സാധാരണ മിക്ക വികസിത രാജ്യങ്ങളും സ്പോട്സിൽ വലുതായി ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. ഇന്ത്യ വളരുകയാണ് എന്നും നമ്മളുടെ വളർച്ചയെകുറിച്ച് നമ്മുടെ നേതാക്കൾ എൻ ആർ ഐ ക്രൗഡിനോട് വീരവാദം മുഴക്കും. മോഡി സാറിന്റെ ഇല്ലാത്ത 56 ഇഞ്ചിനെകുറിച്ചും ഇല്ലാത്ത ഇരട്ട ചങ്കന്മാരെകുറിച്ചും വാചാലരാകും.
എന്താണ് പ്രശനം? മിക്ക സ്പോർട്സ് അസോഡിയേഷന്റെയും തലപ്പത്ത് ഇരിക്കുന്നത് സ്പോർട്സിനെകുറിച്ച് മണ്ണും ചുണ്ണാമ്പും അറിയാത്ത രാഷ്ട്രീയ നേതാക്കളോ വൻകിട പണക്കാരോയാണ്. രണ്ടു. സ്പോർട്സു മാനേജ്മെന്റ് ഇന്ത്യയിൽ ഒരു തരം റാക്കേറ്ററിങ് ആണ്. മൂന്നു. ഇതിനു വേണ്ടി ലോങ്ങ് ടെം ഇന്വെസ്റ്റ്മെന്റില്ല. നാല്. മിക്ക രംഗങ്ങളിലെ പോലെ സ്പോർട്സ് രംഗത്തും അഴിമതി ഒരുപാടുണ്ട്. ഏഷ്യൻ ഗെയിസും കോമ്മൺവെൽത്തു ഗെയിമും കഴിഞ്ഞപ്പോൾ ഇത് കണ്ടതാണ്. സുരേഷ് കൽമാഡിയെപ്പോലെ സ്പോർട്സിലെ അഴിമതിക്കാരും റാക്കറ്റിയേറുമാരും ആണ് ഇന്ത്യൻ സ്പോട്സിനെ നശിപ്പിച്ചത്.
ഇന്റർ നാഷണൽ യോഗ ഡേ പോലുള്ള പീ ആർ ഉഡായിപ്പുകൾ കാണിക്കാനും പ്രതിമകൾ പണിയാനും ആയിരകണക്കിന് കോടികൾ ചിലവാക്കിയാലും സ്പോട്സിനോ ഫുട് ബോളിനോ ഇൻവെസ്റ്റ് ചെയ്യാൻ പൈസയില്ല. ഇന്ത്യ കൊറിയയെയും ചൈനയെയും മാത്രം നോക്കി പഠിച്ചാൽ കുറെ ശരിയാകും.
No comments:
Post a Comment