ബാങ്കോക്കിൽ ഞാൻ താമസിക്കുന്ന ബിൽഡിങ്ങിന് 32 നിലയുണ്ട് . ഇന്ന് രാവിലെ 7.30 മുതൽ 5 30 പിഎം വരെ അവിടെ താമസിക്കുന്ന എല്ലാവർക്കും ഫയർ റെസ്ക്യൂ ട്രെയിനിങ് ഉണ്ട് .മുപ്പതു മിനിറ്റ് . ഇന്ന് രാവിലത്തെ ആദ്യ പരിപാടി 8 മണിക്ക് ഇതായിരുന്നു . ഭാഷ അറിയാത്തവർക്ക് ഇഗ്ളീഷ് വീഡിയോയും അത് കണ്ടു കഴിഞ്ഞു രണ്ടും പേജിൽ ടെസ്റ്റ് . കേരളത്തിൽ 2010 മുതൽ ഫ്ലാറ്റിലാണ് താമസം . വികസിച്ചു എന്ന് നമ്മൾ അവകാശപ്പെട്ട ഈ സ്ഥലത്തു ബിൽഡിങ്ങുകളിലോ സ്‌കൂളുകളിലോ അങ്ങനെ ഒന്ന് നടന്ന് കാണാൻ വഴിയില്ല ..അടുത്ത വൻ തീ പിടുത്ത ദുരന്തം ഉണ്ടാകുന്നത് വരെ നമ്മൾ ഇത് ചർച്ചിച്ചു കുറ്റക്കാരെ ക്രൂശിക്കാൻ കാത്തിരിക്കും .
No comments:
Post a Comment