ഇപ്പോഴത്തെ തായ്‌ലാൻഡിനെ നേരെത്തെ അറിഞ്ഞിരുന്നത് സിയാം എന്നാണ് . ച്ചാവോ പ്രായ നദിയാണ് ഇവിടുത്തെ ജീവിതത്തെയും ചരിത്രത്തെയും തഴുകി ഈ നാടിന്റെ ഒഴുക്കാകുന്നത് . ച്ചാവോ പ്രായ നദിക്കരയായ അയൂത്തായ (അയോധ്യയുടെ തായ്വൽക്കരണം ) ആയിരിന്നു ഏതാണ്ട് 400 കൊല്ലത്തിലധികം ഈ രാജ്യത്തിന്റെ തലസ്ഥാനം . 1351 ഇൽ രാമതിബോധി എന്ന രാജാവാണ് അയൂത്തായ തലസ്ഥാനമാക്കി പുതിയ രാജ്യം സ്ഥാപിച്ചത് . അയൽ രാജ്യമായ ബർമ്മ അയൂത്തയാ രാജ്യത്തെ പല പ്രാവശ്യം അക്രമിച്ചിട്ടുണ്ട് . മുപ്പത്തി അഞ്ചു രാജാക്കന്മാർ അയൂത്തായ ആസ്ഥാനമാക്കി ഭരിച്ചു .1569 യിലെ അക്രമത്തിൽ പലതും തകർത്തു വിലപിടിച്ച പലതും ബർമ്മക്കു കടത്തി .അവസാനം 1767 ബർമ്മക്കാർ ആക്രമിച്ചു അമ്പലങ്ങളും കൊട്ടാരങ്ങളും തകർത്തു തീയിട്ടു . അതിന് ശേഷമാണ് അവർ കുറിച്ചു കൂടി സുരക്ഷിതമായ ഛയോ പ്രായ നദിയുടെ അരുകിൽ ബാങ്കോക്കിൽ പുതിയ ആസ്ഥാനം പണിതത് .
ഈ ചിത്രങ്ങൾ വാട്ട് ഛായാവത്തനരാം എന്ന പ്രശസ്ത ബുദ്ധ ക്ഷേത്രമാണ് .1630 പണിത ഈ ബുദ്ധ ക്ഷേത്രം ഖേമർ -അങ്കോർ ശൈലിയിലാണ് പണിതിട്ടുള്ളത് .1767 ഇൽ ബർമ്മക്കാർ നശിപ്പിച്ചതിന്റ ബാക്കി പത്രമാണിത് .
അധികാരം എന്നും സാധുത കണ്ടെത്താൻ ദൈവത്തെയും മതത്തെയും കൂട്ടുപിടിച്ചിരുന്നു .മിക്ക മത സംഹിത വ്യാഖ്യാനങ്ങളും അധികാരത്തിലുള്ളവരുടെ ന്യായീകരണ ഐഡിയോളജികാളായിരുന്നു . അതുകൊണ്ട് തന്നെ രാജാക്കന്മാർ അധികാര ചിഹ്നങ്ങളായി വൻ അമ്പലങ്ങളും പള്ളികളും പണിതു . പലതിന്റെയും നിലവറകളിളിൽ സ്വർണ്ണവും സമ്പത്തും ഒളിച്ചു വച്ചു .അതുകൊണ്ട് തന്നെ ശത്രു രാജ്യങ്ങളോ പുതിയ കൈയൂക്ക് നേടിയവരോ ആദ്യം ആക്രമിക്കുന്നത് ആസ്ഥാന അമ്പലങ്ങളെയും പള്ളികളയുമാണ് . അവിടെയുള്ള ദൈവ പ്രതിമകളെ നശിപ്പിക്കുന്നതും തല വെട്ടുന്നതുമെല്ലാം അധികാരത്തിന്റെ സോഴ്സിൽ വെട്ടി പരിക്കേൽപ്പിച്ചു ഭയപ്പെടുത്തി നിലവിലുള്ള അധികാരത്തെ തു രത്തുക എന്ന യുദ്ധ തന്ത്രത്തിന്റ ഭാഗവുമായിരുന്നു . സമ്പത്തു പിടിച്ചെടുക്കുക എന്നതും ഒരു ലക്ഷ്യമായിരുന്നു . ഇരുപതാം നൂറ്റാണ്ടുമുതലാണ് ഈ അവസ്ഥക്ക് മാറ്റം വന്നത് .
No comments:
Post a Comment