കുമ്പസാരം എന്നത് ഒരു പുരോഹിത നിർമ്മിത പുരുഷ അധികാര രൂപമാണ് . ജൂതയോ -ക്രിസ്ത്യൻ ക്രീഡിന്റെ ഏറ്റവും കാതൽ 'പാപം ' എന്നതാണ് . "സിൻ ' എന്ന ആശയത്തിന് പഴയ നിയമത്തിലും പുതിയ നിയമത്തിലും വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ട് . ഉൽപ്പത്തിയിലെ ദൈവത്തെ അനുസരിക്കാത്ത ആദ്യ പാപം , 'പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം 'ധരിച്ചു ' എന്ന ധാരണയും പിന്നീട് പുതിയ നിയമത്തിൽ പൗലോസ് എഴുതിയ ലേഖനങ്ങളിലും പാപത്തെ കുറിച്ച് വിവിധ വിവരണങ്ങളും വ്യഖ്യാനങ്ങളും ഉണ്ട് . പുതിയ നിയത്തിൽ ഗിരി പ്രഭാഷണത്തിൽ (മത്തായി 5-7 വരെ ) യേശു പാപത്തെ നമ്മുടെ ചിന്തകളും സമീപനങ്ങളുമായി ബന്ധിപ്പിക്കുന്നു .
മത്തായി സുവിശേഷം 5 :20-28 ഇൽ യേശു ഇത് കൃത്യമായി പറയുന്നു .
"നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 21 കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. 23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ 24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. 25 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും. 26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. 27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി"

യേശു പറഞ്ഞു ' നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ ". കല്ല് എറിയാൻ അന്നും ഇന്നും മുന്നിൽ പുരുഷന്മാർ തന്നെയാണ് .
സകല മനുഷ്യരുടെയും പാപത്തിന് മോചനമായി യേശു ക്രൂശിക്കപ്പെട്ടത് എന്നാണ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് .അപ്പോൾ പാപം ക്ഷമിക്കണ്ടത് പുരോഹിതൻ അല്ല .പുരോഹിതനോട് കുമ്പസാരിച്ചാൽ പാപം പരിഹരിക്കപ്പെടും എന്നത് എവിടെ നിന്ന് വന്നതാണ് ?
ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റ ആശയങ്ങൾ അല്ല അഞ്ചാം നൂറ്റാണ്ടിലെ ക്രിസ്തു മതം . അത് റോമാ സാമ്രാജ്യത്തിന്റ അധികാര ഐഡിയോളൊജി ആയി മാറി . തിയോഡോഷ്യസ് ചക്രവർത്തി 380 കളിൽ ക്രിസ്തുമതത്തെ അതിന്റ ഒദ്യോഗിക മതമായി സ്വീകരിച്ചതോടെ അത് ഒരു ക്വാസി തിയോക്രസി ആയി മാറുകയായിരുന്നു .
പുരോഹിത് വർഗ്ഗം അധികാരത്തിന്റെ ഉപാസകരായി . കുമ്പസാര കൂട് ആളുകളുടെ രഹസ്യ പാപങ്ങൾ പരിഹരിക്കുന്ന അധികാര ചിഹ്ന്നങ്ങൾ ആയി . എല്ലാവരുടെയും 'രഹസ്യ പാപങ്ങൾ ' അറിയാവുന്ന പുരോഹിതൻ പള്ളികളിൽ പരസ്യ അധികാരത്തിന് അത് ഉപയോഗിക്കും . കാരണം മിക്ക രഹസ്യ പാപങ്ങളിലും സെക്സ് ഒരു ഘടകമാണ് . അതിന്റെ information is power . Confessions is an excercise of transforming intimate personal information of those in the parish in to public power of the clergy to manage and control the parish. ഒടുവിൽ ഇത് കാശു വാങ്ങി പുരോഹിത വർഗ്ഗം പാപ പരിഹാരങ്ങൾ ചില്ലറയായും മൊത്തമായും വില്പന തുടങ്ങി . വത്തിക്കാനിലെ സൈന്റ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സീലിങ്ങിൽ പൂശിയിരിക്കുന്ന ടൺ കണക്കിന് സ്വർണ്ണം ഈ പാപ പരിഹാര ബിസിനസും ആയി ഉള്ള ചരിത്രം ചർച് ഹിസ്റ്ററി വായിച്ച ആർക്കും അറിയാം .

പിന്നെ സെക്‌സും പുരോഹിത വർഗ്ഗവും തമ്മിൽ ഉള്ള കണക്ഷൻ ഇന്ത്യയിലെ ദേവദാസി വ്യവസ്ഥമുതൽ ചരിത്രത്തിൽ ഉടനീളമുണ്ട് . പൊറോണോക്രസി എന്ന പദം പത്താം നൂറ്റാണ്ടിലെ പുരോഹിത് വർഗ്ഗ ചരിത്രത്തിൽ ഉണ്ടായതാണ് . സംശയം ഉണ്ടെങ്കിൽ 904 മുതൽ 964 വരെയുള്ള പോപ്പുമാരുടെ ചരിത്രം വായിക്കൂ .(ലിങ്ക് ആദ്യ കമന്റിൽ )
പുതിയ നിയമ ആശയ പ്രകാരം യേശുവാണ് പാപം ക്ഷമിക്കുന്നത് .അത് നേരിട്ട് ഒരു വ്ശ്വസിയുടെ അന്തരംഗത്തിൽ ഉള്ള ഏറ്റു പറച്ചിലാണ് .അതിന് പുരോഹിതന്മാരുടെ അധികാര മധ്യസ്ഥതയുടെ ആവശ്യമില്ല . കുമ്പസാരകൂട്ടുകളെ വ്യഭിചരിക്കുന്നതിന് ഉപയോഗപെടുത്തുന്നത് അശ്ലീലം മാത്രമല്ല അധികാരത്തിന്റ ദുർവിനിയോഗമാണ് . അത് മാത്രമല്ല അത് പാട്രിയാർക്കിയുടെ താടി വേഷമാണ് . വിശ്വാസത്തിന്റ ക്രൂരമായ ലംഘനമാണ് . അത് അഴിമതിയാണ്. അതിന് Trasnsparency International ഉപയിഗിക്കുന്ന പദം Sextortion എന്നാണ് .
കുമ്പസാരം പോലുള്ള കലഹരണപെട്ട പുരുഷ പുരോഹിത അധികാര അധിപത്യങ്ങൾ യേശുവിന്റ സന്ദേശത്തിന് കടക വിരുദ്ധമാണ് . ഇപ്പോൾ പുറത്തു വന്നത് അഞ്ചു 'പുരോഹിത'ൻ മാരുടെ കുമ്പസാര വ്യഭിചാര കഥകളാണ് . പുറത്തു വരാത്തത് അനവധി .
പള്ളിയോട് ഏറ്റവും അടുത്തുള്ളവർ ദൈവത്തിൽ നിന്ന് എന്ത് മാത്രം അകലെയാണ് ഇതുപോലുള്ള പുരോഹിതർ കാണിക്കുന്നത് .
എന്തായാലും കുമ്പസാരത്തിന്റ പാപത്തെകുറിച്ചു കൂടുതൽ അറിയണം എങ്കിൽ John Cornwell എഴുതിയ Dark Box എന്ന പുസ്‌തകം വായിക്കുക .
No comments:
Post a Comment