Saturday, July 14, 2018

രാഷ്ട്രീയ കൊലപാതകങ്ങള്‍

കേരളത്തിൽ ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുമ്പോൾ എത്ര കുടുംബങ്ങളെയാണ് അത് തീരാ ദുഖത്തിലാക്കുന്നത്.. അങ്ങനെ ആളുകളെ കൊന്നത് കൊണ്ട് ആര് എന്ത് നേടി? എല്ലാ കൊലപാതകങ്ങളും കാണുമ്പൊൾ ഇത് അവസാനത്തേത് ആകെട്ടതെന്നു ആഗ്രഹിക്കും. എന്റെ മകനെക്കാളിൽ ചെറുപ്പമായ അഭിമന്യൂ എന്ന ഒരു വിദ്യാർത്ഥിയെ കുത്തികൊല്ലാനുള്ള മനസ്സിനെ വളർത്തുന്ന കാമ്പസ് ഫ്രന്റ് പോലെയുള്ള വർഗീയ സ്വത സംഘടകൾ കുട്ടികളുടെ ഉള്ളിൽ വിഷം നിറക്കുകയാണ്. അഭിമന്യുവിന്റെ ചിരിക്കുന്ന മുഖം മനസ്സിനെ വേട്ടയാടുന്നു. ഇത് ഒഴിവാക്കാൻ ഞാൻ ഉൾപ്പെടെയുള്ളവർ എത്ര മാത്രം ശ്രമിച്ചു എന്ന ചോദ്യവും എന്നെ അലോസരപ്പെടുത്തുന്നുണ്ട്. സങ്കടവും ദേഷ്യവും ഒത്തു ചേർന്ന വിചാരങ്ങൾ മനസ്സിലുണ്ട്.
എല്ലാത്തരം അക്രമ രാഷ്ട്രീയത്തോടും സന്ധിയില്ലാതെ എതിർക്കണം. ജനായത്ത സമൂഹത്തിൽ അക്രമത്തിനും കൊലക്കും കൊള്ളി വെപ്പിനും ഇടമുണ്ടാകരുത്. വർഗീയതക്കും അക്രമ രാഷ്ട്രീയത്തിനും അഴിമതിക്കും എതിരെ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകണം
കഴിഞ്ഞ അഞ്ചു കൊല്ലം എത്ര പേരായാണ് രാഷ്ട്രീയ പകയും ശത്രുതയും കൊണ്ട് കൊന്നു തള്ളിയത്? കൊന്നവർ എന്ത് നേടി?. അവരെന്തിനാണ് ആളെക്കൊല്ലി അക്രമ രാഷ്ട്രീയം പിന്തുടരുന്നത്? ഇതൊക്കെ ഓരോ പാർട്ടിയുടെ നേതാക്കളും സ്വയം ചോദിക്കണം.
അഭിമന്യൂവിന്റെത് ആകട്ടെ അവസാനത്തെ രാഷ്‌ടീയ കൊലപാതകം.. നമ്മൾക്കു ആഗ്രഹിക്കാൻ മാത്രമല്ല സാധിക്കുന്നത്. അക്രമ രാഷ്ട്രീയത്തെയും വർഗീയതയെയും എതിർക്കുവാൻ പാർട്ടി മതിലുകൾക്കപ്പുറം സാധാരണ ജനകീയ മുന്നേറ്റമുണ്ടാകണം.
Comments
Joy Thekkeveetil ആകാശ മനക്കോട്ടകൾ യാഥാർത്ഥ്യ ആകാൻ ആശയോടെ കാത്തിരിക്കാം
Manage
LikeShow More Reactions
Reply6d
Joy Thekkeveetil പ്രത്യാശ ആണല്ലോ ജീവിത യാഥാർഥ്യം
Manage
LikeShow More Reactions
Reply6d
Parackal John ആശയങ്ങള്‍ കൊണ്ട് വിപ്ളവം വിജയിപ്പിക്കാന്‍ കഴിവില്ലാത്തവർ ആയുധം കൊണ്ട് ശ്രമിക്കുന്നു.
Killing is thrilling them.

No comments: