സ്ത്രീകൾ തുല്യതക്കായും അവകാശങ്ങൾക്കായും നീതിക്കായും ഭരണഘടന അവകാശങ്ങൾക്കായി എവിടെ സംഘടിച്ചാലും അതിനോടൊപ്പം ഉണ്ട്. അതിനെ 'വനിത മതിൽ ' എന്നൊക്ക വിളിക്കുന്നതിന്റ ശരികേടുകളെ കുറിച്ച് സമയം കളഞ്ഞിട്ട് കാര്യമില്ല. മനുഷ്യ ചങ്ങല, വനിത മതിൽ ഒക്കെ ആരുടെയോ മനസ്സിൽ ഉണ്ടായ രൂപകങ്ങൾ മാത്രമാണ്. ചുരുക്കത്തിൽ വനിത മതിൽ എന്ന പേരിൽ സ്ത്രീകൾ അവകാശത്തിനായി ഒരു മണിക്കൂർ തെരുവിൽ ഇറങ്ങിയാലും അത് നല്ലതാണ്. അതിനോട് യോജിക്കുന്നു. അതിൽ ചേരാനും ചേരാതിരിക്കുവാനും അവകാശമുണ്ട്.
പിന്നെ അതിനെ നവോത്ഥാനം എന്ന് അത്യക്ത്തിയോടെ വിളിക്കുന്നതാണ് കുഴപ്പം . ഇവിടെ ആണ്കോയ്മയുടെ പുരുഷ രക്ഷ കർതൃ മേശിരിമാരായ ജാതി മത- പാർട്ടി നേതാക്കളെ നവോത്ഥാന നായകരാക്കുന്നതിനെയാണ് ഉപ്പു കുപ്പിയിൽ പഞ്ചസാര ഒട്ടിച്ചു വയ്ക്കുന്നത് എന്ന് പറയുന്നത്. പിന്നെ സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ച പണിയാണ് ചെയ്യണ്ടത്. അതിൽ പ്രധാനം വെള്ളപ്പൊക്ക കെടുതിയിൽ വീടും മറ്റെല്ലാം നഷ്ട്ടപെടുത്തുവർക്ക് വീടും ജീവിക്കുവാൻ ഉള്ള സൗകര്യമുണ്ടാക്കി കൊടുക്കുകയാണ്. സർക്കാർ വനിത മതിലിന്റെ മേശിരിപ്പണിയോ കടമെടുത്തു കഴിയുന്ന സർക്കാർ ഖജനാവിൽ നിന്ന് പൈസയോ ചിലവാക്കുന്നതിൽ തീർത്തും വിയോജിക്കും.
No comments:
Post a Comment