എന്തൊക്കയാണ് ഇന്നിന്റ നാവോത്ഥാന മൂല്യങ്ങൾ?
1)എല്ലാ മനുഷ്യർക്കും എല്ലായിടത്തും തുല്യ മനുഷ്യ അവകാശങ്ങൾ ഉണ്ട് എന്നുള്ളത്. ഇത് 1948 ഡിസംബർ 10 ഇന് യൂ എൻ പാസാക്കിയ 217 റെസൊല്യൂഷൻ Universal Declaration of Human Rights ലെ 30 ആർട്ടിക്കിളിൽ കൃതമായി പറഞ്ഞിട്ടുണ്ട് . അതോടൊപ്പം ഇന്ത്യൻ ഭരണ പാർട്ട് മുന്നിൽ പറഞ്ഞിരിക്കുന്ന ആർട്ടിക്കിൾ 12 മുതൽ 35 വരെയുള്ള അടിസ്ഥാന അവകാശങ്ങൾ അഥവാ ഫണ്ടമെന്റൽ റൈറ്സ്. ഇത് വിശ്വസിക്കാതെയും പാലിക്കാതെയും ഒരു നവോത്ഥാനവും സാദ്ധ്യമല്ല.
2) എല്ലാ രംഗത്തും എല്ലാ കാര്യങ്ങളിലും എല്ലായിടത്തും സ്ത്രീ -പുരുഷ തുല്യത. ട്രാൻസ്‌ജെൻഡർ ഉൾപ്പെടെ എല്ലാവര്ക്കും തുല്യ നീതി, ജെണ്ടർ ജസ്റ്റിസ്. സ്ത്രീകൾക്കെതിരെ ഉള്ള എല്ലാ ആക്രമണത്തിനും അറുതി വരുത്തുക.
3) സാമൂഹിക നീതി. ജാതി മത വിവേചനങ്ങൾ അവസാനിപ്പിച്ച എല്ലാ മനുഷ്യർക്കും തുല്യ നീതിക്കുള്ള അവസരം. ചരിത്രപരമായി അടിച്ചമർത്തപെട്ട ആദിവാസി -ദളിത് മനുഷ്യർക്ക് പഠിക്കുവാനും ജോലി കിട്ടുവാനും മാന്യതയോടും സ്വഭവിമാനത്തോടെ തുല്യ അവകാശങ്ങളോട് ജീവിക്കുവാനും ഉള്ള സാമൂഹിക സാമ്പത്തിക സാഹചര്യവും റിസർവേഷൻ അടക്കമുള്ള പൊതു നയങ്ങളും. എല്ലാ വിധ ന്യൂനപക്ഷങ്ങൾക്കും, ലൈംഗീക ന്യൂനപക്ഷമുൾപ്പെടെ തുല്യ നീതിയും തുല്യ അവകാശങ്ങളും ഉറപ്പാക്കുക.
4) സമൂഹത്തിന്റെയും സർക്കാറിന്റയും ജനകീയ ജനായത്ത മൂല്യങ്ങൾ ഉറപ്പു വരുത്തുക. ഇതിൽ ജനങ്ങൾക്ക് സർക്കാരുകളെ ഭരിക്കുവാൻ ജന പ്രതിനിധികളെയും അവരിൽ നിന്ന് ക്യാബിനെറ്റിനെയും തിരഞ്ഞെടുക്കുന്നത് പോലെ അവരോട് ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവകാശമുണ്ട്. സർക്കാർ വോട്ടും നികുതിയും കൊടുക്കുന്ന എല്ലാ ജനങ്ങളുടേതും ആണ്. അല്ലാതെ ഒരു പാർട്ടിയുടെയോ ഒരു മന്ത്രി സഭയുടെയോ അല്ല. അത് കൊണ്ട് തന്നെ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുവാനും വിമർശിക്കുവാനും പൗരന്മാർക്ക് അവകാശമുണ്ട്. ജനായത്ത സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള സഹിഷ്ണുതയും പ്രതി പക്ഷ ബഹുമാനവും ജനാധിപത്യ നീതി ന്യായ വ്യവസ്ഥയോടുള്ള ബഹുമാനം. അതുപോലെ ഗവൺസിൽ പങ്കെടുക്കുവാൻ സിവിൽ സമൂഹത്തിന് ഉള്ള അവസരം , പങ്കാളിത്ത ഉത്തരവാദിത്ത ഭരണം എന്നിവ പ്രധാനമാണ്
5) സുസ്ഥിര വികസനം . ഇത് യു എൻ 2015 സെപ്റ്റബറിൽ പാസാക്കിയ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (Sustainable Development Goals )കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് സത്യ ശാന്തമായി ജന പങ്കാളിത്തത്തോടെ അവശ്യത്തിനുള്ള ബജറ്റ് മാറ്റി വച്ച് നടപ്പിലാക്കുവാൻ ബാധ്യസ്ഥരാണ്. ഇതിൽ ഏറ്റവും പ്രധാനം പരിസ്ഥിയെ സംരക്ഷിക്കുക ആഗോള കാലാവസ്ഥ വ്യതിയാന പ്രശ്ങ്ങളെ കുറക്കുവാനുള്ള ശ്രമം, സാമൂഹിക സാമ്പത്തിക അസാമനതകൾ കുറക്കുവാൻ ഉള്ള പൊതു നയ സമീപനം. പ്രകൃതി ദുരന്ത പ്രത്യാഘാതങൾ (Disaster Risk Reduction )കുറക്കുക
6) പബ്ലിക് അകൗണ്ടബിലിറ്റി. സർക്കാരുകളും സർക്കാർക്കാർ സാരംഭങ്ങളും സുതാര്യവും, റെസ്പോണ്സിവും അക്കുണ്ടബിളും ആയിരിക്കണം. അതാണ് വിവര അവകാശ നിയത്തിന്റ കാതൽ. സർക്കാരുകളോട് ചോദ്യങ്ങൾ ചോദിക്കുവാൻ എല്ലാ പൗരൻമാർക്കും തുല്യ അവകാശങ്ങൾ ഉണ്ട്.
ഒരാൾ ജാതി മത വംശ ബേധമന്യേ തുല്യ അവകാശങ്ങളും ചിന്തിക്കുവാനും, വിശ്വസിക്കുവാനും, വിശ്വസിക്കാതിരിക്കാനും, സ്വയം തീരുമാനിക്കുവാനും പ്രവർത്തിക്കുവാനും തുല്യ സ്വാതന്ത്ര്യം ഉള്ള മനുഷ്യൻ ആണെന്ന സിവിക് ഹ്യുമനിസം ആണ് നവോത്‌ഥാന മൂല്യങ്ങളുടെ കാതൽ.
അതിന് വേണ്ട അത്യവശ്യ ഘടകങ്ങൾ ആണ് ഹ്യൂമൻ ഡിഗ്നിറ്റി (മാനവിക സ്വാഭിമാനം )'ഏജൻസി (ഒരോരുത്തർക്കും സ്വയം തീരുമാനിക്കുവാനുള്ള അവസരവും അവകാശങ്ങളും ) പിന്നെ പബ്ലിക് അ ക്കണ്ടബിലിറ്റി, എല്ലാകാര്യങ്ങളിലും ജനായത്ത ബോധം. അത് കൊണ്ട് തന്നെ അവർ ആൺകൊയ്മ രാഷ്ട്രീയത്തിനും പുരുഷ മേധാവിത്തത്തിനും സ്ത്രീ പീഡനത്തിനും ജാതി മത ഭ്രാന്തിനും, അക്രമ രാഷ്ട്രീയത്തിനും വർഗീയതക്കും എല്ലാ തരം വിവേചനങ്ങൾക്കും അന്യായങ്ങൾക്കും അഴിമതിക്കും എതിരായിരിക്കും.. അവർ ജാതി മത രാഷ്ട്രീയ സംഘടനകളുടെ അടിമകളോ അസഹിഷ്ണുതയോടെ വാക്കിലും പ്രവർത്തിയിലും അക്രമം നിറക്കില്ല. അവർ ജാതി, മത, വംശ, ലിംഗ, ദേശ, രാഷ്ട്രീയങ്ങൾക്കപ്പുറം മനുഷ്യരെ മനുഷ്യരായി കാണും
ജെ എസ് അടൂർ
No comments:
Post a Comment