ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ് .ആർക്കും ഏതു പാർട്ടിയിലോ പക്ഷത്തോ ചേരാനും ചേരാതിരിക്കുവാനും അവകാശമുണ്ട് .ഈ ടി പി സെൻകുമാർ അദ്ദേഹത്തിന്റെ നിലപാടുകൾ നേരത്തെ പല പ്രാവശ്യം പറഞ്ഞതാണ് . അയാൾ ബി ജെ പി യിൽ ചേർന്നാൽ അയാൾക്ക് കൊള്ളാം . അതിന് എന്തിനാണ് ഇത്രയും ബഹളം? അൽഫോൻസ് കണ്ണന്താനവും മുൻ പി എസ് സി ചെയർമാൻ രാധാകൃഷ്ണൻ അങ്ങനെ എത്ര പേർ ചേർന്നു .അവർ ചേരുന്നത് അവരുടെ കരിയർ ഷിഫ്റ്റാണ് . കേന്ദ്ര സർക്കാരിൽ ഭരണമുള്ള പാർട്ടിക്കാരുടെ കൂടെ അധികാര രാഷ്ട്രീയത്തിന്റ അപ്പകഷണങ്ങളിൽ താല്പര്യം ഉള്ളവരെല്ലാം പോകും . കേന്ദ്രം സി പി എം ആണ് ഭരിക്കുന്നതെങ്കിൽ അങ്ങനെയുള്ളവർ കമ്മ്യൂണിസ്റ്റ് ആകും .കൊണ്ഗ്രെസ്സ് എങ്കിൽ അവരും കൊണ്ഗ്രെസ്സ്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ അധികാരത്തിൽ ഇരുന്ന് തഴമ്പ് പിടിച്ചതിനാൽ പാർട്ടി ഏതായാലും കുഴപ്പമില്ല നമ്മുടെ കാര്യങ്ങൾ നടക്കണം എന്നുള്ളവരുടെ ആകെ കമ്മിറ്റ്മെന്റ് അവരുടെ താല്പര്യങ്ങളോടും അധികാര കസേരയും അതിന്റ സന്നാഹങ്ങളോടും മാത്രം . ഇത് ഒക്കെ ഇവിടെ കാല കാലങ്ങളായി അധികാര രാഷ്ട്രീയത്തിന്റ പാരസൈറ്റുകൾ ചെയ്യുന്നതാണ് . സെൻ കുമാറും അതെ ചെയ്തുള്ളൂ . അത് വലിയ ആനകാര്യം ഒന്നുമല്ല. ഒരു റിട്ടയേഡ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ഇത് ആദ്യമല്ല
No comments:
Post a Comment