വിദ്യാർത്ഥി രാഷ്ട്രീയവും കാമ്പസ് രാഷ്ട്രീയവും പലതരത്തിൽ വീണ്ടും സാമൂഹ്യ മാധ്യമത്തിൽ ചർച്ചയാകുകയാണ്.. എന്റെ സുഹൃത്തായ റൂബിനും Rubin DCruzപിന്നെ ഫേസ്ബുക്ക് സുഹൃത്ത് Baiju Swamy യുമൊക്ക എഴുതി.. പല ഫെയ്‌സ്ബുക്ക് പ്രതികരണങ്ങളും എന്നെപ്പോലെ മധ്യവയസ്സിൽ എത്തിയവരും എഴുപതുകളിലും എൺപതുകളിലുമൊക്കെയുള്ള കാമ്പസ് രാഷ്‌ടീയത്തിന്റ നൊസ്റ്റാൾജിയ സൂക്ഷിക്കുന്നവരും ഒരു പരിധിവരെ അതിന്റ ഗുണ ഭോക്ത്താക്കളുമാണ്.
ഞാനും ആ കൂട്ടത്തിൽപ്പെടുന്നയാള് തന്നെയാണ്. നാലാം ക്‌ളാസിൽ തുടങ്ങിയതാണ്. അന്ന് തൊട്ട് സ്‌കൂൾ കോളേജ് തിരെഞ്ഞെടുപ്പിലോക്കെ സജീവമായുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ എതിർത്ത് കൊണ്ടായിരുന്നു രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ തുടക്കം. ഒരു വലിയ പരിധിവരെ കമ്മ്യുണിക്കേഷൻ സ്‌കിൽസ്, ഓർഗനൈസിംഗ് സ്കിൽസുമൊക്കെ വികസിപ്പിക്കുവാൻ എന്റെ തലമുറയിലെ പലർക്കും കാമ്പസ് രാഷ്ട്രീയത്തിലൂടെ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് പഠിത്തം ഉഴപ്പി പലരും പിന്നീട് പ്രശനങ്ങൾ അഭിമുഖീകരിച്ചതുമറിയാം. കൊല്ലപ്പെട്ടവരെയും.
ഇതിൽ ഒന്നാമതായി മനസ്സിലാക്കേണ്ടത് കാമ്പസ് /വിദ്യാർത്ഥി രാഷ്ട്രീയം പലപ്പോഴും മുഖ്യധാര രഷ്ട്രീയത്തിന്റെ ഒരു സബ് സെറ്റാണ് എന്നതാണ്. അവിടെയുള്ള രാഷ്ട്രീയ സംസ്കാരവും പരിസ്ഥിതിയും കാമ്പസ് വിദ്യാർത്ഥി രാഷ്ട്രീയത്തെ ബാധിക്കും. സ്വാതന്ത്ര്യ സമരകാലത്തെ കാമ്പസ് രഷ്ട്രീയമല്ലായിരുന്നു അടിയന്തരാവസ്ഥക്കു മുമ്പും പിമ്പുമുള്ള കാമ്പസ് രാഷ്ട്രീയം. ഇന്ന് കേരളത്തിലും കേന്ദ്രത്തിലും ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ വരേണ്യരിൽ ഭൂരിഭാഗവും എഴുപതുകളിലെയും എൺപതുകളിലെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രവർത്തകരും ഗുണഭോക്താക്കളുമാണ്.
എന്നാൽ നിയോ ലിബറൽ യുഗത്തിൽ കഴിഞ്ഞ 20 കൊല്ലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്കും മുഖ്യധാര രാഷ്ട്രീയത്തിനും രാഷ്ട്രീയ സംസ്‌കാരത്തിലും വലിയ മാറ്റങ്ങളുണ്ടായി. അതിൽ മൂന്നു മാറ്റങ്ങൾ പ്രധാനമാണ്. ഒന്ന്. രാഷ്ട്രീയത്തിൽ പണാധിപത്യം വലിയ ഘടകമായി. രണ്ടു. മുഖ്യധാര പാർട്ടി രാഷ്ട്രീയത്തിൽ കരിയറിസം വലിയ ഒരു ഘടകമായി. രാഷ്ട്രീയമെന്നാൽ ഭരണ അധികാര സന്നാഹങ്ങൾ തിരഞ്ഞെടുപ്പിലൂടെ പഞ്ചായത്തു മുതൽ പാർലിമെന്റ് വരെ പിടിച്ചെടുക്കാനുള്ള ഉപാധി മാത്രമാകുകയും അത് ഒരു മുഴുവൻ സമയ കരിയർ ഓപ്‌ഷനായി ഒരു വലിയ ശതമാനം ഏറ്റെടുത്തു. അവിടെ പ്രത്യയ ശാസ്ത്ര മൂല്യ ബോധ്യങ്ങളെക്കാൾ നേതാക്കളോടും പാർട്ടികളോടുമുള്ള ക്ലാൻ ലോയൽറ്റിക്കു പ്രാധാന്യം വന്നു. അതിൽ തന്നെ കാമ്പസ്/ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂകി തെളിഞ്ഞവർക്ക് മുഖ്യധാര രാഷ്ട്രീയ കരിയറിൽ വിജയിക്കണമെങ്കിൽ ഒരു രാഷ്ട്രീയ ഗോഡ് ഫാദറുടെ അനുഗ്രാഹാശിസുകൾ വേണമെന്നായി. അത് ഒരു പുതിയ ശിങ്കിടി രാഷ്ട്രീയ സംസ്കാരം കേരളത്തിലും ഇന്ത്യയിലും കൊണ്ട് വന്നു.
ഈ കാലഘട്ടത്തിൽ വളർന്ന കുട്ടികളിൽ തന്നെ ഒരു പുതിയ മധ്യവർഗ്ഗ കാഴ്ച്ചപ്പാട് കടന്നു കൂടി "എനിക്ക് എന്ത് കിട്ടും. എനിയ്ക്കെന്തു പ്രയോജനം " എന്നതാണ് അത്. കഴിഞ്ഞ ഏഴു കൊല്ലമായി ഒരു വര്ഷം കേരളത്തിലെ അഞ്ഞൂറോളം കോളേജ് വിദ്യാർത്ഥികളുമായി ഞാൻ നേരിട്ട് ഇടപഴകുന്ന ആളാണ്. അതിൽ കൂടുതൽ കേൾക്കുന്ന ചോദ്യങ്ങൾ കരിയറിനെ കുറിച്ചും "വാട്ട് ഐ ഗെറ്റ് ഔട്ട് ഓഫ് ഇറ്റ് " എന്നതുമാണ്. അതു കൊണ്ടാണ് കരിയർ കൗൺസിലിംഗ് സെഷൻസിന് ആളുകൾ കൂടുന്നതും എന്റെ സുഹൃത്ത് Muralee Thummarukudy യെപ്പോലുള്ളവർ ഇത് തിരിച്ചറിഞ്ഞു ഇടപെടുകയും ചെയ്യുന്നത്.
ഈ മധ്യവത്കൃത സംസ്ക്കാരത്തിന്റെ വേറൊരു വശമാണ് കൂടിയ സത്വ ബോധവും അതിന്റെ തന്നേ കൂടുതൽ തീവ്രമായ വർഗീയ മനസ്ഥിതികളും. ഞാൻ ഒരിക്കൽ സമാന മുഖ സാമീപ്യമുള്ള രണ്ടു കോളേജ് വിദ്യാർത്ഥികളോട് ചോദിച്ചു ' നിങ്ങളെ കണ്ടാൽ സഹോദരങ്ങളെ പോലെട്യുണ്ടാല്ലോ ' പത്തൊമ്പതുകാരന്റെ മറുപടി " സാർ ഞാൻ നായരാണ്. ഇവൻ ക്രിസ്ത്യാനിയാണ് " എൺപത്കളിൽ അങ്ങനെ ഒരു പ്രതീകരണമല്ലയുണ്ടാകുക.
ഇതിനെല്ലം അനുപൂരകമായി വന്നതാണ് മുഖ്യധാരാ രാഷ്ട്രീയത്തിലെ 'ഔട്ട് സോഴ്സിങ് " കൾച്ചർ . ഇന്ന് മുദ്രാവാക്യങ്ങളും കാമ്പയിൻ സ്ട്രാറ്റജിയും നടത്തുന്നത് പെയ്ഡ് കമ്പിനികളാണ്. ചുവരെഴുത്തിനും ഫ്ലെക്സ് വെക്കാനും സർവ്വേക്കും കൂലിക്ക് ആളിനെ വക്കുന്ന അവസ്‌ഥ. ആളുകളെ കൊല്ലണമെങ്കിലും അല്പം അടി കൊടുത്തു വിരട്ടണമെങ്കിലും കൊട്ടേഷൻ സംഘങ്ങൾ.
ഇതിന്റെയൊക്കെ അനുരണനങ്ങളാണ് ഇപ്പൊഴത്തെ മുഖ്യധാര കാമ്പസ് വിദ്യാർത്ഥി രഷ്ട്രീയവും. അതിനർത്ഥം എല്ലാവരും എല്ലാം അങ്ങനെ ആകണമെന്നില്ല. പക്ഷെ പൊതു ട്രെന്റിനെ കുറിച്ചാണ് പറഞ്ഞത്. മുഖ്യ ധാര രാഷ്ട്രീയത്തിലെ ഉപരിപ്ലവത കാമ്പസ്സ് രാഷ്ട്രീയത്തിലും പ്രതി ഫലിക്കും. ഇന്ന് കുട്ടികൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് പല കാരണങ്ങൾ ഉണ്ട്. അത് 80കളിലെ കാരണങ്ങൾക്ക് സമാനം ആകണം എന്നില്ല. കാരണം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങൾ പാടെ മാറി. When the context changes, the modes and manner of choices too change. അത് കൊണ്ട് തന്നെ 80 കളിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ നൊസ്റ്റാൾജിയ കണ്ണുകളിലൂടെ ഇന്നത്തെ കാമ്പസ് രാഷ്ട്രീയത്തെ കണ്ടിട്ടു കാര്യമില്ല.
കാമ്പസ് രാഷ്ട്രീയം വേണം എന്ന പക്ഷത്താണ്. അത് എങ്ങനെയായിരിക്കണമെന്നതു നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെകുറിച്ചും സമൂഹത്തെകുറിച്ചും രാഷ്ട്രത്തെകുറിച്ചുമുള്ള കാഴ്ചപ്പാട് അനുസരിച്ചരിക്കും. എല്ലാവരുടെയും പങ്കാളിത്തത്തോടുള്ള തുറന്ന ചർച്ചകളും അന്വഷണങ്ങളും സമവായ സമീപനങ്ങളുമാവശ്യമാണ്.
പ്രധാന വിദേശ സർവകലാശാലകളിലെ കാമ്പസ് രസ്ഷ്ട്രീയം മുഖ്യധാര പാർട്ടി രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമാണ്. അതിനെകുറിച്ച് പിന്നെ.
No comments:
Post a Comment