Thursday, January 3, 2019

കാലം മാറുമ്പോൾ കോലം മാറാത്ത മനുഷ്യരുണ്ടോ ?

മലയാളി പണ്ട് പണ്ട് പണ്ടേ ആഗോളവൽക്കരിക്കപ്പെട്ടതാണ് . ആഗോളവൽക്കരണം എന്നു കെട്ടു പഴകിയ പദത്തിനും ഒരു മറു പുറമുണ്ട് . നമ്മൾ കെട്ടു പഴകിയത് ആഗോള മുതലാളിത്ത കുത്തകകളെ കുറിച്ചാണ് . ഞാനും അതിനെ കുറിച്ച് ഘോര ഘോരം എഴുതിയിട്ടുണ്ട് . ഇത് വേറൊരു സൂത്രമാണ് . മനുഷ്യരും ഭാഷകളും ഭക്ഷണവും ഉടയാടകളും പല ചേരുവകൾ പല കടലും മലകളും മരുഭൂമികളും താണ്ടി കൂടിക്കലർന്നാണ് ഈ പരുവത്തിൽ ആയത് . കേരളത്തിൽ അങ്ങനെ കടലും രാജ്യങ്ങളും മരുഭൂമികളും താണ്ടി 2500 കൊല്ലത്തിനികം കൂടി ചേർന്നാണ് ഇത് പോലെ ആയത് . തനതായ മലയാള സംസ്ക്കാരം എന്ന് നമ്മൾ ഊറ്റം കൊള്ളൂമെങ്കിലും നമ്മുടെ ഭാഷയും ഭക്ഷണവും എല്ലാം എല്ലാം പലകാലങ്ങളിൽ നിന്ന് പല ചേരുവകൾ ചേർന്ന് ആഗോള അവിയലാണ്. ഇത് മിക്കയിടങ്ങളിലും പല രീതിയിലും കാല കാലങ്ങളിൽ നടക്കുന്നതുമാണ് . കേരളത്തിൽ മാത്രമല്ല . കാലം മാറുമ്പോൾ കോലം മാറാത്ത മനുഷ്യരുണ്ടോ ? അതവരുടെ കുഴപ്പമല്ല .
എന്തായാലും ഇരുപതു കൊല്ലം മുന്നേ കേരളത്തിലെ മുക്കിലും മൂലയിലും പ്രിയ സഖാക്കൾ ആഗോളവൽക്കാരണതിനെതിരെയും അമേരിക്കൻ സാമ്രാജ്യത്തെയുമൊക്കെ എതിർത്തു മൈക്ക് സ്ടാന്റിന്റെ കഴുത്തിൽ പിടിച്ചുനിന്നു ഘോര ഘോരം പ്രസംഗിക്കുമായിരുന്നു. ഇപ്പോഴ്ത് അത്ര കേൾക്കാനില്ല. അതിന്റെ കാര്യം എന്താണെന്നു ഞാൻ രഹസ്യമായി ഒരു പ്രിയ സഖാവിനോട് ചോദിച്ചു. " പിള്ളേര് മൂന്നും അമേരിക്കയിലെ നല്ല മൾട്ടി നാഷണൽ കമ്പിനികളിൽ, പിന്നെ ഞാനിപ്പോ പകുതി സമയം അവിടയ. ബേബി സിറ്റിങ്ങാനു പണി. നേതാക്കളുടെ മക്കളെല്ലാം വിദേശത്ത് സുഖമായി കഴിയുന്നു. പിന്നെ ഞാനെങ്ങനെ ആഗോളവൽക്കരണത്തിന് എതിരെ പ്രസംഗിക്കും സഖാവേ ? ഇതും ആരുടെടെയും കുറ്റമല്ല. മുപ്പത് കൊല്ലത്തിന് മുമ്പുള്ള നാടും നാട്ടുകാരും നാട്ടുമ്പുറവും നേതാക്കളും മക്കളും പാർട്ടികൾ ഒന്നുമല്ല ഇന്നുള്ളത്.
നമ്മൾ മലയാളികൾ കാക്ക തൊള്ളായിരം വര്ഷങ്ങക്കു മുന്നേ വേറൊരു വിധത്തിൽ ആഗോളവൾക്കരിക്കപ്പെട്ട മഹാന്മാരും മഹതികളും ആണ് എന്റെ സാറന്മാരേ. ലോക ചരിത്രത്തിന്റ ഒരു പ്രധാന അധ്യായം തുടങ്ങിയത് നമ്മുടെ കോഴിക്കോട്ടെ കാപ്പാട് തീരത്തു നിന്നാണ് . പണ്ട് മൊറോക്കയിൽ നിന്ന് കറങ്ങി തിരിഞ്ഞു കോഴിക്കോട്ടും കൊല്ലത്തുമൊക്കെയെത്തി ചൈനക്ക് കപ്പൽ കയറിയ ഇബനു ബത്തൂത്ത എന്നെ ചെങ്ങായി എഴുതിയത് കുറിപ്പുകൾ വായിച്ചാണ് പണ്ട് കാലത്തു ഈടെ കോണകം എന്ന മാന്യ വസ്ത്രം തരിച്ച മാന്യ ജനങ്ങളെകുറിച്ചും അന്നത്തെ കേരളത്തെ കുറിച്ചറിയുന്നത്
ഇപ്പോൾ കേരളത്തിലുള്ള കപ്പേം ചെനേം റബ്ബറും ഒക്കെ ആമസോണിൽ നിന്ന് ലിസ്ബൻ വഴി കപ്പലിറങ്ങിയതാണ്. പറങ്കി അണ്ടിയും പറങ്ങിപുണ്ണും കപ്പലും കൊച്ചീൽ കപ്പലിറങ്ങി. ചൈനക്കാർ കൊല്ലത്തു കപ്പലടുപ്പിച്ചു കച്ചോടം ചെയ്തില്ലയിരുവെങ്കിൽ നമുക്ക് കൊഴുക്കട്ടയും, ഇടി അപ്പവും മുറുക്കും അച്ചപ്പവും പിന്നെ ചീന ചട്ടിയും ചീന ഭരണിയും ചീന വലയും ചിന്ന കടയുമുണ്ടാകില്ലയിരുന്നു. കൊല്ലത്തുള്ള പലർക്കും ഇപ്പോഴും ഒരു ചിന്ന ചൈനീസ് ലൂക്കുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ?
കേരളത്തിന്റെ തനതായെന്നു നമ്മൾ കരുതുന്ന നാലു കെട്ടും കെട്ടിട നിർമ്മാണ കലയും ചൈനയിൽ നിന്ന് ഇവിടെ കുടിയേറിയതാണ്. കഞ്ഞിയും പിഞ്ഞാണവും ചൈനയിൽ നിന്ന് നാം കടം കൊണ്ടതാണ്. അപ്പവും സ്‌റ്റുവും പൂ കേക്കും പോര്ടുഗീസുകാർ തന്നതാണ്. തെങ്ങു കൃഷി ഇവിടുണ്ടായത് ഡച്ചുകാർ വന്നിട്ടാണ്. റബ്ബർ മലേഷ്യയിൽ നിന്നും മുണ്ടക്കയത് കൊണ്ട് വന്നു സായിപ്പു കൃഷി ചെയ്തു തുടങ്ങിയതാണ്.
ഇവിടെ പള്ളീം അമ്പലോം ഒക്കെ പല നാട്ടിൽ നിന്ന് വന്നതാണ്. ജനലും മേശയും കസേരയുമൊകെ നാം പോർത്തുഗീസ് ഭാഷയിൽ നിന്നും കടമെടുത്തതാണ്. കക്കൂസ് ഡച്ചു ഭാഷയിൽ നിന്നും. ബൂര്ഷ ജർമനിയിൽ നീന്നും. മാർക്സമ്മാവൻ ലണ്ടനിൽ നിന്നും. എന്തിന് അധികം പറയുന്നു നമ്മുടെ ജീൻ പൂൾ പോലും യമനിൽ നിന്നും ജോർഡാനിൽ നിന്നും ഈജിപ്തിൽ നിന്നും ലബാനിൽ നിന്നും ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നുമൊക്കെ കച്ചോടം വഴി പല പരിപാടിയിൽ കൂടി ഇവിടെകൂടിയതാണ്.
ഞാനീ എഴുതുന്ന മലയാള ഭാഷ രണ്ടായിരമാണ്ടുണ്ടായിരുന്നുവെന്നു പുളൂ അടിച്ചു നാം ശ്രേഷ്ടട്ട ഭാഷ പദവി ഒക്കെ സങ്കടിപ്പിച്ചെങ്കിലും ഗുണ്ടർട്ട് സായിപ്പും ബെയിലി സായിപ്പോമൊക്കെ ഇല്ലാരുന്നേൽ മലയാളം നമ്മളെഴുതുന്നതും പറയുന്നതും ഇങ്ങനെ ആയിരിക്കില്ല. തിരുവന്തപുരത് മര്യാദക്കൊരു പൊതു കെട്ടിടം ഉണ്ടങ്കിൽ അത് സായിപ്പ് പണിഞ്ഞതാണ്. ബാർട്ടൻ സായിപ്പിന്റെ മഹ്വതം അറിയണമെങ്കിൽ 1869 ഇൽ പണിത നമ്മുടെ സെക്രട്ടറിയേറ്റ് മന്ദിരവും ഇന്നാളിൽ പണി കഴിപ്പിച്ച നിയമ സഭാ മന്ദിരവും ഒന്ന് തൂക്കി നോക്ക്.
കഴിഞ്ഞ പത്തേൻപത്കൊല്ലമായി നമ്മൾ സിലോണിലും സിംഗപ്പൂരിലും ബർമേലും ബോർണിയോയിലും എത്യോപ്പിയായിലും ടാൻസാനിയായിലും ജർമനിയിലും ജനീവയിലും പേർഷ്യയിലും പിന്നെ കൂട്ടത്തോടെ ഗൾഫ് നാടുകളിലും അമേരിക്ക കാനഡ യു കെ ആസ്‌ട്രേലിയ വഴി ലോകമെമ്പാടും പെറ്റു പെരുകി. ഇന്ത്യയിൽ ഏറ്റവും ആഗോളവൽക്കരിക്കപ്പെട്ട സമൂഹം നമ്മളാണെന്നുളത്തിൽ തർക്കമില്ല.
നമ്മൾ അടിമുടി ആഗോളവൽക്കരിക്കപ്പെട്ട ആഗോളവളക്കരിക്കപ്പെട് കൊണ്ടിരിക്കുന്ന സമൂഹമാണ്.. കുമ്പനാട് ഒരു കിലോമീറ്ററിനുള്ളിൽ ഒരു ഇരുപതു ബാങ്കുകൾ കാണും. ഏതു ദുനിയാവിൽ ചെന്നാലും എനിക്ക് മുമ്പേ എത്തിയ ഒരു മലയാളി കാണും.ആമസോൺ കാടുകളും സംസ്കാരവും കാത്തു സൂക്ഷിക്കാൻ പണിപ്പെടിന്ന പാലക്കാരനായ എന്റെ കൂട്ടുകാരൻ ഷാജി യെ പരിചയപ്പെട്ടത് ബ്രസീലിലെ ബെലേം നഗരത്തിലെ യൂണിവേഴ്‌സിറ്റി ഭക്ഷണ ശാലയിൽ വച്ചാണ്. നോർവേയുടെ ഏറ്റവും അങ്ങേയറ്റം നോർത് പൊളിനടുത്തെ പ്രശസ്ത ഡന്റിസ്റ് ഉതിമൂടുകരനായ എൻെറ കൂട്ടുകാരൻ സജിയാണ്. കിഗാലിയിലെ വലിയ റെസ്റ്റോറന്റിൽ ആഫ്രിക്കൻ ഭക്ഷണം ഉണ്ടാക്കിയത് കൊച്ചീക്കാരൻ സന്തോഷ്. ഏതെന്സിലെ ചൈനീസ് റീസ്റ്ററന്റിൽ ഭക്ഷണം വിളമ്പിയത് കിളിമാനൂർക്കാരൻ റഷീദ്. അങ്ങനെയാണ് ഞാൻ ചെങ്ങന്നൂരിൽ നിന്നും ജയന്തി ജനതയിൽ കയറി ആഗോള പൗരനായ ഒരു നാടോടി ആയതു. നമ്മുക്ക് കേന്ടക്കി ഫ്രെയിട് ചിക്കനൊക്കെ ലുലുമാളിരുന്നു അടിച്ചുകൊണ്ടു വീണ്ടും ആഗോളവൽക്കരണത്തിനെതിരെ ആത്മ രോക്ഷം കൊള്ളാം.
ജെ എസ് അടൂർ

ലോകം ചുറ്റി സെൽഫി എടുക്കാൻ

ശിങ്കിടി മോലാളിമാരെയും കൂടി 84 രാജ്യങ്ങളിലേക്ക് പറന്ന് ലോകം ചുറ്റി സെൽഫി എടുക്കാൻ മോദിസാർ പൊട്ടിച്ചത് 2000കോടി. വിദേശ യാത്രക്കു നാലു കൊല്ലം കൊണ്ടു ഏറ്റവും കൂടുതൽ ചിലവഴിച്ചാലും കുഴപ്പമില്ല ..പക്ഷെ രാജ്യത്തിനോ ഇക്കോണോമിക്കോ ഒക്കെ ഈ യാത്രകൊണ്ടു എന്ത് നേട്ടമുണ്ടായി എന്ന ചോദ്യേം അവശേഷിക്കുന്നു .. വിദേശ കാര്യ ബന്ധങ്ങളിൽ അയൽ രാജ്യക്കാരുമായുള്ള ബന്ധങ്ങൾ വഷളായി . മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ പ്രത്യേകിച്ച് വലിയ കാര്യങ്ങളൊന്നും സംഭവിച്ചില്ല . പിന്നെ പത്രത്തിലും ടീ വി യിലും സ്വന്തം മുഖം കണ്ടു സന്തോഷിക്കാൻ ചിലവാക്കിയത് ഏതാണ്ട് അയ്യായിരം കോടി. പൊതു മേഖല കമ്പിനികളെകൊണ്ട് അതിന് ചെലവാക്കിയ വേറെ ആയിരം കോടി. അതായത് നമ്മുടെ പ്രധാന സേവക് എന്ന് പറയുന്ന മാന്യ അദ്ദേഹം നാട്ടുകാരുടെ ഏതാണ്ട് 8000 കോടിയോളം രൂപയാണ് ആണ് സെൽഫി ടൂറിനും വാചകമടിക്കും പിന്നെ സ്വന്തം മുഖം പരസ്യപ്പെടുത്തിയുള്ള ആത്മ രതിക്കും.
പൊട്ടിച്ചത്.
ഇത്രയും രൂപയുണ്ടായിരുന്നു എങ്കിൽ 1.6 ലക്ഷം യുവ സാരംഭകർക്ക് പേർക്ക് 5 ലക്ഷം രൂപ സ്റ്റാർട്ട് അപ്പിനു കൊടുത്തായിരുന്നു എങ്കിൽ കുറഞ്ഞ്ത് അത് പതിനഞ്ചു ലക്ഷം പേർക്ക് തൊഴിൽ നൽകി പതിനഞ്ചു ലക്ഷം കുടുംബങ്ങൾക്ക് വരുമാന മാർഗ്ഗമുണ്ടാക്കിയേനെ. അഥവാ ഏകദേശം എഴുപത്തി അഞ്ചു ലക്ഷം ആളുകൾക്ക് പ്രയോജനപ്പെട്ടേനെ.


നാല് കൊല്ലം കൊണ്ടു ഇത്രയും തുക ചിലവാക്കി യാത്ര ചെയ്ത ഒരു പ്രധാന മന്ത്രിയും ഉണ്ടായിട്ടില്ല . പ്രധാനമന്ത്രി വിദേശ യാത്രക്ക് പോകുന്നതിൽ ഒരു പ്രശ്നവുമില്ല . പക്ഷേ വിദേശയാത്രക്ക് പോയത് കൊണ്ടു വിദേശ കാര്യ ബന്ധങ്ങൾ കൂടി രാജ്യത്തിനോ ഇക്കോണമിക്കൊ പ്രത്യേക പ്രയോജനങ്ങൾ ഉണ്ടാകണം . അവിടെയാണ് പ്രസംഗം പ്രശ്നം. കാരണം വിദേശ കാര്യ മന്ത്രിപോകേണ്ടിടത്തു പ്രധാന മന്ത്രി പോയാൽ ചാർട്ടേഡ് പ്ലൈനും അതിന്റെ ചിലവുമുണ്ട് ..ഏറ്റവും വിദേശ യാത്രക്ക് നാല് കൊല്ലം കൊണ്ടു ഏറ്റവും കൂടുതൽ തുക ചിലവഴിച്ച പ്രധാന മന്ത്രിയാണ് മോഡി സാർ .അത് പോലെ സ്വന്തം പബ്ലിസിറ്റിക്കിം 
തിരഞ്ഞെടുക്കുന്ന സർക്കാരിന് ആദ്യം അകൗണ്ടബിൾ ആകണം . ഇത്രയും നികുതി പ്പണം എങ്ങനെ എന്തിന് ചെലവാക്കുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്

തീ പിടുത്ത ദുരന്തം

ബാങ്കോക്കിൽ ഞാൻ താമസിക്കുന്ന ബിൽഡിങ്ങിന് 32 നിലയുണ്ട് . ഇന്ന് രാവിലെ 7.30 മുതൽ 5 30 പിഎം വരെ അവിടെ താമസിക്കുന്ന എല്ലാവർക്കും ഫയർ റെസ്ക്യൂ ട്രെയിനിങ് ഉണ്ട് .മുപ്പതു മിനിറ്റ് . ഇന്ന് രാവിലത്തെ ആദ്യ പരിപാടി 8 മണിക്ക് ഇതായിരുന്നു . ഭാഷ അറിയാത്തവർക്ക് ഇഗ്ളീഷ് വീഡിയോയും അത് കണ്ടു കഴിഞ്ഞു രണ്ടും പേജിൽ ടെസ്റ്റ്‌ . കേരളത്തിൽ 2010 മുതൽ ഫ്ലാറ്റിലാണ് താമസം . വികസിച്ചു എന്ന് നമ്മൾ അവകാശപ്പെട്ട ഈ സ്ഥലത്തു ബിൽഡിങ്ങുകളിലോ സ്‌കൂളുകളിലോ അങ്ങനെ ഒന്ന് നടന്ന് കാണാൻ വഴിയില്ല ..അടുത്ത വൻ തീ പിടുത്ത ദുരന്തം ഉണ്ടാകുന്നത് വരെ നമ്മൾ ഇത് ചർച്ചിച്ചു കുറ്റക്കാരെ ക്രൂശിക്കാൻ കാത്തിരിക്കും .

പൂച്ച കണ്ണടച്ചു പാല് കുടിച്ചാൽ

കേരളത്തിൽ ശരാശരി 19 കുട്ടികളാണ് ദിവസേന പീഡിപ്പിക്കപ്പെടുന്നത് കഴിഞ്ഞവർഷം സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ രജിസ്റ്റർ ചെയ്തത് 14,254 കേസുകളാണ്. ഇതിൽ ബലാത്സംഗ കേസുകൾ 1987. ഈ വർഷം ഓക്ടോബർ വരെ രജിസ്റ്റർ ചെയ്ത 11,302 കേസുകളിൽ ബലാത്സംഗങ്ങൾ 1645.
സ്ത്രീകൾ കൂടുതൽ ഇരയാകുന്നത് ഗാർഹിക പീഡനത്തിനാണ്. ഭർത്താവും ബന്ധുക്കളുമാണ് ഇതിൽ പ്രതികളാകുന്നത്. 10 വർഷത്തെ ആകെ കണക്കുകൾ പരിശോധിച്ചാൽ ബലാത്സംഗക്കേസുകൾ ശരാശരി 15 ശതമാനത്തിന് അടുത്താണ്
കേരളത്തിൽ ആദ്യം മാറേണ്ടത് വാചകമടിക്കു അപ്പുറമുള്ള മനസ്ഥിതി മാറ്റാമാണ്. കേരളത്തിലെ സമൂഹവും രാഷ്ട്രീയവും ജാതി മത സംഘടനകളും ആൺകൊയ്മായുടെയും പുരുഷമേധാവിത്ത നിലപാടുകളുടെയും നേർകാഴ്ച്ചകളാണ്. കേരളത്തിൽ തൊലിക്കപ്പറും ജാതി മത ചിന്തകളും മുൻവിധികളും അന്നും ഇന്നും എന്നും ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടി ലോയൽറ്റികളിൽ ഊന്നിയുള്ള അസഹിഷ്ണുതയും അക്രമങ്ങളും കുറഞ്ഞിട്ടില്ല. പഴയ ഹെർഡ്‌ മെന്റാലിറ്റിയുടെ പുതിയ സാമൂഹിക മാധ്യമ പ്രകടനപരത കൂടി. സമൂഹത്തിലും രാഷ്ട്രീയത്തിലും വാക്കുകകൾ കൊണ്ടും പ്രവർത്തികൊണ്ടും വയലൻസ് കുറഞ്ഞിട്ടില്ല
സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്ന കാലത്തു, സ്ത്രീകൾക്കെതിരെ അക്രമങ്ങളും ലൈംഗീക അതിക്രമങ്ങളും കൂടുന്ന കെട്ട കാലത്ത്, 10% സ്ത്രീകൾ പോലുമില്ലാത്ത നിയമ സഭയും ആൺകോയ്‌മയുടെ അധികാര രൂപങ്ങളായ രാഷ്ട്രീയ പാർട്ടികളും ഏത് നവോത്ധന മാനവിക മൂല്യങ്ങളെകുറിച്ചാണ് നമ്മൾ പറയുന്നത്? മാറ്റങ്ങൾ എവിടെയാണ് ഉണ്ടായത്? എവിടെ ആണ് ഉണ്ടാകേണ്ടത്?
ഈ ചോദ്യങ്ങൾ നമ്മൾ എല്ലാവരോടുമാണ്? ഇത് കുനിഷ്ടു ചോദ്യങ്ങൾ അല്ല. വളരെ ഗൗരവമായി ചിന്തിക്കണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്. അല്ലാതെ വാക്കുകളും പ്രവർത്തികളും തമ്മിൽ ഉള്ള ദൂരം കൂടുമ്പോൾ ആണ് നമ്മൾ ഓർ മെയ്ക്ക് ബിലീവ് കപട നിലപാടുകൾ ഉള്ള കപട സമൂഹമായി മാറുന്നത്. Unless we discuss the internalized deep contradictions and political ironies of our society, we are simply fooling ourselves with rhetorical symbolism of events that primarily signify opportunistic tactical political expediency of familiar actors. We as a society requires serious introspection and collective reflections.
പൂച്ച കണ്ണടച്ചു പാല് കുടിച്ചാൽ അത് ആരെങ്കിലും കണ്ടു എന്ന് പറഞ്ഞാൽ പൂച്ചക്ക് മുറു മുറുപ്പു തോന്നിയിട്ട് എന്ത് കാര്യം. ? ചോദ്യങ്ങൾ സാമൂഹിക മാറ്റത്തിൽ പ്രധാനമാണ്? സ്വയമായും സമൂഹമായും ചോദ്യങ്ങൾ ചോദിച്ചു ചിന്തിച്ചു തുടങ്ങുമ്പോഴാണ് മാറ്റങ്ങൾ ആദ്യം മനസ്സിലും പിന്നെ മനുഷ്യരിലും പിന്നെ സമൂഹത്തിലും ഉണ്ടാകുന്നത്. നവോതഥാനം റീ സിക്ലിങ് അല്ല. പുതിയ ചിന്തകളുടെ ചിന്തേരിടലാണത്. പുതിയ ചിന്തയിൽ നിന്നു പുതിയ വാക്കുകളും പ്രയോഗങ്ങളും സമൂഹത്തെ ഒരു നദിപോലെ ഒഴുകിയിറങ്ങി ഉര്വരമാക്കുന്നതാണ്. Renaissance is about re imagination of a society, people, politics and knowledge. Renaissance is about revitalization of civic humanism based in equality of human dignity and human rights.
ജെ എസ് അടൂർ
About This Website
MATHRUBHUMI.COM
: ഇക്കൊല്ലം ജൂണിൽമാത്രം കേരളത്തിൽ ബലാത്സംഗത്തിനിരയാക്കിയത് 589 കുട്ടികളെ. ദിവസേന ..

ഉപ്പു കുപ്പിയിൽ പഞ്ചസാര ഒട്ടിച്ചു വയ്ക്കുന്നത്

സ്ത്രീകൾ തുല്യതക്കായും അവകാശങ്ങൾക്കായും നീതിക്കായും ഭരണഘടന അവകാശങ്ങൾക്കായി എവിടെ സംഘടിച്ചാലും അതിനോടൊപ്പം ഉണ്ട്. അതിനെ 'വനിത മതിൽ ' എന്നൊക്ക വിളിക്കുന്നതിന്റ ശരികേടുകളെ കുറിച്ച് സമയം കളഞ്ഞിട്ട് കാര്യമില്ല. മനുഷ്യ ചങ്ങല, വനിത മതിൽ ഒക്കെ ആരുടെയോ മനസ്സിൽ ഉണ്ടായ രൂപകങ്ങൾ മാത്രമാണ്. ചുരുക്കത്തിൽ വനിത മതിൽ എന്ന പേരിൽ സ്ത്രീകൾ അവകാശത്തിനായി ഒരു മണിക്കൂർ തെരുവിൽ ഇറങ്ങിയാലും അത് നല്ലതാണ്. അതിനോട് യോജിക്കുന്നു. അതിൽ ചേരാനും ചേരാതിരിക്കുവാനും അവകാശമുണ്ട്.
പിന്നെ അതിനെ നവോത്ഥാനം എന്ന് അത്യക്ത്തിയോടെ വിളിക്കുന്നതാണ് കുഴപ്പം . ഇവിടെ ആണ്കോയ്മയുടെ പുരുഷ രക്ഷ കർതൃ മേശിരിമാരായ ജാതി മത- പാർട്ടി നേതാക്കളെ നവോത്ഥാന നായകരാക്കുന്നതിനെയാണ് ഉപ്പു കുപ്പിയിൽ പഞ്ചസാര ഒട്ടിച്ചു വയ്ക്കുന്നത് എന്ന് പറയുന്നത്. പിന്നെ സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ച പണിയാണ് ചെയ്യണ്ടത്. അതിൽ പ്രധാനം വെള്ളപ്പൊക്ക കെടുതിയിൽ വീടും മറ്റെല്ലാം നഷ്ട്ടപെടുത്തുവർക്ക് വീടും ജീവിക്കുവാൻ ഉള്ള സൗകര്യമുണ്ടാക്കി കൊടുക്കുകയാണ്. സർക്കാർ വനിത മതിലിന്റെ മേശിരിപ്പണിയോ കടമെടുത്തു കഴിയുന്ന സർക്കാർ ഖജനാവിൽ നിന്ന് പൈസയോ ചിലവാക്കുന്നതിൽ തീർത്തും വിയോജിക്കും.

എന്തൊക്കയാണ് ഇന്നിന്റ നാവോത്ഥാന മൂല്യങ്ങൾ?

എന്തൊക്കയാണ് ഇന്നിന്റ നാവോത്ഥാന മൂല്യങ്ങൾ?

1)എല്ലാ മനുഷ്യർക്കും എല്ലായിടത്തും തുല്യ മനുഷ്യ അവകാശങ്ങൾ ഉണ്ട് എന്നുള്ളത്. ഇത് 1948 ഡിസംബർ 10 ഇന് യൂ എൻ പാസാക്കിയ 217 റെസൊല്യൂഷൻ Universal Declaration of Human Rights ലെ 30 ആർട്ടിക്കിളിൽ കൃതമായി പറഞ്ഞിട്ടുണ്ട് . അതോടൊപ്പം ഇന്ത്യൻ ഭരണ പാർട്ട് മുന്നിൽ പറഞ്ഞിരിക്കുന്ന ആർട്ടിക്കിൾ 12 മുതൽ 35 വരെയുള്ള അടിസ്ഥാന അവകാശങ്ങൾ അഥവാ ഫണ്ടമെന്റൽ റൈറ്സ്. ഇത് വിശ്വസിക്കാതെയും പാലിക്കാതെയും ഒരു നവോത്ഥാനവും സാദ്ധ്യമല്ല.
2) എല്ലാ രംഗത്തും എല്ലാ കാര്യങ്ങളിലും എല്ലായിടത്തും സ്ത്രീ -പുരുഷ തുല്യത. ട്രാൻസ്‌ജെൻഡർ ഉൾപ്പെടെ എല്ലാവര്ക്കും തുല്യ നീതി, ജെണ്ടർ ജസ്റ്റിസ്. സ്ത്രീകൾക്കെതിരെ ഉള്ള എല്ലാ ആക്രമണത്തിനും അറുതി വരുത്തുക.
3) സാമൂഹിക നീതി. ജാതി മത വിവേചനങ്ങൾ അവസാനിപ്പിച്ച എല്ലാ മനുഷ്യർക്കും തുല്യ നീതിക്കുള്ള അവസരം. ചരിത്രപരമായി അടിച്ചമർത്തപെട്ട ആദിവാസി -ദളിത് മനുഷ്യർക്ക് പഠിക്കുവാനും ജോലി കിട്ടുവാനും മാന്യതയോടും സ്വഭവിമാനത്തോടെ തുല്യ അവകാശങ്ങളോട് ജീവിക്കുവാനും ഉള്ള സാമൂഹിക സാമ്പത്തിക സാഹചര്യവും റിസർവേഷൻ അടക്കമുള്ള പൊതു നയങ്ങളും. എല്ലാ വിധ ന്യൂനപക്ഷങ്ങൾക്കും, ലൈംഗീക ന്യൂനപക്ഷമുൾപ്പെടെ തുല്യ നീതിയും തുല്യ അവകാശങ്ങളും ഉറപ്പാക്കുക.
4) സമൂഹത്തിന്റെയും സർക്കാറിന്റയും ജനകീയ ജനായത്ത മൂല്യങ്ങൾ ഉറപ്പു വരുത്തുക. ഇതിൽ ജനങ്ങൾക്ക് സർക്കാരുകളെ ഭരിക്കുവാൻ ജന പ്രതിനിധികളെയും അവരിൽ നിന്ന് ക്യാബിനെറ്റിനെയും തിരഞ്ഞെടുക്കുന്നത് പോലെ അവരോട് ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവകാശമുണ്ട്. സർക്കാർ വോട്ടും നികുതിയും കൊടുക്കുന്ന എല്ലാ ജനങ്ങളുടേതും ആണ്. അല്ലാതെ ഒരു പാർട്ടിയുടെയോ ഒരു മന്ത്രി സഭയുടെയോ അല്ല. അത് കൊണ്ട് തന്നെ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുവാനും വിമർശിക്കുവാനും പൗരന്മാർക്ക് അവകാശമുണ്ട്. ജനായത്ത സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള സഹിഷ്ണുതയും പ്രതി പക്ഷ ബഹുമാനവും ജനാധിപത്യ നീതി ന്യായ വ്യവസ്ഥയോടുള്ള ബഹുമാനം. അതുപോലെ ഗവൺസിൽ പങ്കെടുക്കുവാൻ സിവിൽ സമൂഹത്തിന് ഉള്ള അവസരം , പങ്കാളിത്ത ഉത്തരവാദിത്ത ഭരണം എന്നിവ പ്രധാനമാണ്
5) സുസ്ഥിര വികസനം . ഇത് യു എൻ 2015 സെപ്റ്റബറിൽ പാസാക്കിയ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (Sustainable Development Goals )കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് സത്യ ശാന്തമായി ജന പങ്കാളിത്തത്തോടെ അവശ്യത്തിനുള്ള ബജറ്റ് മാറ്റി വച്ച് നടപ്പിലാക്കുവാൻ ബാധ്യസ്ഥരാണ്. ഇതിൽ ഏറ്റവും പ്രധാനം പരിസ്ഥിയെ സംരക്ഷിക്കുക ആഗോള കാലാവസ്ഥ വ്യതിയാന പ്രശ്ങ്ങളെ കുറക്കുവാനുള്ള ശ്രമം, സാമൂഹിക സാമ്പത്തിക അസാമനതകൾ കുറക്കുവാൻ ഉള്ള പൊതു നയ സമീപനം. പ്രകൃതി ദുരന്ത പ്രത്യാഘാതങൾ (Disaster Risk Reduction )കുറക്കുക
6) പബ്ലിക് അകൗണ്ടബിലിറ്റി. സർക്കാരുകളും സർക്കാർക്കാർ സാരംഭങ്ങളും സുതാര്യവും, റെസ്പോണ്സിവും അക്കുണ്ടബിളും ആയിരിക്കണം. അതാണ് വിവര അവകാശ നിയത്തിന്റ കാതൽ. സർക്കാരുകളോട് ചോദ്യങ്ങൾ ചോദിക്കുവാൻ എല്ലാ പൗരൻമാർക്കും തുല്യ അവകാശങ്ങൾ ഉണ്ട്.
ഒരാൾ ജാതി മത വംശ ബേധമന്യേ തുല്യ അവകാശങ്ങളും ചിന്തിക്കുവാനും, വിശ്വസിക്കുവാനും, വിശ്വസിക്കാതിരിക്കാനും, സ്വയം തീരുമാനിക്കുവാനും പ്രവർത്തിക്കുവാനും തുല്യ സ്വാതന്ത്ര്യം ഉള്ള മനുഷ്യൻ ആണെന്ന സിവിക് ഹ്യുമനിസം ആണ് നവോത്‌ഥാന മൂല്യങ്ങളുടെ കാതൽ.
അതിന് വേണ്ട അത്യവശ്യ ഘടകങ്ങൾ ആണ് ഹ്യൂമൻ ഡിഗ്നിറ്റി (മാനവിക സ്വാഭിമാനം )'ഏജൻസി (ഒരോരുത്തർക്കും സ്വയം തീരുമാനിക്കുവാനുള്ള അവസരവും അവകാശങ്ങളും ) പിന്നെ പബ്ലിക് അ ക്കണ്ടബിലിറ്റി, എല്ലാകാര്യങ്ങളിലും ജനായത്ത ബോധം. അത് കൊണ്ട് തന്നെ അവർ ആൺകൊയ്മ രാഷ്ട്രീയത്തിനും പുരുഷ മേധാവിത്തത്തിനും സ്ത്രീ പീഡനത്തിനും ജാതി മത ഭ്രാന്തിനും, അക്രമ രാഷ്ട്രീയത്തിനും വർഗീയതക്കും എല്ലാ തരം വിവേചനങ്ങൾക്കും അന്യായങ്ങൾക്കും അഴിമതിക്കും എതിരായിരിക്കും.. അവർ ജാതി മത രാഷ്ട്രീയ സംഘടനകളുടെ അടിമകളോ അസഹിഷ്ണുതയോടെ വാക്കിലും പ്രവർത്തിയിലും അക്രമം നിറക്കില്ല. അവർ ജാതി, മത, വംശ, ലിംഗ, ദേശ, രാഷ്ട്രീയങ്ങൾക്കപ്പുറം മനുഷ്യരെ മനുഷ്യരായി കാണും
ജെ എസ് അടൂർ

കേരളത്തിൽ സ്ത്രീകളോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പ്

വനിതാ മതിലിന് കോടികൾ മുടക്കിയാൽ പോലും പോലു വലിയ കുഴപ്പമൊന്നുമില്ല . .കാര്യങ്ങൾ എന്തൊക്ക പറഞ്ഞാലും ഒരു ദിവസമെങ്കിലും സ്ത്രീകൾ തെരുവിൽ ഇറങ്ങി ശക്തി പ്രകടനം കാണിക്കുന്നതിനെ പിന്താങ്ങുന്നു . അതു കൊണ്ടു തന്നെ വനിതാ മതിലിനോട് യോജിക്കുന്നതും നല്ലതാണ് .അതിനാൽ വനിതാ മതിലിനു പിന്തുണ . സ്ത്രീകൾ അവകാശത്തിന് വേണ്ടി തെരുവിൽ എന്തിന്റെ പേരിൽ ഇറങ്ങിയാലും എന്നും പിന്തുണക്കും .
കാരണം ഇവിടെ സ്ത്രീ ശാക്തീകരണം പലപ്പോഴും പ്രസംഗങ്ങൾക്കപ്പുറം പോകാറില്ല . എന്തെങ്കിലും ചെറിയ സ്ത്രീ ശാക്തീകരണ പ്രവർത്തികൾ ചെയ്താലും നല്ലതാണ് . പക്ഷെ ഇങ്ങനെയുള്ള സിമ്പോളിസിത്തിന് അപ്പുറം എന്തെങ്കിലും കാര്യങ്ങൾ നടക്കുന്നുണ്ടോ ? അപ്പോൾ ചോദിക്കും കുടുംബ ശ്രീയോ ? നല്ല കാര്യമാണ് . സർക്കാർ ആണ്കോയ്‌മ രക്ഷകർത്രത്തിന്റ ഉദ്യോസ്ഥ സെറ്റപ്പിൽ നീറ്റായ സ്ത്രീ പങ്കാളിത്ത വെൽഫെയർ നടത്തിപ്പ് . കാര്യം നല്ലത് തന്നെ . Something is better than nothing .
എന്നാൽ കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിൽ പ്രശ്നം അതിനെ വീട്ടിനു വെളിയിൽ നിർത്തിയിട്ടു മാത്രമേ പലരും വീട്ടിൽ കയറുകയുള്ളൂ .കേരളത്തിൽ സ്ത്രീകളോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പ് രീതിയാണ് പ്രശ്നം .
പള്ളികളിൽ അച്ചന്മാരും അച്ചായൻമാരുമാണ് കാര്യക്കാരും കൈക്കാരും . സ്ത്രീകൾ എന്തെങ്കിലും ചോദിച്ചാൽ " സ്ത്രീ സഭയിൽ മൗനംമായിരിക്കട്ടെ ' എന്ന് രണ്ടായിരത്തോളം കൊല്ലം മുമ്പ് നമ്മുടെ പൗലോസ് സാറ് പറഞ്ഞ വാക്യം എടുത്തു വീശും . പള്ളി ട്രസ്റ്റിമാരും കമ്മറ്റിക്കാരും ആണുങ്ങൾ . എന്നാൽ ബാവ കക്ഷി -മെത്രാൻ കക്ഷി അടിപിടി മാറ്റാൻ പോലീസ് വരുമ്പോൾ സ്ത്രീകളെ മുന്നിൽ നിർത്തി ഈ അച്ചായൻമാരും അച്ചൻമാരും പിന്നിൽ നിന്ന് വിശ്വാസത്തിന്റെ പേര് പറഞ്ഞു സ്ത്രീകളെ ഉപയോഗിക്കും . ഇത് തന്നെയാണ് കുറെ മുമ്പ് നാമജപത്തിന് പെണ്ണുങ്ങളെ മുന്നിൽ ഇറക്കി പുറകിൽ നിന്ന് കളിച്ച ചെവിയിൽ പൂടയുള്ള പിള്ളേച്ചൻമാരും ചെയ്തത് . എല്ലാം ആണ്കോയ്‌മക്കാർക്കും പാർട്ടി ജാതി മത വ്യത്യസമന്യേ വീട്ടിനു വെളിയിൽ ഇതൊക്കെ കാണിക്കാൻ നല്ല മൂച്ചാണ് . വീട്ടിൽ കയറിയാൽ കളിമാറും .
നാട്ടിൽ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് വച്ച് കാച്ചുന്നവരിൽ പലരും വീട്ടിൽ എത്തുംപോഴേക്കു അതൊക്കെ മറക്കും. പിന്നെ ചായക്ക് മധുരം കൂട്ടിയാൽ പ്രശ്നം കൂടിയില്ലേൽ പ്രശനം. തുണി സമയത്തു തേച്ചില്ലെങ്കിൽ പ്രശനം. പലടത്തും പ്രശനം കൂടി അടിപിടിയിൽ എത്തും കാര്യങ്ങൾ. വെകിട്ടു കള്ളും കുടിച്ചു വീട്ടിൽ ചെന്നാൽ ചോദ്യം ചെയ്യുന്ന ഭാര്യയോട് ആദ്യം ചോദിക്കുന്നത് 'ഞാൻ പണിയെടുത്ത കാശുകൊണ്ടല്ലേ കള്ള് കുടിക്കുന്നത്. നിന്നാകെന്താ ചേതം. അല്ലേലും നിനിക്കു പണിയൊന്നും വീട്ടിൽ ഇല്ലല്ലോ".കൂടുതൽ ചോദിച്ചാൽ പലേടത്തും തന്തക്കു വിളിയും പിന്നെ അടിയുമാണ്. ഇത് കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും നടക്കുന്ന കലാ പരിപാടി ആണ്. ഈ കാര്യത്തിൽ എല്ലാ ജാതി മതസ്ഥരും കാശ്ള്ളോരും കാശില്ലാത്തൊരും എല്ലാം ഒരു കണക്കാ.
നമ്മുടെ രാഷ്ട്രീയ പാർട്ടികളെല്ലാം സ്ത്രീകൾക്ക് വേണ്ടി പാലും തേനും മാനിഫെസ്റ്റോ നിറച്ചു കാച്ചുമെങ്കിലും കാര്യത്തോട് അടുക്കൊമ്പോൾ കളി മാറും. സ്ത്രീകൾ തിരഞ്ഞെടുപ്പിൽ സീറ്റു മാത്രം ദയവു ചെയ്തു ചോദിക്കരുത്. അക്കാര്യത്തിൽ എല്ലാ പാർട്ടികളും നല്ല ചേർച്ചയിൽ ആണ്. തമ്മിൽ ഭേദം തൊമ്മൻ എന്ന മാതിരി ചില പാർട്ടികൾ പറയുമെങ്കിലും ഒരു പത്തു ശതമാനം സീറ്റ് പോലും സ്‌ത്രീകൾക്ക് അസ്സെംബ്ലയിൽ ഇല്ലാത്ത അവസ്ഥയാണിവിടെ.
ഇന്ത്യ മഹാരാജ്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ കണക്കു നോക്കിയാൽ കേരളം മുന്നിലാണ്. സ്ത്രീകൾ ഇവിടെ പുരുഷന്മാരെക്കാൾ കൂടുതൽ ഉണ്ട്. സ്ത്രീ സാക്ഷരത ഏറ്റുവും കൂടുതൽ കേരളത്തിൽ തന്നെ. ഏറ്റവും കൂടുതൽ അഭ്യസ്ത വിദ്യരായ പെണ്ണുങ്ങളും ഇവിടെ തന്നെ. പക്ഷെ ഏറ്റവും കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്യന്നതും ഇവിടെ തന്നെ. വിവാഹ മോചനത്തിന് കാര്യത്തിൽ നമ്മൾ മുന്നിൽ തന്നെ. സ്ത്രീകൾ ക്കെതിരെയുള്ള അക്രമങ്ങളുടെ കാര്യത്തിലും കേരളം വളരുകയാണ്. രാവിലെ 9 മണി മുതൽ വെകിട്ടു അഞ്ചു മണി വരെയാണ് ആളെകാണിക്കാൻ പറ്റിയ തരത്തിലുള്ള സ്ത്രീ ശാക്തീകരണം.
സന്ധ്യ കഴിഞ്ഞു ഒരു സ്ത്രീയെ ഒറ്റയ്ക്കു കണ്ടാൽ ഇവിടുത്തെ പല തെണ്ടികൾക്കും ഇളക്കം തുടങ്ങും. ഒരു സ്ത്രീയെ ഒരു പുരുഷന്റെ കൂടെ 'സംശയ' ആസ്പദമായി എവിടേലും കണ്ടാൽ ചില ഞരമ്പ് രോഗികളുടെ സദാചാരം ഇളകി ഇളകി ചോദ്യം ചെയ്യലും കയ്യാങ്കളി വരെ എത്തും. പെണ്ണുങ്ങളുടെ നേരെ പടക്കിറങ്ങി വീരസ്യം പറയുന്ന വിടന്മാർ ഉള്ള ഈ നാട്ടിൽ വാചക കസർത്തിനപ്പുറം എത്ര നേതാക്കൾ യഥാർത്ഥ സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ട്?
നാം പതിവിൻപടി പ്രതിഷേധത്തിന് അപ്പുറം വീട്ടിൽ ആദ്യവും പിന്നെ നാട്ടിലും സ്ത്രീ സമത്വത്തിന് അവകാശങ്ങക്കു നിൽക്കുവാൻ തയ്യാറാണോ ? എല്ലാ ദിവസവും സ്വയം ആദ്യം നന്നാകുകയും പിന്നെ സമൂഹത്തെ മാറ്റാനും തയ്യാറാണോ? ബോധിഗ്രാമിലെ ഞങ്ങളുടെ വഴികാട്ടി ' മാറ്റം ആദ്യം മനസ്സിൽ പിന്നെ സമൂഹത്തിൽ' എന്ന വാക്യമാണ്. 'Making Change within and beyond '. മാറ്റം നമ്മളിൽ തുടങ്ങിൽയാൽ വീടും നാടും എല്ലാം മാറും. മാറ്റണം. സ്ത്രീ സമത്വം നമ്മളുടെ ഉള്ളിലും വീട്ടിലും ആണ് ആദ്യം തുടങ്ങേണ്ടത്.
ജെ എസ് അടൂർ

ഓവര്‍ ടെക്ക് ഗെയിം

ഇന്നലെ തിരുവനന്തപുരത്തു നിന്നും അടൂരിനടുത്തുള്ള ബോധിഗ്രാമിലേക്ക് ഡ്രൈവ് ചെയ്ത് വരുമ്പോൾ പണ്ടെഴുതിയത് വീണ്ടുമോർത്തു. കാരണം ഓരോരുത്തൻ വണ്ടി 120 ശരവേഗത്തിൽ വിട്ടുപോകുമ്പോൾ തോന്നും ഇവരൊക്കെ അപ്പിയിടാൻ മുട്ടി അടുത്ത കക്കൂസ് നോക്കിയുള്ള പാച്ചിലിലാണോയെന്ന്. മിക്കപ്പോഴും എം സി റോഡിൽ കീ കി കീ എന്ന് സൈറൺ മുഴക്കി ആംബുലൻസ് പായുന്നത് ഇങ്ങനെ ലക്കും ലഗാനുമില്ലാതെ കാറും ബൈക്കും ഓടിക്കുന്നവരെ കൊണ്ടാണ്.. കേരളത്തിൽ ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും വിവരവും സിവിക് സെൻസും, റോഡ് മര്യാദയും മാന്യതയും വളരെ കമ്മി. ഇന്ന് കേരളത്തിൽ എറ്റവും കൂടുതൽ ചെറുപ്പക്കാർ മരിക്കുന്നതിന് ഒരു കാരണം റോഡപകങ്ങളാണ്.
കേരളത്തിലെ പൊതു മനോഭാവം അറിയണമെങ്കില്‍ കേരളത്തിലെ ഒരു റോഡില്‍ കൂടി വാഹനം ഓടിച്ചാല്‍ മതി. തിരുവനന്തപുരം മുതല്‍ അടൂര്‍ വരെ പലപ്പോഴും വാഹനമോടിക്കുന്ന ഒരാള്‍ എന്ന നിലയില്‍ റോഡില്‍ ആള്‍ക്കാര്‍ വ്യത്യസ്ത വാഹനങ്ങളില്‍ കാട്ടി കൂട്ടുന്ന അഭ്യസ പ്രകടനങ്ങള്‍ കാണുന്ന ഒരാളാണ്‌ ഞാന്‍.
ജീവിതം തന്നെ ഒരു ഓവര്‍ ടെക്ക് ഗെയിം ആണെന്ന് കരുതുന്ന ഒരുപാടു മിടു മിടുക്കന്മാരുടെ നാടായി മാറി കേരളം . പലപ്പോഴും പലരുടെയും എല്ലാ കൊമ്പ്ലെക്സുകളും വണ്ടി ഓടിക്കുമ്പോള്‍ കേരളത്തില്‍ വെളിവായി വരും. ഓവര്‍ ടെക്ക് അശാന്മാര്‍ക്ക് വിനയ പൂര്‍വ്വം വഴി മാറി കൊടുക്കുന്നത് കൊണ്ട് അര മണിക്കൂര്‍ താമസിച്ചാണെങ്കിലും സന്തോഷമായി പാട്ടൊക്കെ കേട്ട് ഞാന്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്താറുണ്ട് .
മിക്കപ്പോഴും ആളുകള്‍ വണ്ടി ഓടിക്കുന്നത് അവര്‍ക്ക് മാത്രം തിരക്കുള്ളവര്‍ എന്നപോലെയാണ് . അവര്‍ ഓടി എത്തിയില്ലെങ്കില്‍ ലോകം ഉടനെ അവസാനിക്കും എന്ന മട്ടിലാണ്. വളഞ്ഞും തിരിഞ്ഞും ഏതു സൈഡില്‍കൂടെയും വണ്ടി ഓടിക്കുന്നത് തന്നെ എങ്ങെനെ യെങ്കിലും ഓവര്‍ ടെക്ക് ചെയ്യാനാണ് . പലരും ഏതാണ്ട് വലിയ കാര്യം സാധിക്കുവാനുള്ള തത്രപ്പാടിലാണ് വണ്ടി ഓടിക്കുന്നത് .
എങ്ങനെ എങ്കിലും ആരെയെങ്കിലും ഓവര്‍ ടേക്ക് ചെയ്തില്ലേല്‍ ജീവതത്തിനു തന്നെ അര്‍ത്ഥമില്ലന്നു കരുതുന്ന ഒരു പാടു മിടുക്കന്‍മാരുടെ സ്ഥലമാണ് കേരളം .
സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ധരിച്ചു വക്കുന്നത് റോഡു അവരുടെ സ്വന്തം എന്ന മട്ടിലാണ് . അവര്‍ക്ക് സ്പീഡ് ലിമിറ്റ് ഒരു പ്രശ്നമേ അല്ല . 'വഴി മാറി താട പുല്ലേ ' എന്ന മട്ടിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ , പ്രത്യേകിച്ചും പോലീസ് വാഹങ്ങള്‍, ശര വേഗത്തില്‍ ഓവര്‍ ടെക്കെടുത്ത് കുതിക്കുന്നത് . അവര്‍ ആവശ്യത്തിനും അനാവശ്യത്തിനും ഹോണ്‍ മുഴക്കി 'എന്നെ കണ്ടോടാ തെണ്ടി ' എന്ന മട്ടിലാണ് മിടു മിടുക്കന്‍മാരായി ഓവര്‍ ടെക്ക് ചെയ്യുന്നത് .
വിദേശ രാജ്യങ്ങളില്‍ ഹോണ്‍ മുഴക്കുന്നത് ചീത്ത വിളിക്കുന്നതിനു തുല്യമാണ് . കേരളത്തില്‍ ഹോണ്‍ മുഴക്കാതെ പലര്‍ക്കും വണ്ടി ഓടിക്കാന്‍ അറിയില്ല എന്ന സ്ഥിതിയാണ് .
മിക്കപ്പോഴും ട്രാഫിക് കുരുക്കുകള്‍ ഉണ്ടാകുന്നതു റോങ്ങ്‌ സൈഡില്‍ കൂടി വണ്ടിഎടുത്തു ഓവര്‍ ടെക്ക് ചെയുതു മിടുക്കരവാന്‍ ചില മാന്യന്മാര്‍ ശ്രമിക്കുന്നത് കൊണ്ടാണു .
കേരളത്തിലെ പൊതു മനോഭാവത്തില്‍ തന്നെ എങ്ങനെയേലും ആരേയെലും ഓവര്‍ ടേക്ക് ചെയ്യണമെന്നുള്ള ഒരു മീഡിിയോക്കാര്‍ മത്സര മനോഭാവമാണ് .
പലപ്പോഴും പലരും ജീവിക്കുന്നതും വണ്ടി ഓടിക്കുന്നതും താന്‍ മറ്റുള്ളവരേക്കാള്‍ എത്ര മിടുക്കുനാണ് എന്ന് കാട്ടി കൂട്ടി സ്വയം ഒരു മതിപ്പ് കൂട്ടാനാണ് . എന്നെകണ്ടോ - ഞാനെന്തു മിടുക്കന്‍ എന്ന മനോഭാവമുള്ള ഒരു പാടു മിടുക്കന്‍മാര്‍ വണ്ടി ഒടിക്കുംമ്പോഴാണ്‌ പലരും മോര്ച്ചറിയില്‍ എത്തിപ്പെടുന്നതു .
ജെ എസ് അടൂർ

Lessons from my Life and Work

Lessons from my Life and Work
Happiness is a choice; a decision and an ability to not to get upset fast. Life and work is a balancing act.
Many people ask me how do I help building organizations. Over the last thirty years, I have helped to build more than ten organizations in India and beyond. And the fact of the matter is I am not running any of them. And I try my best not to build organizations around me. Because I want them to outlive me. My whole approach to organization development is enabling, empowering and building a team that slowly take ownership and take forward the dream.
Developing an organization is all about nurturing people, team and leaders in a gentle and caring way. And I love my people, team and the dreams. I make a point to ensure I have zero vested interest in the organization I helped to nurture. My approach is to give as much as one can give and don't take money or resources from an organization for your own personal interest. Many people may not even know I happened to be the founder of many organizations . Because organizations are not about a person. Organizations are about a vision larger than you and beyond your own immediate interest.
Organizations survive when it takes a life of its own, though you may leave your DNA there. And allow them to make mistake and learn from them and instill positive values. Whenever I visit an organization I helped to nurture, it is like going home and I love meeting my people and they love me too. We hardly talk work and we talk everything under the sun.
My approach in organisations is to work on the strengths of the people and help them to overcome their limitation in an empathetic manner over a period of time, rather than sitting on a pedestal and making quick judgement. Be always helpful to people. Try to be proactive than reactive. Try best to forgive and try not to get upset as much as possible. Don't spend time gossiping about others and don't listen to gossips. Develop our own analysis based on observation, and facts rather than what people 'feed' you. Try not to be judgmental on people.
Every person is unique and he/she will have his own strengths. Discovering those strengths is a part of leadership capacity. Take people as they are - rather than they 'ought' to be. Patience matters a lot. Give people time to change, rather than force change. Be gentle with people rather than aggressive and abusive. It is easy to find a problem but not easy to find a solution. Evolve solutions. Take every stakeholder in to confidence when you take a decision that affect them.
Everyone makes mistakes. And what matters is whether one realize such mistake or lapses and take corrective measures. And leadership of joy requires self-reflection, introspection, correction and an ability to say 'sorry'- and not to make a mistake again.
There will always be skeptics. There will always be people who speak ill of us. There will always be people who do not appreciate what good we do. There will always be cynics. There will always be people who are jealous. There will always be people who speak nice things in front of you and bitch about you in your absence. There will always be people who seek to undermine you. There will always be opportunists who want to make use of you and then forget you. There will always be ungrateful people.
That has been the story of life and work. But what matters is how we handle all these people without any malice.. What matters is how we are honest to ourselves and to others who work with us or live with us. How do we continuously listen and keep on learning. How do we move forward with sincerity, commitment and courage of conviction to make a positive difference wherever we are.
I keep my peace by spending time with people who think, act and move forward with positive spirit and try to not get bother too much about negative people and those who spread negativity. Because happiness is our choice. And we create our joy and peace..Love, peace and joy reinforce each other. When we learn to love people, when we learn to forgive people, when we learn to forget bad incidents, we learn to live with joy and peace.
What makes life worth living is how do we earn love, joy and peace through our thoughts, words and deeds. Smile at people, They too smile at you. Smile at life and life in turn will smile at you. When we work and live with love a magic unfolds within us. When we live and work with love, we become creative. When we learn to live and work with love, we begin to make a difference. Then life is indeed worth living. That is what I have learned in life and work.
Love, Joy and peace are what we all can aspire for. All other things can be purchased from the market place!
JS Adoor

ഞായറാഴ്ച്ച വിചാരങ്ങൾ


പള്ളികളോട് ഏറ്റവും അടുത്തിരിക്കുന്നവർ ദൈവത്തോട് ഏറ്റവും അകന്ന് നിൽക്കുന്നു എന്നൊരു ചൊല്ലുണ്ട് ഇഗ്ളീഷിൽ . അത്‌ കൊണ്ട് തന്നെ പള്ളി വ്യവസ്ഥകളോടും വ്യവഹാരികളോടും അകലം പാലിക്കുന്നു . വിശ്വാസം സ്വകാര്യ ബോധ്യങ്ങളും ജീവിതത്തിൽ അനുദിനം പ്രവർത്തികമാക്കണ്ട മോറൽ കോമ്പസ് ആയാണ് ഞാൻ കാണുന്നത് . നിങ്ങളുടെ വിശ്വാസം നിങ്ങളെ നല്ല സ്നേഹവും ആർദ്രതയും കരുണയും ക്ഷമയും ഉള്ള നല്ല മനുഷ്യർ ആക്കിയില്ലെങ്കിൽ അത് അത് ചത്ത വിശ്വാസമാണ് .
നിങ്ങളുടെ വിശ്വാസം മറ്റുള്ളവരെ ശത്രുക്കൾ ആയി കാണുന്നെങ്കിൽ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിൽ അത് മനുഷ്യരെ ജാതി മതത്തിന്റ പേരിൽ വിവേചിക്കുന്നു എങ്കിൽ അത് എല്ലാത്തിനെയും എല്ലാവരെയും വർഗീയമായി നോക്കുന്നു എങ്കിൽ അങ്ങനെയുള്ള വിശ്വാസത്തിന് ബദൽ ചേരിയിൽ ആണ് ഞാൻ .
വിശ്വാസം സ്വകാര്യ അന്തരംഗ ബോധ്യങ്ങളും പൊതു സാമൂഹിക രാഷ്ട്രീയ ജീവിതം സെക്കുലർ എന്നും വേർതിരിവോടെ കാണുന്ന ഒരാളുമാണ് ഞാൻ. ഭൂരി പക്ഷ ന്യൂന പക്ഷ വർഗീയതയ്ക്കും എതിരാണ് . എല്ലാത്തരം തീവ്ര വാദ സമീപനത്തിനിൽ നിന്നും വളരെ അകലം പാലിക്കുന്ന ആളാണ് .
പള്ളി വ്യവസ്ഥകളിൽ ഒരു സ്ഥാന മാനങ്ങൾക്കമപ്പുറം നിൽക്കുന്ന ആളായതിനാൽ അതിനോടെല്ലാം മനഃപൂർവമായി അകലം പാലിക്കുന്നയാളാണ് .
പള്ളികൾ ഇന്ന് പരസ്പര വിശ്വാസം കുറഞ്ഞവരുടെയും പരസ്പരം സ്ഥാന മാനങ്ങൾക്ക് കലഹിക്കുന്നവരുടെയും പരീശ ഭക്തിക്കാരുടെയും ഇടമായികൊണ്ടിരിക്കുന്നതിനാൽ സിസി ടീവി ക്യാമറ ഇല്ലാതെ കാര്യങ്ങൾ നടക്കില്ല . കോടികൾ മുടക്കി വൻ പള്ളി മന്ദിരം പണിത് ആത്മീയ വ്യാപാര ബിസിനസ്സ് നടത്തുന്നിടങ്ങളിൽ യേശുവോ യേശുവിന്റ സ്നേഹമോ കരുണയോ ആർദ്രതയോ ക്ഷമയോ ഇല്ല. അത് കൊണ്ട് തന്നെ വ്യവസ്ഥാപിത ആഢ്യ പള്ളി വ്യവഹാരികളോടും ആത്മീയ വ്യാപാര വ്യവസായ സംരഭകരോടും സ്വാർത്ഥമതികളായ പരീശ ഭക്തിക്കാരോടും അകലം പാലിക്കുന്ന ആളാണ്.
യേശുവിന്റെ സ്നേഹത്തെയും , കരുണയെയും ആർദ്രതയും ക്ഷമയെയും പിൻ പറ്റുന്ന ആളാണ് . മത്തായി സുവിശേഷം 5 മുതൽ 7 വരെയുള്ള 111 വാക്യങ്ങൾ ഉള്ള ഗിരി പ്രഭാഷണം എന്ന യേശുവിന്റ മാനിഫെസ്റ്റോ ജീവിതത്തിൽ ആത്മാർത്തമായി പിന്തുടരൻ ശ്രമിക്കുന്ന ആളാണ് .സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ ഇഷ്ട്ടമുള്ള ആളാണ് . ബൈബിൾ നല്ലത് പോലെ പല പ്രാവശ്യം വായിച്ച, വായിക്കുന്ന ആളാണ് . ഭഗവത് ഗീത വായിക്കുന്ന ആളാണ് . ഖുറാനും , ധമ്മപാതയും വായിച്ചിട്ടുണ്ട് . ഇതെല്ലാം വായിച്ചിട്ടും നല്ല ഒരു മനുഷ്യൻ ആകാൻ സാധിച്ചില്ലെങ്കിൽ ഈ പുസ്തക വായന എല്ലാം വ്യര്ഥമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് .
നിങ്ങളുടെ മത മൗലീക വിശ്വാസം നിങ്ങളെ പുരുഷ മേധാവിയും സ്ത്രീ വിരുദ്ധനും മറ്റു മതസ്ഥരെ വെറുപ്പിക്കാനും ആണ് പഠിപ്പിക്കുന്നു വെങ്കിൽ അത് അപകട വിശ്വാസമാണ് .
അത് കൊണ്ട് ഞാൻ എല്ലാ വ്യസ്ഥാപിത സ്വാർത്ഥ ചട്ടകൂട്ടിനും ആത്മീയ വ്യാപാര വ്യവസായത്തിനും പരീശ ഭക്തി വ്യാപാരത്തിനും പുറത്താണ് .
എല്ലാ വിധ ജാതി മത വിവേചനകൾക്കും വർഗ്ഗീയതകൾക്കും എതിരാണ് . യേശുവിനെ പിന്തുടരാൻ പള്ളി മേടകളോ പുരോഹിത വർഗ്ഗമോ സമ്പന്ന ആത്മീയ വ്യാപാരി വ്യവസായികളോ സമ്പത്തിൽ പ്രിയമുള്ള ഇടയന്മാരോ അവശ്യമില്ല എന്നു കരുതുന്ന ആളാണ് .
ജെ എസ് അടൂർ

പ്രസംഗവും പ്രവർത്തികളും

പ്രസംഗവും പ്രവർത്തികളും
നമ്മൾ മലയാളികൾ പ്രസംഗിക്കുവാൻ മുമ്പിലും പ്രവർത്തിയിൽ പിമ്പിലുമാണ് . വാക്കുകളും പ്രവർത്തിയും തമ്മിൽ നിരന്തരമായി വർദ്ധിച്ചു വരുന്ന ഒരു സമൂഹത്തിൽ പ്രഹസനങ്ങളും ഉപരിപ്ലവതയും കൂടും . അതു രാഷ്ട്രീയ, സർക്കാർ , മത, വിദ്യാഭ്യാസ രംഗങ്ങളിൽ എല്ലാം പതിവാകുമ്പോഴാണ് ഒരു ധാർമ്മിക പ്രതി സന്ധി ഈ രംഗങ്ങളിൽ എല്ലാം ദൃശ്യമാകുന്നത് .
അത് കൊണ്ട് തന്നെയാണ് പിറവം പള്ളിയിലും കോതമംഗലം പള്ളിയിലെ ബാവ -മെത്രാൻ കക്ഷി തമ്മിലടിയിലും , ശബരിമല വിഷയത്തിലും ഒരേ പോലെയുള്ള മോറൽ ക്രൈസിസ് ദൃശ്യമാകുന്നത് . ഇവിടെ രണ്ടിടത്തും സ്ത്രീകളെ മുന്നിൽ നിർത്തി പുരുഷ മേധാവിത്ത രാഷ്ട്രീയം മാത്രമല്ല പ്രശ്നം . പ്രസംഗവും പ്രവർത്തികളും തമ്മിലുള്ള അജഗജാന്തര വ്യത്യാസമാണ് വലിയ പ്രശ്നം . ഈ ഒരു പ്രതിസന്ധിയിലും പരസ്പരം വിശ്വാസം നഷ്ട്ടപെട്ട ഒരു സമൂഹം അടുത്ത സാമൂഹിക രാഷ്ട്രീയ ദുരന്തത്തിലോട്ട് പോകുമ്പോഴും മിക്ക രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും വോട്ട് രാഷ്ട്രീയത്തിൽ എങ്ങനെ മൈലേജ് ഉണ്ടാക്കാമെന്നുള്ളതിന് അപ്പുറത്തു ചിന്തിക്കുവാനോ പ്രവർത്തിക്കുവാനോ സാധിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ് .
എല്ലാ രംഗങ്ങളിലും വളരുന്ന ഈ ഇരട്ടത്താപ്പ് ആര് ഭരിച്ചാലും സർക്കാർ കാര്യങ്ങളിൽ ദൃശ്യമാണ് . മിക്കപ്രശ്നങ്ങളിലും പര്സപരം പഴി ചാരി ബഹളവും വിവാദവുമുണ്ടാക്കി ടിവി ചർച്ച കൊണ്ടു അവസാനിപ്പിച്ചു അടുത്ത വിവാദത്തിലേക്കുള്ള പ്രയാണമായി രാഷ്ട്രീയം ചുരുങ്ങുമ്പോഴാണ് നിയമ സഭയിലെ ഏറ്റവും പ്രധാന ഐറ്റം ടി വീ ക്കു വേണ്ടിയുള്ള ബാനർ പ്രദർശനവും വാക്ക് ഔട്ടും കോലാഹല രാഷ്ട്രീയ പൊറാട്ടു നാടകവുമായി പരിണമിക്കുന്നത് . അവിടെയും ഏറ്റവും കൂടുതൽ പ്രകടമാകുന്നത് പ്രസംഗങ്ങളും പ്രവർത്തിയും തമ്മിൽ കൂടുന്ന അന്തരമാണ് .
ഈ കാര്യങ്ങൾ ഏറ്റവും കൂടുതൽ കാണുന്നത് ദുരന്തങ്ങളുടെ കാര്യത്തിലാണ് . ഒരു ദുരന്തം ഉണ്ടാകാതെ നോക്കുന്നതിനേക്കാളിൽ ദുരന്തം ഉണ്ടായി കഴിഞ്ഞു ഓടി നടന്ന് എന്തെങ്കിലുമൊക്കെ ചെയ്തു അടുത്ത വിവേദത്തിലേക്ക് പോകുകയാണ് പതിവിൻ പടി .കേരളത്തിൽ വെള്ളപൊക്കം ഉണ്ടാകുമെന്ന് മഴ കൂട്ടിയപ്പോഴും ഡാമുകൾ നിറഞ്ഞപ്പോഴും സാമാന്യ വിവരമുള്ളവർക്ക് അറിയാമായിരുന്നു .പക്ഷേ ചെന്നായ് വരുന്നേ , വരുന്നേ എന്ന് വിളിച്ചു വിളിച്ചു മൈൻഡ് ചെയ്യാതെ , വെള്ളം രാത്രിയിൽ വന്നു നാടിനെ വിഴുങ്ങിയപ്പോൾ നമ്മൾ എല്ലാം പതറിയത് അത് കൊണ്ടാണ് . ഇനിയും അടുത്ത ദുരന്തം വന്നിട്ടേ അത് ഒരു ചർച്ചയാകുകയുള്ളൂ .
ജെ എസ് അടൂർ

കടലിന് കലിയിളകുമ്പോൾ ......

ഇത് പോലെയുള്ള ഒരു ഡിസംബറിലാണ് ലോകത്തിലെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായ സുനാമി വന്നത് . 2004 ഡിസംബർ 26 ഒരു ഞായറാഴ്ച ആയിരുന്നു . ഞാൻ അവധിക്ക് അടൂരിൽ ആയിരുന്നു .രാവിലെ പതിനൊന്നു മണിക്ക് തായ്‌ലൻഡിൽ നിന്നും ഫോൺ വന്നപ്പോഴാണ് എനിക്ക് ഈ ഭീകര അവസ്ഥയെകുറിച്ചു അറിവ് കിട്ടിയത് . ഉടനെ പോയത് കരുനാഗപ്പള്ളിയിൽ തകർന്ന വീടുകളും അനേക ശവ ശരീരങ്ങളും കണ്ടു ഒരു വല്ലാത്ത ദുഃഖ മൗനം എന്നെ പിടികൂടി .പ്രകൃതി ഭീകരത നേരിൽ കണ്ടവരുടെ ഉൾഭയ ദുഃഖങ്ങൾ അത്ര പെട്ടന്ന് മാറില്ല .കരുനാഗപ്പള്ളിയിൽ നിന്ന് ചെന്നയിലേക്കും പിന്നെ ശ്രീ ലങ്കക്ക് , അടുത്ത ആഴ്ച്ച തായ്‌ലൻഡിൽ പിന്നെ ഇൻഡോനേഷ്യയിലെ ആച്ചയിൽ .
ആ പത്തു ദിവസങ്ങളിൽ കണ്ടതും അനുഭവിച്ചതും എഴുതണമെങ്കിൽ ഒരു പുസ്തകം വേണം . ഒരു പ്രകൃതി ദുരന്തം നേരിട്ട് കണ്ട ഒരു മനുഷ്യനും പിന്നെ ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റയോ പേരിൽ മനുഷ്യനെ വേർതിരിച്ചു കാണുവാനാകില്ല. നൂറു കണക്കിന് ശവ ശരീങ്ങൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ അതിൽ ഏതൊക്ക ജാതിയും മതവുമുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു .രണ്ടു ദിനം കൊണ്ടു ചീഞ്ഞു പോകുന്ന വെറും ശവ ശരീരങ്ങൾ ആയിരുന്നു എല്ലാവരും
കേരളം നേരിടുവാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം കടലുമായി ബന്ധപ്പെട്ടതാണ് . ഇന്ന് ഏറ്റവും കൂടുതൽ മലിനീകരണം നേരിടുന്നത് നദികളും , കായലുകളും നദികളുമാണ് . കാലാവസ്‌ഥ വ്യതിയാനവും നിരന്തര മലിനീകരണവും കരി മണൽ ഖനനവും എല്ലാം തീര ആവാസ വ്യവസ്ഥയെ തകിടം മറിക്കും .
കായലിനും കടലിനും ഇടക്കുള്ള മണൽ തിട്ട ഭൂമിയിൽ ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം .തിരുവനന്തപുരം , കൊല്ലം ആലപ്പുഴ , ,കൊച്ചി , കോഴിക്കോട് , കണ്ണൂർ മുതലായ സിറ്റികൾ എല്ലാം കടലിനടുത്താണ് . അഞ്ചു കിലോമീറ്റർ കടൽ കയറിയാൽ ഉള്ള അവസ്ഥ ഭീകരമായിരിക്കും . കേരളത്തിലെ ഏറ്റവും ദുരന്ത സാധ്യതയുള്ള പ്രദേശം തീര പ്രദേശമാണ് . പണ്ട് കടലിറങ്ങിയ പ്രദേശങ്ങളാണ് കേരളത്തിന്റ തീര പ്രദേശത്തെ പല ഭാഗങ്ങളും .ഇത്രയും ഡിസാസ്റ്റർ വൾനറബിൾ ആയ പ്രദേശത്തെകുറിച്ചു എത്ര മാത്രം ജാഗ്രത നമ്മുടെ സമൂഹത്തിനും സർക്കാരിനും ഉണ്ട് ?
ലോക ചരിത്രത്തിൽ പ്രകൃതി ദുരന്തങ്ങൾ കൊണ്ടു തകർന്ന സമ്പന്ന സ്ഥലങ്ങളും സംസ്കരങ്ങളും ഉണ്ട് . ഇൻഡസ് വാലിയും മായൻ സംസ്കാരവും എല്ലാം അതിൽപ്പെടുന്നു . രണ്ടു മൂന്നു ദിവസത്തെ വെള്ളപ്പൊക്കത്തിൽ നഷ്ടപെട്ടത് മുപ്പതിനായിരം കൊടിയെങ്കിൽ തീര ദേശത്തെ കടൽ വിഴുങ്ങിയാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കുന്നത് പോലും ഭീകരമാണ് . എത്ര ലക്ഷം കൊറ്റികളായിരിക്കും കടൽ വിഴുങ്ങുവാൻ പോകുന്നത് ?
പശ്ചിമഘട്ടത്തിലെ പാറ ഇടിച്ചു കടലിൽ കൊണ്ടു തല്ലിയാൽ ഒന്നും കലിപൂണ്ട കടലിനെ തടയാനാവില്ല . ഒരു പാവക്ക പോലെ നീണ്ടു കിടക്കുന്ന ഈ കൊച്ചു പ്രദേശത്തെ മൊത്തം ആവാസ വ്യവസ്ഥയ്ക്ക് പ്രകൃതി നൽകുന്ന രണ്ടു പ്രധാന സുരക്ഷയാണ് കിഴക്കുള്ള മലനിരകളും പിന്നെ പടിഞ്ഞാറുള്ള മണൽ തിട്ടകളുടെ തീര പ്രദേശവും കായലുകളും .കിഴക്കേ മലകളായ പശ്ചിമഘട്ടത്തെയും തീര പ്രദേശത്തെയും ബന്ധിപ്പിക്കുന്ന നദികളാണ് കേരളത്തിന്റ നാഡി ഞരമ്പുകൾ . ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഡിസാസ്റ്റർ വൾണറബിലിറ്റിയുള്ളത് പശ്ചിമഘട്ടത്തിലെ മലനിരകൾക്കും, തീരദേശത്തിനും കടലിനുമാണ്. ഇതിനെ ബന്ധിപ്പിക്കുന്ന നദികളും ബാധിക്കപ്പെടും.
ഇരിക്കുന്ന കമ്പ് പതിയെ പതിയെ മുറിച്ചാണ് നമ്മൾ 'വികസനം ' നടത്തുന്നത് എന്ന് മറക്കരുത് . വിഴിഞ്ഞം പോർട്ട് തിരുവനന്തപുറത്തിന്റ വികസനത്തിനാണോ വിനാശത്തിനാണോ എന്നു എത്ര പേർ ചോദിക്കും . ഇപ്പോൾ തന്നെ ശംഘുമുഖത്തെ റോഡിന്റെ പകുതി കടൽ വിഴുങ്ങി .ശങ്കുമുഖം കടൽ കുറച്ചുകൂട് കയറിയാൽ തിരുവനന്തപുരം എയർപോർട്ട് പോകും .അതു കൊണ്ടു പശ്ചിമ ഘട്ടം പൊട്ടിച്ചു കടൽ നിരത്തിപോർട്ട് ഉണ്ടാക്കി പിന്നെ വടക്കോട്ട് കടൽ കയറിയാൽ ഉള്ള കോസ്റ്റ് ബെനിഫിറ്റ് അനാലിസ് നോക്കിയാൽ അറിയാം ഈ കൊച്ചു കേരളം താങ്ങാവുന്നതിലും അധികം വികസിച്ചു വികസിച്ചു ദുരന്തങ്ങളിലേക്ക് നടന്നടുക്കുന്നത് .
പ്രസംഗിച്ചാൽ മാത്രം കേരളം മാറില്ല .
ഓഖി ദുരന്തത്തിൽ നിന്ന് നമ്മൾ എന്തെങ്കിലും പഠിച്ചോ ?
ഇതൊക്കെ നവ കേരള മിഷനിൽ ഉണ്ടാകുമോ?ഇത് എങ്ങോട്ടുള്ള പോക്കാണ് ?
ജെ എസ് അടൂർ

ക്രിസ്തുമസ്സിന്റെ കഥ

ക്രിസ്തുമസ്സിന്റെ കഥ
ക്രിസ്തുമസ് എന്ന വാക്ക് ക്രിസ്റ്റോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നു ഉളവായതാണ്.. ക്രിസ്റ്റോസ് എന്നത് മിശിഹ എന്ന ഹീബ്രൂ ഭാഷയിൽ; രക്ഷകൻ, അഭിഷക്തൻ എന്നൊക്കെയാണ് അർത്ഥം. ക്രിസ്റ്റോമസ് എന്നതിന് ക്രിസ്റ്റോസ് - മാസ്സ് (കുർബാന ) അധവാ ക്രിസ്തുവിന്റ കുർബാനഎന്നാണ്. ക്രിസ്തോമാസ് എന്നത് 1038 ഇലും ക്രിസ്തുമാസ്‌ എന്നത് ഉപയോഗിച്ചു തുടങ്ങിയത് 1131 ഇലും മാത്രമാണ്.
യേശു ജനിച്ചത് ഏതു ദിവസമാണ് എന്ന് യേശുവിന്റ ജനന കഥ വിവരിക്കുന്ന മത്തായി, മാർക്കോസ്, ലൂക്കോസ് സുവിശേഷങ്ങൾ ഒന്നും ഒരു സൂചനയും തരുന്നില്ല. യേശുവിന്റ ജനനം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 25 ഡിസംബർ ആയി ഉറപ്പിച്ചത് യേശു ജീവിച്ചു ക്രൂശിക്കപെട്ടതിന്റെ നൂറ്റാണ്ടുകൾ കഴിഞ്ഞാണ്. ജൂലിയൻ കലണ്ടർ പിന്തുടരുന്ന പുരാതന അർമേനിയൻ ഓർത്തോഡോക്സുകാർക്കു ജനുവരി 6 നാണ് ക്രിസ്തുമസ് മറ്റ് ചിലർക്ക് ജനുവരി 19 ഇന്
ആദ്യകലാ കൃസ്തീയ സമൂഹത്തിന്റ ചിഹ്നം ക്രൂശല്ലാ യിരുന്നു. അത് മീൻ ചിഹ്നം ആയിരുന്നു. ഇപ്പോൾ നാം കാണുന്ന കുരിശും മിക്ക ക്രിസ്തീയ ആചാര ഉത്സവങ്ങളും മൂന്നാം നൂറ്റാണ്ടിന്റെ അവസാനവും നാലാം നൂറ്റാണ്ടിലെ റോമാ സാമ്രാജ്യം ക്രിസ്തീയ വിശ്വാസത്തെ കോ ഓപ്റ്റ് ചെയ്ത് അവരുടെ ഒദ്യോഗിക ഭരണ പ്രത്യയ ശാസ്ത്രമാക്കിയതോടെ തുടങ്ങിയതാണ്. ചരിത്രത്തിൽ രേഖപെടുത്തിയ ക്രിസ്തുമസ് 336 ലാണ് ആദ്യമായി കൊണ്ടാടിയത്.
ഡിസംബർ 25 തിരഞ്ഞെടുത്തതിനെ കുറിച്ച് പല ധാരണകളുമുണ്ട്. അതിൽ ഒന്ന് സോളാർ ചാർട്ട്മായി ബന്ധപ്പെട്ട ഒരു റോമൻ വിന്റർ ഉത്സവ ദിനമായിരുന്നുവെന്നതാണ്. എന്നാൽ പല ചരിത്രകാരൻമാരും രേഖപെടുന്നത് ഡിസംബർ 25 റോമാ സാമ്രാജ്യത്തിൽ സൂര്യ ദേവന്റെ ഉത്സവ ദിനമായിരുന്നു. ക്രിസ്തു മതത്തെ കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലം മുതൽ കോ ഓപ്റ്റ് ചെയ്തു തുടങ്ങിയപ്പോൾ റോമിൽ നിലവിലിരുന്ന ആചാര ഉത്സവങ്ങളുമായി വിളക്കി ചേർത്താണ് ഇന്ന് നമ്മൾ കാണുന്ന പല ആചാര ഉത്സവങ്ങളും രൂപപ്പെടുന്നത്. പിന്നീട് അതിനനുസരിച്ചു തിയോളജിയും ചരിത്രവുമൊക്കെ റോമൻ അധികാരത്തിന്റ തണലിൽ നിർമ്മിക്കുകയാണ് ചെയ്തത്.
നീതി സൂര്യനായ യേശുവിന്റെ ജനനം അന്നത്തെ റോമയിലെ സൂര്യ ദേവന്റെ ഉത്സവത്തിൽ ആയതിനെയും ന്യായീകരിച്ചിട്ടുണ്ട്. യേശു ഏത് ദിവസമാണ് ജനിച്ചത് എന്ന് പല ഊഹപോഹങ്ങൾക്കപ്പുറം കൃത്യമായി തെളിവുകൾ ഇല്ല. ചിലർ പറയുന്നു ഐറേനിയസ് എന്ന സഭ ചരിത്രകാരൻ എ ഡി /സി ഈ 70 ഇൽ തന്നെ ഡിസംബർ 25 നിജപ്പെടുത്തി എന്ന് പറയുന്നു . ചിലർ പറയുന്നത് ഏപ്രിൽ മാസത്തിലാണ് യേശു ജനിച്ചത് എന്ന്. എന്നാൽ ഇതിൽ മിക്കതും ഊഹപോഹങ്ങൾ മാത്രമാണ്.
ഇപ്പോൾ കാണുന്ന രീതിയിൽ ക്രിസ്തുമസിന് മുമ്പ് പലരും അനുഷ്ഠിക്കുന്ന നോയമ്പ് അഥവാ ഉപവാസവും ക്രിസ്തുമസ് സദ്യയും സമ്മാന പൊതികളും കേക്കും സാന്താക്ളോസും ഒക്കെ അടുത്ത ചില നൂറ്റാണ്ടുകളിൽ വന്നതാണ്.
അധികാര രാഷ്ട്രീയവും മത ആചാര വിശ്വാസങ്ങളും പണ്ട് പണ്ട് തൊട്ടേ കെട്ടുപിണഞ്ഞാണ് ആളുകകളെ വിശ്വാസ ആചാരങ്ങളുടെ അപ്പവും പിന്നെ രാഷ്ട്രീയ അധികാരങ്ങളുടെ വീഞ്ഞും നൽകി വരുതിയിൽ നിർത്തി ഭരിക്കുന്നത്. എല്ലാ മത വിശ്വാസ ധാരകളും രാഷ്ട്രീയ അധികാരങ്ങളും മനുഷ്യന്റെ സത്തക്കും സ്വതത്തിനും സർഗ അന്വേഷണത്തിനും പരിധി നിർണയിച്ചു മതിലുകൾക്കുള്ളിൽ സംരക്ഷിക്കാം എന്ന് വാഗ്ദാനം നൽകിയാണ് ഭരിക്കുന്നത്.
800 ആണ്ടിലാണ് ചാൾസ് ഒന്നാമൻ ഗ്രെയിറ്റ് അധവാ ഷാർലാമൈൻ ചക്രവർത്തിയെ ഡിസംബർ 25 നു പോപ്പ് ലിയോ മൂന്നാമൻ റോമിലെ പഴയ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഹോളി റോമൻ ചക്രവർത്തിയായി അവരോധിച്ചത്.. അന്ന് മുതൽ പടിഞ്ഞാറേ യൂറോപ്പകമാനം ആഘോഷിക്കുന്ന ഒരു മത സാംസ്കാരിക ഉത്സവമായി ഡിസംബർ 25. പിന്നെയും ഒരു 200 കൊല്ലം കഴിഞ്ഞു 11നൂറ്റാണ്ടിൽ ആണ് ക്രിസ്തുവിന്റെ മാസ്സ് എന്ന ക്രിസ്തുമസ് എന്ന് ആ പൊതു ഉത്സവത്തെ വിളിച്ചു തുടങ്ങിയത്. മിക്ക ആചാര അനുഷ്ട്ടാന്തങ്ങളും ഇങ്ങനെയൊക്കെയാണ് കാലപഴക്കത്തിൽ ഓരോ വിശ്വാസങ്ങളായി പരിണമിക്കുന്നത്.
ഇന്ന് എല്ലാ ഉത്സവങ്ങളും കൺസ്യൂമർ ഉത്സവങ്ങളാണ്. പള്ളിയും അമ്പലവും എല്ലാം ഇന്ന് കൺസ്യൂമർ വിശ്വാസികളെ പരിപോഷിപ്പിക്കുവാനാണ്. എല്ലായിടത്തും ഉശിരൻ കച്ചവടമാണ് നടക്കുന്നത്. വിശ്വാസങ്ങളും ആചാരങ്ങളും പള്ളിയും പള്ളികൂടങ്ങളും പുരോഹിത വർഗ്ഗവും ഇന്ന് ചന്തകളുടെ (market driven )ആശ്രിത വത്സരാണ്. ക്രിസ്തുമസ് സീസണിൽ ബില്ല്യൻ ഡോളറിന്റ ബിസിനസാണ്. എന്തായാലും അത് ഇക്കോണമിക്കും തൊഴിലുമൊക്കെ നല്ലതാണ്.
പക്ഷെ എങ്ങും ഇടം കിട്ടാതെ ആടുകളുടെ ഇടയിൽ പുൽകൂട്ടിൽ ജനിച്ച യേശു ചന്തയിൽ ചന്തമായി നിൽക്കുന്ന ദൈവമല്ല. ദരിദ്രരോടും ദുഃഖിക്കുന്നവരോടും രോഗികൾക്ക് ഒപ്പവും ജീവിച്ചു സാധാരണാക്കാരെ ശിഷ്യൻമാരാക്കിയ സ്നേഹത്തിന്റെ സുവിശേഷമായാകണം നമ്മുടെ മനസ്സിൽ യേശു എന്നും ജനിക്കേണ്ടത്. സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്ന് പഠിപ്പിച്ച യേശു മനുഷ്യന്റ ഉള്ളിൽ നക്ഷത്രമായി വിളങ്ങുമ്പോഴാണ് നാം ഭൂമിയുടെ ഉപ്പാകുന്നത്.
എല്ലാവര്ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മ സന്തോഷങ്ങളുടെ ക്രിസ്തുമസ് ആശംസകൾ.
ജെ എസ് അടൂർ