്യമ ശിങ്കങ്ങൾ ഇപ്പോൾ വിജയേട്ടന്റെ ചിരി ഇന്നലെ കണ്ട് പിടിച്ചു. ഇനിയും അടുത്ത ഒരു മാസത്തേക്ക് മാധ്യങ്ങൾ മുഴുവൻ പുതിയ നേതാവിനെ കുറിച്ചുള്ള കൊച്ചു വർത്തമങ്ങളും പൈങ്കിളി കഥകളും ആയിരിക്കും. 'വനിത ' പുതിയ മന്ത്രിമാരുടെ ഭാര്യമാർ എങ്ങനെ ഏതു സാരി ഉടുക്കുമെന്നു കവർ സ്റ്റോറി എഴുതും. ലാവ്ലിൻ കേസിനെക്കുറിച്ചു വർഷങ്ങൾ ആയി ഉള്ളതും ഇല്ലാത്തതും എഴുതിയ മാന്യന്മാർ ഇനിയും.ചോദിക്കും 'എന്ത് ലാവലിൻ, ഏതു ലാവലിൻ". അത് കഴിഞ്ഞു ഓണത്തിന് അദ്ദേഹവും കുടുംബവും ഏതൊക്കെ പായസം കഴിക്കുന്നു എന്ന് ഒരു ഫീച്ചറും പിന്നെ ടി.വി സ്പെഷ്യൽ പരിപാടിയും പ്രതീക്ഷിക്കാം.
അഞ്ചു വർഷങ്ങൾക്കു മുമ്പേ ഇതേ മാധ്യമങ്ങൾ ഉമ്മൻ ചാണ്ടിയുടെ മഹത്വങ്ങൾ വാരി വിളമ്പി. കുഞ്ഞൂഞ്ഞു കഥകൾ കേരളത്തിൽ സുപരിചിതം. ഒന്നാം വര്ഷം ഉമ്മൻ ചാണ്ടിയുടെ അഭിമുഖത്തിന് വേണ്ടി മണിക്കൂറുകൾ കാത്തു നിന്ന.മഹാൻ മാർ അഞ്ചാം വര്ഷം അദ്ദേഹത്തെ ചീത്ത വിളിക്കുന്നത് ഒരു ഹോബി ആക്കി. മുൻപ് അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മുഖ്യ മന്ത്രി ആയി വാഴ്ത്തി കവർ സ്റ്റോറി എഴുതിയവർ അഞ്ചാം വര്ഷം ആരോപണങ്ങൾ കോണ്ട് മൂടി, പറയാവുന്ന തെറി എല്ലാം പറഞ്ഞു.കേരളത്തിലെ മാധ്യമങ്ങളും മധ്യ വർഗ്ഗവും ഇപ്പോഴും വിജയിക്കുന്നവരുടെ പക്ഷത്തു നിന്ന് അപദാനം ചെയ്യുന്ന കൊട്ടാരം സേവകരാണ് .ടി.വി അന്തി ചർച്ചയിൽ ഉമ്മൻ ചാണ്ടിയെ വിമർശിച്ചിട്ടു കാര്യം കാണാന് രാത്രിയിൽ ക്ലിഫ് ഹൌസിൽ പോകുന്ന മാധ്യമ മഹാത്മാകളിൽ പലരും ഇപ്പോൾ പിണറായി വിജയൻ സാറിന്റെ അപദാനങ്ങൾ പാടും.
കാരണം കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന അന്ന ദാതാവാണ് സർക്കാർ. നമ്മുടെ നികുതി പണത്തിന്റെ നല്ലൊരു പങ്കു പത്ര ടി.വി പരസ്യങ്ങൾക്ക് ആണ് സർക്കാർ ചെലവാക്കുന്നത്. കല്യാൺ ജുവിലേഴ്സിനെ കുറിച്ചോ അല്ലെങ്കിൽ ബോബി ചെമ്മണ്ണൂരിന്റെ തരികിട തമാശകളെ കുറിച്ചോ പത്രങ്ങൾ നല്ല വാർത്ത മാത്രം എഴുതുന്നത് അവർ കോടി കണക്കിന് രൂപ പത്ര-ടി.വി മുതലാളി മാർക്ക് പരസ്യ കൈക്കൂലി നല്കുന്നതിനാലാണ്. സർക്കാരിന്റെ കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സർക്കാര് പരസ്യം കിട്ടിയില്ലെങ്കിൽ പല മാധ്യമങ്ങളും കഷ്ടപ്പെടും.
നാലു കൊല്ലം മുഖ്യ മന്ത്രിയുടെ അപദാനം പാടുന്നവർ അവസാനം പാട്ടു മാറ്റി പാടുന്നത് ആകസ്മികം അല്ല. അത് പുതിയ അധികാര സമ വാക്യങ്ങളുട്ര ഭാഗമായ പുതിയ നമ്പറുകൾ മാത്രം. ഇനിയും നാലു കൊല്ലം പല മാന്യന്മാരും പിണറായി സ്തുതി പാടും. ഒരു അഞ്ചു കൊല്ലം കഴിഞ്ഞാൽ ഇപ്പോൾ സ്തുതി പാടുന്നവർ പലരും പാട്ടു മാറ്റി പാടും. സാധാരണ പത്ര പ്രവർത്തകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മാധ്യമ മുതലാളിയുടെ ശമ്പളം പറ്റി ജീവിക്കുന്നവരണധികം പത്ര പ്രവർത്തകരും. ആയതിനാൽ മിക്ക പ്രമുഖ പത്രക്കാരും മുതലാളിയുടെ ശമ്പളം പറ്റുന്ന പ്രൊഫഷണൽ മാനേജർ മാരായി കാറ്റിനനുസരിച്ചു തൂറ്റാനും ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പിൽ കല്ലെറിയാനും പഠിക്കുന്നു. ദീപ സ്തമ്പം മഹാച്യര്യം........എന്നതാണ് കേരളത്തിൽ മിക്ക മധ്യവർഗ മാധ്യമ വർഗ സ്തുതി സ്തുതി സ്തോത്രങ്ങൾ. കാരണം ഒരു മലയാളി മധ്യ വർഗ മനസ്സ് മിക്കപ്പോഴും വിജയിക്കുന്നവരുടെ കൂടെയാണ്. അത് വള്ളിക്കവിലമ്മയാലും കൊള്ളാം തങ്കു ബ്രോസ് ആയാലും കൊള്ളാം. There is nothing that suceed like sucess in Kerala .

No comments:
Post a Comment