Thursday, January 3, 2019

പൂച്ച കണ്ണടച്ചു പാല് കുടിച്ചാൽ

കേരളത്തിൽ ശരാശരി 19 കുട്ടികളാണ് ദിവസേന പീഡിപ്പിക്കപ്പെടുന്നത് കഴിഞ്ഞവർഷം സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ രജിസ്റ്റർ ചെയ്തത് 14,254 കേസുകളാണ്. ഇതിൽ ബലാത്സംഗ കേസുകൾ 1987. ഈ വർഷം ഓക്ടോബർ വരെ രജിസ്റ്റർ ചെയ്ത 11,302 കേസുകളിൽ ബലാത്സംഗങ്ങൾ 1645.
സ്ത്രീകൾ കൂടുതൽ ഇരയാകുന്നത് ഗാർഹിക പീഡനത്തിനാണ്. ഭർത്താവും ബന്ധുക്കളുമാണ് ഇതിൽ പ്രതികളാകുന്നത്. 10 വർഷത്തെ ആകെ കണക്കുകൾ പരിശോധിച്ചാൽ ബലാത്സംഗക്കേസുകൾ ശരാശരി 15 ശതമാനത്തിന് അടുത്താണ്
കേരളത്തിൽ ആദ്യം മാറേണ്ടത് വാചകമടിക്കു അപ്പുറമുള്ള മനസ്ഥിതി മാറ്റാമാണ്. കേരളത്തിലെ സമൂഹവും രാഷ്ട്രീയവും ജാതി മത സംഘടനകളും ആൺകൊയ്മായുടെയും പുരുഷമേധാവിത്ത നിലപാടുകളുടെയും നേർകാഴ്ച്ചകളാണ്. കേരളത്തിൽ തൊലിക്കപ്പറും ജാതി മത ചിന്തകളും മുൻവിധികളും അന്നും ഇന്നും എന്നും ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടി ലോയൽറ്റികളിൽ ഊന്നിയുള്ള അസഹിഷ്ണുതയും അക്രമങ്ങളും കുറഞ്ഞിട്ടില്ല. പഴയ ഹെർഡ്‌ മെന്റാലിറ്റിയുടെ പുതിയ സാമൂഹിക മാധ്യമ പ്രകടനപരത കൂടി. സമൂഹത്തിലും രാഷ്ട്രീയത്തിലും വാക്കുകകൾ കൊണ്ടും പ്രവർത്തികൊണ്ടും വയലൻസ് കുറഞ്ഞിട്ടില്ല
സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്ന കാലത്തു, സ്ത്രീകൾക്കെതിരെ അക്രമങ്ങളും ലൈംഗീക അതിക്രമങ്ങളും കൂടുന്ന കെട്ട കാലത്ത്, 10% സ്ത്രീകൾ പോലുമില്ലാത്ത നിയമ സഭയും ആൺകോയ്‌മയുടെ അധികാര രൂപങ്ങളായ രാഷ്ട്രീയ പാർട്ടികളും ഏത് നവോത്ധന മാനവിക മൂല്യങ്ങളെകുറിച്ചാണ് നമ്മൾ പറയുന്നത്? മാറ്റങ്ങൾ എവിടെയാണ് ഉണ്ടായത്? എവിടെ ആണ് ഉണ്ടാകേണ്ടത്?
ഈ ചോദ്യങ്ങൾ നമ്മൾ എല്ലാവരോടുമാണ്? ഇത് കുനിഷ്ടു ചോദ്യങ്ങൾ അല്ല. വളരെ ഗൗരവമായി ചിന്തിക്കണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്. അല്ലാതെ വാക്കുകളും പ്രവർത്തികളും തമ്മിൽ ഉള്ള ദൂരം കൂടുമ്പോൾ ആണ് നമ്മൾ ഓർ മെയ്ക്ക് ബിലീവ് കപട നിലപാടുകൾ ഉള്ള കപട സമൂഹമായി മാറുന്നത്. Unless we discuss the internalized deep contradictions and political ironies of our society, we are simply fooling ourselves with rhetorical symbolism of events that primarily signify opportunistic tactical political expediency of familiar actors. We as a society requires serious introspection and collective reflections.
പൂച്ച കണ്ണടച്ചു പാല് കുടിച്ചാൽ അത് ആരെങ്കിലും കണ്ടു എന്ന് പറഞ്ഞാൽ പൂച്ചക്ക് മുറു മുറുപ്പു തോന്നിയിട്ട് എന്ത് കാര്യം. ? ചോദ്യങ്ങൾ സാമൂഹിക മാറ്റത്തിൽ പ്രധാനമാണ്? സ്വയമായും സമൂഹമായും ചോദ്യങ്ങൾ ചോദിച്ചു ചിന്തിച്ചു തുടങ്ങുമ്പോഴാണ് മാറ്റങ്ങൾ ആദ്യം മനസ്സിലും പിന്നെ മനുഷ്യരിലും പിന്നെ സമൂഹത്തിലും ഉണ്ടാകുന്നത്. നവോതഥാനം റീ സിക്ലിങ് അല്ല. പുതിയ ചിന്തകളുടെ ചിന്തേരിടലാണത്. പുതിയ ചിന്തയിൽ നിന്നു പുതിയ വാക്കുകളും പ്രയോഗങ്ങളും സമൂഹത്തെ ഒരു നദിപോലെ ഒഴുകിയിറങ്ങി ഉര്വരമാക്കുന്നതാണ്. Renaissance is about re imagination of a society, people, politics and knowledge. Renaissance is about revitalization of civic humanism based in equality of human dignity and human rights.
ജെ എസ് അടൂർ
About This Website
MATHRUBHUMI.COM
: ഇക്കൊല്ലം ജൂണിൽമാത്രം കേരളത്തിൽ ബലാത്സംഗത്തിനിരയാക്കിയത് 589 കുട്ടികളെ. ദിവസേന ..

No comments: