Saturday, July 14, 2018

തായ് ഫുട് മസ്സാജ് : ഏയ് ഞാൻ ആ ടൈപ്പ് അല്ല സാർ :-)

തായ് ഫുട് മസ്സാജ് ചെയ്യുമ്പോൾ ആണ് ഇത് എഴുതുന്നത് . പലപ്പോഴും പല പേപ്പറുകളും വായിക്കുന്നത് അങ്ങനെ ശാന്തമായിരിക്കുമ്പോഴാണ് . പലർക്കും തായ് മസാജിനെ കുറിച്ച് ധാരണയെക്കാൾ തെറ്റി ധാരണയാണുള്ളത് .
മലായാളികള്ക്കു ഒരു പാട് തെറ്റിധാരണയുണ്ട് കഴിഞ്ഞ വര്ഷം ചില മലയാളികൾ ഇവിടെ ഒരു മീറ്റിംഗിന് വന്നു . അവരിൽ മിക്കവരുടെയും ആദ്യ വിദേശ യാത്ര . മീറ്റിങ്ങു ഒക്കെ കഴിഞ്ഞു ഒരു കാപ്പൂച്ചിനോ കാപ്പി കുടിക്കാൻ പോയപ്പോൾ ഒരാൾ എന്റെ കൂടെ കൂടി . അദ്ദേഹത്തെ മിസ്റ്റർ കുട്ടി എന്ന് വിളിക്കാം . ഞാൻ ചോദിച്ചു " കുട്ടി , ഒരു ഫുട് മസാജിന് പോയാലോ " കുട്ടി പരുങ്ങലിൽ പറഞ്ഞു ' ഏയ് .സാർ . ഞാനാ ടൈപ്പല്ല "! എന്തായാലും ഞാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ . ' കുഴപ്പമൊന്നുമില്ലേ സാർ ' ഞാൻ ചോദിച്ചു കാലിന്റെ വെള്ള തിരുമിയാൽ എന്ത് കുഴപ്പം '. ആശാൻ എന്റെ കൂടെ വന്നു കാര്യങ്ങൾ ഒക്കെ കണ്ടപ്പോൾ ചിന്ന ആശയായി ." സാർ , ലവന്മാർ പ്രശ്നക്കാരാണ് . അവന്മാർ നാട്ടിൽ ചെന്ന് കുട്ടി മസാജിന് പോയെന്ന് പറഞ്ഞു പരത്തും " .എന്തായാലും കുട്ടി ഫുട് മസാജിന് വന്നു ' .കുറെ കഴിഞ്ഞപ്പോൾ ലവന്മാരും അവിടെ മസാജിന് വന്നപ്പോൾ ആണ് കുട്ടിക്ക് ശ്വാസം നേരെ വീണത് .
തായ് മസാജ് ബുദ്ധ വിഹാരങ്ങളിൽ ബുദ്ധമത സന്യാസിമാർ വികസിപ്പിച്ചെടുത്ത ഒരു ആരോഗ്യ പരിപാലന രീതിയാണ് . ഇത് തായ് സംസ്കാരവും ഭാഷയും പോലെ രണ്ടു സാംസ്കാരിക ധാരകളുടെ മഹത്തായ സമുന്വയമാണ് . ഏതാണ്ട് അഞ്ഞൂറ് കൊല്ലം മുമ്പ് ലങ്ക വഴിയെത്തിയ ആയുർവേദ ധാരയും ചൈനീസ് അക്യൂപ്രെഷർ ധാരയും കൂട്ടിയിണക്കി വികസിപ്പിച്ചതാണ് തായ് മസ്സാജ് രീതി .അത് കഴിഞ്ഞ നാനൂറ് കൊല്ലമായി വികസിച്ചു വന്ന ഒരു തനതു ധാരയാണ് . ഏതാണ്ട് നൂറ് വര്ഷം മുമ്പ് വരെ തായ് ബുദ്ധമത സന്യാസിമാരിൽ ഒരു വിഭാഗം പഠനത്തിന് പോയത് ശ്രീ ലങ്കയിൽ ആയിരിന്നു . അവിടെ നിന്നുമാണ് തേങ്ങയും തേങ്ങാ പാലും ഉപയോഗിച്ച തായ് ഗ്രീൻ , റെഡ് കറികൾ പ്രചാരത്തിലായത് .
തായ് ഭാഷയിൽ കുറെ പാലി ,സംസ്‌കൃത പദങ്ങളുണ്ട് . ചില തമിഴ് പദങ്ങളും .ഇതിന് കാരണം ഇപ്പോഴത്തെ തായ് സംസ്കാരത്തിന്റ അടിവേരുകൾ അങ്കോർ അമ്പല സംസ്കാരത്തിന് ബലം നൽകിയ ഖേമർ സാമ്രാജ്യ സംസ്കാര വ്യൂഹത്തിന്റ ഭാഗമായിരുന്നു . ഇത് തന്നെ ഹിന്ദു -ബുദ്ധിസ്റ്റ് സാംസ്കാരിക സമുന്വയത്തിന്റ ഒരു മഹാധാരയായിരുന്നു തെക്കൻ തായ്ലാൻഡിൽ ചോള രാജാക്കന്മാരുടെ അധികാര വലയത്തിൽ ആയിരുന്നു അതിൽ നിന്നു ചില തമിഴ് പദങ്ങളും കുടിയേറി .. തായ്കളും ചിങ്ങം , കന്നി , തുലാം , എന്നുള്ള നമ്മൾ ഉപയോഗിക്കുന്ന മാസങ്ങളും നാളുകളുമാണ് ഉപയോഗിക്കുന്നത് . അവിടുത്തെ രാജാക്കന്മാരെ ഇപ്പോഴും വഴിക്കുന്നത് ഹിന്ദു ബ്രമ്മനാരാണ് . ഇവിടെയുള്ള ബുദ്ധിസത്തിൽ വളരെ പ്രബലമായ ഹിന്ദു ധാരയുമുണ്ട് . എന്നാൽ കഴിഞ്ഞ നാനൂറു കൊല്ലമായി ചൈനീസ് സ്വാധീനം കൂടി .
യഥാർത്ഥത്തിൽ പഴയ അങ്കോർ വാട്ട് സംസ്കാരത്തിന്റെ ലീഗസി കമ്പോഡിയേക്കാൾ കാണുന്നത് തായ്‌ലണ്ടിലാണ് . ഇവിടെ ഭരിക്കുന്ന ചാക്രി ഡിനാസയിലെ രാജാക്കൻമാരെ രാമ എന്ന പേരിൽ ആണ് അറിയപ്പെടുന്നത് . സുവർണ ഭൂമി എയർപോർട്ടിലെ പാലാഴിമദന ശില്പ്പം അങ്കോർ വാട്ടിൽ നിന്നുള്ള പതിപ്പാണ് .
തായ് മസ്സാജിലേക്ക് തിരിച്ചു വരട്ടെ . ഇതിന്റ പ്രത്യകത ഇത് നെർവ് സെന്റേഴ്‌സിനെയും ബ്ലഡ് സർക്കുലേഷനെയും ഫോക്കസ് ചെയ്യും അതുപോലെ മസിലുകളെ . ഫുട് മെസ്സേജിൽ അവർ പാദങ്ങൾ ചൂട് വെള്ളത്തിൽ കഴുകും . എന്നിട്ട് കുഴമ്പ് പാദത്തിലും മുട്ട് വരെയും തേച്ചിട്ട് ഒരു ചെറിയ കമ്പ് കൊണ്ട് പാദത്തിലെ നെർവ്വ് സെന്ററുകളിൽ അമർത്തും എന്നിട്ട് പദം തൊട്ട് മുട്ടുവരെയും തിരുമ്മും കയ്യുടെ വെള്ളയും അതുപോലെ തോളും . ഇത് വളരെ റിലാക്സിങ് ആണ് .പരിശീലനമുള്ളവർ ചെയ്യണം . ഇതിന് ഒരു മണിക്കൂർ 200 ബാത്താണ് (400 രൂപക്കടുത്തു )
തായ്‌ലൻഡ് സന്ദർശിക്കുന്നവർ ഒരു ഫുട് മസ്സാജ് ചെയ്യുന്നത് നല്ല അനുഭമായിരിക്കും .
Comments
Martin George Nice to know more details. Tried shoulder and back massage 5 times during our Thai visit last month.
Manage
LikeShow More Reactions
Reply1w
Javed Parvesh ഞാൻ ചെയ്തിട്ടുണ്ട്. കോലിട്ടുള്ള കുത്താണ് ഏറ്റവും നല്ലത്
Manage
HahaShow More Reactions
Reply1w
Sreejith Krishnankutty ഞങ്ങള് ബാങ്കോക്കീന്ന് പോരും മുന്നേ ക്ലാസ്സീന്ന് കൂട്ടുകാരെല്ലാം കൂടി ചദു ചക്കിൽ പോയപ്പം ചെയ്തിരുന്നു - 200Bhat
Manage
LikeShow More Reactions
Reply1w
LoveShow More Reactions
Reply1w
Johnson Marian Alexander അര മണിക്കൂറിന് 100-150 രൂപ മാത്രം വാങ്ങി കേരളത്തിലെ നാട്ടുവൈദ്യൻമാർ ചെയ്യുന്ന തിരുമ്മലിന്റെ അല്പം കൂടി പ്രൊഫഷനലായ ഒരിദ് എന്ന് തോന്നുന്നു.
Manage
LikeShow More Reactions
Reply1w
Padmanabhan Ck അങ്കോർ വാട്ട് രാമായണ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ സിംഗപ്പൂരിൽ നിന്നും (1998) ഒരു ഡാൻസ് ട്രൂപ്പ് ന്റെ കൂടെ ആണ് ആദ്യമായി തൈലണ്ടിൽ പോകുന്നത്. ഹോളി പോലെ ഭാരതീയ സംസ്കാരവുമായി ഒത്തു പോകുന്ന പല ഫെസ്റിവലും അവർക്കും ഉണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ സൗത്ത് ഈസ്റ്റ് ഏSee more
Manage
LikeShow More Reactions
Reply1w
Josna Thomas Very nice to know about Thai massage
Manage
LikeShow More Reactions
Reply1w
Krishnakumary Krishnan അതെ..നല്ല അനുഭവം ആയിരുന്നു.തായിൽ ചെന്ന് ആദ്യം തന്നെ ബുക്ക് ചെയ്തത് മസ്സാജ് ആയിരുന്നു.കൂടെ വന്ന ചിലർക്ക് ഈ പറഞ്ഞപോലെ ഒരു പരുങ്ങൽ ഉണ്ടായിരുന്നു.എന്റെ ശുപാർശയിൽ പിന്നെ അവരും കൂടി.
Manage
LikeShow More Reactions
Reply6d
James Varghese ഞങ്ങൾ നടത്തിയ തായ് യാത്രയിൽ ഫുട് മസാജും ഫുൾ ബോഡി മസാജും നടത്തിയത് ഓർമ്മ വരുന്നു.
Manage
LikeShow More Reactions
Reply6d

No comments: