ഫേസ്ബുക്ക് പ്രതികരണങ്ങൾ ഒരു ഭാഷ സമൂഹത്തെകുറിച്ചും ഇവിടുത്തെ സോഷ്യോളെജിയെകുറിച്ചും ചില സൂചനകൾ തരുന്നുണ്ട്.
രണ്ട് മൂന്നു കൊല്ലം മുമ്പ് വരെ ഞാൻ ഇങ്ഗ്ളീഷിൽ മാത്രമാണ് എഴുതിയത്. വായനക്കാരിൽ കേരളത്തിനും ഇന്ത്യക്കും വെളിയിൽ ഉള്ളവരായിരുന്നു.ആർക്കും ഒരു കുഴപ്പവുമില്ലായിരുന്നു. എല്ലാവർക്കും സന്തോഷം. ഫ്രെണ്ട്സ് ഒൺലി എഴുത്തു മാത്രം.
മംഗ്ലീഷ് ആപ്പ് ഉപയോഗിച്ചു ശീലിച്ചതോട് കൂടി മലയാളത്തിലായി എഴുത്തു. പക്ഷെ എഫ് ബി അൽഗോരിതം മാറി. വായിക്കുന്നവർ എല്ലാം മലയാളികൾ.
എല്ലാ പാർട്ടികളിൽ ഉള്ളവരും വായിക്കുമായിരുന്നു. ആർക്കും പ്രശ്നം ഇല്ല. അടി പിടി,വാക്ക് കത്തി കുത്ത്, ട്രോൾ ഒന്നും ഇല്ലാത്ത സ്വസ്ഥമായ ഫേസ്ബുക്ക് ജീവിതം
പക്ഷെ 2019 മാർച്ചിൽ കളിമാറി. കലഹം കൂടി
രമ്യ ഹരിദാസിന് ഐക്യദാർഢ്യം പരസ്യമായി കൊടുത്തതോടെ ട്രോൾ, വെട്ടിക്കിളികൾ പറന്നിറങ്ങി. ചിലർ മെസ്സേജ് ബോക്സിൽ ഭീഷണിപ്പെടുത്തി.ചിലർ നേരിട്ട് പറഞ്ഞു നിങ്ങൾ ശത്രുവാണ്, ' നിലവാരം ' തകർന്നു. ചിലർ അൻഫ്രണ്ട് ചെയ്തു. ഗാന്ധിയന്മാരെന്ന് നടിച്ചവർ പോലും വെറുപ്പ് കൂടി ബ്ലോക്ക് ചെയ്തു. സംഭവ ബഹുലമായ നാളുകൾ.

ഇതൊക്കെ കണ്ടപ്പോൾ ഒരാൾക്ക് പൊതുവെ വാശി കൂടുന്നത് അല്ലാതെ കുറയുക ഇല്ല. പേടി, ഭയം മുതലായ കാര്യങ്ങൾ ചെറുപ്പം മുതൽ ഏഴു അയലത്തു കൂടി പോയിട്ടില്ലതിനാലും മത്തായിയുടെ പഴയ നാട്ടു സുവിശേഷം പണ്ടേ ശീലമായത് കൊണ്ടും വിരട്ട് നടന്നില്ല. തൊലികട്ടി കൂടിയതിനാൽ ട്രോളും. അതു കൊണ്ട് ചീത്ത വിളിച്ചവർ ക്ഷീണിച്ചു. രമ്യ പാട്ടും പാടി ജയിച്ചു.
പക്ഷെ ഒരു ദോഷം സംഭവിച്ചു. പണ്ട് വായിച്ചിരുന്ന പലരും ശത്രു പക്ഷത്തു സ്ഥിര പ്രതിഷ്ട്ട നടത്തിയതിനാൽ പിന്നെ എന്ത് എഴുതിയാലും മൈൻഡ് ചെയ്യുകയില്ല. വായിച്ചാലും 'ലൈക് ' പ്രതികരണം ചെയ്യില്ല എന്ന സംഘടിത നിലപാടാണ്. പലരും ബോയ്‌കോട്ട് ചെയ്തു. അങ്ങനെ കേരളത്തിലേ സാമൂഹിക മാധ്യമ സോഷ്യലെജി കൊഞ്ചം കൊഞ്ചം തെരിഞ്ഞു.

പക്ഷെ കേരളത്തിലേ സർക്കാരിനെ ചെറുതായി പോലും വിമർശിച്ചാൽ വേറൊന്നും വായിക്കാത്ത പ്രിയ സുഹൃത്തുക്കൾ ഒരുമിച്ചു ഓടിയെത്തും. എല്ലാരും വരുമ്പോൾ ദാ വന്നല്ലോ എന്ന് ഒരു സന്തോഷമൊക്കെ തോന്നും. എല്ലാവരും നാല്പത്തഞ്ചും അമ്പതും വയസ്സിന് മേലുള്ളവരായത് കൊണ്ട് തെറി വിളി കുറവാണ്. ചില പിള്ളേർ ചൊറിയാൻ മാത്രം വരും .
വെട്ടികിളികളെ അപ്പോൾ അപ്പോൾ വെട്ടി ബ്ലോക്കിൽ കയറ്റാനും പറ്റും

കേരളത്തിലേ സർക്കാരിനെ അല്പം എങ്കിലും വിമർശിച്ചാൽ പിന്നെ ആ പോസ്റ്റ് ഓടും. പലപ്പോഴും പലരും ഒരേ ക്യാപ്‌സൂള്മായി വരുന്നത് കൊണ്ട് ഒരുപാടു കാര്യങ്ങൾ പഠിക്കാം. അങ്ങനെ ഒരുപാടു കാര്യങ്ങൾ പഠിച്ചു 



വീണ്ടും കഴിഞ്ഞ രണ്ടാഴ്ച്ച എഴുത്തു ഇഗ്ളീഷിലോട്ട് മാറ്റിയത് കൊണ്ട് വായിക്കാൻ താല്പര്യമുള്ളവരെ വായിക്കൂ. വെട്ടി കിളികളുടെ ശല്യവും ഇല്ല.. കുറച്ചു പേർ വായിക്കുന്നത് കൊണ്ട് പ്രതികരിച്ചു സമയവും കളയണ്ട..
അതു കൊണ്ട് ഫേസ് ബുക്കിൽ മലയാളം എഴുത്തു നിർത്തി വീണ്ടും ഇന്ഗ്ളീഷിലേക്ക് പോയാലോ എന്ന ചിന്തയിലാണ് 
.


വായനക്കാരിൽ കൂടുതൽ നിശബ്ദ വായനക്കാരാണ് എന്ന് തോന്നുന്നു.
നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, എല്ലാവർക്കും നന്ദി. സ്നേഹം 







ജെ എസ് അടൂർ
No comments:
Post a Comment