കേരളത്തിൽ ചരിത്രത്തിന്റ ഒരുപാട് അടരുകൾ ഉള്ള ഒരു നഗരമാണ് കോഴിക്കോട്. ഇവിടെ പല പ്രാവശ്യം വന്നു വന്നു കേരളത്തിൽ എനിക്ക് ഇഷ്ടമുള്ള ഒരു സിറ്റിയാണ് കോഴിക്കോട്. ലോക ചിത്രത്തിന്റ ഒരു പ്രധാന യുഗം തുടങ്ങുന്നത് കോഴികോട്ടാണ്. 1498 ഇൽ വാസ്ക്കോഡി ഗാമയും കൂട്ടരും കച്ചവടത്തിനായി കാപ്പാട്ടു കപ്പലടുപ്പിച്ചപ്പോൾ മാറിയത് കേരള ചരിത്രം മാത്രമല്ല, ലോക ചരിത്രം കൂടിയാണ്. കോളനിവൽക്കരണത്തിന്റെ ചരിത്രം തുടങ്ങുന്നത് കുഞ്ഞു കുരുമുളക് മണിയിൽ കൂടിയാണ്. അന്ന് തുടങ്ങിയ ലോക ചരിത്രത്തിലെ ആ യുഗം നിലനിന്നത് എന്താണ്ട് 450 കൊല്ലങ്ങളാണ്. കോഴിക്കോട്ട് ലോകത്തിലെ പല സംസ്കരങ്ങളുടെ കാൽപ്പാടുകളുണ്ട്.
കേരളത്തിൽ തനതായ കാരെക്റ്റർ ഉള്ള രണ്ടിടങ്ങളാണ് കോഴിക്കോട്ടും ഫോർട്ട് കൊച്ചിയും. കൊല്ലത്തിനും ഒരുപാട് ചരിത്രങ്ങൾ പറയാനുണ്ട്. കൊല്ലം ഒരു കാലത്തു ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന പോർട്ട് ഹബ്ബായിരുന്നു. ഇന്നത്തെ മലയ്ഷ്യയിൽ ഉള്ള മലാക്കയിൽ നിന്ന് ശ്രീ ലങ്കയിലെ ഹമ്പൻതോട്ട വഴി കൊല്ലം പോർട്ട് ഹബ്ബിൽ എത്തി അവിടെ നിന്ന് ഒമാനിലേക്കും അത് പോലെ ഗുജറാത്തിലേക്കും ചൈനീസ് ചരക്കുകൾ പോയിരുന്നത്. മൊറോക്കക്കാരനായ ഇബ്നുബത്തൂത്ത 1335 ഇൽ കോഴികോട്ട് നിന്ന് കൊല്ലത്തേക്കുള്ള യാത്രയും കൊല്ലത്തു നിന്ന് കപ്പൽ കയറി ചൈനക്ക് പോയ യാത്ര വിവരണവും ഇന്ന് കേരളമെന്നറിയുന്ന അന്നത്തെ മലബാർ /മലങ്കര നാടിനെകുറിച്ച് ഏകദേശം രൂപം നൽകുന്നുണ്ട്.
അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ തിരുവന്തപുരം നഗരത്തിന് ഇരുനൂറ് കൊല്ലത്തിൽ താഴെ പഴക്കമുള്ള ഒരു തലസ്ഥാന നഗരമാണ്. വിഴിഞ്ഞം വലിയ തുറ തിരുവന്തപുരം വളരെ പഴക്കമുള്ള ആവാസ വ്യവസ്ഥയാണ്. എന്നാൽ ഇന്ന് കാണുന്ന തിരുവന്തപുരം നഗരം വളരുവാൻ തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തിരുവിതാംകൂറിന്റെ ആസ്ഥാനം ആയത് മുതലാണ് മിക്കവാറും സർക്കാർ ഉദ്യാഗസ്ഥൻമാരുടെ കുടിയേറ്റ നഗരമായ തിരുവന്തപുരം എട്ടു മണിയോടെ വിജനമായി പത്തു മണിയോടെ ഉറക്കം പിടിക്കും. ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കും കോഴിക്കോട് സജീവം. റെസ്റ്റോറന്റിൽ എല്ലാം നല്ല തിരക്ക്. എന്തായാലും ഇപ്പോൾ കോഴികോട്ട് രണ്ടു ദിവസം തങ്ങാതെ ഒരു കേരള യാത്രയും പൂർണ്ണമല്ല.
എന്നെ കോഴിക്കോട്ടുകാരോട് ഇഷ്ട്ടം തോന്നുവാൻ കാരണക്കാരനായ മലബാറിന്റ നന്മയുടെ അടയാളമായ എന്റെ അടുത്ത സ്നേഹിതൻ ആസിഫ് കുന്നത്തിന് നന്ദി.
No comments:
Post a Comment